ജീവിത ജാലകം വീണ്ടും – 2 19അടിപൊളി 

ജീവിത ജാലകം- വീണ്ടും 2

Jeevitha Jalakam Veendum Part 2 | Author : Mithran

[ Previous Part ] [ www.kambi.pw ]


തുടരുന്നു ……………………. ( വർത്തമാനകാലം )

അമ്മയുടെ വിളി അടുത്ത് വരും തോറും നെഞ്ചിൽ ഒരു കുറ്റബോധത്തിന്റ നോവുന്ന വിങ്ങൽ ഉണ്ടാവുന്ന തോന്നൽ ,ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ മുമ്പിൽ തല കുനിഞ്ഞ ഒരു അവസ്ഥ പോലെ ..

കണ്ണാ …..കണ്ണാ . ആധിയോടു കൂടിയ അമ്മയുടെ വിളികൾ !!!!!!!!!!

മറുപടി പറയണം എന്നുണ്ട് പക്ഷെ ശബ്‌ദം പുറത്തേയ്ക്കു വരുന്നില്ല ……..

ഇരുട്ടത്ത് ഇരിക്കുന്ന എന്നെ ‘അമ്മ വന്നു ചേർത്തുന്നച്ചു ,തൂങ്ങിയ തല പതുകെ ഉയർത്തി എന്നോട് ചോദിച്ചു ന്താ പറ്റിയതു എന്റെ കണ്ണന് ……

ഉത്തരത്തിനു മുൻപ് അടക്കിപ്പിടിച്ച തേങ്ങൽ ഞാൻ പോലും അറിയാതെ കരച്ചിലായി പുറത്തുവന്നു .

ഞാൻ ഒന്നും ചെയ്തില്ല ‘അമ്മ ,……….അത് മുഴുവിക്കാൻ കഴ്ഞ്ഞില്ല വിങ്ങി പൊട്ടിപ്പോയി ……….

എനിക്ക് അറിയില്ല നിന്നെ ,ന്റെ കുട്ടി ദൈവത്തിന്നു നിരക്കാത്ത ഒന്നും ചെയ്‌ലാ ന്ന് അറിയാടാ

കരയുന്ന എന്നെ ചേർത്ത് പിടിച്ചു ‘അമ്മ പറയുമ്പോൾ ,വേറെ ആരും ഇനി എന്ത് പറഞ്ഞാലും ,ഇനി ലോകം മുഴുവൻ എനിക്ക് എതിരെ നിന്നാലും ഒരു കുഴുപ്പവും ഇല്ല എന്നൊരു ഉറപ്പാ ………

വാ എണ്ണിക് ആദ്യം എന്നായി ‘അമ്മ , തണുപ്പിൽ ഇരുന്നു മരവിച്ച മനസും ശരീരത്തെയും താങ്ങി ടെറസിൽ നിന്നും പതുകെ നടന്നു ,ആ വലതു കൈ ,മരവിച്ച എന്റെ ഇടതു കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് എന്ത് വന്നാലും ഒരിക്കലും നമ്മെ പിരിക്കാൻ കഴില്ല എന്നപോലെ …

വരാന്തയിൽ എത്തിയപ്പോൾ മാത്രമാണ് എത്ര നേരം എന്റെ ഓര്മ്മകളുടെ പൂത്തോട്ടത്തിൽ ഞാൻ പാറി പറന്നു എന്ന് ബോധവാൻ ആയതു ….

‘അമ്മ വാതിൽ തുറന്നപ്പോൾ ആദ്യം നോട്ടം പോയത് ചുവരിൽ അച്ഛന്റെ ചിത്രത്തിൽ മിന്നുന്ന വെളിച്ചത്തിലാണ് ,ആ വെളിച്ചം അപ്പോൾ പ്രകാശിച്ചതു ആ മുറിയിലെ അന്ധകാരത്തിൽ മാത്രമല്ല ,എന്നിലെ ഇരുട്ടിൽ കൂടിയാണ് ….

എന്റെ മുറി വരെ എന്നെ അനുഗമിച്ചു ‘അമ്മ ,പതുകെ തലമുടിയിൽ തലോടിക്കൊണ്ട് അമ്മയുടെ സ്‌നേഹത്തിന്റെ കൈയൊപ്പ്‌ പോലെ ,കണ്ണാ ആര്കും നീ ഒരിക്കലും ഒരു ദ്രോഹവും ചെയില്ലാ നിക് അറിയാം അതും ഒരു പെൺകുട്ടിയോട് ,,,ഒന്നും ആലോചിക്കണ്ട ഇപ്പൊ നന്നായി ഉറങ്ങു ബാക്കി രാവിലെ നോക്കാം കേട്ടോ ………

അമ്മയുടെ മുഖത്തും ഒരു ആധി നിഴലിക്കുന്നുണ്ട് എന്നെ വേദനിപ്പിക്കും എന്ന് കരുതി മാത്രം ചോദിക്കാത്തതു ആവും ,,,ഒരു വെളിച്ചമില്ലാത്ത പുഞ്ചരി തന്നു ‘അമ്മ വാതിൽ ചാരി പുറത്തേയ്ക്കു പോയി ..

കുറച്ചു നേരം ഉറങ്ങണം എന്നുണ്ട് പക്ഷെ ,നിദ്രാദേവി എന്നിലേക്കു അലിയുന്നില്ല ,വീണ്ടും ആ പഴയ കലാ ഓർമലകളിക്കു ചിറകടിച്ചു പറക്കാൻ തുടങ്ങി 🌟🌟🌟🌟🌟🌟

( ഭൂതകാലം )

ടോണിയുടെ വീടിന്റെ വരാന്തയിൽ മായയുടെ വരവും കാത്തിരിക്കാൻ തുടങ്ങി നേരം കുറെ ആയികഴ്ഞ്ഞു ,എനിക്ക് ഒഴികെ ആർക്കും ഒരു ആവലാതിയും ഇല്ലത്ത പോലെ അവരൊക്കെ ഓരോതവരുടെ ലോകത്തിൽ തിരക്കിലാണ് ,ചിലപ്പോൾ ഒരു പതിനാലു വസ്സുകാരന്റ അറിവില്ലായിമ അല്ലങ്കിൽ ആര്ക്കും തോന്നാത്ത ഒരിക്കലും മനസിലാവാത്ത എന്റെ സ്‌നേഹത്തിന്റെ അളവിൽമേൽ സംശയം തോന്നിയതുമാവാം ,,,,

കാത്തിരിപ്പിനുടുവിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ,തുടുത്ത മുഖവുമായി വന്നു അവൾ വന്നു ,എന്നെ ഒന്ന് നോക്കിയതുപോലുമില്ല ,നേരെ അവരുടെ അടുത്ത് പോയി മൗനമായി ആ കളി ചിരികളിൽ ലയിച്ചു …

മൂർത്തി മാഷും ,സതീഷ്ട്ടനും വന്നു ബാക്കി പണികളൊക്കെ വേഗം ചെയുന്നുണ്ട് എല്ലാവരും, എന്നലേയ്ക് ഒരു നോട്ടം എങ്കിലും വരും എന്നുകരുതി കുറെ നേരമായി പാളി നോക്കുണ്ട് ഞാൻ ,എവിടെ നോട്ടം പോയിട്ട് എന്റെ സൈഡിലേയ്ക് അറിയാതെ പോലും തിരിയുന്നില്ല പെണ്ണ് ,കോപം കൊണ്ട് തുടുത്ത മുഖമവുമായി അവരോടയൊക്കെ പലതും പറയുന്നുണ്ട് ………..വൈകുന്നേരം ചായ കുടിയോടു പണി അവസാനിപ്പിച്ചു ..

വല്ലതും പറയാൻ ഒരു അവസരത്തിന്നു വേണ്ടി ,പെറ്റു നോവ് വന്ന പശുക്കിടാവിനെ പോലെ അവളുടെ ചുറ്റം നടന്നു വെറുതെ ഒരു കാര്യം ഉണ്ടായില്ല ,

Leave a Reply

Your email address will not be published. Required fields are marked *