എന്ന് പറഞ്ഞു അമൃതയുടെ പുറത്ത്കൂടെ കൈയിട്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു . പുറത്തു എത്തിയപ്പോൾ ജ്യോതി പറഞ്ഞു.
“എന്തായാലും എനിക്ക് മോളെ ഇഷ്ട്ടം ആയി… എനിക്ക് മരുമോളായി ഈ സുന്ദരികുട്ടി തന്നെ മതി..”
ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയിട്ടും അമൃത നിന്ന് വിയർത്തു.
“നിനക്ക് ഇഷ്ട്ടം അയാൽ പിന്നെ ഇവനോട് ചോദിക്കേണ്ട കാര്യം ഇല്ല.. എല്ലാ കാര്യത്തിലും അമ്മയും മോനും ഒരേ മനസ്സാ..” ജയദേവൻ പറഞ്ഞു..
“എന്താ മോളുടെ പേര്?” ജ്യോതി ചോദിച്ചു.
“അമൃത.. ” അവൾ വളരെ പ്രയാസപ്പെട്ട് പറഞ്ഞു…
“ശരി .. നിനക്ക് ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ ചോദിച്ചോ… പിന്നെ പറഞ്ഞില്ലെന്നു പറയരുത്.. കൃഷ്ണേട്ടനും രാധേച്ചിക്കും സമ്മതം ആണെങ്കിൽ ഞങ്ങൾ ഈ കല്യാണം ഉറപ്പിക്കും.. മോളുടെ ഇഷ്ട്ടം നീ തന്നെ ചോദിച്ചു അറിഞ്ഞാൽ മതി.” ജ്യോതി ജീവനോട് പറഞ്ഞു. പിന്നെ അമൃത യോട് പറഞ്ഞു.
“ഇത്രയും നാണം ഒന്നും വേണ്ട കേട്ടോ. ശരി!! മോള് മുറിയിൽ പോയി എന്റെ മോനോട് സംസാരിക്ക്.. മോൾക്ക് എന്റെ മോനെ ഇഷ്ട്ടം ആയെന്ന അമ്മയുടെ വിശ്വാസം.. ആയാൽ പെട്ടന്ന് തന്നെ മോളെ ഞങ്ങൾ കൂട്ടികൊണ്ട് പോകും. ”
അമൃത ഒന്ന് ചിരിച്ചു. തിരിച്ചു മുറിയിലേക്ക് നടന്നു..
“ചെല്ലെടാ ചെക്കാ!! പോയി മോളോട് പറ നിനക്ക് മോളെ ഇഷ്ട്ടം ആയെന്ന്… വേഗം അവളെ കൊണ്ടുപോകാൻ വരും എന്ന്.. ” ജ്യോതി ജീവന്റെ പുറത്തു പതിയെ തള്ളിക്കൊണ്ട് പറഞ്ഞു.
“എന്നാൽ ഞാൻ പോയി ചായ എടുത്തിട്ട് വരാം.”
രാധാമണി പറഞ്ഞു..
“എന്നാ ഞാനും വരാം. എനിക്ക് അടുക്കളയെല്ലാം ഒന്ന് കാണാലോ?. ” ജ്യോതി പറഞ്ഞു.
“അതിനെന്താ വാ… ഈ കല്യാണം കഴിഞ്ഞാൽ നമ്മൾ എല്ലാവരും ഒന്നല്ലേ? ” രാധാമണി പറഞ്ഞു എന്നിട്ട് ജ്യോതിയുടെ കൈയിൽ പിടിച്ചു അടുക്കളയിലേക്കും.
അമൃതയുടെ മുറിയിൽ.
“എനിക്കും അമ്മ പറഞ്ഞതെ പറയാൻ ഉള്ളൂ.. എനിക്ക് ഈ പെണ്ണിനെ മതി.. എനിക്ക് ഇഷ്ട്ടം ആയി ഒരുപാട്.. എന്നെ ഇഷ്ട്ടം ആയോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം ശരിക്കും ഇഷ്ട്ടം ആയാൽ പിന്നെ പറഞ്ഞാൽ മതി. അത് ഇവിടുന്നല്ല പുറത്ത് വെച്ച്.
എനിക്കും നാടൻ പെണ്ണിനെയാ ഇഷ്ട്ടം എന്ന് വെച്ച് മോഡേൺ ഇഷ്ട്ടം അല്ല എന്നില്ല. രണ്ടും എനിക്ക് ഇഷ്ട്ടം ആണ്.. എനിക്ക് തോനുന്നു തനിക്കു മോഡേൺ വേഷവും നന്നായി ചേരും എന്ന്.. ദാ ഈ ഫോട്ടോയിൽ മോഡേൺ ഡ്രെസ്സിൽ കാണാനും തന്നെ നല്ല ഭംഗിയുണ്ട്. ”
അവിടെ മേശയുടെ മേലെ വെച്ച ഫോട്ടോ നോക്കി ജീവൻ പറഞ്ഞു. അത് ജീൻസും ടി ഷർട്ടും ഇട്ട വർഷയുടെ ഫോട്ടോ ആയിരുന്നു..
“ഞാൻ ഇവിടെ ഈ മേശയിൽ എന്റെ കാർഡ് വെക്കുന്നുണ്ട്… എപ്പോഴാണ് കാണാൻ പറ്റുന്നത് എന്ന് വെച്ചാൽ അതിൽ ഉള്ള നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി.. ഇനി എന്നെ ഇഷ്ട്ടം ആയില്ലെങ്കിൽ വിളിക്കേണ്ട.. ” അത്രയും പറഞ്ഞു ജീവൻ പുറത്തേക്ക് പോയി..
ജീവൻ പുറത്ത് വന്നയുടനെ ജയദേവൻ ചോദിച്ചു..
“അപ്പോൾ എങ്ങനാ.. തീയ്യതി ഉറപ്പിക്കെട്ടെ? ഞങ്ങൾ സംസാരിക്കാൻ ഉള്ളത് എല്ലാം സംസാരിച്ചു..”
ജീവൻ ചിരിച്ചു.
“ചിരിച്ചിച്ചാൽ പോര.. നിന്റെ സമ്മതം കൂടെ കിട്ടിയിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ.. ഓഡിറ്റോറിയം വേണോ ? അതോ അമ്പലത്തിൽ മതിയോ? അതോ വീട്ടിൽ വച്ച് വേണോ ? എന്നെല്ലാം തീരുമാനിക്കാൻ.”
“അതിലെന്താ ഇത്ര ചോദിക്കാൻ ഉള്ളത്. അവന്റെ മുഖത്തുള്ള ചിരി കണ്ടില്ലേ? അത് തന്നെ ഉത്തരം. ഇനി മോളുടെ സമ്മതം മാത്രം മതി. ഇപ്പോൾ തന്നെ ഞങ്ങൾ ഇതേപോലെ കൂട്ടി കൊണ്ടുപോയിക്കോളാം..” ജ്യോതി പറഞ്ഞു.
“ഞങ്ങക്ക് സമ്മതം ആണ്.. എന്നാൽ അവളുടെ….അതായത് ‘അമൃതയുടെ ജീവൻ ആണ് വർഷ.’ അതുപോലെ വർഷയുടെ ജീവൻ അമൃതയും… വർഷയുടെ സമ്മതം ഇല്ലാതെ അമൃത ഒന്നും ചെയ്യില്ല.. അതുകൊണ്ട് വർഷയുടെ സമ്മതം വാങ്ങുന്നത് ആണ് നല്ലത് അമൃതയുടെ വിവാഹത്തിന്… ” കൃഷ്ണ ചന്ദ്രൻ പറഞ്ഞു.. എല്ലാവരും ചിരിച്ചു.
