അവൾ അനുപമ – 2 8അടിപൊളി 

 

അയ്യോ അതൊന്നും വേണ്ട….. അമ്മേ…

 

എനിക്ക് ഇതിനോടൊന്നും വലിയ താല്പര്യം ഇല്ല…. കുഞ്ഞു നാൾ മുതലേ ഇങ്ങനെ ആയിരുന്നല്ലോ…. അത് കൊണ്ട് വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നു… അമ്മ അവളുടെ കയ്യിൽ വളകളും മോതിരവും പാദസരങ്ങളും അണിയിച്ചു….. ഇനി ഇന്നുമുതൽ ഇങ്ങനെ മതി…. കേട്ടോ…

 

വാ…… അമ്മ ചായ ഉണ്ടാക്കാം….

അയ്യോ അമ്മേ ഞങ്ങൾ പുറത്തുനിന്നും കഴിച്ചു…. അമ്മ അവളെ ഒന്ന് നോക്കി… ഞാൻ നിങ്ങള് വന്നിട്ട് ഒരുമിച്ചു കഴിക്കാം എന്ന് കരുതിയതാ…..

 

അവൾ നാക്കു കടിച്ച്… അബദ്ധം പറ്റിയപോലെ ദയനീയമായി എന്നെ ഒന്ന് നോക്കി … … ഞാൻ പറഞ്ഞതല്ലേ…. വീട്ടിൽ പോയിട്ടു കഴിക്കാം എന്ന്.. എന്ന ഭാവം ആ കണ്ണുകളിൽ ഞാൻ കണ്ടു…..

 

അമ്മേ എനിക്ക് എന്തായാലും ചായ വേണം… അവിടെത്തെ ചായ ഒരു സുഖം ആയില്ല…….

 

നീ എന്നെ സുഖിപ്പിക്കുക ഒന്നും വേണ്ട …

 

അവൾ…..വാ അമ്മേ… ഞാൻ ചായ ഉണ്ടാക്കാം….. അവൾ അമ്മയെയും കൂട്ടി കിച്ചനിലേക്ക് നടന്നു…

 

ഞാൻ പുറത്ത് സിറ്റിറൗട്ടിൽ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *