ഗൾഫിലെ മാലാഖമാർ – 2 89അടിപൊളി 

ആര്യയുടെ അമ്മ വിങ്ങിക്കൊണ്ട് സ്നേഹയെ തൊഴുതു

“ഇല്ലമ്മേ ഞാനല്ല , ഞാനൊന്നും ചെയ്തില്ല , ”

അവൾ ആര്യയെ ഒന്ന് നോക്കിക്കൊണ്ട്

“വേറൊരാൾ ,അത് സമയമാകുമ്പോ ചേച്ചി പറയും അമ്മേ ,(അച്ഛനും അമ്മയും പരസ്പരം അതാരെന്ന രീതിയിൽ കൗതുകത്തോടെ നോക്കി ) ഇപ്പോൾ നിങ്ങൾ സംസാരിക്ക് ഞാൻ നിങ്ങളുടെ ഇടയിൽ കട്ടുറുമ്പാകുന്നില്ലേ നമ്മളിതില്ലേയ് , ഇനിയിപ്പൊ മോളെക്കിട്ടിയ സ്ഥിതിക്ക് ഈ മോളെ മറക്കുമോ ”

“ഇല്ലമോളെ ഒരിക്കലുമില്ല നീ ഞങ്ങടെ ഇളയ കുട്ടിയ ”

സ്നേഹ കണ്ണു തുടച്ചു കൊണ്ട് മാറി മറ്റൊരു സോഫയിൽ പോയിരുന്നു, ആര്യ തൻ്റെ വീട്ടുകാരോട് സംസാരിക്കുന്നത് നോക്കി സന്തോഷത്തോടെ തൻ്റെ ദൈവത്തിന് നന്ദി പറഞ്ഞു. ആര്യ അച്ഛനും അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ ജെയ്സൺ ഇവിടെന്ത സംഭവിക്കുന്നത് എന്നമട്ടിൽ റൂമിൽ നിന്ന് തല തുവർത്തിക്കൊണ്ട് പുറത്തേക്ക് വന്നു. സ്നേഹ അവനെ നോക്കി അതുവരെ അവനെ ഒരു വെറുപ്പോടെ മാത്രം നോക്കിക്കണ്ട അവളെ കുറ്റബോധം കീഴ്പ്പെടുത്തി,

അവൾക്ക് അവളുടെ കണ്ണുകളെ നിയന്ത്രിക്കാനാവാതെ കരഞ്ഞുകൊണ്ട് സോഫയിൽ നിന്നെണീറ്റ് അവനു നേർക്ക് ഓടി അവനെ ചുറ്റിപ്പിടിച്ച് അവൻ്റെ മാറിലമർന്നു വിങ്ങിപ്പൊട്ടി.എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ അവൻ അവളെ ചേർത്ത് പിടിച്ച് ആശ്വസ്സിപ്പിച്ചു. പിന്നെ തിരിഞ്ഞ് ആര്യയെ നോക്കി അവൾ സോഫയിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ഏങ്ങി ഏങ്ങി കരയുകയും എന്നാൽ അവനെക്കണ്ട് ചിരിക്കാൻ ശ്രമിക്കുന്നുമുണ്ട്.

പത്ത് പതിനഞ്ച് മിനിട്ടിൽ അവിടെ എന്താണ് സംഭവിച്ചതെന്നറിയാതെ അവൻ നിന്ന് പരുങ്ങി. പിന്നെ സ്നേഹയെ സമാധാനപ്പെടുത്തി ഓരോന്നായി ചോദിച്ചറിഞ്ഞു. സ്നേഹ അവനോട് ആര്യയുടെ ജീവിതത്തിൽ നടന്ന മുഴുവൻ കാര്യങ്ങളും വിശദമായി പറഞ്ഞു. അവൻ്റെ കണ്ണുകൾ നിറഞ്ഞത് സ്നേഹ ശ്രദ്ധിച്ചു. ആര്യ അവനെപ്പറ്റി പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി.

” ഞാൻ കാരണമോ അതെപ്പോ , ഞങ്ങളിങ്ങിനൊരു കാര്യത്തെപ്പറ്റി സംസാരിച്ചിട്ടേ ഇല്ലല്ലൊ ”

അവൻ അതിശയത്തോടെ സ്നേഹയോട് ചോദിച്ചു.

” അത് ചിലപ്പോൾ അങ്ങിനാടോ , നമ്മളൊന്നും പറയാണ്ടു തന്നെ ചിലരുടെ ജീവിതങ്ങളിൽ നമ്മൾ പ്രകാശം പരത്തും. ചേച്ചിയുടെ ജീവിതത്തിലെ പ്രകാശം പരത്താനെത്തിയ മിന്നാമിനുങ്ങാണ് താൻ. ”

സ്നേഹ ചിരിച്ചു കൊണ്ട് അവൻ്റെ തലമുടി കൈകൊണ്ട് കുലച്ച് , സ്നേഹത്തോടെ അവൻ്റെ കണ്ണുകൾ തുടച്ച്

” എന്നോട് ദേഷ്യം തോന്നല്ലെ ഇയാൾക്ക് പെട്ടെന്ന് തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അതുകൊണ്ട അങ്ങിനൊക്കെ ”

” ഹേയ് ആര്യ പറഞ്ഞിരുന്നു ഇച്ചിരി മുൻകോപം ഇള്ള കൂട്ടത്തിലാന്ന് , പക്ഷെ പാവമാന്ന് പറഞ്ഞിരുന്നു. ”

” ആര്യയോ ആര്യേച്ചീന്ന് വിളിക്കട ”

അവൻ മിഴിച്ചു നിന്നു. അവൾ പൊട്ടിച്ചരിച്ചുകൊണ്ട് അവനെ എത്തി കെട്ടിപ്പിടിച്ചു.

” താങ്ക്സ് താനെത്ര വല്ല്യ കാര്യമാണ് ചെയ്തതെന്ന് തനിക്കറിയില്ല , ആ പാവം ഒരുപാട് അനുഭവിച്ചു ഇനിയും അതിനെ കരയിക്കരുത്. ”

“ഉം”

“ഞാൻ പോയി ഫുഡ് എടുത്ത് വൈക്കാം താൻ ചേച്ചിയേയും കൂട്ടി വാ ”

സ്നേഹ അടുക്കളയിലേക്ക് പോയി

, അവൻ സന്തോഷത്തോടെയും അഭിമാനത്തോടെയും വീട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ആര്യയെ നോക്കി നിന്നു. അവൾ അച്ഛനോടും അമ്മയോടും വാ തോരാതെ സംസാരിക്കുന്നതിനിടയിൽ അവനെ നോക്കി. പിന്നെ കുഞ്ഞുപിള്ളേർ എടുക്കാനെന്ന രീതിയിൽ കൈ കാട്ടും പോലെ അവനു നേരെ കൈ നീട്ടി കെഞ്ചി.

അവൻ മെല്ലെ നടന്നു ചെന്ന് അവൾക്ക് മുന്നിലായി സോഫയ്ക്ക് താഴെ ഇരുന്നു. അവൾ മെല്ലെ തോർത്ത് വാങ്ങി അവരോട് സംസാരിച്ചുകൊണ്ട് തന്നെ അവൻ്റെ തല തുവർത്തി. പിന്നെ അവൻ്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് കണ്ണുകളിൽ ഉറ്റു നോക്കിക്കൊണ്ട് അവൻ്റെ നെറുകയിൽ ഉമ്മവെച്ചു.

“ആരാ മോളെ അത് ”

“ഇതാണമ്മേ ഞാൻ പറഞ്ഞ ജെയ്സൺ ”

അവൻ മൊബൈലിലേക്ക് നോക്കി അത്യാവശ്യം പ്രൗഡിയുടെ പ്രതിരൂപങ്ങളായി വിർദ്ധക്യത്തെ തോൽപിക്കാൻ ശ്രമിക്കുന്ന അച്ഛനും അമ്മയും. ആ കണ്ണുകളിൽ ആകാംഷ നുരഞ്ഞു പൊന്തുന്നത് അവന് കാണാമായിരുന്നു, അവൻ്റെ ഹൃദയം പിടഞ്ഞു ഒരു രീതിയിലും അവർക്ക് ഒപ്പം പിടിക്കാൻ തനിക്ക് സാധിക്കില്ല എന്ന ചിന്ത അവനെ അലട്ടി,

Leave a Reply

Your email address will not be published. Required fields are marked *