സ്‌കൂൾ തുറന്നപ്പോൾ മുതൽ ആദ്യം ഒരു വിഷമം ഉണ്ടായിരിന്നു പിന്നെ പതുകെ മാറി മാറി വന്നു, വൈകുന്നേരം കളിക്കാൻ നിലക്കാതെ വീട്ടിൽ പോകും ,വെള്ളം നൻനാകും ,പണി കഴിഞ്ഞു ബാക്കി വന്ന സാധനകൾ മാറ്റുക ,അമ്മയുടെ കൂടെ കുടുബശ്രീക് പോകുക അങ്ങനെ കുറച്ചു ദിവസം പോയിക്കിട്ടി ..
ഒരു ബുധനാഴ്ച്ച ഇന്റർവെൽ കഴിഞ്ഞ സമയം ഞങ്ങൾ ക്ലാസ്സിൽ പോകുമ്പോൾ പെൺപടയുടെ ആദ്യ ബെഞ്ചിൽ ഒരു കൂട്ടം ,ക്ലാസ്സിലെ പകുതി പേരുമുണ്ട് ,എന്താ കാര്യംന്നു മനസിലായില്ല ,ശ്റദ്ധിച്ചു നോക്കുമ്പോൾ മായാ ഇരിന്നു കരയുന്നുണ്ട് ,അത് കണ്ടപ്പോൾ എന്തോ ഒരു വിഷമം ,അവൾക്കു ഞാൻ ആരുമല്ല എന്നിട്ടും ഒരു സങ്കടം ,ഞാൻ ടോണിയെ കണ്ണുകാണിച്ചു ,എന്നെ ഒന്ന് നോക്കി ദേഹിപ്പിച്ചിട്ടു ആശാൻ കാര്യം തിരക്കാൻ പോയി ,മായാ തേങ്ങി തേങ്ങി കരയുന്നുണ്ട് ,അടുത്ത കൂട്ടുകാരിയോട് സംസാരിക്കുമ്പോൾ ടോണി ഇടക്ക് എന്നെയും നോക്കുന്നുണ്ട് അതുകൂടി ആയപ്പോൾ എനിക്ക് ഇത്തിരി വെപ്രാളം ആയി കാര്യം അറിയാൻ ,ആശാൻ വന്നു കാര്യം പറഞ്ഞപ്പോൾ അതിലും കൂടുതൽ ടെൻഷൻ ആയിപോയി ,ചിലപ്പോൾ നിങ്ങൾക്കു നിസാരം എന്ന് തോന്നുന്ന കാര്യമായിരിക്കും പക്ഷെ അന്ന് ആ കാലത്തു അത് വലിയ സംഭവമാ ,സ്‌കൂൾ ബാത്റൂമിന്റെ ചുവരിൽ ( വിഷ്ണു മാധവൻ ലൗ വിസ്‌മയ ) എന്നൊരു ചുവരെഴുത്തു വന്നിരിക്കുന്നു .ഞാൻ മനസാ വാചാ അറിയാത്തകാര്യം .
ഞങ്ങളുടെ ബെഞ്ചിൽ ഇരിക്കുന്നവർക് സംഭവം ഞാൻ അല്ല ചെയ്തത് എന്നറിയാം ,പക്ഷെ ആരോ നല്ലൊരു പണി തന്നു എന്ന് പറഞ്ഞാൽ മതിയല്ലോ ,ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ അവൾ ഒരു നിർവികാരിയെ പോലെ ഇരിക്കുന്നുണ്ടായിരുന്നു ,വെള്ളിയാഴ്ച PT സമയത്തു കളിക്കാൻ നില്കതെ അവളോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു ഒരുഅക്ഷരം മിണ്ടാതെ നടന്നു പോയി .എന്തോ ഞാൻ കാരണം അവൾക്കു ഒരു കളിയാക്കൽ വന്നു എന്നറിഞ്ഞപ്പോൾ തോന്നിയ പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിഷമം …….
കോപ്പാണ് അവൾക്കു അത്ര ജാഡ ആണങ്കിൽ പോയി പണിനോക്കട്ടെ എന്ന മനോഭാവമാ പിന്നെ ആങ്‌ഹോട്ട്
എന്തൊക്കെ ആയാലും നമ്മുടെ ആദ്യ പ്രണയം ഒരിക്കലും മരണം വരെ മറക്കാൻ പറ്റുമോ എന്നുചോദിച്ചാൽ എനിക്ക് ഒരിക്കലും കഴിയില്ല ,എന്തോ എനിക്ക് ഇതൊന്നും ആങ്‌ഹോട്ട് വർക്ക് ആവുന്നില്ല ,,,,, പതുകെ ഞാനും അവളെ തീരെ നോകാതെയായി ………….
സമയും വര്ഷം അതൊക്കെ നമ്മൾ പോലും അറിയാത്ത വേഗത്തിലാ സഞ്ചരിക്കുന്നെ ,ഇനി നാലു മാസം കഴ്ഞ്ഞിഞ്ഞാൽ പത്താംക്ലാസ് വലിയ പരീക്ഷ തുടങ്ങും ഓഹ് എത്ര പെട്ടന്നാ എല്ലാം നമ്മെ വിട്ടു പോകുന്നത് ,ഞാൻ ഒരിക്കലും മറക്കാത്ത ഡിസംബർ നല്ല മരം കോച്ചുന്ന തണുപ്പുമുള്ള കാലം ,പതിവ് പോലെ അച്ഛൻ ജോലിക്കും ഞാൻ സ്‌കൂളിലും ആയി പിരിഞ്ഞ ആ ദിവസം ഇനി ഒരിക്കലും അച്ഛനെ ജീവനോടെ കാണാൻ കഴിയില്ല എന്നറിയാത്ത ആ ദിവസം ,ചിത്രങ്ങൾ വരയ്ക്കാൻ ഇല്ലാത്തപ്പോൾ അച്ഛൻ പെയിന്റ് പണിയും ച്ചയുമായിരിന്നു ,ടൗണിൽ പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിൽ വെള്ള പൂശൽ ആയിരിന്നു
മൂന്നാം നിലയിൽ നിന്നും താഴെ വീണു ,മരണകാരണം വീണപ്പോൾ തല ഭിത്തിക്ക് അടിച്ചിരിന്നു’,
ഉച്ചഭക്ഷണത്തിന് മുമ്പുള്ള പിരീഡ് ,ബോറൻ സയൻസ് വിഷയം മടുപ്പോടുകൂടി കേട്ട് കൊണ്ടിക്കുവാ ,പീയൂൺ ഉണ്ണിച്ചേട്ടൻ വിഷ്ണുമാധവനെ ഹെഡ് മാഷ് വിളിക്കുന്നു എന്ന് പറഞ്ഞു ,എന്തോ അങ്ങനെ ഒരു വിളി പതിവില്ലാത്തുകൊണ്ടു എല്ലാവരും എന്നെ ഉറ്റുനോക്കി ,ഉണ്ണിച്ചേട്ടന്റെ കൂടെ പതുകെ നടന്നു ,വാതിൽ തുറന്നപ്പോൾ മത്തായിച്ചൻ ഇരിക്കുന്നത് കണ്ടു ,എന്തോ ഇത് വരെ കാണാത്ത ഒരു മുഖവുമായി ,സർ എന്നെ വരൻ പറഞ്ഞിരുന്നു എന്ന് പറഞ്ഞു ഞാൻ ,ആ വിഷന്റെ അച്ഛന്ന് സുഖമില്ല അതുകൊണ്ടു മത്തായിയുടെ കൂടെ പോകുള്ളൂ അത്ര മാത്രമേ വാ തോരാതെ ഇപ്പോഴയും സംസാരിക്കുന്ന മാഷ് പറഞ്ഞപ്പോൾ എന്തോ വല്ലായിമ തോന്നി .വാതിൽ തുറന്നു പുറത്തു വന്നയുടനെ കാര്യം തീരകി ,അച്ഛൻ ഒന്ന് വീണു എന്ന് മാത്രം പറഞ്ഞു ,ഒരു ആപത്തു സംഭവിച്ചു എന്ന് മനസിലാക്കാൻ ഒരു 15 വയസുക്കാരിന്നു കഴിയും ,അതെ എനിക്കും
