ഗൾഫിലെ മാലാഖമാർ – 2 89അടിപൊളി 

” കളയ് കുഞ്ഞെ നമ്മളിത് എത്ര തവണ സംസാരിച്ചത , അവന് അവൻ്റെ വഴി നിനക്ക് നിൻ്റേതും , ”

” മോളെ ഓർത്തിട്ട അവനെ വച്ചോണ്ടിരിക്കുന്നത് ഇല്ലേൽ എന്നേ കളഞ്ഞേനെ നായിനെ ”

“ഇവൻ അങ്ങിനൊരാളല്ല കുഞ്ഞെ , നിനക്കറിയില്ലെ ഞാൻ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ലാന്ന് , ഇന്നലെ കോടതീന്ന് ആകെ കൈയ്യീന്ന് പോയ എയർപോർട്ടിൽ വന്നത് പ്രദീഷും അവളും ഇണ്ടായിരുന്നു അവരുടെ മുന്നില് നി പറഞ്ഞപോലെ ധൈര്യത്തോടെ നിന്ന് മുഖത്ത് നോക്കി ഗുഡ് ബൈ പറഞ്ഞു ,

പക്ഷെ തിരിച്ചു വരുന്ന വഴി ആൾക്കൂട്ടത്തിനിടയിൽ അച്ഛനും അമ്മയും അനിയനും മാറി ഒളിഞ്ഞു നിന്ന് എന്നെ നോക്കുന്ന കണ്ടപ്പളാടി എൻ്റെ ജീവൻ പോയത് , ഞാനവിടുന്ന് നെഞ്ചു പറിച്ചിട്ടാ എയർപോർട്ടിൽ വന്നത് , അന്നേരം ആദ്യം കാണുന്നത് ജെയ്സണെ ആണ് ഒരു കൂട്ടം ആൾക്കാര് കരഞ്ഞു കൊണ്ട് അവനെ യാത്ര അയക്കുന്നു ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൻ കരയുന്നു,

കണ്ണും നിറച്ച് നിക്കുന്ന അവനെക്കണ്ട് എൻ്റെ ഉള്ളും അവനുവേണ്ടി വിങ്ങിയതുപോലെ എൻ്റെ സങ്കടങ്ങൾ അലിഞ്ഞില്ലാണ്ട് ആകുന്ന പോലെ തോന്നി അവനോട് നല്ല അസൂയ ആണ് ആദ്യം തോന്നിയത് ,

എത്രപേര അവനെ പിരിയുന്നതിന് കരഞ്ഞുകൊണ്ട് യാത്ര അയക്കുന്നത് നമ്മളേയും ഇങ്ങിനൊക്കെ ആരെങ്കിലും സ്പിനേഹിക്കാൻ ഇണ്ടെന്ന് അവനെന്നെ പഠിപ്പിക്കുന്നപോലെയ എനിക്ക് തോന്നീത് പിന്നെ ആകെ മൊത്തം ഒരു പോസിറ്റീവ് മൈൻ്റ് ആയി അതുകഴിഞ്ഞ് നടന്നതൊക്കെ കോമഡിയാണ് മോളെ”

ആര്യ എയർപോർട്ട് മുതൽ ഇന്ന് രാവിലെവരെ ഇണ്ടായ കാര്യങ്ങൾ ഓരോന്നും സ്നേഹയോട് വിവരിച്ചു. ആദ്യമാദ്യം ഒരു കോമഡി ആയി അവളത് വിവരിച്ചെങ്കിലും പിന്നീടത് രണ്ടുപേരുടേയും കണ്ണ് നനയിക്കുന്ന ഒന്നായി മാറി.

” എനിക്കിപ്പോ ആരോടും ഒരു ദേഷ്യവുമില്ല സ്നേഹേ , അവനെന്നെ മൊത്തത്തിൽ മാറ്റിക്കളഞ്ഞു, എന്തിന് പ്രദീഷിനെപ്പോലും എനിക്കിപ്പൊ മനസ്സിലാകും അവൻ ആരതിയെ അത്രമാത്രം സ്നേഹിച്ചതുകൊണ്ടല്ലെ എന്നെ അക്സെപ്റ്റ് ചെയ്യാൻ പറ്റാതിരുന്നത്. പക്ഷെ അതിൻ്റെ പേരിൽ ഞാൻ ആരെയൊക്കെ വേദനിപ്പിച്ചു വീട്ടുകിരെ , കൂട്ടുകാരെ, നിന്നെ , ഒരു വാക്കുപോലും പറയാതെ ഒരു ദിവസം കൊണ്ട് അവനെന്നെ മാറ്റിക്കളഞ്ഞു ഞാൻ പോലുമറിയാതെ ”

ആര്യ പൊട്ടിക്കരഞ്ഞു , സ്നേഹ ആര്യയെ അത്തരമൊരു അവസ്ഥയിൽ ആദ്യമായി കാണുകയായിരുന്നു അവൾ ആര്യയെ ഇറക്കി പുണർന്നു. അവൻ എത്രമാത്രം ആര്യയുടെ ഉള്ള് കീഴടക്കിയിട്ടുണ്ടെന്ന് സ്നേഹ തിരിച്ചറിയുകയായിരുന്നു.

“ചേച്ചി യു ആർ ഇൻ ലവ് .”

ആര്യ കരച്ചിലിനിടയിലും കണ്ണ് തുടച്ചു കൊണ്ട് ചിരിക്കാൻ ശ്രമിച്ചു അതേ എന്ന് തലയാട്ടി. സ്നേഹയ്ക്ക് അതിൽപരം ഒരു സന്തോഷം വേറൊന്നില്ലായിരുന്നു. അവൾ ആര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് മുഖത്താകെ ഉമ്മ വെച്ചു. ആര്യ അവളെ തന്നിലേക്ക് കൂടുതലായി വലിച്ചു ചേർത്ത് നിർത്തി.

“ചേച്ചി ഇരിക്ക് ഞാൻ ചായേട കൂടെ കഴിക്കാൻ ചപ്പാത്തി ചൂടാക്കട്ടെ , സമയം ഒരുപാടായി പെണ്ണെ ”

സ്നേഹ കണ്ണുകൾ തുടച്ച് അടുപ്പിലേക്ക് ശ്രദ്ധ തിരിച്ചു. ആര്യ വാഷ്ബെയിസിനിൽ മുഖം കഴുകി മുന്നിലെ മിററിൽ തൻ്റെ പ്രതിബിംബം നോക്കി എന്തോ ആലോചനയിൽ മുഴുകി പിന്നെ മുഖം തുടച്ച് അലസ്സമായി അഴിഞ്ഞു കിടന്ന തലമുടിവാരി കെട്ടി എന്തോ തീരുമാനിച്ചപോലെ മുറിയിലേക്ക് നടന്നു ,ജെയ്സൺ അപ്പോഴും കുളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അവൾ ചാർജിലിട്ടിരുന്ന ഫോൺ ചാർജർ റിമൂവ് ചെയ്ത് ഹാളിലേക്ക് നടന്നു. പിന്നെ സോഫയിൽ ഒരു കാല് മടക്കി ഇരുന്നു.

പിന്നെ ഫോൺ ഓണാക്കി കോണ്ടാക്റ്റ് ലിസ്റ്റെടുത്തു ആദ്യത്തെ പേരുകളിൽ വിരലുകളോടിച്ചു അച്ഛൻ , അനിയൻ , അമ്മ , അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം അവൾ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടിയിരുന്നു, അവൾ സ്വന്തം സർക്കിൾ വെട്ടിച്ചുരുക്കി അവൾ മാത്രമുള്ള ലോകം അവിടേക്ക് പിന്നെ സ്നേഹയും ഇപ്പൊ ജെയ്സണും.

വീടുമായുള്ള ആകെയുള്ള ബന്ധം വല്ലപ്പോഴും അനിയനെ വിളിച്ച് വിശേഷങ്ങൾ തിരക്കുന്നതായിരുന്നു. വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട്. അവൾ വിറയ്ക്കുന്ന കൈകളോടെ അച്ഛനെ ഡയൽ ചെയ്തു , എന്തോ ഒരു ധൈര്യക്കുറവ് റിങ് ആകുന്നമുന്നേ കട്ട് ചെയ്തു. പിന്നെ ഒന്ന് രണ്ട് ദീർഘശ്വാസം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *