അവൾ അനുപമ – 2 8അടിപൊളി 

ഞാൻ ചാലിച്ച ചന്ദനം മോതിരവിരലിൽ ആക്കി…. ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി… അവളുടെ നെറ്റിയിൽ ഒരു ചെറിയ കുറി ചാർത്തി….

അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്… വീണ്ടും ചന്ദനമെടുത്തു
എനിക്കും തൊട്ടു….

പോകാം… ഞാൻ അവളെ നോക്കി..

ഹാം….

പായസം വേണ്ടേ…?

ഞാൻ…ഹാം… വേണം…

ഒരു ഇലയിൽ പായസം തന്നു…
അവൾ അതും വാങ്ങി പുറത്തിറങ്ങി…..

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ….

അവളുടെ കയ്യിൽ നിന്നും പായസം കുറച്ചു വരി വായിൽ വെച്ചു…
അല്ലങ്കിലും ഇവിടെത്തെ നെയ് പായസം
നല്ല രുചി ആണ്…

നിനക്ക് വേണോ.,….?

വീട്ടിൽ എത്തിയിട്ട് കഴിച്ചോളാം…..

ആണോ…. ഉം…

എന്താണ്…..

ഭഗവാനുമായി……

വലിയ കൂട്ടു ആണ് തോന്നുന്നെല്ലോ…?
എന്തൊക്കയോ കാര്യമായി പറയുന്നുണ്ടായിരുന്നെല്ലോ…..?

അവൾ എന്നെ ഒന്ന് നോക്കി….. ഒന്ന് ചിരിച്ചു ഒന്നും പറഞ്ഞില്ല…

വീണ്ടും നടന്നു… എന്ത് ചോദിക്കണം എന്നോ….. പറയണം എന്നോ… അറിയുന്നില്ല.. ഇനി ഞാൻ ചോദിക്കുന്നതൊന്നും ഇഷ്ട്ടം ആകുന്നില്ലേ…? ഞാൻ ആണെങ്കിൽ അവളെ ഒന്ന് അടുത്ത് അറിയാൻ ശ്രമിക്കുമ്പോൾ അവൾ എല്ലാത്തിനും ചെറിയ മറുപടി തന്ന് ആ സംസാരം അവിടെ മുറിക്കുന്നത് കൊണ്ട് എനിക്ക് മുന്നോട്ട് ആ സംസാരം കൊണ്ട് പോകാനും സാധിക്കുന്നില്ല….

ഞാനും അവളുടെ പിന്നാലെ നടന്നു വീട്ടിൽ എത്തി …….

അമ്മ മുന്നിൽ തന്നെ ഉണ്ടായിരുന്നു…

ആഹാ… ഇത്ര പെട്ടന്ന് പോയി വന്നോ….
ഇതെന്താ കയ്യിൽ….?

അവൾ……. പ്രസാദം ആണ്…. ഇതാ ചന്ദനം….

അതല്ല… ആ വലിയ ഇലയിൽ…?

പായസം ആണ്…

ങേ…. പായസമോ….?

ങേ..,.. അത്……ഇവിടെ വരെ എത്തിയോ…? അമ്മ അതിശയത്തോടെ…. നോക്കി….

പ്രസാദത്തിലെ ചന്ദനം നെറ്റിയിൽ ചാർത്തുന്നതിന്റെ കൂടെ….. അമ്മ പറഞ്ഞു…..അവനു ഏറ്റവും ഇഷ്ട്ടം ആണ്.,….ആ അമ്പലത്തിലെ നെയ്‌ പായസം….

എന്റെ കൂടെ വരുന്ന ദിവസങ്ങളിൽ……
ആ നെയ്‌ പായസം വാങ്ങിത്തരാം…… എന്ന് പറഞ്ഞാണ് ഞാൻ അവനെ കൂട്ടി കൊണ്ട് പോകാറ്…

പക്ഷെ അത് വീട്ടിൽ എത്താറില്ല കേട്ടോ….? അതിനുമുന്നേ അവൻ അത് കഴിച്ചു തീർക്കും.,. അതാണ് അവന്റെ ശീലവും………

അവൾ എന്നെ ഒന്ന് നോക്കി…….
ഞാൻ ഒന്ന് ചിരി വരുത്തി വേഗം വീടിനു ഉള്ളിലേക്ക് പോയി…..

 

അച്ഛൻ എവിടെ അമ്മേ…?

 

ആ രജിറ്റർ ഓഫീസിൽ നിന്നും ആരോ വിളിച്ചിരുന്നു… അങ്ങോട്ട് പോയതാണ്…

എന്താന്ന് അറിയില്ല….

 

വാ ചായ കഴിക്കാം….

 

അമ്മ കഴിച്ചില്ലേ…?

 

ഇല്ലെടാ….. നിങ്ങള് വന്നിട്ട് ഒരുമിച്ച് കഴിക്കാം എന്ന് കരുതി… എല്ലാം എടുത്തു വെച്ചിട്ടുണ്ട്…. രണ്ടാളും വേഗം വാ….

 

ചായ കഴിച്ച് എഴുനേറ്റ് സിറ്ററൗട്ടിൽവന്നിരുന്നു….

 

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു….

എന്തോ ടെൻഷൻ ഉള്ള പോലെ തോന്നി…

 

അച്ഛൻ എന്നെ ഒന്ന് നോക്കി…

നീ വന്നേ…

എന്താ… അച്ഛാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

 

അപ്പോഴേക്കും അമ്മ അങ്ങോട്ട്‌ വന്നു…

പിന്നാലെ അവളും….

 

എന്താ രവിയേട്ടാ….. മുഖം എന്താ വല്ലാതെ ഇരിക്കുന്നത്…. എന്തിനാ അവിടെ നിന്നും വിളിച്ചത്…. എന്തെങ്കിലും പ്രശ്നം ഉണ്ടോ….?

 

അത് ആ ചെറിയ ഒരു പ്രശ്നം ഉണ്ട്….

 

വിവാഹം രജിറ്റർ ചെയ്യാൻ കഴിയില്ല…

അവൾക്ക് 17 കഴിഞ്ഞിട്ടേ ഉള്ളു…

 

അമ്മ…. അപ്പൊ ഇനി എന്താ ചെയ്യാ…..?

എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ….?

 

ആരെങ്കിലും കംപ്ലയിന്റ് ചെയ്താൽ.. ഇവനെതിരെ…കേസ് വരും… വന്നാൽ എന്തെല്ലാം കേസ് വരും എന്ന് പറയാൻ പറ്റില്ല….

 

അയ്യോ ഇനി എന്താ ചെയ്യാ..

 

സാരമില്ല നമുക്ക് നോക്കാം… ഞാൻ നമ്മുടെ രാജീവ് നോട് കാര്യം പറഞ്ഞിട്ടുണ്ട്… അവളുടെ അവിടെത്തെ പോലീസ് സ്റ്റേഷനിലും കേസ് എന്തെങ്കിലും വന്നാൽ രജിസ്റ്റർ ചെയ്യരുത്… പുറത്തു നിന്നും സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. നമ്മളുടെ വക്കീലിനോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് വേണ്ടത് നോക്കിയിട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്….

 

അയ്യോ.. നമ്മളുടെ മോനെ പോലീസ് കൊണ്ടുപോകുമോ… രവിയേട്ടാ…?

 

Leave a Reply

Your email address will not be published. Required fields are marked *