അവൾ അനുപമ – 2 8അടിപൊളി 

അവൾ എന്നെ ഒന്ന് നോക്കി തലയാട്ടി..

 

ഊണിനു ശേഷം…. അമ്മാ ഞങ്ങൾ ഒന്ന് പുറത്തു പോയിട്ടു വരാം…. എങ്ങോട്ടാ..?

 

ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ട്…

 

ഹാ ശെരി നിങ്ങള് പോയിട്ടു വാ…

 

നേരെ ടൗണിൽ എത്തിയതും… ഞാൻ നിനക്ക് എന്തെങ്കിലും വാങ്ങേണ്ടത് ഉണ്ടോ..?

 

ഇല്ല….. ഒന്നും ഇല്ല….

ന്നാ വാ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്….

 

ഞാൻ നേരെ അച്ഛൻ പറഞ്ഞ കടയിൽ കയറി… അവിടെ ഒക്കെ ഒന്ന് നടന്നു കണ്ട് ഒരു ലോ ഫ്ലോർ കട്ടിലും കിടക്കയും തലയിണയും ബില്ല് ആക്കി…

വേറെ എന്തെങ്കിലും ഇവിടുന്നു വേണ്ടത് ഉണ്ടോ..?

 

ഇല്ല..

 

അവിടെ ഡെലിവറി അഡ്രെസ്സ് കൊടുത്ത്

ഇറങ്ങി…

 

നേരെ ജ്വല്ലറി യിൽ കയറി….

 

ഒരു തലി വേണം…. നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ…. അഞ്ചാറു ട്രയിൽ നിരത്തി വെച്ച താലികൾ നോക്കി ഞാൻ അവളോട്‌ പറഞ്ഞു…

 

അവൾ ഏതായാലും മതി…

 

ഞാൻ ഒരു നാലഞ്ചേണ്ണം സെലക്ട്‌ ചെയ്തു… അതിൽ നിന്നും ഒരെണ്ണം അവളുടെ കഴുത്തിൽ ഉള്ള ചെയ്നിന് പാകം ഉള്ളത് നോക്കി എടുക്കാൻ പറഞ്ഞു….

 

അവൾക്ക് പ്രേത്യേകിച്ചു അഭിപ്രായം ഒന്നും ഇല്ലാത്തതിനാൽ ഞാൻ തന്നെ ഒരെണ്ണം സെലക്ട്‌ ചെയ്തെടുത്തു….

 

വേറെ എന്തെങ്കിലും..? ഹാം… രണ്ടുമൂന്നു വള ഡെയിലി യൂസ് ഉള്ളത്…

 

അയ്യോ അതൊന്നും വേണ്ട… സാരമില്ല…

 

വലിയ തൂക്കം ഇല്ലാത്ത മൂന്നു വളകൾ സെലക്ട്‌ ചെയ്തു…

 

പിന്നെ ഒരു ബ്രസീലറ്റ്…

 

അയ്യോ അതൊന്നും വേണ്ട…

 

അതിനു അത് നിനക്കല്ല… എനിക്കാ…. എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു…

 

അവൾ കുറുമ്പുള്ള ഒരു നോട്ടം നോക്കി…

 

അല്ലെങ്കിൽ ബ്രാസീലറ്റ് വേണ്ട… സ്വർണത്തിനൊക്കെ വല്യ വില അല്ലെ…

 

നാല് മോതിരം അതിൽ രണ്ടെണ്ണം വെഡിങ് റിങ് പേര് എഴുതിയത്…

എടുത്തു വന്നപ്പോൾ 3 മോതിരവും രണ്ടു പേരെഴുതിയ മോതിരവും ആയി…

 

Sir മോതിരത്തിൽ പേരെഴുതുന്നത് നാളെയെ കിട്ടു… ഹാ മതി…

 

വേറെ എന്തെങ്കിലും… Sir…?

ഹാം… ഒരു പാദസരം…

അവൾ എന്റെ മുഖത്തേക്കി നോക്കി…

 

ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി… അതേതായാലും നിങ്ങൾ ധരിക്കില്ലല്ലോ…

അതും സെലക്ട്‌ ചെയ്തു….

 

ഞാൻ സെൽസ് മാനും ആയി ബർഗയിനിങ് ആയി…

 

എല്ലാം ബില്ല് ആക്കി… നേരെ… പുറത്തിറങ്ങിയതും…. അവളോട്‌ ഇനി എന്താ പരിപാടി…?

 

നമുക്ക് ഓരോ ചായ കുടിച്ചാലോ…?

 

വേണ്ട….പോകാം…. വീട്ടിൽ നിന്നും കഴിക്കാം….

അമ്മ ഒറ്റക്കല്ലേ…

 

വാ….. പെണ്ണെ…. ഒരു 10 മിനുട്ട്… ഞാൻ അവളുടെ കൈ പിടിച്ചു.. അടുത്തുള്ള ടീ ഷോപ്പിലേക്ക് കയറി… ഓരോ ചായയും സ്നാക്സ് ഉം ഓർഡർ ചെയ്തു… ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…

അവൾ…എന്നെ നോക്കി… ഞാൻ എന്തെ എന്ന് പുരികം കൊണ്ട് ചോദിച്ചപ്പോൾ..

 

ഉം….ഉം.. ഒന്നും ഇല്ല… എന്ന് പറഞ്ഞു അവൾ തലയട്ടി…

 

നിനക്ക് ഇഷ്ടം ആയോ… വാങ്ങിയ ആഭരണങ്ങൾ എല്ലാം….?

 

ഒത്തിരി കാശ് ആയില്ലേ…? എന്തിനാ അതൊക്കെ വാങ്ങിയത്…

 

അതോ.. പെണ്ണിന് പൊന്ന് ഒരു അഴക ല്ലേ…… നിന്റെ ഒഴിഞ്ഞ കയ്യും കാലും കണ്ടപ്പോൾ വാങ്ങണം എന്ന് തോന്നി….. ഇഷ്ടം ആയില്ലേ…?

 

ഉം…..ചായ കഴിച്ചു വീട്ടിൽ എത്തിയതും അവൾ സാധനങ്ങളും ആയി അമ്മയുടെ അടുത്ത് എത്തിയിട്ടുണ്ട്… അമ്മക്ക് എല്ലാം കാണിച്ചു കൊടുക്കുന്നുണ്ട്…

 

ആ….. ഹാ…. ഇതൊക്ക വാങ്ങിയോ…?

 

അപ്പോഴേക്കും ഞാൻ അവരുടെ അടുത്ത് എത്തിയിരുന്നു…..അമ്മ അതും പറഞ്ഞു എന്നെ ഒന്ന് നോക്കി

 

നിന്റെ ഒഴിഞ്ഞ കയ്യും കാലും കണ്ടപ്പോൾ ഞാൻ ഇന്ന് രവിയേട്ടനോട് പറയാൻ ഇരുന്നതാ…..

 

എന്റെ കുറച്ച് ആഭരണങ്ങൾ ഉണ്ട്…..ഉപയോഗിക്കാതെ ഷെൽഫിൽ വെറുതെ കിടക്കുന്നു…. അത് മോൾക്ക്‌ കൊടുക്കട്ടെ ….? .. നിനക്കു പാകം ആയതു നോക്കി മാറ്റി വാങ്ങിക്കോട്ടെ എന്ന് ചോദിച്ചു സമ്മതം വാങ്ങാൻ ഇരുന്നതാ…. മോളെ……

 

അപ്പോഴേക്കും അവൻ ഇതൊക്കെ വാങ്ങി വരും എന്ന് ആര് അറിഞ്ഞു… സാരമില്ല… ഞാൻ ഇന്ന് ഒന്ന് ചോദിച്ചിട്ട് തരാം കേട്ടോ…….

Leave a Reply

Your email address will not be published. Required fields are marked *