ജീവന്റെ അമൃതവർഷം – 1 15

 

” രാവിലെ തന്നെ ഓരോന്ന് പറഞ്ഞ് മനുഷ്യനു ടെൻഷൻ ഉണ്ടാക്കാൻ ആയിട്ട് വരല്ലേ. ആദ്യം എന്റെ മോള് പോയിട്ട് ജീവേട്ടനോട് സംസാരിക്ക്.”

 

” എടി അവിടെയെത്തിയാൽ ഞാൻ എങ്ങനെ ആളെ മനസ്സിലാക്കും. ഞാൻ ആളെ കണ്ടിട്ടില്ലല്ലോ. ? ”

 

 

“അത് സാരമില്ല. അതിനു വഴിയുണ്ട്. പിന്നെ നീ ഇരിക്കുന്ന സ്ഥലം കൃത്യമായി വിളിച്ചു പറഞ്ഞാൽ മതി. അവിടെ ജീവേട്ടൻ വന്നോളും. ”

 

” എന്തു വഴി.? ”

 

” എടി ഫോണിൽ ജീവേട്ടന്റെ ഫോട്ടോ ഉണ്ട്. ഏട്ടന്റെ ഫോട്ടോ ആണ് വാട്സാപ്പിന്റെ പ്രൊഫൈൽ ആക്കി വെച്ചത്. ”

 

അതും പറഞ്ഞ് അമൃത ഫോണിൽ ജീവന്റെ ഫോട്ടോ കാണിച്ചുകൊടുത്തു.

 

വർഷ കുറച്ച് സമയം അതിൽ നോക്കിയിരുന്നു..

 

” കുഴപ്പമില്ല കുറച്ച് ലുക്കൊക്കെ ഉണ്ട്.

ഈ ചെയ്യുന്നതിനൊക്കെ എനിക്ക് കമ്മീഷൻ തരണം.. പറഞ്ഞേക്കാം. ”

 

വർഷ കുളിച്ച് റെഡിയായി ഇറങ്ങി. പോകുമ്പോൾ അമൃതയുടെ ഫോണാണ് കൊണ്ടുപോയത്. അതിൽനിന്നാണ് ജീവനെ വിളിച്ചത്. കോഫി ഷോപ്പിൽ എത്തിയ ഉടനെ ജീവനെ വിളിച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ജീവൻ അവിടെയെത്തി.

 

” അമൃത വന്നിട്ട് ഒത്തിരി നേരമായോ.? ഞാൻ ഇറങ്ങാൻ ഇത്തിരി വൈകിപ്പോയി.”

 

” ഇല്ല! ഇപ്പോൾ വന്നതേയുള്ളൂ. ഏട്ടന് എന്താണ് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്. എനിക്ക് വേഗം പോകണമായിരുന്നു.. ”

 

“ഏതായാലും ഇവിടെ വരെ വന്നതല്ലേ? അപ്പോൾ ഒരു കോഫി കുടിക്കാം. എന്നിട്ട് ഇത്തിരി നേരം സംസാരിച്ചിട്ട് പോകാം… കോളേജിൽ പോകണം എന്നല്ലേ പറഞ്ഞത് ? ഞാൻ കൊണ്ട് വിടാം.” ഇവിടെ ഇത്തിരി നേരം ഇരിക്ക്.”

 

ജീവൻ കോഫിക്ക് ഓർഡർ കൊടുത്ത് അവിടെ ഇരുന്നു. വർഷ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു കോഫി കൊണ്ട് വന്നു. അത് എടുത്തു ജീവൻ വർഷയ്ക്ക് കൊടുത്തു. വർഷ കോഫി വാങ്ങിയിട്ട് പറഞ്ഞു.

 

” അതല്ല.. നമ്മൾ ഇങ്ങനെ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ.. ആളുകൾ എന്ത് കരുതും..?. ”

 

“എന്തു കരുതാൻ!. കരുതുന്നവരോട് ഞാൻ പറയും ഇത് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണാണെന്ന്. പേര് അമൃത. എന്തേ അതുപോരെ?”

 

വർഷ ചിരിച്ചു. എന്തായാലും ജീവേട്ടന് ആളെ മനസ്സിലായില്ല . അമൃതയാണെന്ന് തന്നെയാ വിശ്വസിച്ചിരിക്കുന്നത് . വർഷ മനസ്സിൽ പറഞ്ഞു.

 

“എന്നിട്ട്!!! ശരിക്കും എന്നെ ഇഷ്ട്ടം ആയോ ? ”

 

“അതിന് ഉത്തരം ഇന്നലെ ജീവേട്ടൻ തന്നെ പറഞ്ഞാല്ലോ.. ”

 

“എന്തുത്തരം. ഞാൻ എന്ത് ഉത്തരം ആണ് പറഞ്ഞത്.?”

 

“ഇന്നലെ ഞാൻ വിളിച്ചപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടം ആണെന്ന് മനസ്സിലായെന്ന്.. ഇനി ഞാൻ അത് പറയണോ..?”

 

“ഓഹ്!!! അങ്ങനെ. ആയിക്കോട്ടെ. അപ്പോൾ എങ്ങനെയാ ഇനി നമ്മുടെ കാര്യം.”

 

“അത് ഞാൻ എന്ത് പറയാൻ ആണ് ജീവേട്ടാ.. വീട്ടുകാർ അല്ലേ പറയേണ്ടത്. എനിക്ക് സമ്മതം ആണ്. ”

“എന്നാൽ എത്രയും വേഗം ഈ കല്യാണം നമുക്ക് അങ്ങ് നടത്താം അല്ലേ? ”

 

“എല്ലാം ജീവേട്ടന്റെ ഇഷ്ട്ടം പോലെ. ”

 

“എന്നാൽ ശരി വാ.. ഞാൻ കോളേജിൽ ഡ്രോപ്പ് ചെയ്യാം. ”

 

. വർഷ കഴിയുന്നത്രയും നല്ല മധുരമായി സംസാരിച്ചു. കോഫി കുടിച്ച് ജീവൻ തന്നെയാണ് വർഷയെ കോളേജ് ഗേറ്റിൽ കൊണ്ടുപോയി വിട്ടത്.

 

പിന്നെ കാര്യങ്ങൾ വേഗത്തിൽ നടന്നു ഒരു മാസത്തിനുള്ളിൽ കല്യാണം നടത്താൻ നിശ്ചയിച്ചു. ഇതിനിടയിൽ ജീവൻ പലതവണ അമൃതയെ വിളിച്ചു. എന്നാൽ എല്ലാ സമയവും ജീവനോട് സംസാരിച്ചത് വർഷ ആയിരുന്നു. അമൃത വെറും കാഴ്ചക്കാരിയായി നോക്കി നിന്നു. ഡ്രസ്സ് എടുക്കാൻ പോകുമ്പോഴും പോയത് വർഷ തന്നെയായിരുന്നു..

 

തുടരും

 

ബൈ

 

സ്നേഹത്തോടെ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ.

 

 

ഇഷ്ട്ടം അയാൽ പറയാൻ മടിക്കരുത്. എഴുതിയത് വരെ പോസ്റ്റ്‌ ചെയ്തതാ. ബാക്കി ഇനി കുറച്ചു കഴിഞ്ഞു.

 

അടുത്ത് തന്നെ അവളുടെ ലോകം എന്റെയും തരാം.

Leave a Reply

Your email address will not be published. Required fields are marked *