” അതിനാ നിന്നോട് പറയുന്നേ.. ചേച്ചിയുടെ പൊന്ന് മോളല്ലേ…. പ്ലീസ് ഒന്ന് വിളിച്ചു പറയെടി… ”
“അയ്യടാ…. അതങ്ങ് പള്ളികൂടത്തിൽ പോയി പറഞ്ഞാൽ മതി.. ഇതിൽ എനിക്ക് റോൾ ഇല്ല മോളെ.. കെട്ടാൻ പോകുന്ന പെണ്ണ് തന്നെ വിളിച്ചു പറഞ്ഞാൽ മതി.”
“എടി ഇത് അങ്ങനെ അല്ല.. ”
“എങ്ങനെ ആയാലും എന്റെ അമൃതകുട്ടിച്ചേച്ചി തന്നെ പറഞ്ഞാൽ മതി.”
“വിളിച്ചു പറയാൻ അല്ല. ഇഷ്ട്ടം ആണെങ്കിൽ അത് നേരിട്ട് പറയാൻ… അതും പുറത്തു പോയിട്ട് പറയാൻ ആണ് പറഞ്ഞത്. ”
അത് കേട്ട് വർഷ ചിരിച്ചു… എന്നിട്ട് പറഞ്ഞു.
“അത് നന്നായി!!! വിളിച്ചു പറയാൻ പോലും ധൈര്യം ഇല്ലാത്ത ചേച്ചിയാണോ പോയിട്ട് !!! അതും പുറത്ത് പോയിട്ട് പറയാൻ പോകുന്നത്. ”
“അതാ ഞാൻ നിന്നോട് പറയാൻ പറഞ്ഞത്..” അമൃത പറഞ്ഞു..
“അതിനു ചേച്ചിയോട് അല്ലേ പറയാൻ പറഞ്ഞത്. എന്നോട് അല്ലല്ലോ… പിന്നെ ഞാൻ എങ്ങനെ പോയി പറയും”
“നീ ഞാൻ ആണെന്ന് പറഞ്ഞു പോയി പറഞ്ഞാൽ മതി… ”
“എങ്ങനെ മനസ്സിലായില്ല..”
” നീ ജീവേട്ടൻ പറഞ്ഞ സ്ഥലത്തു പോകുന്നു… വർഷ ആയിട്ടല്ല. അമൃത ആയിട്ട്.. ”
“മനസ്സിലായാല്ലോ ? ഇത് അമൃത അല്ല എന്ന്..”
“ജീവേട്ടന് മനസ്സിലാകാൻ ഒന്നും പോകുന്നില്ല. നീ വേഷം മാറി ഞാൻ ആണെന്ന് പറഞ്ഞു നമ്മുടെ അമ്മയുടെ അടുത്ത് പോയി നിന്നാൽ.. നമ്മളെ പെറ്റ അമ്മയ്ക്ക് പോലും മനസ്സിലാവില്ല.. നീ വർഷയാണോ അമൃത ആണോ എന്ന്.. അപ്പോഴാ ഇന്ന് കുറച്ചു സമയം മാത്രം കണ്ട jeevettanu മനസ്സിലാവാൻ.. ”
“അതിരിക്കട്ടെ… ഇപ്പോൾ ഞാൻ പോയി പറഞ്ഞാലും. കല്യാണത്തിന് ഒരുപാട് ആളുകളുടെ മുന്നിൽ എങ്ങനെ പോയി നിൽക്കും.. എന്റെ അമൃത മോളെ..? ”
” അതാ ഞാനും ആലോചിക്കുന്നത് ..? രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പ് ഇട്ടു വന്നാൽ പോരെ .. അതാകുമ്പോൾ അങ്ങനെ ആരും ഉണ്ടാവില്ലല്ലോ? ”
“അയ്യടാ!!! നല്ല ബുദ്ധി.. അതിന് നമ്മുടെ അച്ഛനും അമ്മയും സമ്മതിച്ചാൽ പോലും.. ചേച്ചീടെ ജീവേട്ടന്റെ വീട്ടുകാർ സമ്മതിക്കുമോ? ”
“അതിന് എന്റെ മോള് ജീവേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കണം. ”
“ഒന്ന് പോയേ.. ഇതിലും നല്ലത് ചേച്ചി കെട്ടാതെ ഇവിടെ തന്നെ ഇരിക്കുന്നതാ.. ചേച്ചി ആദ്യം ഈ പേടി മാറ്റാൻ നോക്ക്. അതാ നല്ലത്.. അല്ലെങ്കിൽ പണിയാകും “.
“എടി… ഞാൻ ശ്രമിക്കുന്നുണ്ട്… പക്ഷെ … കാര്യത്തിന് അടുത്ത് എത്തുമ്പോൾ എന്റെ പിടി വിട്ട് പോകുന്നു. അതാ..,”
“ചേച്ചി ഇവിടെ ഇരുന്ന് ശ്രമിച്ചു കൊണ്ടേയിരിക്ക്.. ഞാൻ പോയി എന്തെങ്കിലും കഴിക്കട്ടെ…. എനിക്ക് വിശക്കുന്നു.”
“എടി നീ പറഞ്ഞിട്ട് പോ… നീ പോയിട്ട് പോയി പറയുമോ?…. ജീവേട്ടനോട് ഇഷ്ടമാണെന്ന്.”
“ആ!! ഞാൻ ഒന്ന് ആലോചിക്കട്ടെ… എന്നിട്ട് പറയാം. ”
രാത്രിയിൽ അമൃതയുടെ റൂമിൽ. ജീവനെ വർഷ ഫോൺ വിളിക്കുന്നു. അമൃത തൊട്ടടുത്ത് ഇരുന്നിട്ടുണ്ട്.. ലൗഡ് സ്പീക്കറിൽ ഇട്ടാണ് വർഷ ജീവനോട് സംസാരിക്കുന്നത്.
“ഹലോ ജീവേട്ടനല്ലേ?”
“അതേ .. ആരാണ്? മനസ്സിലായില്ലല്ലോ? ” ജീവൻ പറഞ്ഞു..
“ഇത്ര പെട്ടന്ന് എന്നെ മറന്നോ ജീവേട്ട.. ഇന്ന് രാവിലെയും കൂടെ നമ്മൾ കണ്ടതല്ലേ? ”
“വെറുതെ തമാശ കളിക്കല്ലേ.. എനിക്ക് അതിനുള്ള സമയം ഇല്ല.. എന്റെ ജീവിതത്തിലെ ഒരു പ്രധാന കാൾ പ്രതീക്ഷിച്ചിക്കുകയാ ഞാൻ.. അതിനിടയിൽ… പ്ലീസ് നിങ്ങൾ ആരാണെന്ന് പറ. എന്താ വേണ്ടത് എന്ന് പറ..”
“അയ്യോ!! ഇത്രയും ചൂടൻ ആണോ ജീവേട്ടൻ? ഞങ്ങൾക്ക് ജീവേട്ടനെ വേണം…. അല്ല … എനിക്ക് എന്റെ ജീവേട്ടനെ വേണം”
“ഒരാൾ ഒരാളെ ഫോണിൽ വിളിച്ചാൽ. വിളിക്കുന്ന ആൾ ആരാണ് എന്താണ് എന്ന് ആദ്യം പറയണം .”
“അങ്ങനെ ആണോ? എന്നാൽ എന്റെ പേര് ഞാൻ പറയാം.. എന്റെ പേര് വർഷ..”
“ആര് വർഷയോ? അമൃതയുടെ സിസ്റ്റർ വർഷ. ”
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ്.. വർഷയ്ക്ക് പറഞ്ഞുപോയ മണ്ടത്തരം മനസ്സിൽ ആയത്.. അമൃത എന്ന പേരിൽ ആണ് വിളിക്കാൻ ശ്രമിച്ചത്. എങ്കിലും പേര് പറയുമ്പോൾ അറിയാതെ സ്വന്തം പേര് പറഞ്ഞു പോയി.. പിന്നെ അത് തിരുത്താതെ വർഷയായി തന്നെ സംസാരിച്ചു.
