ജീവന്റെ അമൃതവർഷം 1
Jeevante Amrithavarsham Part 1 | Author : Eakan
[ Previous Part ] [ www.kambi.pw ]
ഡി മോളെ ഇന്നല്ലേ അവർ നിന്റെ ചേച്ചിയെ പെണ്ണ് കാണാൻ വരുന്നേ? “”
“അതിന് ?
“അതിന് നിനക്ക് കാണേണ്ടേ ചെക്കനെ?
” അതിന് ഞാൻ അല്ലാലോ കല്യാണ പെണ്ണ്.?
“നീ അല്ല . പക്ഷെ നീയും നിന്റെ ചേച്ചിയും തമ്മിൽ വലിയ വെത്യാസം ഒന്നും ഇല്ലല്ലോ? ഒരാൾ സാരി ഒരാൾ ജീൻസ് അതല്ലെ ഉള്ളൂ വെത്യാസം.?”
“അത് മാത്രം അല്ല മോളെ.
ഒരാൾ പാവം ഒരാൾ ടെറർ.
ഒരാൾ പൂച്ച ഒരാൾ പുലി.
ഇന്ന് അവള് തന്നെ അവളുടെ ചെക്കനെ കാണുമോ? അതോ ബോധം കെട്ട് വീഴുമോ? എന്ന് ആർക്കറിയാം ? ഇങ്ങനെ ഒരു പേടിച്ചു തൂറി..”
“എടി നിന്റെ വീട്ടിൽ നിനക്ക് ചെക്കനെ ഒന്നും നോക്കുന്നില്ലെ.?”
“എന്റെ ചെക്കനെ ഞാൻ തന്നെ നോക്കും. ആരും അതിന് മെനകെടേണ്ട. “”
“നിനക്ക് എങ്ങനത്തെ ചെക്കനാണ് വേണ്ടത്.? ”
“അതൊന്നും പറയില്ല മോളെ!!! അതൊക്കെ സീക്രെട് ആണ്”. അതും പറഞ്ഞു അവൾ ചിരിച്ചു..
ഇത് വർഷ ഇവൾ ആണ് ജീൻസ്. അമൃതയുടെ കൂടപ്പിറപ്പ് .
ഇന്ന് അമൃതയുടെ പെണ്ണുകാണൽ ചടങ്ങ് നടക്കുകയാണ്..
വർഷ ജോലിയുടെ ഇന്റർവ്യൂന് പങ്കെടുക്കാനും.. വർഷയ്ക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്. എന്നാൽ അമൃത പാവമാണ് ഒരു നാടൻ പെൺകുട്ടി. അമൃതയും വർഷയും ഇരട്ടകൾ ആണ് . അതുപോലെ അമൃതയുടെ ജീവൻ ആണ് വർഷ . വർഷയുടെ ജീവൻ അമൃതയും
അവരുടെ വീടിന്റെ പേരാണ് അമൃതവർഷം
വർഷയുടെ വീട്ടിൽ. അമൃതയും അമ്മയും തമ്മിൽ
“അമ്മേ അവള് ഇതുവരെ എത്തിയില്ലല്ലോ? അവർ വരുമ്പോഴേക്കും അവൾ എത്തില്ലേ? ”
“അതിന് അവളെ അല്ല നിന്നെയാണ് പെണ്ണ് കാണാൻ വരുന്നത്… പിന്നെ അവൾ എത്തിയില്ലെങ്കിൽ എന്താ..? ”
“എന്നാലും അവളേയും അവർ കാണണ്ടേ? അവൾ എന്റെ അനിയത്തി അല്ലേ?”
“അവളെ ഇപ്പോൾ കണ്ടില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല.. നീ തന്നെയാണ് അവൾ രണ്ടും തമ്മിൽ ഒരു മാറ്റവും ഇല്ല. അപ്പോൾ ഒരാളെ കണ്ടാൽ മതി. ഇപ്പോൾ നിന്റെയാണ് കല്യാണം അവളുടെ അല്ല. ”
“എനിക്ക് കല്യാണം ഒന്നും വേണ്ടാ.”
“അത് അവളാണ് പറഞ്ഞതെങ്കിൽ . ഞങ്ങൾ സമ്മതിച്ചേനെ അവൾ ഒറ്റക്കും ജീവിക്കും അതുപോലെ ആണോ നീ.?”
“എനിക്ക് എന്താ കുഴപ്പം.?”
“അത് സ്വയം മനസ്സിലാക്കി തിരുത്താൻ നോക്ക്. അല്ലെങ്കിൽ നിന്നെ കെട്ടിച്ചു കൊടുക്കുന്ന ആൾക്ക് തന്നെ അവളെയും കൊടുക്കേണ്ടിവരും”
.” അത് നല്ല തീരുമാനം. ഞങ്ങൾ നല്ല സന്തോഷത്തിൽ ഒരുമിച്ചു കഴിഞ്ഞോളും.”
“എന്റെ ദൈവേ ഇതിനെ ഞാൻ എന്താ ചെയ്യേണ്ടേ! ഇതിനെ എങ്ങനെ കെട്ടിച്ചയക്കും. ”
അമൃത ദേഷ്യപ്പെട്ട് മുറിയിലേക്ക് പോയി വർഷയെ ഫോൺ വിളിച്ചു.
“എടി നീ ഇത് എവിടെയാ ഉള്ളത് . അവരിപ്പോ ഇങ്ങ് എത്തും. ” അമൃത വർഷയോട് ഫോണിൽ പറഞ്ഞു.
“അതിന് ഞാൻ എന്തിനാ നിന്നെയല്ലേ കാണാൻ വരുന്നത്?. ”
“എന്നെ കണ്ടാലും നിന്നെ കണ്ടാലും ഒരു പോലെ അല്ലേ. നീ വേഗം വന്നു വേഷം മാറി സാരി ഉടുത്താൽ. എന്നേയും നിന്നെയും പെറ്റ തള്ളക്കു
പോലും മനസ്സിലാവില്ല. പ്ലീസ് ഡീ നീ ഒന്ന് വന്നു നിൽക്ക് എനിക്ക് പകരം. ഇന്ന് മാത്രം പിന്നെ ഞാൻ നിന്നോളം. ”
“അതൊന്നും നടക്കൂല മോളെ. .. മോള് പേടിയെല്ലാം മാറ്റിവെച്ചു കാണാൻ വരുന്ന കൊന്തന്റെ മുന്നിൽ പോയി നിൽക്ക്. ഇവിടെ മുഴുവനും ബ്ലോക്ക് ആണ് പെട്ടന്ന് വരാൻ പറ്റും എന്ന് തോന്നുന്നില്ല. നീ അച്ഛനോട് വിളിച്ചു ചോദിക്കാൻ പറ അവരെത്താറായോ എന്ന് ”
“എന്താടി പ്രശ്നം?.” വർഷയോട് കൂട്ടുകാരി ചോദിച്ചു.
“സ്ഥിരം പ്രശ്നം തന്നെ പേടി. ”
“അതെന്താ നിന്റെ ചേച്ചിക്ക് ഇത്രയും പേടി.? ”
“വീട്ടുകാരെ കൊള്ളാഞ്ഞിട്ട്. അല്ലാതെ പിന്നെ. എന്ത് ചെയ്യാൻ ഇറങ്ങിയാലും!! അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങനെ ചെയ്യരുത്. ഇങ്ങനെ ചെയ്യരുത് . എന്നിങ്ങനെ നൂറായിരം കാര്യങ്ങൾ പറയും …
