ജീവന്റെ അമൃതവർഷം – 1 15

 

“പ്രേമിച്ചു നടക്കാനോ ?” അമൃത വാ പൊത്തി സ്വയം ചോദിച്ചു.

 

“അതൊക്കെ വിവാഹം കഴിഞ്ഞു പോരെ ഏട്ടാ ? വിവാഹത്തിന് മുൻപ് അങ്ങനെ ഒന്നും പാടില്ല. ”

 

“എനിക്ക് തോന്നി അങ്ങനെയേ പറയുള്ളൂ എന്ന്? വെറുതെ ഇതുപോലെ സംസാരിക്കുന്നതും പാടില്ലേ?”

 

“അത് പാടും പാടും. പാടാതിരിക്കാൻ പറ്റുമോ?”

 

“എന്ത് പാടുമെന്ന് ?. തനിക്ക് പാടാൻ അറിയാമോ?”

 

“അല്ല!!!.. സംസാരിക്കാം എന്ന് പറഞ്ഞതാ. പക്ഷെ എപ്പോഴും പറ്റില്ല. പകരം മെസ്സേജ് അയക്കാം. എനിക്ക് പാടാൻ ഒന്നും അറിയില്ല.”

 

“എന്നാൽ ഇപ്പോൾ കുറച്ചു സമയം സംസാരിക്കാം അല്ലേ? ”

 

“അയ്യോ!! ഇപ്പോഴോ ? ”

 

“ഇപ്പോൾ സംസാരിച്ചാൽ എന്താ..?”

 

“അതിന് കല്യാണം ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ? പിന്നെ എങ്ങനെയാ?..”

 

“ഞാൻ ഉറപ്പിച്ചു.. എനിക്ക് ഈ പെണ്ണിനെ മതി എന്ന്.. പിന്നെ എന്റെ അമ്മയ്ക്കും അച്ഛനും ഇഷ്ട്ടം ആയി. ജാതകവും ചേരും. ഇപ്പോൾ തനിക്കും തന്റെ അനിയത്തിക്കും ഇഷ്ട്ടം ആയി .. അച്ഛനും അമ്മയ്ക്കും നേരത്തെ ഇഷ്ട്ടം ആയി. പിന്നെ എന്താ പ്രോബ്ലം?”

 

” അത് .. അത്.. അത്.. നാളെ കണ്ടതിനു ശേഷം സംസാരിച്ചാൽ പോരെ.? ”

 

“ശരി എന്നാ അങ്ങനെ ആവട്ടെ…. എവിടുന്നാ കാണുന്നെ…?”

 

“അത് കോളേജ് റോഡിൽ ഉള്ള ഐസ്ക്രീം പാർലറിൽ വെച്ച് കാണാം.. അല്ലെങ്കിൽ കോളേജ് കാന്റീനിൽ വെച്ച് കാണാം..”

 

“കോളേജ് കാന്റീനിലോ ? നല്ല ബെസ്റ്റ് സ്ഥലം. ആദ്യമായി പുറത്ത് വെച്ച് കാണാം എന്ന് പറഞ്ഞത് സ്വസ്ഥമായി സംസാരിക്കാൻ ആണ്.. അപ്പോൾ പറ്റിയ സ്ഥലം കോളേജ് കാന്റീൻ . നല്ല ഹ്യൂമർ സെൻസ് ആണല്ലോ?”

 

“എന്നാ കോഫി ഷോപ്പിൽ പോകാം. കോളേജിനടുത്ത് നല്ല കോഫി ഷോപ്പ് ഉണ്ട്. അതാകുമ്പോൾ അതുകഴിഞ്ഞു എനിക്ക് കോളേജിൽ ഒന്ന് പോകാലോ.”

 

” ഇവിടെയൊക്കെ പോകാൻ പേടിയില്ലാത്ത ആളാണോ ? ഇന്ന് വന്നപ്പോൾ നാണിച്ചു നിന്നത്. ”

 

“അത്.. അത് ഞാൻ എന്നും കോളേജിൽ പോയികൊണ്ടിരുന്നതല്ലേ? അപ്പോൾ എനിക്ക് അവിടെയെല്ലാം അറിയാലോ. അതാ ഞാൻ അവിടെ പോകാം എന്ന് പറഞ്ഞത്..”

 

“എന്നാ ശരി അവിടെ എത്തിയിട്ട് വിളിക്ക്. ഞാൻ അപ്പോഴേക്കും അവിടെ വരാം. ”

 

“ഗുഡ് നൈറ്റ്‌..

 

“ഗുഡ് നൈറ്റ്‌ ”

 

“എന്റെ അമൃത മോളെ ഇതൊന്നും നടക്കില്ല. ” ഫോൺ വെച്ച ഉടനെ വർഷ പറഞ്ഞു.

 

“എന്ത് നടക്കില്ല എന്ന്..?”

 

“നിങ്ങളുടെ നടുക്ക് നിൽക്കുന്ന ഈ പരിപാടി.. മര്യാദയ്ക്ക് അപ്പോൾ തന്നെ ഇഷ്ട്ടം ആയെന്ന് പറഞ്ഞാൽ പോരായിരുന്നോ? ഇത് ഇപ്പോൾ അയാളെയും കാത്ത് ഞാൻ നിൽക്കണം എന്ന് പറഞ്ഞാൽ നടക്കില്ല മോളെ”

 

“അയാളോ ? ഏട്ടൻ അല്ലെങ്കിൽ ജീവേട്ടൻ… എന്ന് വേണം പറയാൻ.”

 

“അയ്യടാ … എന്നാലേ നാളെ പോയി നേരിട്ട് പറഞ്ഞാൽ മതി ജീവേട്ടാ… ഐ ലവ് യൂ എന്ന് എന്നെ വിട്ടേക്ക് ”

 

“പ്ലീസ് ഡി എനിക്ക് നീ അല്ലേ ഉള്ളൂ ഇതൊക്കെ പറയാൻ. ?”

 

“അല്ലല്ലോ…. പോയി അച്ഛനോടും അമ്മയോടും പറ….. അച്ഛാ അമ്മേ .. എനിക്ക് പേടിയാണ്.. എനിക്ക് ഈ കല്യാണം വേണ്ട എന്ന് … അവർ എല്ലാവരും ചേർന്ന നിന്നെ ഇങ്ങനെ ആക്കിയത്..”

 

“വേണം. എനിക്ക് ഈ കല്യാണം വേണം. പക്ഷെ പ്ലീസ് ഡി ഈ ഒരു പ്രാവശ്യം മാത്രം. പിന്നെ ഞാൻ എല്ലാം ചെയ്‌തോളും. നിന്നെ ഒന്നിനും വിളിക്കില്ല. പോരെ?”

 

“പിന്നെ വിളിക്കില്ല പോലും . നമുക്ക് കാണാം.. അല്ല നാളെ ഈ സാരിയൊക്കെ വലിച്ചു ചുറ്റിയിട്ട് പോകണോ?”

 

“വേണ്ട .. ചൂരിദാർ ഇട്ടു പോയാൽ മതി..”

 

രാവിലെ അമൃത നേരത്തെ എഴുനേറ്റു.. വർഷയെ വിളിച്ചു.

 

“ഡി വർഷേ എഴുനേൽക്ക്.. നിനക്ക് പോകണ്ടേ ..?”

 

“അതിന് രാവിലെ ആവട്ടെ എന്നിട്ട് പോകാം.. കിടന്ന് ഉറങ്ങ് ചേച്ചി.. കല്യാണം എന്ന് കേട്ട് പെണ്ണിന്റെ കിളി പോയെന്ന തോന്നുന്നേ..”

 

“ഇങ്ങനെ ഉള്ള നീ എങ്ങനെ കല്യാണ മണ്ഡപത്തിൽ കയറി നിൽക്കും. എങ്ങനെ റിസപ്ഷനിൽ പങ്കെടുക്കും.. എന്റെ ചേച്ചി പെണ്ണെ.?”

Leave a Reply

Your email address will not be published. Required fields are marked *