രണം – 4 11

രണം 4

Ranam Part 4 | Author : Vishnu

[ Previous Part ] [ www.kambi.pw ]


 

ആദ്യം തന്നെ നന്ദി…നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് എനിക്ക് എഴുതാൻ ഉള്ള ഒരു ആവേശം തരുന്നത്…ആ ആവേശം തണുക്കാതെ ഇരിക്കാൻ നിങ്ങൾ ശ്രമിക്കും എന്ന് വിശ്വസിക്കുന്നു..

 

കുറച്ചു തിരക്കുകൾ കാരണം ലേറ്റ് ആയതാണ്…ഇനി വൈകാതെ നോക്കാം…. കൂടെ ഉണ്ടാകണം…ഇഷ്ടം അയാൾ ലൈക്‌ ചെയ്യണം…അഭിപ്രായം തുറന്ന് പറയണം

 

എന്ന്

 

സ്നേഹത്തോടെ വിശ്വാസത്തോടെ

 

വിഷ്ണു ❤️

 

രണം 4

 

 

ആദി എന്നാൽ അവരുടെ വാക്കുകൾ ഒന്നും ശ്രദ്ധിച്ചില്ല.. അവൻ ആ ഡോർ ചവിട്ടി തുറന്നു അകത്തേക്ക് കയറിയപ്പോൾ ഹാളിലേക്കും വെള്ളം ഒഴുകി വരുന്നുണ്ടായിരുന്നു..

 

ആദി എന്നാൽ ആ ബെഡ്‌റൂമിലേക്കു കയറി…. റൂം മുഴുവൻ വെള്ളമാണ്…കുളിമുറിയിൽ ടാപ് തുറന്ന ശബ്ദം കേൾക്കാം..

 

അവിടെനിന്നു തന്നെയാണ് വെള്ളം ഒഴുകി വരുന്നത്…അവന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി…

 

അവൻ ആ ബാത്രൂം ഡോർ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല…കുറച്ചു ശക്തി ഉപയോഗിച്ച് അവൻ ആ ഡോർ തുറന്നതും ഒരു നിമിഷം മുന്നിലെ കാഴ്ച കണ്ടു അവൻ കണ്ണുകൾ അടച്ചു പോയിരുന്നു…

 

അവൻ കണ്ടത് ആ കുളിമുറിയിൽ കൈ മുറിച്ചു ബോധമില്ലാതെ കിടക്കുന്ന ശ്രുതിയെ ആയിരുന്നു…

 

ഒരു നിമിഷം അവന് കൈ കാലുകൾ തളരുന്നത് പോലെ തോന്നി…ശ്വാസം മുട്ടുന്നതുപോലെ..

 

അവൻ എന്നാൽ പെട്ടെന്നു തന്നെ കുളിമുറിയിൽ ഉണ്ടായിരുന്ന ഒരു തോർത്ത് കീറി അവളുടെ കയ്യിൽ കെട്ടി

 

അപ്പോഴേക്കും മാധവും നന്ദനും അവിടേക്കു എത്തിയിരുന്നു…അവരും ആ കാഴ്ച കണ്ടു തറച്ചുനിന്നു…

 

ആദി അവരെ നോക്കി..

 

“ഡാ…. വേഗം ചെന്ന് ഒരു വണ്ടി എടുക്ക്…നല്ലോണം ചോര പോയിട്ടുണ്ട്…പ്രശ്നം ആണ്… വേഗം…”

 

അത് കേട്ടതും നന്ദനും മാധവും അവിടെ നിന്നും പെട്ടെന്നു തന്നെ ഒരു കാർ തേടി ഇറങ്ങി

 

 

ആദി അവളെ ചേർത്ത് പിടിച്ചു കവിളിൽ മെല്ലെ തട്ടി..

 

“ശ്രുതി.. ശ്രുതി…കണ്ണ് തുറക്ക്..…ശ്രുതി…”

 

അവളിൽ എന്നാൽ അനക്കം ഇല്ലായിരുന്നു…കയ്യിൽ പൾസ് ഉണ്ടെങ്കിലും അവനിൽ പേടി കൂടിവരുവാണ് ചെയ്തത്…

കാരണം അത്രയും ചോര ആയിരുന്നു അവളിൽ നിന്നും പോയ്കൊണ്ടിരുന്നത്..

 

അവൻ എന്നാൽ സമയം കളയാതെ ആ നനഞ്ഞു കുതിർന്ന ഡ്രെസ്സോടെ തന്നെ ശ്രുതിയെ കയ്യിലെക്കെടുത്തു പെട്ടെന്നു തന്നെ പുറത്തേക് നടന്നു…

 

—-

 

ഐസിയുവിന് മുന്നിലെ ഇരുമ്പ് കസേരയിൽ നന്ദനും മാധവും ഇരുന്നു…അവരുടെ നോട്ടം ആ ഡോറിന് നേരെ ആയിരുന്നു

 

ആശുപത്രിയിൽ എത്തിച്ചിട്ട് ഇപ്പോൾ 3 മണിക്കൂർ കഴിഞ്ഞിരുന്നു…ആരും ഒന്നും പറഞ്ഞിട്ടില്ല…

 

നന്ദൻ സൈഡിലേക്ക് നോക്കി…താഴെ ആയി കയ്യിൽ മുഖം അമർത്തി ഇരിക്കുന്ന ആദി…

 

അവന്റെ ഡ്രെസ്സിൽ മുഴുവൻ ശ്രുതിയുടെ ചോരയായിരുന്നു…

 

ആദി എന്നാൽ ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു…തല ഉയർത്തുക പോലും ചെയ്‌തിരുന്നില്ല

 

പെട്ടെന്നാണ് ഡോർ തുറന്നു നേഴ്സ് പുറത്തേക് വന്നത്.. ശബ്ദം കേട്ടതും ആദി ഉണർന്നെങ്കിലും നന്ദൻ അപ്പോഴേക്കും നഴ്സിന് അടുത്തേക് എത്തിയിരുന്നു

 

“ശ്രുതി…അവൾക്ക് എങ്ങനെയുണ്ടെന്ന്…”

 

നേഴ്സ് എന്നാൽ അവനെ നോകിയതല്ലാതെ ഒന്നും പറയാതെ അവിടെ നിന്നും പോയിരുന്നു…

 

“എന്താടാ എത്ര നേരായി…ഇവർക്കെന്താ കാര്യം പറഞ്ഞാൽ…”

 

അത് പറഞ്ഞു നന്ദൻ ആ ചുമരിൽ ദേഷ്യത്തിൽ ഇടിച്ചെങ്കിലും ആദി ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തത്…

 

അപ്പോഴാണ് ഒരു ഡോക്ടർ അവിടെ നിന്നും ഇറങ്ങി വന്നത്..

 

“ശ്രുതിയുടെ കൂടെ വന്ന ആരെങ്കിലും ഉണ്ടോ…”

 

അത് കേട്ടതും മൂന്നു പേരും അവരുടെ അടുത്തേക് വന്നു..

 

“ഡോക്ടർ…അവൾക്കിപ്പോൾ…”

 

ഡോക്ടർ എന്നാൽ മൂന്ന് പേരെയും നോക്കി

 

“ഒരാൾ…എന്റെ റൂമിലേക്കു വാ…”

 

അത് പറഞ്ഞു അവർ റൂമിലേക്കു നടന്നപ്പോൾ നന്ദൻ ആദിയെ നോക്കി

Updated: July 18, 2025 — 11:39 am

Leave a Reply

Your email address will not be published. Required fields are marked *