പ്രണയപൂർവ്വം അഴകിയലൈല 9

പ്രണയപൂർവ്വം അഴകിയലൈല

Pranayapoormvam Azhakiyalaila | Author : Kannan Srank


പ്രണയം എന്നത് വല്ലാത്ത ഒരു സംഭവം തന്നെയാണ് അല്ലെങ്കിൽ 12 വർഷത്തിന് ശേഷവും അവളെ ഓർത്ത് എന്റെ മനസ് നീറില്ലല്ലോ… ഒരു പ്രണയം തകരാതിരിക്കാൻ 2 ഇൽ ആരെങ്കിലും ഒരാൾ മുൻകൈ എടുത്താൽ മതി എന്ന കവി വാക്യം എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല കാരണം അതിന് ഞാൻ ഒരുപാട് ശ്രെമിച്ചിരുന്നു പക്ഷെ അതിന് ഞാൻ ബലി കൊടുക്കേണ്ടി വന്നത് എന്റെ ജീവിതമായിരുന്നു നല്ല രീതിയിൽ പോയിരുന്ന എന്റെ വിദ്യാഭ്യാസo,

ലഭിക്കേണ്ടിയിരുന്ന നല്ല ജോലി അങ്ങനെയങ്ങനെ എന്തെല്ലാം… പക്ഷെ എനിക്കവളെ ഒരിക്കലും വെറുക്കാൻ കഴിഞ്ഞില്ല ശക്തരായ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ ഒരു പെണ്ണിന് എത്ര പിടിച്ച് നിൽക്കാൻ കഴിയും… പക്ഷെ അവളൊന്ന് മനസ് വെച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും വരില്ലായിരുന്നു… “ഒന്ന്‌ പറഞ്ഞട്ടെങ്കിലും പിരിഞ്ഞിഞ്ഞിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുമുണ്ട് ”

ജീവിതത്തിലെ ഏറ്റവും നല്ല 12 വർഷങ്ങൾ അവളെ ഓർത്ത്മാത്രം കടന്ന് പോയി

ശങ്കരമംഗലം തറവാടിന്റെ പഴയ പ്രതാപം എല്ലാം ജീർണിക്കാൻ തുടങ്ങിയിരുന്നു പ്രതാപിയായ ശ്രീകണ്ഠൻ പിള്ളയെയും സഹധർമിനിയും വർധിക്യ പരമായ അസുഖങ്ങൾ കീഴടക്കാൻ തുടങ്ങിയിരുന്നു ഒരേയൊരു പെൺകൊടി എന്റെ പ്രാണ പ്രേയസിയായിരുന്ന ശ്രീപാർവതി ദുബൈയിൽ ഭർത്താവും കുടുംബവുമായി സെറ്റിൽഡ് ആണ്
അവളുടെ ഈ വിവാഹം ഉറപ്പിച്ച സമയത്ത് തന്നെ ഞാനുമായുള്ള പ്രണയബന്ധം പിടിക്കപ്പെട്ടിരുന്നു… അന്ന് എനിക്ക് വേണ്ടി വാദിച്ചിരുന്ന അവളുടെ മാമൻ ശങ്കരൻ കൂട്ടി അദ്ദേഹത്തിന് എന്നെക്കുറിച്ച് ആകെ പറയാനുണ്ടായിരുന്നത്…

” അവൻ ഈ നാട്ടുകാരൻ അല്ലെ ചെറുപ്പം മുതലേ അവർ തമ്മിലും നമ്മളെല്ലാം തമ്മിൽ അറിയുന്നവരല്ലേ… വിദ്യാഭ്യാസവും ഉണ്ട് പിന്നെ നമ്മളോളം പണവും പ്രതാപവും ഇല്ല നാളെ അത് ഉണ്ടായിക്കൂടൊന്നും ഇല്ലല്ലോ…ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് ഭാവിയിൽ എന്തെങ്കിലും വയ്യഴിക വന്നാൽ അവൾക്കും ഓടി വരാമല്ലോ… ”

ചിരിച്ചു കൊണ്ടാണ് ശ്രീകണ്ടൻ അദ്ദേഹം തുടങ്ങിയത് ” അതിന് കയ്യിൽ കാശ് ഉണ്ടേൽ നല്ല ഹോം നഴ്സിനെ കിട്ടും മച്ചുനാ…. ഇനി ഇതെപ്പറ്റി സംസാരിക്കേണ്ട എന്ന അന്ത്യശ്വാസനയും…

അവളുടെ വായിൽ നിന്നും ഞാനൊരു വാക്ക് പ്രേതീക്ഷിച്ചിരുന്നു എന്റെ കൂടയെ ജീവിക്കു എന്നൊരു വാക്ക് അവൾ പറയുമെന്ന്. പക്ഷെ അതുണ്ടായില്ല അന്നേ ദിവസത്തിന് ശേഷം ഞാൻ ഇന്ന് വരെ അവളെ കണ്ടിട്ടില്ല… ശങ്കരൻ കൂട്ടി അദ്ദേഹത്തിന്റെ സഹതാപം കലർന്ന നോട്ടത്തെയും, കളിയാക്കിയുള്ള അവളുടെ ബന്ധുക്കളുടെ ചിരിയെയും മറി കടന്ന് ഹൃദയം നുറുങ്ങുന്ന വേദനയുമായി അവിടുന്ന് ഇറങ്ങി ഇനി ഒരിക്കലും ആ പടി കേറില്ലെന്ന തീരുമാനവുമായി – ഞാനായിരുന്നില്ല അവളായിരുന്നു എന്നിലേക്ക്‌ വന്നത് എന്നിട്ടും… ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും തന്നിട്ട് അവൾ എന്നെന്നേക്കുമായി എന്നിൽ നിന്നും പറന്നകന്നു

നാട്ടുകാരുടെ കളിയാക്കുലുകൾ, ശങ്കരമംഗലം വീട്ടുകാരുടെ വക നാട് കടത്തൽ പല നാട്ടിലായി അലഞ്ഞു തിരിഞ്ഞു അവസാനം ജന്മനാട്ടിൽ തിരിച്ചെത്തി പിന്നെയും വീട്ടുകാരുടെയും ബന്ധുക്കാരുടെയും വക കുത്തി നോവിക്കലുകൾ എം കോം നല്ല രീതിയിൽ പാസ്സായി ബാങ്ക് ജോലിക്കായി കാത്തിരുന്ന ഞാൻ ആ ജോലിക്ക് പോകാതെ കള്ള് കുടിക്കാനായി കിട്ടിയ ജോലിയൊക്കെ ചെയ്യാൻ തുടങ്ങി

ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ പലതും നമ്മൾക്കു മാറ്റേണ്ടി വരുമല്ലോ… അങ്ങനെയാണ് ഒരിക്കലും കയറില്ലെന്നു വെച്ച ആ വീട്ടിൽ കയറേണ്ടി വന്നതും ശങ്കരൻ കൂട്ടി അദ്ദേഹം അന്ന് പറഞ്ഞപോലെ അവർക്കൊരാശ്രയമായി ഞാൻ മാറേണ്ടി വന്നതും…
ഒരു വർഷത്തിനു മുന്നെയാണ് മദ്യപിച്ചു ലക്ക് കേട്ട ഒരു രാത്രിയിൽ
” കരളുകൾ നൽകുവാനാവില്ല ഹൃദയമേ മുഴുവനും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ ” എന്ന കവിതയും ചൊല്ലി ശങ്കരമംഗലം വീടിന്റെ മുന്നിലുള്ള വഴിയിലൂടെ ആടി ആടി നടന്നു പോയിരുന്ന എന്റെ ചെവിയിലേക്ക്‌ ഒരു നിലവിളി ശബ്ദം കടന്നെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *