“ആരെങ്കിലും ചെയ്യണ്ടെ ഞാനായാൽ എന്തേലും കുഴപ്പമുണ്ടോ”
” അങ്ങിനല്ല എന്നാലും താനിത് ചെയ്യണ്ട , എൻ്റെ യൂറിൻ താൻ വൃത്തിയാക്കണ്ടായിരുന്നു. ”
അവൾക്ക് നാണവും അതുപോലെ അപമാനവും തോന്നി.
” അതെന്ത ഞാൻ ചെയ്താൽ , ഭാര്യയുടെ യൂറിൻ വൃത്തിയാക്കാൻ ഞാൻ പിന്നെ പുറത്തൂന്ന് ആളെ വിളിക്കണോ”
“അതല്ല എന്നാലും ഞാൻ ഉണർന്നിട്ട് കഴുകുമായിരുന്നല്ലോ അതാ ഉദ്ധേശിച്ചത്.”
” താൻ ഒന്നും ഉദ്ധേശിക്കണ്ട ഇയാള് പറഞ്ഞു വരുന്നത് നാളെ അഥവാ തനിക്കെന്തെങ്കിലുമൊന്ന് വന്ന് വയ്യാണ്ടായിപ്പോയാൽ ഞാൻ കളഞ്ഞിട്ടു പോകണം എന്നാണോ”
അവൾ കണ്ണ് നിറച്ച് അവനെ നോക്കി
“താനങ്ങിനെ പോകുവോ ”
“പോകാനായിരുന്നെങ്കിൽ എനിക്ക് എയർപോട്ടിൽ നിന്ന് തന്നെ പോകാമായിരുന്നല്ലോ , തൻ്റെ ശരീരം ആഗ്രഹിച്ചല്ല ഞാൻ തൻ്റെ കൂടെ വന്നത് , ആ നിമിഷം തന്നെ പിരിയുന്നതും ജീവൻ പോകുന്നതും ഒന്നാണെന്ന് തോന്നീട്ട..”
ഒരു നിമിഷം അവൻ്റെ കണ്ണുകളും നിറഞ്ഞു.
” തനിക്കെന്നെ അത്രയ്ക്കിഷ്ടമാണോ”
അതിന് മറുപടിയായി അവളെ ഇറുക്കി പുണർന്നുകൊണ്ട് അവളുടെ ചുണ്ടുകൾ കീഴ്പെടുത്തി അവൻ നുണഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ നിമിഷത്തിൽ അവൾ സ്ത്രീ എന്ന പൂർണതയിലേക്കടുക്കുവായിരുന്നു. താൻ ആഗ്രഹിച്ച തൻ്റെ കൊച്ചു ലോകം അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു. ജീവിക്കാൻ അവൾക്ക് വീണ്ടുമൊരു പ്രചോദനം കിട്ടിയപോലെ. അവൾ മെല്ലെ അവനെ വിട്ടുമാറി
അശയിൽ വിരിച്ചിരുന്ന നീല സാരി ചൂണ്ടി
“എന്നാലും ദുഷ്ട ഞാൻ എത്ര കഷ്ടപ്പെട്ടാ ഒരുങ്ങിയത് ഒരു നിമിഷം നി അത് ആലോചിക്കാത്തെന്ത”
” ആ അവസ്ഥയിൽ ഒന്നും ആലോചിക്കാനുള്ള അവസരം കിട്ടീല പൊന്നേ… സാരിയിൽ താനെന്തൊരു ക്യൂട്ടാടോ”
“അല്ലാത്തപ്പളോ ”
“എൻ്റെ പൊന്നോ ഞാനൊന്നും പറഞ്ഞില്ലായേ”
അവനവളെ തള്ളി ബാത്റൂമിൽ കൊണ്ടാക്കി .
“പെട്ടെന്ന് കുളിച്ചൊരുങ്ങി വാ നേരം താമസിച്ചു , പോയിട്ടു വേഗം വരാം , രാത്രി വേറെ പരുപാടി ഉള്ളതാ”
അവൾ ചുറ്റിയിരുന്ന പുതപ്പൂരി ചുരുട്ടി അവനെ എറിഞ്ഞു
“പോടാ പട്ടി മനുഷ്യൻ്റെ നടുവൊടിച്ചു, രാത്രി പിന്നെയും ,ഓടിക്കോണം ”
അവൾ ചിരിച്ചുകൊണ്ട് കതകടച്ചു.
അവൻ മെല്ലെ ബെഡിലേക്ക് ചാഞ്ഞ് കിടന്ന് മൊബൈലിൽ പരതി ,
“ഡോ താനൊന്ന് സ്നേഹയെ വിളിച്ചുണർത്താമോ ,അവളേം കൂട്ടി പോകാം , ഉച്ചയ്ക്ക് പുറത്തൂന്ന് ആഹാരവും കഴിക്കാം”
“ഓക്കെ”
അവൻ മെല്ലെ സ്നേഹയുടെ റൂമിലെത്തി.
അവൾ നല്ല ഉറക്കത്തിലായിരുന്നു.
“സ്നേഹേ …. സ്നേഹേ….”.
ഒരനക്കവും ഇല്ല അവൻ മെല്ലെ അവളുടെ അടുത്തേക്ക് വന്ന് അവളെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. അവൾ പയ്യെ കണ്ണ് തുറന്നു. മുന്നിൽ ജെയ്സൺ നിൽക്കുന്നത് കണ്ട് ചാടി എണീറ്റു അവൾക്ക് കുളിരു കോരി മുടിയെല്ലാം എഴുന്നേറ്റ് നിന്നു.
“ങേ … എന്താ ,… എന്താണ് ”
“ഹേയ് ഒന്നുമില്ല , ദുബായിക്ക് പോകുവാണ് , തന്നെ വിളിച്ചുണർത്താൻ ആര്യ പറഞ്ഞു, തന്നോടും വരാൻ ”
“ആ ഓക്കെ ഓക്കെ , ഒരു പത്തു മിനുട്ട് നി പോയെ പോയെ ..”
. അവളവനെതള്ളി പറത്താക്കി വാതില് കുറ്റി ഇട്ടു. കതവിൽ ചാരി നിന്ന് ദീർഘശ്വാസം വലിച്ചു.ഒപ്പം അവളുടെ ദേഹം മൊത്തം കുളിരുകോരുന്നുണ്ടായിരുന്നു. അവൾ നാണത്താൽ മുഖം പൊത്തി. അവനെന്താണ് സംഭവമെന്നറിയാതെ ആകെ വണ്ടറടിച്ചു. അവൻ നേരെ ഹാളിലെത്തി അവിടിരുന്നു. കുറച്ച് കഴിഞ്ഞ് ആര്യ ഒരുങ്ങി എത്തി നല്ലൊരു ചുരിതാറാണ് വേഷം.
“ഊപ്സ്…… ഇതിലും ഭയങ്കര സുന്ദരി ആണല്ലൊ , എന്തിട്ടാലും ഒരു രക്ഷയുമില്ലാട്ട”
” പോടാ അവിടുന്ന് എന്താ ഇതും ഇല്ലാണ്ടാക്കാൻ പ്ലാനുണ്ടോ., ”
” അത് നല്ലൊര് ഐഡിയ ആണ് പക്ഷെ വന്നിട്ട് നോക്കാം… ഇപ്പൊ എനിക്ക് കുഞ്ഞിനെ കണാൻ പോണം”
” അതെന്താ കുഞ്ഞെന്ന് പറയുമ്പോ , നിനക്കിത്ര സന്തോഷം ”
” എനിക്ക് കുഞ്ഞിങ്ങളെ അത്രയ്ക്കിഷ്ടമാണ് അതുകൊണ്ട്”
“അപ്പൊ സ്വന്തമായി ഒരാള് വന്നാലോ ?”
അവനതിനൊന്നും മിണ്ടിയില്ല അവളെ ഒന്നു നോക്കുക മാത്രമെ ചെയ്തുള്ളു.
അവരുടെ സംസാരം മുടക്കിക്കൊണ്ട് സ്നേഹ റൂമിൽ നിന്നും പുറത്തേക്ക് വന്നു. രണ്ടുപേരും വായിൽ കൈവച്ചുപോയി. അവളൊരു കേരളാ സ്സൈൽ നല്ലൊരു സാരിയുമുടുത്ത് നന്നായി ഒരുങ്ങി അവർക്ക് മുന്നിൽ വന്ന് നിന്നു.
