ഡാ അഖിലെ കഴിച്ചു കഴിഞ്ഞു പുറത്തു കിടക്കുന്ന കട്ടിൽ ഒന്ന് പിടിച്ചു അകത്തു വയ്ക്കാമോ ,ചെറുക്കന്റെ കൂടെ വന്ന ആ പിള്ളാർക്ക് കിടക്കാൻ ( സതി ചേച്ചിയാ നന്ദുന്റെ അമ്മയാ )……….
ആ ചേച്ചി കഴിഞ്ഞു ദ ഇപ്പൊ വരാം ,ഡാ പോകുവല്ലേ എന്ന മട്ടിൽ കണ്ണ് കാണിച്ചു ,എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല വല്ലാത്ത ഒരു വീർപ്പുമുട്ടൽ ,ഒന്ന് ഉറപ്പായി വാള് വായിക്കാൻ നല്ല സാധിത കാണുന്നുണ്ട് .
അഖി നീ നോക്കടാ എന്ന് പറഞ്ഞു എണിറ്റു ,നില്ക്കാൻ പറ്റുന്നില്ല വീഴും എന്ന് തോന്നിയപ്പോൾ വേഗം പുറത്തു കടന്നു ,ചെമ്പിൽ നിന്ന് വെള്ളം എടുത്തു ശക്‌തിയായി മുഖത്തു അടിച്ചു ,ഒന്ന് നിവർന്നു നിൽക്കാൻ നോക്കുന്നുണ്ട് പറ്റുന്നില്ല പുറകിലേയ്ക് നോക്കി അവനെ കാണുനില്ല ,ഇനി ഇവിടന്നു വാള് വച്ചാലോ വീണാലോ മൊത്തത്തിൽ നറും ഉറപ്പാ ,മുണ്ടു മടക്കിയുടുത്തു പതുകെ നടന്നു ,എന്തായലും വേണ്ടില്ല രാജേട്ടന്റെ വീട്ടിൽ കയറുക എന്ന ഒറ്റ ചിന്താ മാത്രമുള്ള .പത്തടി വച്ചുകാന്നും കണ്ണ് തുറക്കാൻ പറ്റാത്തത്ര തല കനം കൊണ്ട് തുങ്ങി പോകുന്നു ,കണ്ണ് പകുതി തുറന്നാ നടക്കുന്നെ ,വെളിച്ചം കണ്ടപ്പോൾ സമാധാനമായി വീടിന് പുറത്താ ബാത്‌റൂം ,ഇരുപതു അടി ദുരെ മങ്ങിയ വെളിച്ചത്തിൽ കക്കൂസിന്റെ ഇരുമ്പു വാതിൽ കാണുന്നുണ്ട് ,വാള് ഇപ്പോ പുറത്തു വരും എന്നാ തോന്നലിൽ ,സർവ ശക്തിയും സംഭരിച്ചു വാതിലിൽ പിടിച്ചു ഒറ്റ വലിയാ ,പിന്നെ നടന്നത് ഒന്നും ഓർമ്മയില്ല ,വാതിൽ നെറ്റിയിൽ വന്നടിച്ചതും ഒരു പെണ്ണ് കിടന്നു കറുന്നതും കേട്ടതു എന്ന അവസാന ഓർമ്മ ………………………………………………….
തണുത്ത വെള്ളം മുഖത്തു വീഴുന്നുണ്ട്’ കണ്ണ് തുറക്കാൻ ആരോ ദൂരെ നിന്നും പറയുന്നത് കാതിൽ പതിക്കുന്നുണ്ട് .പുല്ലു തുറക്കാൻ പറ്റണ്ടേ , ഡാ ഡാ വിഷ്ണു എനിക്കട ,ഡാ ആരോ പിടിച്ചു കുലുക്കി വിളിക്കുന്നുണ്ട് ,പാതി തുറന്ന കണ്ണിൽ ആദ്യം പതിഞ്ഞത് അഖിലിന്റെ തലയ ..
ഡാ വിഷ്‌ണു എന്നും പറഞ്ഞു പിടിച്ചു കുലുക്കുവാ .
പതുകെ എണിറ്റു അവനും താങ്ങി ,കാല് കുത്തി എണിറ്റു പക്ഷെ തല ഇപ്പളും നല്ല കല്ല് കെട്ടി തുക്കിയത് പോലെ കനം .ഒന്ന് ഉറപ്പായി ഞാൻ കിടന്നതു രാജയേട്ടന്റെ വീട്ടിൽ അല്ല.വായിൽ ചോരയുടെ രുചി അറിയാൻ പറ്റുന്നുണ്ട് ,ഇപ്പൊ കുറച്ചു ഓർമ്മവന്നു തുടങ്ങി വാതിൽ നെറ്റിയില മുട്ടിയത് പക്ഷെ വായിൽ ചോര വരൻ കാരണം ആ ആ ,അകെ ഒരു തരം മരവിപ്പ് .അവൻ താങ്ങി ആ തീണ്ണയിൽ പിടിച്ചു ഇരുത്തി ,അപ്പോളാ മുറ്റത്തു കേൾക്കുന്ന കോലാഹലം കേൾക്കുന്ന ,ഉന്തും തള്ളും അന്നോ എന്നറിയാൻ സുകിഷിച്ചു നോക്കി ,അതെ അടി തന്നെ ,എന്താ എന്ന് അറിയാൻ അവന്റെ മുഖത്തു നോക്കി .
അവന്റെ കണ്ണ് ഇപ്പോ പുറത്തു വരുന്ന പോലെയാ നോട്ടം ആ നുറുങ്ങു വെട്ടത്തിലും അവന്റെ കണ്ണിൽ തീ പോലെയേ ദേഷ്യം കൊണ്ട് തുടുത്തതു ,എനിക്ക് മാത്രം കേൾക്കുന്ന പോലെയാ പറയുന്നേ ഡാ കള്ളനായിന്റെ മോനെ രാജേട്ടന്റെ വീടാ എന്ന് കരുതി ചെന്ന് കയറി കൊടുത്ത് വേറെ വീട്ടിലാ ,അതും പോരാത്തതിന് അയാളുടെ മോളെ കേറിപിടിക്കാൻ പോയിയെന്നു പറഞ്ഞാ നിന്നെ തല്ലിയത് .ആ പെണ്ണ് കിടന്നു കാറിയപ്പോൾ ഓടിവരുമ്പോ നിന്നെ ആ കോപ്പൻ നെഞ്ചിൽ ചവിട്ടുന്നതാ അതാ രാജേട്ടനും രാമേട്ടനും കുടി അയാൾക് നേരെ ചാടുന്നത് .
അവന്റെ തോളിൽ കൈയൂന്നി എണിറ്റു ,അപ്പോളും അവിടെ വാക്ക് തർക്കും തീർന്നിട്ടില്ല ,വേച്ചു വേച്ചു നടന്നു ,ചേട്ടാ എന്റെ ഭാഗത്തു തെറ്റ് ഞാൻ പെട്ടന്ന് നോക്കാതെ ബാത്‌റൂമിൽ പോവാനുള്ളു തിരക്കിൽ പറ്റിപോയതാ ………
****—– അത് എന്തടാ നിന്റെ കണ്ണ് അടിച്ചു പോയോ ,രാത്രി പെൺകുട്ടികളെ സ്വന്തം വീട്ടിലും നീ ഒന്നും സ്വൈരം കൊടുക്കൂല്ലേ !!!!!!!!!! എന്റെ കുട്ടി പേടിച്ചു വിറച്ചു പോയി അറിയോ നീനക് ……….!!!!!!
രാമേട്ടൻ – ഡാ ദേവാ അവൻ അറിയാതെ ചെയ്തത് അല്ലെ മനപ്പൂർവം അല്ലാലോ അത് നിനക്ക് എന്താ മാസസിൽ ആവാത്തത് നിനക്ക് ,കാര്യം അറിയാതെ അവന്റെ മേത്തു കൈവയ്ക്കാൻ പാടില്ലായിരുന്നു .
