രാമൻ – അത്‌അല്ലടാ എന്തോ ഒരു ആധി എല്ലാം നന്നയി നടക്കണ്ടേ അതാ !!!
അഖിൽ -ന്റ രാമൻട്ടാ അതിനു നിങ്ങൾ മാത്രമല്ലോ രാജേട്ടനും കൂടെയില്ല പിന്നെ ഇത്ര ടെൻഷൻ അടിക്കാൻ .
സംസാരിക്കുമ്പോൾ തന്നെ അഖിൽ അടുത്ത റൌണ്ട് ഒഴിച്ച് കഴിഞ്ഞു ഇവനാ നമ്മുടെ കൂട്ടത്തിലെ ആശാൻ ഒഴിക്കാനും അടിക്കാനും അടിച്ച കാശു ചോദിച്ചു മേടിക്കാനും മിടുക്കനാ .
വെള്ളിയാഴ്ചയാ മിന്നു കേട്ടു ,അടുത്ത ദിവസം വീട്ടിൽ തേയില സൽക്കാരം ,തിങ്കളിഴ്ച വീട് പൈന്റ്‌റ് അടിക്കാന പ്ലാൻ ,ഞങ്ങൾ അഞ്ചാറുപേർ ആഞ്ഞു പിടിച്ചാൽ രണ്ടു ദിവസം കൊണ്ട് തീർക്കാം അത്രേയുള്ളു ,അവർക്കു തുണി ,ആഹാരസാധനങ്ങൾ ,പന്തല് അങ്ങനെ പിടിപ്പതു പണിയുണ്ട് അതുകൊണ്ടു ഞങ്ങൾ പൈന്റ്‌റ് പണി അവരെ കൂട്ടാതെ തീർക്കാം എന്ന കരുതുന്നെ .
രാജൻ – അല്ല വിഷ്ണു എന്നാടാ ഇതു പോലെ ഒരു പന്തൽ വീട്ടിലും ഇടണ്ടേ നമ്മുക്ക് ?
അഖിൽ -അങ്ങനെ ചോദിക് ഏട്ടാ,ഞാൻ എപ്പോ ചോദിച്ചാലും ഒഴിഞ്ഞു മാറും ഈ പന്നി !!
രാമൻ- അതുഎന്താടാ അങ്ങനെ ഇപ്പൊ കുറെ ആയില്ലേ , അമ്മ ഒറ്റക്കാണ് ,കടമൊക്കെ ഒരു പരുതി വരെ നീ നന്നായി കൊണ്ട് പോകുന്നുണ്ട് പിന്നെ എന്താടാ ഒരു പ്രെശ്നം ??
രാജൻ – ഡാ ചോരയും നീരുള്ളപ്പോൾ അങ്ങു ചെയ്യണം അല്ലങ്കിൽ എന്നെ പോലെ ഒറ്റ തടി ആയിപോകുംടാ !! ഒരൽപം നിരാശ കലർത്തിയ രാജേട്ടൻ അത് പറഞ്ഞതു .
ഞാൻ – നോക്കണം ഇപ്പൊ തന്നെ വേണ്ട ന്നാ പറഞ്ഞേ ..
രാജൻ – മനസ്സിൽ വല്ലഅവളുമാരും ഉണ്ടോ വിഷ്ണുവേ ????
അഖിൽ – ഹ ഹ ഹ ബേസ്ഡ് ഇവനോ പണ്ട് സ്‌കൂളിൽ പഠിക്കുമ്പോ ഏതോ ഒരു പെണ്ണിന്റെ പുറകെ നടന്നു അവൾ അന്നേ ഇവനെ തിരിഞ്ഞു പോലും നോക്കിയിട്ടല്ല ,ടോണി എല്ലാം പറഞ്ഞു മോനെ എന്നും പറഞ്ഞു പന്നി കിടന്നു ചിരികുവ !
ഞാൻ – അതിനു മാത്രം പ്രായം ഒന്നുമായില്ല നോക്കാം നമ്മക്ക് സമയം ഉണ്ടല്ലോ ,ഇപ്പൊ നന്ദുന്റെ കാര്യം നടക്കട്ടെ എന്നിട്ടു അല്ലെ എന്റെ .
അടി കഴ്ഞ്ഞു ബാക്കി ഒക്കെയേ പ്ലാൻ പോലെ ചെയാം എന്ന് പറഞ്ഞു പിരിഞ്ഞു ,
വീട്ടിൽ ഞാൻ അടിക്കുന്ന അമ്മക്ക് അറിയാം ,എന്നാലും അത് കൊണ്ട് വല്യ പുകിൽ ഒന്ന് ഉണ്ടക്കറില്ല, ഞാനും വല്ലപ്പോഴും കഴിക്കു എന്ന് അമ്മക്കും അറിയാം ,എന്തോ ഇത് വരെ മുഖത്തു നോക്കി ചോദിച്ചിട്ടില്ല ‘അമ്മ ….
വൈകുന്നേരം ടോണിയുട കൂടെ ഒന്നുംകൂടെ കറങ്ങിയ വീട്ടിൽ പോയത് ,നല്ല ചോറും മീനും കുട്ടി നല്ലരു പിടി പിടിച്ചു നന്നായി ഉറങ്ങി ……………
സൺഡേ രാവിലെ പിള്ളേരുടെ കൂടെ ക്രിക്കറ് കളി ,ഉച്ച കഴിഞ്ഞു ടോണയിയും ഞാൻ പോയി ഞങ്ങൾക്കും അമ്മമാർക്കും ഓരോ ജോഡി തുണി മേടിച്ചു ,രാത്രിക്കുള്ള ഫുഡും മേടിച്ചാ വന്നത് തിന്നു കിടന്നുറങ്ങി …….
തിങ്കൾ മുതൽ നാലു ദിവസം പിടിപ്പതു പണിയായിരിന്നു ,വ്യാഴ്ച രാത്രി തന്നെ നന്ദുവും കൂട്ടരും ഗുരുവായൂർ പോയി ഒരു ബസിൽ കൊള്ളാവുന്നവർ ,കെട്ടു കഴിഞ്ഞു ചെക്കന്റെ വീട്ടിൽ അന്ന് വൈകുന്നേരം പരുപാടി കഴിഞ്ഞു അടുത്ത ദിവസം വൈകുന്നേരമാ ഇവിടെ സൽക്കാരം ,എനിക്കും പിള്ളാർക്ക് നല്ല പണിയുണ്ടായിന്നു ,ലൈറ്റ് സെറ്റപ്പ് ,കുശിനികർക്കുള്ള സാധങ്ങൾ എത്തിക്കുക ,സ്‌റ്റേജും അലങ്കരപ്പണികളും ശെരിയാകുക ,അങ്ങനെ പണിയുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് ,വെള്ളിയാഴ്യ്ച്ച മുതൽ ഞങ്ങൾ ഇടക്ക് ഓരോന്ന് അടിക്കും ,സമയം കിട്ടുമ്പോൾ പിന്നയും ചെലുത്തും അങ്ങനെ ഒരു വൻ താളത്തിലാ അന്നത്തെ ദിവസം കടന്നു പോയത് ,ശനിയാഴ്ച വെളുപ്പിന് ഞാനും അഖിലും കൂടിയ കോഴി വെട്ടിവാങ്ങാൻ പോയത് ,കോപ്പു കടക്കാരൻ പറഞ്ഞാ സമയത്തു ഒന്നും വന്നില്ല ,വെറുതെ കൊതുകു കടികൊണ്ടത് മിച്ചം ,പക്ഷെ പഹയൻ ചറ പറ ഇനിയും പറഞ്ഞു പണി തീർത്തു !!!!!!!!!!
ശനിയാഴ്ച വൻ ബഹളമായിരിന്നു ,എല്ലാടത്തും ഞങ്ങൾ ഓടി നടന്നു പണിയില്ലാ ,സമയും കിട്ടുമോപോൾ ചെറുത് ഒന്ന് വീശും ,ഉച്ച കഴിഞ്ഞപ്പോൾ തന്നെ ഒരു കല്യാണ വീടിന്റെ തിരക്കു വന്നു തുടങ്ങി ,പുതുമോടികൾ വന്നു കഴിഞ്ഞപ്പോൾ തന്നെ അവരെ കാണാൻ വന്നവർ തിരക്ക് കൂട്ടുന്നുണ്ട് ,ഒരു ചുള്ളൻ ചെക്കൻ നന്ദനുവിന് നന്നായി ചേരുന്നുണ്ട് ,അടുപ്പിൽ ആയികൊണ്ടിക്കുന്ന ബിരിയാണിയുടെ മണം കാറ്റിൽ ചേർന്ന് ഒഴുകി നടക്കുന്നുണ്ട് ,കുട്ടിപ്പട്ടാളം തലങ്ങും വിലങ്ങു ഓടി നടക്കുന്നുണ്ട് ,രാമേട്ടന്റെ വീട്ടിൽ നന്ദുവിനെ ഒരുക്കാൻ വന്നവരുടെ ബഹളം മൊത്തത്തിൽ ഒരു ഉത്സവ അന്തരീക്ഷം ,അമ്മയും ടോണിയുടെ വീട്ടുകാരും ഒരുമിച്ചു വരും ,ഇന്ന് രാത്രിയും ഇവിടെയ കിടപ്പു അമ്മയോട് നേരത്തെ പറഞ്ഞു സമ്മതം മേടിച്ചിട്ടുണ്ട് ,അതുകൊണ്ടാ കിട്ടുമ്പോൾ നല്ല കിറു കിറുന്നെ .
