നിധിയുടെ കാവൽക്കാരൻ – 27 18അടിപൊളി  

നിധിയുടെ കാവൽക്കാരൻ 27

Nidhiyude Kaavalkkaran Part 27 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1000093601
**അധ്യായം ഒന്ന്**

**വ്യൂഹം**

രണഭേരി നിനാദശ്ച, ഖഡ്ഗധാരാ സുദാരുണാ

മൃത്യുതാണ്ഡവമാരബ്ധം, പ്രളയേ സമുപസ്ഥിതേ

(അർത്ഥം: യുദ്ധഭേരി മുഴങ്ങിക്കഴിഞ്ഞു, വാൾമുനകൾക്ക് അതിദാരുണമായ മൂർച്ചയുണ്ട്. സർവ്വനാശം അടുത്തുനിൽക്കുമ്പോൾ, ഈ മൃത്യുതാണ്ഡവത്തിന് ഇവിടെ തുടക്കമാവുകയാണ്.)

ശ്വാസം വിലങ്ങുന്ന വേഗത്തിൽ ഇരുട്ടിലൂടെ ഓടുമ്പോഴും എന്റെ കണ്ണുകൾ മുകളിലായിരുന്നു. കാർമേഘങ്ങളെ വകഞ്ഞുമാറ്റി, ആകാശത്തിന്റെ നെറുകയിൽ പൂർണ്ണചന്ദ്രൻ ഒരു രക്തസാക്ഷിയെപ്പോലെ വിളറി വെളുത്ത് നിൽക്കുന്നുണ്ടായിരുന്നു.

അതിൽ നിന്നുള്ള നിലാവെളിച്ചം ഭൂമിയിലെ ഇരുട്ടിനെ അകറ്റാൻ പര്യാപ്തമായിരുന്നില്ല,

മറിച്ച് വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ ഭീകരതയെ ആ വെളിച്ചം ഒന്നുകൂടി കൂട്ടുകയാണ് ചെയ്തത്.

ആ മങ്ങിയ വെളിച്ചത്തിൽ നിധിമലയിലേക്കുള്ള ആ ഒറ്റയടിപ്പാത ലക്ഷ്യമാക്കി ഞാൻ ഓടിയെത്തി.

പക്ഷേ, അവിടെയെത്തിയ എന്റെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.

കണ്ണുകൾക്ക് മുന്നിലെ കാഴ്ച എന്നെ വല്ലാതെ അമ്പരപ്പിച്ചു.

മലയിലേക്കുള്ള വഴിയുടെ തുടക്കത്തിൽ തന്നെ തക്ഷകനും നാഗികയും പ്രതിമകളെപ്പോലെ അനങ്ങാതെ നിൽപ്പുണ്ടായിരുന്നു. അവർക്ക് ചുറ്റുമായി, ആ റോഡിലും മലമ്പാതയുടെ തുടക്കത്തിലുമായി നിരവധി കറുത്ത കാറുകൾ നിർത്തിയിട്ടിരിക്കുന്നു!

വിരലിലെണ്ണാവുന്നതിലും എത്രയോ അധികം കാറുകൾ. ഒട്ടും ക്രമമില്ലാതെ, എന്നാൽ ആ മലയിലേക്കുള്ള വഴി പൂർണ്ണമായും അടച്ചുകൊണ്ട് ഒരു കോട്ട പോലെയാണ് ആ വാഹനങ്ങൾ അവിടെ കിടക്കുന്നത്. ആ നിശ്ശബ്ദതയിൽ ആ കാറുകളുടെ എൻജിനുകൾ പുറപ്പെടുവിക്കുന്ന നേരിയ ഇരമ്പൽ മാത്രം കേൾക്കാമായിരുന്നു.

നെഞ്ചിടിപ്പോടെ ഞാൻ തക്ഷകന്റെയും നാഗികയുടെയും അടുത്തേക്ക് നടന്നുചെന്നു.

എന്റെ വരവ് അവർ അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. അവരുടെ നോട്ടം ആ കാറുകൾക്കും അപ്പുറമുള്ള ആ മലമ്പാതയിലേക്കായിരുന്നു.

ഞാൻ അവരുടെ നോട്ടം ചെന്നെത്തുന്ന ആ ദിശയിലേക്ക് സൂക്ഷിച്ചു നോക്കി.

ഇരുട്ടും കോടമഞ്ഞും പുതഞ്ഞുകിടക്കുന്ന ആ വഴിയിൽ, കാറുകൾക്ക് മുന്നിലായി കറുത്ത നീളൻ കോട്ട് ധരിച്ച രണ്ട് മനുഷ്യർ നിൽപ്പുണ്ട്. അവരുടെ കൈകളിൽ നിലാവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ഭാരമേറിയ വലിയ വാളുകൾ എനിക്ക് വ്യക്തമായി കാണാമായിരുന്നു.

യാതൊരു ഭാവവ്യത്യാസവുമില്ലാതെ, ഇമവെട്ടാതെ അവർ ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ്.

മലയിലേക്കുള്ള വഴി തടയാൻ എത്തിയ വെറും രണ്ട് കാവൽക്കാർ… മഞ്ഞുമൂടിയ ആ പാതയിൽ അവർ മാത്രമേയുള്ളൂ എന്നാണ് ഞാൻ കരുതിയത്.

എന്റെ മനസ്സിൽ അവരെ എങ്ങനെ മറികടക്കാം എന്ന കണക്കുകൂട്ടലുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

പക്ഷേ, അടുത്ത നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞു.

തക്ഷകൻ പതുക്കെ തന്റെ കൈകൾ രണ്ടും വായുവിലേക്ക് ഉയർത്തി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ, തന്റെ സർവ്വ ശക്തിയുമെടുത്ത് അവൻ ആ കൈപ്പത്തികൾ തമ്മിൽ ആഞ്ഞടിച്ചു!

ആ കൂട്ടിമുട്ടലിൽ അവിടെയുണ്ടായ ആഘാതം വളരെ വലുതായിരുന്നു. വായുവിനെ കീറിമുറിച്ചുകൊണ്ട് അതിശക്തമായൊരു പ്രകമ്പനം ഞങ്ങളെ കടന്ന് ആ വഴിയിലേക്ക് പാഞ്ഞുപോയി.

ആ പ്രകമ്പനത്തിന്റെ ശക്തിയിൽ, ആ വഴിനീളെ തളംകെട്ടി നിന്നിരുന്ന കട്ടിയുള്ള കോടമഞ്ഞ് ഒന്നാകെ രണ്ടുവശത്തേക്കും വകഞ്ഞുമാറ്റപ്പെട്ടു.

മഞ്ഞുമറ നീങ്ങിയ ആ മലമ്പാതയിലേക്ക് നോക്കിയ എന്റെ ശരീരമാകെ

ഒരു നിമിഷം തണുത്തുറഞ്ഞുപോയി. എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

അവിടെ ആ രണ്ട് പേർ മാത്രമായിരുന്നില്ല! മഞ്ഞ് മാറിയ ആ വഴിയുടെ മുകളിലേക്ക് ദൂരെ വരെ, കറുത്ത കോട്ടും സ്യൂട്ടും ധരിച്ച മനുഷ്യരുടെ വലിയൊരു നിര തന്നെ അണിനിരന്നു നിൽപ്പുണ്ടായിരുന്നു! ഓരോരുത്തരുടെയും കൈകളിൽ ആയുധങ്ങളുണ്ട്.

നൂറുകണക്കിന് വരുന്ന ഒരു വലിയ കൊലയാളി സംഘം! നിധിമലയിലേക്കുള്ള വഴി പൂർണ്ണമായും അടച്ചുകൊണ്ട്, മരണം വിതക്കാൻ തയ്യാറായി നിൽക്കുന്ന ഇരുട്ടിന്റെ കാവൽക്കാർ.

1 Comment

Add a Comment
  1. താങ്കളുടെ കഥ എങ്ങനെ മറക്കാനാണ് അതിന്റെ ഓരോ വരിയും നമുക്ക് ഹൃദിസ്ഥമാണ് അത്രയും മനോഹരമായിട്ടാണ് താങ്കൾ അതിനെ കൊണ്ടുപോയത് രചന പാടവം സർഗ്ഗവാസന ഇത് രണ്ടും താങ്കളിലുണ്ട് താങ്കൾക്ക് എത്ര ബിസി ആയാലും ഇത് താങ്കളിൽ നിന്ന് ഈ രണ്ടു ഗുണങ്ങൾ താങ്കളിൽ നിന്ന് എടുത്തുമാറ്റാൻ പറ്റുമോ എന്ന കാര്യം സംശയമാണ് 27 അധ്യായങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞു താങ്കൾക്ക് അത് കണ്ടിന്യൂ ചെയ്തേ മതിയാവുമെന്ന് അറിയാം കാരണം താങ്കളുടെ താങ്കളുടെ ഹൃദയത്തിൽ നുര പതയും പോലെ നമ്മൾ നുര പറയുന്നു ഒരു ഗ്ലാസ് വായന എടുത്തു വെച്ചിട്ട് ഈ നുര എപ്പോൾ തീരും എന്ന് നോക്കിയിട്ടുണ്ടോ അത് തീരത്തില്ല ഗ്ലാസ് ഒന്ന് അനക്കി കൊടുത്താൽ ആ നുര വീണ്ടും വരും വീണ്ടും അതിന് ചെറിയ അനക്കം വരും ആ സമയത്ത് വീണ്ടും നുര പൊങ്ങും ഇതല്ലേ താങ്കളുടെ മനസ്സ് അത് താങ്കൾക്ക് എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും അതാണ് പ്രശ്നം താങ്കൾ എത്ര സമയം എടുത്തു എന്നുള്ളതല്ല ഒരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ ചന്ദ്രമണത്തിൽ നമ്മൾക്ക് പലപ്പോഴും നിർത്താൻ പറ്റാത്ത രീതിയിൽ ഓട്ടം അല്ലെങ്കിൽ ജീവിതത്തിന്റെ വളരെ വേഗത്തിൽ മുന്നോട്ട് ചലിക്കുമ്പോൾ താൽക്കാലികമായെങ്കിലും പലതും നിർത്തി വയ്ക്കേണ്ടതായി വരും അറിയാം പക്ഷേ താങ്കളുടെ ഉള്ളിൽ കിടക്കുന്ന താങ്കളുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന ഇതുപോലുള്ള തായ് അനുഗ്രഹങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്നില്ല ഈ കഥ ഒരു ഇറോട്ടിക് കഥയാണ് എന്ന് പറഞ്ഞാൽ പോലും അതിന്റെ യഥാർത്ഥത്തിൽ ഉള്ള ഇറോട്ടിക് എക്സോട്ട് ഇല്ല എന്ന് തന്നെ പറയാം ഇതുപോലെ തന്നെ തുടങ്ങിവെച്ച മറ്റൊന്നാണല്ലോ താങ്കളുടെ ലവ് ബൈക്ക് അതും ആ ചങ്ക്രമണ പാതയിൽ ഒന്ന് pause ചെയ്തിരിക്കുകയാണ്. ഞാൻ വായിച്ചില്ല പക്ഷേ വായിക്കുന്നതിനു മുൻപ് തന്നെ താങ്കളുടെ നീതിയുടെ കാവൽക്കാരൻ വന്നു എന്ന് കണ്ടപ്പോൾ ഹൃദയം തുറന്ന് എഴുതണമെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ എഴുതിയത് നമ്മളുടെ മനസ്സിലുള്ള കാര്യങ്ങൾ നമ്മൾ എഴുതുന്നത് മറ്റുള്ളവരെ നമ്മളെ സ്ലാഹിക്കുമ്പോൾ നമുക്കിവിടെ മനസ്സിൽ ഒരു സന്തോഷം തോന്നും വായിക്കുന്ന പലരും ഒരു ലൈക്ക് ഇടാൻ പോലും ചെയ്യാതെ വായിച്ചു കഴിഞ്ഞ് ഒന്നും മിണ്ടാതെ പോകുന്ന എത്രയോ പേർ നമ്മുടെ മലയാളികൾ ആയ ആൾക്കാർ ഉണ്ട് അവരുടെ സ്വഭാവം അതാണ് സുഹൃത്തേ നല്ലതിന് നല്ലതൊന്നും അല്ലാത്തതിനെ കൊള്ളില്ല എന്നും പറയാനുള്ള തന്റേടം നമ്മുടെ മലയാളികളായ സുഹൃത്തുക്കൾക്കില്ല വേണമെങ്കിൽ രണ്ട് തെറി വേണമെങ്കിൽ എടുത്തു. എന്നാലും വേണ്ടിയില്ല ആ തെറി ഒരുതരം പ്രോത്സാഹനമാണ് താങ്കളെപ്പോലുള്ളവർക്ക് no matter what please continue to write whenever you feel it just put it in the paper find a little bit time put in the paper then all this actors come into your mind they deliver some important part of their life put it in the paper then consolidated and put it for us we will be the happiest of people not too many like this very rare

Leave a Reply

Your email address will not be published. Required fields are marked *