ജീവന്റെ അമൃതവർഷം – 1 15

 

“എന്നാൽ ഇവർ തന്നെ പരസ്പരം സമ്മതം ആണോ എന്ന് പറയട്ടെ.. എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം..” ജ്യോതി പറഞ്ഞു..

 

“അതാ നല്ലത്.. അവൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ അറിയാമായിരുന്നു… അമൃത എന്ത് പറഞ്ഞാലും വർഷ അനുസരിക്കും.. അമൃതയ്ക്ക് വേണ്ടി വർഷ എന്തും ചെയ്യും… രണ്ടും ഒന്നല്ലേ!!.. ഒന്നായി ജനിക്കേണ്ടത് രണ്ടായി ജനിച്ചു.. അമൃത ആയും വർഷ ആയും.. അത്രയേ ഉള്ളൂ ഒരു മനസ്സും രണ്ടു ഉടലും.. ” രാധാമണി പറഞ്ഞു..

 

പിന്നെ അവർ അവിടെ നിന്നും ഇറങ്ങി.

 

ഇറങ്ങുന്നതിനു മുൻപ്.. ജ്യോതി ഒന്ന് കൂടെ അമൃതയെ കണ്ടു.. എന്നിട്ട് പറഞ്ഞു.

 

“അധികം വൈകരുത്.. അവന് വടക്കെങ്ങാണ്ടോ മാറ്റം കിട്ടാൻ ചാൻസ് ഉണ്ട്. അതിന് മുൻപ് കല്യാണം നടത്തണം.. അവന്റെ കൂടെ പോകുന്നതിന് മുൻപ് മോള് ഞങ്ങളുടെ കൂടെ കുറച്ചു നാൾ എങ്കിലും കഴിയണം.. എന്ന ഞങ്ങൾ പോട്ടെ മോളെ..” അതും പറഞ്ഞു അമൃതയുടെ നെറ്റിയിൽ ഉമ്മ വെച്ചാണ് ജ്യോതി അവിടെ നിന്നും ഇറങ്ങിയത്. അവർ പോകുന്നത് വാതിലിന്റെ മറവിൽ കൂടെ അമൃത ഒളിച്ചു കണ്ടു. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.. ജീവന്റെ കണ്ണിലും ആ ചിരി ഉണ്ടായിരുന്നു.

 

അവർ ഇറങ്ങി കഴിഞ്ഞാണ് വർഷ വീട്ടിൽ എത്തിയത്.. അവളെ കണ്ട ഉടനെ അമൃത അവളുടെ കൈപിടിച്ച് വലിച്ചു റൂമിലേക്ക് പോയി വാതിൽ പൂട്ടി എന്നിട്ട് ചോദിച്ചു..

 

“എന്താടി നീ വരാൻ വൈകിയത്.. ഞാൻ വിറച്ചു വീണില്ലെന്നേ ഉള്ളൂ..”

 

“അങ്ങനെ വിറച്ചു വീഴാൻ മാത്രം ഇവിടെ എന്തുണ്ടായി.. എന്താടി പെണ്ണേ എന്തുണ്ടായി..? ” വർഷ ചോദിച്ചു.

 

“എന്താടി എന്നോ?? പെണ്ണേ എന്നോ? ചേച്ചീന്ന് വിളിക്കെടി.. ”

 

“അയ്യടാ ഒരു ചേച്ചി.. എന്നേക്കാളും മൂന്നു മിനുട്ട് മാത്രമേ നീ മൂത്തത് ഉള്ളൂ മൂന്നു മണിക്കൂറോ.. മൂന്നു ദിവസമോ … മൂന്നു വർഷമോ ഒന്നും ഇല്ല…. ഇങ്ങനെ എന്റെ മുഖവും വെച്ച് എന്റെ മുന്നിൽ നിന്നിട്ട് എന്നെകൊണ്ട് ചേച്ചീന്നു വിളിപ്പിക്കുന്നോ??. നീ കാര്യം പറ പെണ്ണേ..”

 

“അവര് വന്നിരുന്നു… കാണാൻ. ”

 

“എന്നിട്ട് .? ”

 

“അവര് വന്നു ..കണ്ടിട്ട് പോയി..”

 

“എന്നിട്ട് ഇഷ്ട്ടം ആയോ?”

 

“ആർക്ക്? ”

 

“ആർകെങ്കിലും… അതുപോട്ടെ !! ആരെല്ലാം ഉണ്ടായിരുന്നു..?”

 

“അമ്മയും.. ”

 

“അമ്മയോ?”

 

“ആ!!! ജീവേട്ടന്റെ അമ്മ..”

 

“അയ്യടാ!!!!! ഒരു ജീവേട്ടൻ….. അപ്പോൾ പെണ്ണിന് ശരിക്കും ഇഷ്ട്ടായി.. ”

 

അമൃത നാണിച്ചു ചിരിച്ചു..

 

“ഇങ്ങനെ നാണിച്ചു ചിരിച്ചാൽ പോര .. പറ ഇഷ്ട്ടായോ? ”

 

“ഇഷ്ട്ടായി. ”

 

“എന്നിട്ട് പറഞ്ഞോ ഇഷ്ട്ടായെന്ന് …? ഈ പെണ്ണിന്റെ ജീവേട്ടനോട്.? ”

 

“ഇല്ല. ”

 

“എന്തേ..?”

 

“എനിക്ക് പേടിയാ…. നീ പറഞ്ഞാൽ മതി..”

 

“ഞാനോ !!!? പോടി ചേച്ചി പെണ്ണേ.. ഇത് ചെക്കനോട് പറയേണ്ടത് പെണ്ണ് തന്നെയാ….. അതുപോട്ടെ…. ചെക്കന് ഈ പെണ്ണിനെ ഇഷ്ട്ടം ആയോ? ”

 

അമൃത വീണ്ടും നാണിച്ചു ചിരിച്ചു..

എന്നിട്ട് പറഞ്ഞു.

 

“ഇഷ്ട്ടായി.. ”

 

“ആർക്ക്? ”

 

“ജീവേട്ടനും,, ജീവേട്ടന്റെ അമ്മയ്ക്കും.”

 

“അമ്മയ്ക്കും ഇഷ്ട്ടം ആയോ!!!!? അപ്പോൾ അച്ഛനോ? അച്ഛന് ഇഷ്ട്ടായില്ലേ?

 

” അറിയില്ല.. ഒന്നും പറഞ്ഞില്ല… അച്ഛനോട് പറഞ്ഞു കാണും. ഇഷ്ട്ടം ആയെന്ന തോന്നുന്നേ!!. ”

 

“എന്നിട്ട് നമ്മുടെ അച്ഛൻ എന്ത് പറഞ്ഞു? ”

 

“അച്ഛൻ ഒന്നും പറഞ്ഞില്ല… പക്ഷെ അമ്മ പറഞ്ഞു…”

 

“എന്ത് പറഞ്ഞു..?”

 

“നീ വന്നിട്ട്! നിന്നോട് നിന്നോട് സംസാരിച്ചിട്ട് തീരുമാനം ജീവേട്ടനെ അറിയിക്കാൻ പറയാം എന്ന്. ”

 

“ആരറിയിക്കാൻ..? എങ്ങനെ അറിയിക്കാൻ.. പോയി പറയാണോ?”

 

“വേണ്ട. ഇതാ നമ്പർ തന്നിട്ടുണ്ട്. വിളിച്ചു പറഞ്ഞാൽ മതിയായിരിക്കും..” അമൃത ജീവൻ അവിടെ വെച്ചിട്ട് പോയ കാർഡ് കാണിച്ചിട്ട് പറഞ്ഞു.

 

“എന്നാൽ വിളിച്ചു പറഞ്ഞൂടെ.. ഈ പെണ്ണിന് ജീവേട്ടനെ ഇഷ്ട്ടം ആയെന്ന്..?”

Leave a Reply

Your email address will not be published. Required fields are marked *