അവൾ അനുപമ – 2 8അടിപൊളി 

Hy…..അങ്ങനെ ഒന്നും ഉണ്ടാകില്ല…..

നമുക്ക് നോക്കാം… ഇനി അങ്ങനെ എന്തെങ്കിലും വരുകയാണെങ്കിൽ നമുക്ക് അവരെ ഇവിടെ നിന്നും മാറ്റാം….

 

എങ്ങോട്ട്…? എങ്ങോട്ടാ രവിയേട്ട….?

 

അത് ഡൽഹിയിൽ ഉള്ള എന്റെ കസിൻ ഇല്ലേ അവിടെക്കു… നോക്കട്ടെ…. പേടിക്കേണ്ട….? നമുക്ക് അവരുടെ വീട്ടുകാരും ആയി ഒന്ന് ചർച്ച ചെയ്യാൻ ഉള്ള കാര്യങ്ങൾ ഏർപ്പാടക്കാൻ പോലീസിൽ ഉള്ള രാജീവ്നോട് പറഞ്ഞിട്ടുണ്ട്….

 

ഇതും പറഞ്ഞു അച്ഛൻ അമ്മയുടെയും എന്റെയും അവളുടെയും നേരെ നോക്കി…

 

അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്…

 

ഞാൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടായി അല്ലേ…? ഞാൻ ഒരു ബാധ്യത ആയില്ലേ…? ഞാൻ തിരിച്ചു പൊയ്ക്കോളാം…. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…

 

അവളോട് എന്ത് പറയണം എന്ന് അറിയാതെ എല്ലാരും കുഴങ്ങി…

 

അയ്യോ….എന്താ മോളെ നീ ഇങ്ങനെ ഒക്കെ പറയുന്നത്…..

നീ അവന്റെ കൂടെ ഉറച്ചു നിൽക്കുമല്ലോ അല്ലെ..? മോള് വീട്ടുകാരുടെ സമ്മർദ്ധത്തിൽ വഴങ്ങി… ഇവന് എതിരെ നിൽക്കില്ലല്ലോ അല്ലെ…? മോളെ ഞങ്ങൾക്ക് വിശ്വസിക്കാമെല്ലോ അല്ലെ…

 

അതെ അച്ഛാ… എന്റെ സങ്കടം കണ്ടിട്ട് അവിടുന്ന് എന്നെ കൂട്ടികൊണ്ട് വന്ന ഈ അമ്മേയെയും രഞ്ജു ഏട്ടനും എതിരെ ഞാൻ ഒരിക്കലും നിൽക്കില്ല…അത് ആരൊക്ക എന്തൊക്ക പറഞ്ഞാലും…

 

ഞാൻ കാരണം ഈ വീട്ടിലുള്ളവർ വിഷമിക്കണ്ട കരുതിയാണ് ഞാൻ പറഞ്ഞത്…

 

ഹാ……മതി മോളെ… ഇത് കേട്ടാൽ മതി…

സമാധാനം ആയി… ഇത്രയും നേരം ആദി ആയിരുന്നു മനസ്സിൽ… ഇനി ധൈര്യമായി മുന്നോട്ട് പോകാമെല്ലോ…. ബാക്കി കാര്യങ്ങൾ ഒക്കെ അച്ഛൻ നോക്കിക്കോളാം….

 

മോനെ രഞ്ജു നീ ഒന്നിങ്ങോട്ട് വാ അച്ഛൻ പുറത്തേക്കു പോയി ….

 

എന്താ അച്ഛാ….

 

നീ അവൾക്കു വേഗം പാസ്പോർട്ട്‌ എടുക്കണം… അതിനുള്ള കാര്യങ്ങൾ അന്വേഷിച്ചു വേണ്ടത് പോലെ ചെയ്തോ…

ഒന്നും നടന്നില്ലെങ്കിൽ അങ്ങോട്ട് കൊണ്ട് പോകുന്ന കാര്യങ്ങളും അന്വേഷിച്ചു വെച്ചോ…..

ഹാം ശെരി….

 

കുറച്ചു കഴിഞ്ഞു ബൈക്കും എടുത്തു ഞാൻ പാസ്പോർട്ട്‌ ന്റെയും വിസയുടെ കാര്യങ്ങളുടെ ഡീറ്റെയിൽസും അറിയാൻ പുറത്തു പോയി…. കൂടെ ഒരു കീപാഡ് ഫോണും സിം കാർഡും വാങ്ങി ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തി….

 

അമ്മ നീ എവിടെ പോയതായിരുന്നു… നിന്റെ കൂട്ടുകാർ വന്നിരുന്നു… അച്ഛൻ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു…

അവരും അച്ഛനും കൂടെ രാജീവ്‌ അങ്കിളിനെ കാണാനും വക്കീലിനെ കാണാനും ഇവളുടെ വീടിനു അടുത്തുള്ള പോലീസ് സ്റ്റേഷൻ വരെയും പോയിട്ടേ വരൂ എന്ന് പറഞ്ഞു……

 

ഹമ്മ്…..

 

ഞാൻ നേരെ മുകളിലേക്കു പോയി ബാൽകാണിയിൽ ഇരുന്ന് ആലോചനയിൽ ആയി….

 

അവൾ ഒരു ഗ്ലാസ്സ് ജൂസ് ആയി മുന്നിൽ വന്നു നിന്നു… ഇത് കഴിക്കു….

 

ഹാം… ഞാൻ ജൂസ് വാങ്ങി കയ്യിൽ വെച്ചു അവളുടെ മുഖത്തേക്ക് നോക്കി…

 

ചാരുവാടിയിൽ ചൂണ്ടി…. നീ….ഇരിക്ക്.,.

 

അവൾ പതിയെ അവിടെ ഇരുന്നു എന്റെ മുഖത്തേക്ക് നോക്കി…..

 

നീ ജൂസ് കഴിച്ചോ….

 

ഇല്ല…താഴെ ഉണ്ട്… ഞാൻ കഴിച്ചോളാം ഞാൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ട് ആയി അല്ലെ …?

 

ഏയ്‌ അങ്ങനെ ഒന്നും ഇല്ല… പിന്നെ നിയമവും നൂലാ മാലകളും…. അത് ശെരിയായിക്കോളും… ഇങ്ങനെ ഒക്കെ ആകും എന്ന് കരുതിയില്ല…..സാരമില്ല…

 

പിന്നെ നിന്റെ ഒന്നു…രണ്ടു പേപ്പർസ് വേണ്ടിവരും പാസ്പോർട്ട്‌ ന് അപേക്ഷ കൊടുത്തിട്ടുണ്ട്… തിരക്കില്ല… ഒരാഴ്ച്ചക്ക് ഉള്ളിൽ മതി….

 

അവൾക്കു കാര്യം മനസ്സിലായില്ല… എന്നെ മിഴികൾ കൂർപ്പിച്ചു നോക്കുന്നുണ്ട്…

 

ടെൻഷൻ ആകേണ്ട കെട്ടോ എല്ലാം ശെരിയാകും….

 

ഉം…. ന്നാ ഞാൻ താഴേക്കു ചെല്ലട്ടെ…. അമ്മ ഒറ്റക്കെ ഉള്ളു അവിടെ… ഊണ് തയ്യാറാക്കട്ടെ……

 

അവൾ എഴുനേറ്റ് എനിക്കരികിലൂടെ താഴേക്കു പോകാൻ തുടങ്ങിയതും.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു…

അവൾ നിന്ന് ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി…

ഉച്ചക്ക് ശേഷം ഒന്ന് പുറത്ത് പോകാം… ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *