ജീവിത ജാലകം വീണ്ടും – 2 19അടിപൊളി 

പലപ്പോഴും ടോണിയും ലാലും മാറി മാറി നോക്കി ചിരിക്കുണ്ട് ,സമയം കിട്ടിയപ്പോൾ അവന്റെ ആസ്ഥാന തമാശയും വന്നു ,ന്തട നോക്കി തന്നെ ദഹിപ്പിക്കുമോ നീ !!! ഡാ കുറച്ചു സമയം കൊടുക്കടാ ശെരി ആകും ടെൻഷൻ അടിക്കണ്ടാ ടോണിയുട മുന്നറിയിപ്പ് …

പോവാൻ നേരം കാളിദേവി നോക്കി ദഹിപ്പിക്കുന്ന പോലെ ഒന്നു ഇരുത്തി നോക്കി അല്ലാതെ ഒന്നും നടന്നില്ല ,ഓ എന്തൊക്കെ ആയിരിന്നു ഞാൻ ഇഷ്ട്ടം പറയുന്നു നാണം കൊണ്ട് അവൾ പൂത്തുലയുന്ന ,കാലുകൊണ്ട് കളം വരക്കുന്നു ,നീ പറയുന്നതും നോക്കി ഇരിക്കുവായിരുന്ന് അവൾ തിരിച്ചു പറയുന്നു ,ആരും കാണാതെ കൈയും കോർത്ത് പിടിച്ചു നടക്കുന്നു ,കോപ്പാണ് തേങ്ങക്കൊല ഒരു കിണ്ടിയും നടന്നില്ല വല്ലപ്പോഴും കാണുമ്പോൾ ചിരിക്കുന്ന അവൾ ഇനി നേരിട്ട് കാണുമ്പോൾ ഇനി എന്ത് ചെയ്യും എന്ന് ദൈവത്തിന്നു അറിയാം ,സ്വപ്‍ന ലോകം തകർന്നു വീണ രാജകുമാരനെ പോലെ അവരുടെ കൂടെ അവൾ പോകുന്നതും നോക്കി നിന്ന് ,വെറുതെ ഒരു കാര്യമില്ല ,,,,,,,,,,,,,,,,,💔💔💔💔

 

വായനശാലയുടെ ബാക്കി നടന്ന ഒരു പണിക്കും അവൾ വന്നില്ല ,ആരുടെയോ വീട്ടിൽ അവധിക്കു പോയി എന്ന് മാത്രമറിഞ്ഞു ,എന്തോ ഒരു വേദന ,അല്ലങ്കിൽ എന്താ പറയുവാ വല്ലാത്ത നോവിന്റെ വിങ്ങൽ ചിലപ്പോൾ ഇതുപോലെ അന്നോ ഈ പ്രേമം എന്ന് പോലും തോന്നി …………..

അല്ലങ്കിൽ വലിയവതി ഒരിക്കലും തീരാൻ തോന്നാറില്ല എന്നാൽ ഇപ്പൊ ഒന്ന് തീർന്നു അവളെ ഒന്ന് നേരിട്ട് കണ്ടാൽ മതിയെന്നായി ,സ്‌കൂൾ തുറക്കാൻ ഒരാഴ്ച്ച ബാക്കിയുള്ളപ്പോൾ അച്ഛന്റെ കൂടെ പാർട്ടി ഓഫീസിൽ പടം വരയ്ക്കാൻ കൂടെ പോയി ,പറയുന്ന കളർ എടുത്തു കൊടുക്കുക ,രേഖചിത്രം വരക്കാൻ സഹായിക്കുക ,ബ്രഷ് വൃത്തിയാക്കുക ,അത് പോലെയയുള്ള ചെറിയ പണികളിൽ അച്ഛനെ സഹായിച്ചു .

കല !! അത് അറിയും തോറും നമ്മുടെ മനസിനെ അതിലേക്കു വലിച്ചു ചേർക്കുന്ന ഒരു മായാവിപോലെ തോന്നി. പലപ്പോഴും ഒരു കുഞ്ഞു കറുത്ത പുള്ളിയിൽ തുടങ്ങി അവസാനിക്കുമ്പോൾ കണ്ണിനും മനസിനും ഇമ്പ മേകുന്ന വർണ്ണത്തിന്റെ മായാലോകം .അച്ചന്റെ സ്വാഭാവം ഇന്ന് കാണുന്നപോലെ ആവാൻ ശരിക്കും കല എത്രത്തോളം ആ ആത്മാവിൽ അലിഞ്ഞു ചേർന്ന് എന്ന് മനസിലാക്കിയ മറക്കാത്ത ദിനങ്ങൾ …..

പത്താംതരം പരിക്ഷക്കുപോലും ഇല്ലാത്ത ഒരു തരം ഭീതിയുമായാണ് സ്‌കൂൾ തുറന്നപ്പോൾ പോയത് .

അവളുടെ ആ ചിന്ത ഒഴിച്ചാൽ അകെ ഒരു പുതിയ അനുഭവം ,പുത്തൻ പുസ്തകം അത് തുറക്കുമ്പോൾ കിട്ടുന്ന അസ്ഥിക്ക് കയറുന്ന ഒരു മണം .ചെരുപ്പ് ,ബാഗ് ,പുതിയ ലെക്സി പേന ,പുതിയ ക്ലാസ് ടീച്ചർ ,പിന്നെ ക്ലാസ്സ്‌റൂം ,പിന്നെ ഈ വർഷംമുതൽ ആഴ്ചയിൽ ഒരു ദിവസം നിർബന്തമായി ഗാഥി യൂണിഫോവും വന്നിട്ടുണ്ട് .സംഭവബഹുലമായ ഒരു അധ്യയന കാലത്തിനു തുടക്കമായി .

 

ക്ലാസ്സിൽ എല്ല്ലാവരും പരസപരം മിണ്ടുമ്പോൾ ഞങ്ങൾ മാത്രം ,രണ്ടു എതിർ ദ്രുവങ്ങൾ പോലെ കാണപ്പെട്ടു.രാവിലെ സ്‌കൂളിൽ പോകുമ്പോൾ ,ഉച്ചഭക്ഷണ സമയത്തോ ,ഇടവേളകളോ കാണുമ്പോൾ കൂടെ കഴിഞ്ഞ ചരിത്ര പാടപുതകത്തിലെ ഇറ്റലിയും ജർമനിയും പോലെ യുദ്ധ സമാനമായ രണ്ടു സഖ്യകക്ഷികൾ പോലെ മിണ്ടാതെ നടന്നു .അവൾ എന്നെ തിരിഞ്ഞു നോക്കില്ല എന്നഉറപ്പിൽ ടീച്ചർമാർ പഠിപ്പിക്കുമ്പോൾ അവളെ തന്നെ നോക്കിയിരുന്നു ,നല്ല മഴക്കാലത്തു വല്ലപ്പോഴും വീഴുന്ന ആലിപ്പഴം പോലെ അവൾ എന്നിൽ അലിഞ്ഞു ചേരും എന്ന എന്റെ പ്രതിക്ഷിയിൽ ആയിരിന്നു ആ കാലമിത്രയും തള്ളിനീക്കിയത് …………

അച്ചന്റെ ചിത്രം വര കൊണ്ടന്നോ അതോ ദൈവം പ്രസാദിച്ചതോ എന്നറിയില്ല ,ഓണസമയത്തു കുറെ നാളത്തെ കാത്തിരിപ്പിനടുവിൽ ,ഞങ്ങൾക്കും വീട് പണിയാൻ സർക്കാരിൽ നിന്നും ലോൺ പാസ്സായി ,സതീഷ്ട്ടൻ വഴിയായിരുന്നു അറിഞ്ഞത് ,നാലു ലക്ഷം രൂപ ,ആദ്യം നമ്മൾ തറയുടെ പണി ചെയ്താൽ അവർ വന്നു നോക്കും അതിനു ശേഷം ബാക്കി പൈസ കിട്ടും ,താമസിച്ച വീട് പൊളിച്ചു പുറകിൽ ഒരു ചായിപ്പിലാക്കേയ്ക് മാറി ഞങ്ങൾ ,ഇപ്പൊ കിട്ടും എന്നൊക്കെ കരുതി എന്നാലും ആദ്യ ഗഡു കിട്ടാൻ തന്നെ ഒന്നര മാസമായി ,കിട്ടിയ പൈസ തറ കെട്ടാൻ തന്നെ തികഞ്ഞില്ല ,വേർ വഴിയൊന്നുമില്ലാത്തുകൊണ്ടു കടം വാങ്ങി അച്ഛൻ ,ഒരു ഹാൾ ,രണ്ടു ബെഡ്‌റൂം ,കുഞ്ഞു അടുക്കള ,ബാത്രൂം വീടിനു പുറത്താക്കി ,പണിതു വന്നപ്പോൾ ലോൺ കിട്ടിയ പൈസ എവിടെയും തീകാഞ്ഞില്ല ,അച്ഛൻ ആദ്യം വാങ്ങിയ കടവും ഇത് ചേർന്ന് നല്ലൊരു സംഖ്യ ആയി കഴിഞിരുന്നു . സത്യം പറഞ്ഞാൽ ഇവക കാര്യമൊന്നും എന്റെ തലയിൽ കയറിയില്ല എന്നോട് ഉള്ള അവളുടെ മനോഭാവം മാറാത്തതിൽ ആയിരിന്നു ശ്രദ്ധ ………………….

Leave a Reply

Your email address will not be published. Required fields are marked *