അവൾ അനുപമ – 2 8അടിപൊളി 

അവൾ അനുപമ 2

Aval Anupama Part 2 | Author : Rudra

[ Previous Part ] [ www.kambi.pw ]


 

ആരോ….. തട്ടിവിളിക്കുന്ന പോലെ തോന്നി… ഞെട്ടി……. ഉറക്കത്തിൽ നിന്നും ഉണർന്ന ഞാൻ കണ്ണ് മിഴിച്ച് നോക്കി….

ആരാ……?

കാൽക്കൽ ഭാഗത്ത്‌ നിന്നും ആരോ എന്നെ മിഴികൾ കൂർപ്പിച്ചു നോക്കി നിൽക്കുന്നത് ഞാൻ കാണുണ്ട്…..

ഞാൻ ഒന്ന് കൂടെ കണ്ണ് തിരുമ്l ഒന്നുകൂടെ നോക്കി….

അപ്പോൾ ആണ് ആളെ മനസ്സിലായത്….

ഒരു സെറ്റ് സാരി ഒക്കെ ചുറ്റി അവൾ മുന്നിൽ നില്കുന്നുണ്ട്… കയ്യിൽ ഒരു തോർത്തും ഉണ്ട്…….

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകൾ എന്നെ അവളിലേക്ക് വലിച്ചടിപ്പിക്കുന്ന പോലെ തോന്നി…… അവൾ ആണെങ്കിൽ ഞാൻ ചോദിച്ചത് വിശ്വാസം അകാത്തെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്….

സോറി….. സോറി….

എന്താ…….?

അവൾ എന്നെ തന്നെ നോക്കി.. ഒരു നിമിഷം അങ്ങനെ നിന്ന്

അത് .. … . … അമ്മ പറഞ്ഞു… അമ്പലത്തിൽ പോയിട്ടു വരാൻ….

ഹാം …..

കയ്യിൽ ഉള്ള തോർത്ത്‌ എനിക്ക് നീട്ടി…
അതും വാങ്ങി ഷോൾഡറിൽ ഇട്ട്….

ഞാൻ എണീറ്റ് പുതപ്പു ഒക്കെ മടക്കി….

കംഫേർട് ബ്ലാങ്കറ്റ് മടക്കി വെക്കുമ്പോൾ

അവൾ… ഞാൻ ചെയ്തോളാം…

ഓ…. സാരമില്ലന്നെ… കഴിഞ്ഞു….

റെഡി ആയിക്കോ….ഞാൻ ഇപ്പോൾ വരാം…

വേഗം ബാത്‌റൂമിലേക്ക് നടന്ന്… കുളിയെല്ലാം കഴിഞ്ഞു… ഞാൻ വന്നപ്പോൾ എനിക്ക് മാറ്റാൻ ഉള്ള സ്വർണ്ണ കര ഉള്ള കസവിന്റെ മുണ്ടും ഷെർട്ടും മടക്കി വെച്ചത് അവൾ വാർ ബോർഡിൽ നിന്നും എടുത്തു ഡ്രസ്സിങ് ടേബിൾന് മുകളിൽ എടുത്തു വെച്ചിട്ടുണ്ട്…

എനിക്കെന്തോ… അത് വളരെ ഇഷ്ട്ടമായി

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറ്റി താഴേക്ക് എത്തിയപ്പോൾ അവൾ ഒരു കപ്പ്‌ ചായയും ആയി സിറ്ററൗട്ടിലേക് പോകുന്നതാണ് കണ്ടത്… ഞാനും പിന്നാലെ പോയി…

അച്ഛാ…… ചായ…..
ആഹാ മോളു ആണോ കൊണ്ട് വന്നത്..

അമ്മ എവിടെ…?
അമ്മ കിച്ചണിൽ ഉണ്ട്….അച്ഛാ…
സാധാരണ അവൾ ആണ് ചായയും ആയി വരാറ്…. അത് കൊണ്ട് ചോദിച്ചതണ്.,…
അമ്മയാ പറഞ്ഞത് അച്ഛന് ചായ കൊണ്ട് കൊടുക്കാൻ….

ഉം…

മോള് എങ്ങോട്ടാ… രാവിലെ തന്നെ…

അത് അമ്മ പറഞ്ഞു ഒന്ന് അമ്പലത്തിൽ പോയിട്ടു വരാൻ….

അച്ഛൻ….. ഒറ്റക്കോ….? അമ്മ വരുന്നുണ്ടോ കൂടെ…?

അല്ല… രഞ്ജു ഏട്ടൻ കൂടെ ഉണ്ട്….

ഹാം… അതിനു അവൻ എണീറ്റിട്ടുണ്ടോ…? 9 മണിയാകും അവൻ എണീക്കാൻ…നീ ഇന്ന് പോയത് തന്നെ….

അല്ല… അച്ഛാ….. രഞ്ജുവേട്ടൻ കുളിക്കുന്നുണ്ട്‌…..

ആണോ… ആഹാ എന്നാ നിങ്ങള് പോയിട്ടു വാ…

തലയാട്ടി.. അവൾ തിരിഞ്ഞു നടന്നതും…

ഞാൻ ഓടി…… സ്റ്റൈർ ന്റെ അവിടേക്ക്…

എന്താടാ…
എങ്ങോട്ടാ നീ ഈ കിടന്ന് ഓടുന്നത്… നിനക്ക് ഒന്ന് പതുക്കെ നടന്നാൽ എന്താ… ഇപ്പോൾ നീ എന്നെ ഇടിച്ചു താഴെ ഇട്ടായിരുന്നെല്ലോ….

അമ്മ അതും പറഞ്ഞു കിച്ചനിലേക്ക് പോയി…..

അവൾ നടന്ന് വന്നു എന്റെ മുന്നിലൂടെ കിച്ചനിലേക്ക് പോയി….

ഛെ … അവൾ കണ്ടു കാണുമോ…
എയ് ഉണ്ടാവില്ല…

ചായ…..

ഇതും ആലോചിച്ചു….. നിൽക്കുമ്പോൾ
കയ്യിൽ ഒരു കപ്പ്‌ ചായയും ആയി അവൾ
എന്റെ മുന്നിൽ നിക്കുന്നു….

ഹാ.. വേഗം കപ്പ്‌ വാങ്ങി… അവളെ ഒന്ന് നോക്കി….

അപ്പോഴേക്കും അമ്മ അടുത്തെത്തി… വേഗം അമ്പലത്തിൽ പോയിട്ടു വാ….

വാ …… മോളെ…. അമ്മ അവളെയും കൂട്ടി
അകത്തേക്ക് പോയി….

നീ ചായ കുടിക്കുമ്പോളേക്കും ഞാൻ ഇവളെ ഒന്ന് അണിയിച്ചൊരുക്കിക്കാട്ടെ….
അമ്മ പോകുന്ന വഴി എന്നോട് പറഞ്ഞു…

ഞാൻ ചായകുടിച്ച്. കഴിഞ്ഞപ്പോഴേക്കും
അമ്മയും അവളും വന്നു… ഞാനും അവളും മുറ്റത്തേക്ക് ഇറങ്ങി…. ഒന്ന് പിന്നിലേക്ക്‌ നോക്കി…

അച്ഛനും അമ്മയും പിന്നിൽ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്നു…

അച്ഛനും അമ്മയും വരുന്നില്ലേ…..?
ഞാൻ ചോദിച്ചു…

അമ്മ. ..,.ഇല്ല നിങ്ങൾ പോയിട്ടു വാ….

എല്ലാർക്കും കൂടെ പോകാമായിരുന്നു…
അമ്മ ചിരിച്ചുകൊണ്ട്…. സാരമില്ല ഇന്ന് നിങ്ങൾ പോയിട്ടു വാ….

ഞാൻ നടന്നു.. പിന്നാലെ അവളും…

ടാ …….. നീ….. ബൈക്ക് എടുക്കുന്നില്ലേ….?

ഇല്ല…. ഇതിലെ ഷോർട് കട്ട്‌ അടിക്കാം..

ബൈക്കിന് ചുറ്റി വളഞ്ഞു പോകണ്ടേ…

Leave a Reply

Your email address will not be published. Required fields are marked *