ഗൾഫിലെ മാലാഖമാർ – 2 89അടിപൊളി 

പക്ഷെ അവളുടെ കണ്ണുകളിലെ കത്തുന്ന പ്രണയം അതിനെല്ലാം മുകളിലാണെന്ന് അവന് തോന്നി, അതൊരു ധൈര്യം തന്നെയായിരുന്നു. സ്ക്രീനിലേക്ക് നോക്കി അച്ഛനും അമ്മയോടും അവൻ നമസ്കാരം പറഞ്ഞു.പക്ഷെ അവനെ അവർ ഞെട്ടിച്ചു കളഞ്ഞു.

” മോനെ നീ ആരാണെന്നൊ , ഏതാണെന്നോ ഞങ്ങൾക്കറിയില്ല പക്ഷെ നീ ഞങ്ങളുടെ ഒരുപാടു നാളത്തെ കണ്ണീരകറ്റി , നിങ്ങൾ രണ്ടു പേരും നന്നായിരിക്കണം എന്നു മാത്രമെ അമ്മയ്ക്ക് പറയാനുള്ളു. ”

ചിരിച്ചുകൊണ്ട് അവൻ അതേന്ന് തലയാട്ടി. അവൾ മെല്ലെ കക്ഷത്തിലൂടെ അവൻ്റെ തല ചുറ്റിപ്പിടിച്ചുകൊണ്ട്

, “ഇവൻ വല്ല്യ നാണക്കാരനാ അമ്മേ ഇത്രയും പ്രായായിട്ടും ഇവൻ്റെ നാണമൊന്നും മാറീട്ടില്ല ”

അവൻ അളിഞ്ഞ ചിരിയോടെ അവരെ നോക്കി. രണ്ടുപേർക്കും തെല്ലൊരു നാണം മുഖത്ത് കാണാനുണ്ട് പക്ഷെ രണ്ടുപേരും മനസ്സ് നിറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. അതിലുപരി തങ്ങളുടെ മകൾ സന്തോഷമായി ഇരിക്കുന്നു എന്ന നിർവൃതിയും. അവൾ മെല്ലെ അവൻ്റെ കവിളിൽ കടിച്ചു. അവൻ പതിയെ കുതറി മാറി.അവളെന്ത കാണിക്കുന്നേന്ന മട്ടിൽ അച്ഛനും അമ്മയേയും ചൂണ്ടി.

“ഞാനവരോടെല്ലാം പറഞ്ഞിട്ടുണ്ട് ഇനി നമ്മളൊരുമിച്ച ജീവിക്കാൻ പോകുന്നേന്ന്, ”

അതൊരു പ്രഖ്യാപനമായി അവനു തോന്നി. അവൻ തിരിഞ്ഞ് അച്ഛനെ നോക്കി

” ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മോനെ നിങ്ങള് സന്തോഷമായിട്ടിരുന്നാൽ മാത്രം മതി. ”

“നിങ്ങൾക്ക് നല്ലതേ വരുള്ളു മോനെ അത്രയ്ക്ക് എൻ്റെ കുട്ടി കണ്ണീരു കുടിച്ചു. ”

അമ്മ അവരെ നോക്കി ഏങ്ങി കരഞ്ഞു.

” ശെരി മക്കളെ നിങ്ങള് സന്തോഷായിട്ടിരിക്ക് , ഫ്രീ ആകുമ്പോ വിളിക്ക് മോളെ പിന്നെ നിങ്ങളൊന്ന് വീട്ടിലോട്ട് വന്നിട്ട് പോയാൽ , എല്ലാവർക്കും സന്തോഷമായേനെ ”

” ശെരി അച്ഛ നോക്കട്ടെ , ഇവൻ്റെ ജോലിയൊക്കെ ഒന്ന് സെറ്റാക്കാനുണ്ട്, , തരം കിട്ടും പോലെ ഞാൻ നോക്കാം ഓക്കെ ബൈ ”

അവൾ കോൾ കട്ടു ചെയ്തു. അവൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നോ എന്ന് അകാംക്ഷയോടെ അവനവളെ നോക്കി.

” താനെന്ത് പണിയ കാണിച്ചെ ആര്യേച്ചി , അവരെന്തു വിചാരിച്ചു കാണും ”

” ആര്യ ചേച്ചിയോ , ആരാട നിൻ്റെ ചേച്ചി , അവരെന്ത് വിചാരിക്കാൻ , നമ്മളിത് മറച്ചു വച്ചിട്ട് , നിൻ്റെ കുഞ്ഞുമായി കേറി ചെല്ലാൻ പറ്റുമോ ”

അവൾ ചിരിച്ചു.

“കുഞ്ഞോ …”

“ആ ആതേ നിൻ്റെ കയൽ നി മറന്നോ കുഞ്ഞിന് പേരിട്ടത് ”

അവനവളെ മിഴിച്ച് നോക്കി.

” ഹ. ഹ. ഹ. പേടിക്കണ്ട ചുമ്മ പറഞ്ഞത ”

അവൻ മെല്ലെ അവളെ ചുറ്റി വരിഞ്ഞു നെഞ്ചിലമർന്നു, അവളവൻ്റെ തലയിൽ ചുറ്റിപ്പിടിച്ച് ചുമ്പിച്ചു. പിന്നെ ഒരാവേശത്തിൽ അവൻ്റെ മുഖം പിടിച്ചുയർത്തി അവൻ്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അവൻ മുട്ടുകുത്തി നിന്ന് അവളുടെ കഴുത്തിന് ചുറ്റും വട്ടം പിടിച്ച് മതിവരുവോളം അവളുടെ ചുവന്നു പഴുത്ത ആപ്പിളിൻ്റെ കളറുള്ള ചുണ്ടുകളെ പരിസരം മറന്ന് ചപ്പി വലിച്ചു. ചുണ്ടുകൾ മാറി മാറി നുകർന്നു കൊണ്ട് അവളും അവനും സോഫയിലേക്ക് ചരിഞ്ഞു.

ഇതെല്ലാം കണ്ടു കൊണ്ടു വന്ന സ്നേഹ പതുക്കെ കണ്ണുപൊത്തി.

” സാറും മാഡവും വന്ന് ഫുഡ് കഴിച്ചിരുന്നേൽ എനിക്ക് പോയൊന്ന് കിടക്കാമായിരുന്നു”

പെട്ടെന്ന് ആര്യയും ജെയ്സണും ഞെട്ടി വേർപിരിഞ്ഞു.

” ഹേയ് ഞാനൊന്നും കണ്ടുമില്ല കേട്ടുമില്ലേ ”

അവർ മൂന്നുപേരും പൊട്ടിച്ചിരിച്ചുകൊണ്ട് ഡൈനിംഗ് ഏര്യയിലേക്ക് പോയി.

ആഹാരം കഴിക്കുന്ന സമയം മൂവരും ഒന്നും മിണ്ടാതെ അടക്കം ചിരിക്കുവായിരുന്നു.

കുറച്ച് കഴിഞ്ഞ് സ്നേഹ നിശബ്ദത തടസ്സപ്പെടുത്തിക്കൊണ്ട്.

” ചേച്ചി ഇന്നലെ പറഞ്ഞ മരുന്ന് , (മെല്ലെ പാളി അവനെ നോക്കിക്കൊണ്ട്) കൊണ്ടു വന്നിട്ടുണ്ട് അതിപ്പോ കഴിക്കുന്നോ അതോ……… ഇപ്പത്തന്നെ കഴിക്കുന്നോ ……..പിന്നെക്കഴിക്കുന്നോ”

അവളെന്തോ മുനവെച്ച് സംസാരിച്ചപോലെ രണ്ടു പേരും അവളെ നോക്കാതെ പരസ്പരം നോക്കിക്കൊണ്ട് അതിന് മറുപടി പറയാതെ ആഹാരം കഴിച്ചു കൊണ്ടിരുന്നു. സ്നേഹ ഉള്ളിൽ ഊറി ചിരിച്ചു.

” അപ്പൊ പിന്നെ…….. പിന്നെ കഴിക്കാമല്ലെ , എനിക്കെന്തോ നല്ല ക്ഷീണം ഉറക്കം വരുന്നു പോയൊന്ന് കിടക്കട്ടെ ”

Leave a Reply

Your email address will not be published. Required fields are marked *