എന്റെ വീട്ടിൽ കയറി തെണ്ടിത്തരം കാണിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം എന്നായി അയാൾ ……..
രാമ — ഒരുആഴ്ച ആയി നമ്മുടെ വീട്ടിൽ കാണുന്നത് അല്ലെ നീ ഇവനെ അപ്പോൾ അതിന്റെ ഒരു മര്യദ കാണിക്കാൻ പാടില്ലേ നീനക് .
രാമേട്ടൻ ദേഷം കൊണ്ട് വിറക്കുന്നുണ്ട് ,കല്യാണവീട്ടിൽ ബാക്കി ഉണ്ടായിരുന്നവർ എല്ലാവരും നിരന്നു നില്കുന്നുണ്ട് ,എല്ലാവരുടെയും മുഖത്തു ഇത് വരെ കാണാത്ത ഒരു പ്രത്യക ഭാവങ്ങൾ ,ആ വീടിന്റെ ഉമ്മറത്ത് രണ്ടു മൂന്നു പെണ്ണുങ്ങൾ നിൽക്കുന്നുണ്ട് എല്ലാവരും എന്നെ തുറിച്ചു നോക്കുന്നുണ്ട് .
ചേട്ടാ അറിയാതെ പറ്റിയതാ ,എന്റെ ഭാഗം ഒന്നും കൂടെ ശെരിയാകാൻ പറഞ്ഞു നോക്കി …
രാമാ നീ ഈ ചെക്കനെ വിളിച്ചു കൊണ്ട് പോവാൻ നോക്ക് ,വല്ലതും ചെയ്തു പോകുംഞാൻ .
അഖിൽ തോളിൽ പിടിച്ചു നടക്കാൻ കണ്ണ് കാണിച്ചു പറഞ്ഞു ………
ഓരോ നായ്ക്കൾ വന്നോളും അമ്മയും പെങ്ങളെയും തിരിച്ചു അറിയാത്തവർ ബാക്കിയുള്ളവരുടെ സമാധാനം കളയാൻ ……………..!!!!!!!!!!!
എന്തോ ആ വാചകം വല്ലതെ വേദനിപ്പിച്ചു എന്ന് വേണം പറയാൻ ,ചെയത തെറ്റിന് മറ്റുള്ളവരുടെ മുമ്പിൽ തല കുനിഞ്ഞു പോകുമ്പോൾ ഉള്ള അവസ്ഥ ഇത്ര വേദനാജനകം അന്നെന്നു തിരിച്ചറിയുന്ന ആ നിമിഷം …
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
പക്ഷെ കാലം എനിക്കായി കരുതിവച്ച എന്റെ പ്രാണന്റെ പകുതിയാ അവൾ എന്ന് ഞാൻ അറിഞ്ഞില്ലാ !!!!!!
തുടരണോ ??????????????????
സസ്‌നേഹം (മിത്രൻ)🙏🙏🙏🙏🙏
