ജീവിത ജാലകം വീണ്ടും – 2 19അടിപൊളി 

വൈകുന്നേരം ആറു കഴിഞ്ഞു കാണും ഭക്ഷണം കഴിക്കാൻ ഉള്ളവരുടെ തിരക്കാ ,ഞങ്ങൾ പണിക്കരുടെ മുഴുവൻ പടയും ആഞ്ഞു പിടിച്ചാ ഇതു വരെ വിളമ്പിയത് ,അമ്മയും കൂട്ടരും വന്നപ്പോൾ ഞാനും ടോണിയും ഫോട്ടോ എടുക്കാൻ അവരുടെ കൂടെ പോയി അപ്പോൾ മാത്രമേ അകെ ഒരു റസ്റ്റ് കിട്ടിയത് ,തിരക്കു വന്നപ്പോൾ അഖിൽ വന്നു വിളിച്ചു അമ്മനെ കൈയോടെ കൊണ്ട് പോയി കഴിക്കാൻ ഇരുത്തി കൂടെ വന്നവർക്കും സിറ്റ് പിടിച്ചു കൊടുത്തു ,ഇവർ കഴിച്ചു പോയിട്ട് വേണം ,ഇത് വരെ കഴിക്കാത്ത ഒരു സാധനം ചെലുത്താൻ അതിന്റെ ആവേശമാ ഈ സ്‌നേഹം …….

ഒരു എട്ടൊക്കെ കഴിഞ്ഞപ്പോൾ സ്വന്തക്കാരും മറ്റുമായി അകെ കുറച്ചു പേരെയേയുള്ളു ,ആദ്യ റൌണ്ട് കഴിച്ചു ഓ എന്റെ അമ്മോ തൊണ്ടയിൽ കുടി ഒരു തീ പന്തം പോയപോലായ തോന്നിയത് ,നല്ല അസ്സൽ വാറ്റുചാരായം ഇതു വരെ അഖിൽ പലപ്പോഴും പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട് ആ ആശയിൽ മനസ്സിൽ കയറി കുടിയതാ ഒന്ന് രുചി നോക്കണം എന്ന് അത് ഒത്തുവന്നത് നന്ദുവിന്റെ കല്യാണത്തിനാ ……..എന്തായാലും കൊള്ളാം നല്ല പറന്നു നടക്കുന്ന ഫീൽ കിട്ടുന്നുണ്ട് .ഭക്ഷണം കുറച്ചു ബാക്കി വന്നിട്ടുണ്ട് അതൊക്കെ ഓരോ പൊതികൾ ആക്കി അയൽ വീടുകളിൽ കൊടുക്കുന്നുണ്ട് .ആദ്യമായി തീപ്പന്തം ഇറങ്ങി പോയതുകൊണ്ടന്നോ എന്നറിയില്ല അകെ ഒരു കിളി പോയപോലെ ,ശരീരം മൊത്തം ഒരു മാതിരി ചെങ്കൽ ചുളയിൽ പെട്ട കരിമ്പനപോലെ എരിഞ്ഞു വെള്ളർനീർ ആയപോലെ വല്ലാത്ത പരവേശം ,ഞങ്ങൾ രണ്ടുപേർ മാത്രമുള്ളു .അഖിലിന് ഒരു ആട്ടം പോലുമില്ല ,പന്നി അടിച്ചു അടിച്ചു തഴമ്പിച്ചു എന്ന് തോന്നുവാ ……..

എന്റെ പരവേശം കണ്ടു ആസ്ഥാന അക്കാലക്കാരൻ വെറുതെ ഇരിക്കുവോ എന്തടാ വാള് വച്ച് മരിക്കുവോ??

എന്നായി പഹയൻ !!!

പോടാ കോപ്പാ തലക്കു പിടിച്ചു എന്നത് സത്യമാ എന്ന് കരുതി ആളെ വടി ആക്കല്ലേ മോനെ .. കൂട്ടുകാരൻ ആയാലും നമ്മടെ ക്യാപസിറ്റിയെ ചോദ്യം ചെയ്താൽ സഹിക്കുമോ ??

ഇന്നാടാ,,– അടുത്ത പെഗ് ഒഴിച്ച് നീട്ടി കള്ളപ്പന്നി ഒരു ആക്കിയ ചിരിയുമുണ്ട് വാങ്ങാതെ വേറെ ഒരു വഴിയുമില്ല ,, ഒരു ഇറുക്ക്‌ കുടിച്ചു ,ബാക്കിയും തൂക്കി ഇരിക്കുമ്പോൾ ദ വരുന്നു രാജേട്ടൻ …..

രാജ—– ഡാ ഒരു മയത്തുനു കുടിക്കടാ !!!!!

ഇല്ല ഏട്ടാ ഇപ്പൊ ഒഴിച്ചേയുള്ളു ,എന്നായി അഖിൽ ആശാൻ ,സംസാരിക്കുന്നത്ഇടയിൽ ഒരു ഗ്ലാസ് രാജേട്ടന് നേരെയും നീട്ടി ,അങ്ങട് കഴിക്കു ഏട്ടാ ഒരു ചിൽ ആവട്ടെ ….

രാജ – ഡാ കൂരിപ്പെ ഇതു മാത്രമപോരാ വല്ലതും നന്നായി കഴിക്കണം ഇല്ലക്കിൽ കൂമ്പു വാടും മോനെ വാ കഴിക്കാൻ നോക്ക് തീര്കു കഴിഞ്ഞു ഇനി കുടുംബക്കാർ മാത്രമേ ഉള്ളു വാ വാ .

എനിക്ക് നേരെ തിരിഞ്ഞു അല്ലടാ വിഷ്ണു നീ എന്തടാ ,ആടുന്നുണ്ടോ നീ അകെ വിയർത്തു കുളിച്ചു അല്ലോ മോനെ ,തീ നന്നായി തലക്കു പിടിച്ചോ , ഫുഡ് ഇവിടെ കൊണ്ടുവരാൻ പറയാനൊട

എഎ അതൊന്നും വേണ്ട ഏട്ടാ ഞങ്ങൾ താ വരുവാ അല്ലേടാ അഖിയെ ……

രാമേട്ടന്റെ വീടിന്റെ മുൻവശത്തെ പറമ്പിലാ പന്തലും കഴിക്കാനുള്ള ഇരിപ്പിടവും ,അകെ ഒരു ഇരുപതിൽ താഴെ പേർ മാത്രമുള്ളു ,മുള്ളു വേലിയിൽ അലകരിച്ച കുഞ്ഞു LED വെട്ടം പല നിറത്തിൽ പ്രകശം പരത്തുണ്ട് ,വെൽക്കം ബോർഡിൽ കെട്ടിയ വാഴക്കുലകൾ കാറ്റിനു അനുസരിച്ചു ആടുന്നുണ്ട് ,വീടിന്റെ കോലായിൽ കഴിച്ചവർ വെറ്റില മുറുകുന്നുണ്ട് ,ഞങ്ങൾ കഴിക്കാൻ ഇരുന്നപ്പോൾ ബാക്കിയുള്ളവർ കുറച്ചു പേരും കഴിക്കാൻ ഇരിന്നു എന്തോ ഒരു വല്ലാത്ത പരവേശം ,തലക്കു നല്ല കനം ,കണ്ണ് അടഞ്ഞു പോകുന്ന പോലെ ,അടുത്തിരുന്ന അഖി ഒന്ന് കാലിന്റെ മുട്ട് വച്ച് തോണ്ടി ,ചെവിക്കു അടുത്ത് വന്നു ,എന്തടാ വയ്യ നീനക് ?? മറ്റുള്ളവർ കേൾക്കാതെ ചുണ്ടു മാത്രം അനക്കി ചോദിച്ചു ………………. ഉത്തരം പറയാൻ നാവു പൊന്തുന്നുല്ല എന്തോ പറ്റിയപോലെ.ഒന്നുമില്ല എന്ന് ചുമൽ കുലുക്കി കാണിച്ചു ,ഭക്ഷണം തൊണ്ടയിൽ കൂടെ പോകുന്നില്ല ഉറപ്പു ,തല പെരുകാൻ തുടങ്ങി ,പതുക്കെ അവനെ തോണ്ടി ഡാ ഞാൻ മതിയാകുവാ പറ്റുന്നില്ല കഴിക്കാൻ ,

Leave a Reply

Your email address will not be published. Required fields are marked *