ഗൾഫിലെ മാലാഖമാർ 2
Gulfile Malakhamaar Part 2 | Author : Jon Snow
[ Previous Part ] [ www.kambi.pw ]
(ആദ്യഭാഗം വായിച്ച് അഭിപ്രായം പറഞ്ഞവർക്ക് വളരെ അധികം നന്ദി അറിയിക്കുന്നു. എൻ്റെ എഴുത്ത് സ്വീകരിക്കുമോ എന്നൊരു ആശങ്ക ഇണ്ടായിരുന്നു പക്ഷെ ആദ്യഭാഗത്തിൻ്റെ സ്വീകാര്യത നിങ്ങളെന്നെ അംഗീകരിച്ചു എന്നതിന് തെളിവായി എടുക്കുന്നു. ഈ ഭാഗം വായിക്കാൻ ശ്രമിക്കുന്നവർ ആദ്യഭാഗം വായിച്ചിട്ട് ഇതിലേക്ക് വരാൻ അഭ്യർത്ഥിക്കുന്നു )
അവൻ്റെ നെഞ്ചിലെ ചൂടുപറ്റി അങ്ങിനെ കിടക്കുമ്പോൾ ആര്യയുടെ മനസ്സ് തീർത്തും അല ഒഴിഞ്ഞ കടല് പോലെ ശാന്തമായിരുന്നു. ജീവിതത്തിന് പുതിയൊരു അർത്തം ലഭിച്ചപോലെ. തൻ്റെ മുൻ ഭർത്താവിനോട് പോലും അവൾക്കിപ്പോൾ ദേഷ്യം തോനുന്നില്ല എന്നത് അവളെ ആശ്ചര്യപ്പെടുത്തി.
ഒരു വർഷം തൻ്റെ കൂടെ ജീവിച്ചിട്ടും ആരതിക്കൊപ്പം പോകാൻ പ്രദീഷിന് കഴിഞ്ഞെങ്കിൽ അവർ തമ്മിൽ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവണം. അവനോട് മാത്രമല്ല കല്ല്യാണമെന്ന ദുരന്തത്തിന് ശേഷം താൻ വെറുത്ത് അകറ്റി നിർത്തിയ അച്ഛൻ , അമ്മ കൂട്ടുകാർ എല്ലാവരും അവളുടെ കൺമുന്നിൽ മിന്നി മറഞ്ഞു.
സ്നേഹ അടക്കം എത്ര പേർ അവർക്കു വേണ്ടി തന്നോട് അപേക്ഷിച്ചു പക്ഷെ താൻ ആരെയും കേൾക്കാൻ തയ്യാറായില്ല. എന്നാൽ താനെങ്ങിനെ പെട്ടെന്ന് ഇങ്ങിനെ മാറി , ഉത്തരം ഒന്നേ ഉള്ളൂ ജയ്സൺ അവൻ തന്നെക്കാളും അഞ്ച് വയസോളം ഇളയവനായിട്ടും എത്ര വിവേകത്തോടും എത്ര കരുതലോടുമാണ് ഓരോരുത്തരേയും കരുതുന്നത്. അവൻ്റെ പക്വത അവളെ തന്നിലേക്ക് ചിന്തിപ്പിച്ചു.
താനെത്രപേരെയ ഇത്രയും നാൾ സങ്കടപ്പെടുത്തിയത്. അവൾ മെല്ലെ അവൻ്റെ നെഞ്ചിൽ നിന്ന് ഇറങ്ങി സൈഡിലായി അവനെയും നോക്കി കിടന്നു. ജെയ്സൺ ഉറക്കത്തിലേക്കമർന്നിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി , പക്ഷെ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് മാത്രം അവൾക്കറിയില്ലായിരുന്നു.
അവൾ കൈ ഉയർത്തി അവൻ്റെ മുഖത്ത് തലോടി , അവൻ്റെ നരച്ചു തുടങ്ങിയ തലമുടികളിലൂടെ അവളുടെ വിരലുകൾ ചലിച്ചു. അവളുടെ കൈയ്യുടെ തണുപ്പറിഞ്ഞിട്ടാവണം അവൻ ഉറക്കത്തിൽ നിന്നെണീറ്റു. തിരിഞ്ഞ് അവൾക്കഭിമുഖമായി കിടന്നു.
” എന്താ…. ഉറക്കം വരുന്നില്ലെ , ഒന്നും ആലോചിക്കാതെ കിടന്നുറങ്ങ് , നേരം ഒരുപാട് വൈകി”
മെല്ലെ ആര്യയുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കവിളുകളിൽ തലോടി. അവൻ്റെ വാത്സല്ല്യ പൂർണമായ തലോടലുകൾ അവളുടെ മനസ്സിനെ തൊടുന്നതുപോലെ തോന്നി. നല്ല ശാന്തത തോനുന്നു, എവിടൊക്കെയോ ഒരു കുളിരു പോലെ. അവൾ മെല്ലെ തല ഉയർത്തി അവൻ്റെ നെറ്റിയിൽ ഒരിക്കൽ കൂടി മുത്തമേകി.
പിന്നെ തിരിഞ്ഞു കിടന്നു. അവൻ മെല്ലെ അവളുടെ മൃതുലമായ വയറിനു മുകളിലൂടെ കൈയ്യിട്ട് അവനീലേക്ക് വലിച്ചു ചേർത്തു. അവളുടെ കഴുത്തിലേക്ക് തലയമർത്തി ചേർന്ന് കെട്ടിപ്പിടിച്ചു കിടന്നു. കാലചക്രത്തിൻ്റെ വേഗതയിൽ അവരുടെ ചിന്തകൾ ഉറക്കത്തിലേക്ക് വഴിമാറി.
നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യത്തിലായിരുന്നു സ്നേഹയെങ്കിലും അവളുടെ ഉള്ള് നിറയെ ആകാംക്ഷയായിരുന്നു . ആരായിരിക്കും ആ പയ്യൻ , എത്രയോ നല്ല ചേട്ടന്മാർ പേരെടുത്ത ഡോക്ടർമാർ ആര്യചേച്ചിക്കു വേണ്ടി മത്സരിച്ച് പുറകേ നടന്നിട്ടും ഒന്ന് നോക്കുക കൂടി ചെയ്തിട്ടില്ല ആള്.
ഇന്നിപ്പൊ ഒറ്റ ദിവസം കൊണ്ട് കുറച്ച് നേരത്തെ പരിചയംകൊണ്ട് മാത്രം ചേച്ചിയുടെ മനസ്സ് മാത്രമല്ല ശരീരംവരെ കീഴടക്കിയിരിക്കുന്നു ,അവൻ ആരായിരിക്കും , ഒരു പക്ഷെ പ്രദീഷിനെപ്പോലൊരുവൻ ആയിരിക്കുമോ, ചേച്ചി പഴയപോലെ വീണ്ടും…….
അവളുടെ ചിന്തകൾക്ക് ചൂടു പിടിച്ചു, ആ അനന്തു ഡോക്ടർ എന്ത് പാവമാ കാണാൻ അതി സുന്ദരനും എത്ര നാളായി ചേച്ചീടെ പുറകെ നടക്കുന്നു ഞാനാണേൽ കെട്ടി ഇപ്പോൾ മൂന്ന് പെറ്റേനെ , അന്നേരം നാട്ടിലെ ഭർത്താവിനെ ഓർത്തപ്പോൾ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. സ്നേഹ ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറുമ്പൊ മനസ്സ് മുഴുവനും ഭാരമേറിയ ചിന്തകളായിരുന്നു.
