ഹാഹാ ശെരി എന്നാ…. പോയിട്ടു വാ…
ഞാൻ അവളോട് എന്തെങ്കിലും സംസാരിക്കാമല്ലോ എന്ന് കരുതിയാണ് ബൈക്ക് ഒഴിവാക്കിയത്….
ഞാൻ കുറച്ചു നടത്തതിന്റെ സ്പീഡ് കുറച്ചു അപ്പോൾ അവൾ എനിക്ക് ഒപ്പം എത്തി….
നീ……. ചായകുടിച്ചോ…..?
ഹാ…..
നിനക്ക് സാരി ഉടുക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട്…..?
അത് അമ്മ ഉടിപ്പിച്ച് തന്നതാ….
ആണോ…
ഈ സാരി… ഇന്നലെ വാങ്ങിയതാണോ…?
ഹാം…..
അപ്പൊ ബ്ലാഉസ്….
അത് ഉഷേച്ചി.. തയ്ച്ചു തന്നു…
ഏതു… നമ്മുടെ അയൽ വക്കത് ഉള്ള…?
ഹാം…..
അമ്മയുടെ അയല്പക്കത്തെ സ്നേഹം….
മരുമോൾക്ക് ഒന്നും ഇടാൻ ഇല്ല പറഞ്ഞുകാണും……..
ദാ…. ഈ വഴി… പോകാം…
റോഡിൽ നിന്നും ഒരു ഇടവഴി ചൂണ്ടി ഞാൻ പറഞ്ഞു….
അവൾ എന്നെ ഒന്ന് നോക്കി.. പിന്നെ മുന്നിൽ ഇറങ്ങി നടന്നു…
ഞാൻ അവളുടെ പിന്നാലെ നടന്നു…
നടക്കുമ്പോൾ അവളുടെ പനംകുല പോലുള്ള മുടി ആണ് എന്റെ ശ്രദ്ധയിൽപെട്ടത്.. അത് അങ്ങനെ നീണ്ടു നിവർന്ന് അരക്കെട്ട് കഴിഞ്ഞു നിതംബം മറക്കുന്നു… ഞാൻ മുകളിൽ നിന്നും താഴേക്ക് ഒന്ന് അവളെ സ്കാൻ ചെയ്തു…. പിന്നെ അവളുടെ തലമുകളിൽ കൂടെ സൈഡിലേക്ക് ഒന്ന് പാളി നോക്കി….. അവളുടെ ചെവി മിക്കവാറും മറച്ചിരുന്നു…..
സൈഡിലൂടെ ചരിഞ്ഞു നോക്കിയത് കൊണ്ടാകും ഞാൻ അവളുടെ ചെവിയിൽ ഒരു കുഞ്ഞു സ്വർണ്ണത്തിന്റെ കമ്മൽ കണ്ടത് …… കൂടെ അവളുടെ കഴുത്തിൽ ഞാൻ അണിഞ്ഞിരുന്ന ചെയിൻ കൂടെ കാണാൻ പറ്റി……
ഹും….
ഇന്നലെ വരെ…… അഞ്ചാറു കൊല്ലം ആയി……
എന്റെ കഴുത്തിൽ കിടന്ന ആൾ അണ്…. ഒരു മടിയും ഇല്ലാതെ അവളുടെ കഴുത്തിൽ കിടക്കുന്ന കണ്ടോ……..?
ഞാൻ മനസ്സിൽ ഞാൻ പരിഭവവം പറഞ്ഞപ്പോൾ…….
എന്റെ മനസ്സ്……..എന്നോട് തന്നെ….
അതിനെന്താ…..
ഇതും നിനക്കായ്…… കരുതി വച്ചതല്ലേ..?
ഇന്നലെ തന്നെ നിന്നെ അവിടെ എത്തിച്ചതും…. ബാക്കി നടന്ന കാര്യങ്ങൾ നടന്നതും നിനക്ക് വേണ്ടി അല്ലെ……?
ഹാ ശെരിയാമെല്ലോ….?
ഞാൻ ഒന്ന് കൂടെ അവളെ നോക്കി….
അതെ സമയം തന്നെ അവൾ നിന്ന് എന്നെ തിരിഞ്ഞു നോക്കി….
ഈശ്വര …….
ഞാൻ അവളെ സ്കാൻ ചെയ്തത് അവൾ ശ്രെധിച്ചിട്ടുണ്ടാകുമോ…..
അയ്യേ…… ഛെ…..
മോശം ആയിപ്പോയി….. വേണ്ടായിരുന്നു…. ഇങ്ങനെ നോക്കണ്ടായിരുന്നു ……
അല്ലങ്കിലും പെണ്ണുങ്ങൾക്ക് പിന്നിലും കണ്ണുണ്ടെന്നു പറയുന്നത് വെറുതെ അല്ല …..
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി… കണ്ണുകൾ കൊണ്ട് അവളോട് എന്താ….
എന്ന് ചോദിച്ചു …..
അവൾ…. മുന്നിലേക്ക് നോക്കിയിട്ട് അങ്ങോട്ടോ….? ഇങ്ങോട്ടോ….
വഴി രണ്ടായി പിരിയുന്നുണ്ട്.. ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവൾ നടന്നു…..
ഞാൻ പിന്നെയും അവളുടെ പിന്നെഴക് നോക്കി…
നേരെ കൽപാതത്തിലേക്കു നോക്കി….
ഇന്നലെ വാങ്ങിയ ചെരുപ്പ് അവൾ അറിഞ്ഞിരുന്നു… നടക്കുമ്പോൾ സാരി കയറി ഇറങ്ങുന്ന കൂട്ടത്തിൽ അവളുടെ കാൽപ്പാതം ഞാൻ കണ്ടു….
അവിടെ എന്തിന്റെയോ ഒരു കുറവ് ഞാൻ കണ്ടു….
ഒരു സ്വർണ്ണത്തിന്റെ പാദസരം…..
യെസ്.. അത് തന്നെ….അതിന്റെ ഒരു കുറവ് അവിടെ ഉണ്ട്…..
വീണ്ടും അവൾ എന്നെ തിരിഞ്ഞു നോക്കി….
പിന്നെ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു….
ഈ പ്രാവശ്യം അവൾക്ക് എന്തായാലും മനസ്സിലായിട്ടുണ്ടാകും… ഞാൻ അവളെ സ്കാൻ ചെയ്തത്….
ഛെ നാണക്കേട്…
നടന്നു….. നടന്നു… അമ്പലത്തിന്റെ കൗണ്ടറിൽ എത്തി….
അവൾ എന്റെ പുറകെ നിൽക്കുന്നുണ്ട്….
ഞാൻ നീ വഴിപാട് ഷീറ്റ് ആക്കുമോ…?
അവൾ എന്റെ പേരും നാളും പറഞ്ഞു….
അവളുടെ പേര് പറഞ്ഞു… വേണ്ട വഴിപാട് എല്ലാം ചീട്ടാക്കി….
ഞാൻ അവളുടെ പിന്നിൽ നിന്നും നെയ് പായസം ഉണ്ടോ…?
ഹാം… ഒരു പായസം കൂടെ…..?
പേരും നാളും..? കൗണ്ടറിൽ നിൽക്കുന്ന ചേച്ചി… എന്നോട്…?
ഞാൻ…… അത് ഏതായാലും കുഴപ്പം ഇല്ല… എനിക്ക് പായസം കിട്ടിയാൽ മതി….
ബില്ലാക്കി… അമ്പലത്തിൽ കയറി… പ്രാർത്ഥിച്ചു….
അവളും അടുത്തിരുന്നു എന്തൊക്കെയോ കണ്ണടച്ച് പ്രാർത്ഥിക്കുന്നുണ്ട്… ഞാൻ അവളെ കുറച്ചു നേരം നോക്കി പിന്നെ സൈഡിലേക്ക് മാറിനിന്നു….
പ്രാർത്ഥിച്ചു ഇറങ്ങി…. തീർത്ഥം വാങ്ങി…
ഇലയിൽ ചന്ദനവും പൂവുകളും വാങ്ങി അവൾ എന്റെ നേരെ നീട്ടി..
