അതിലൊരു കണ്ണ് നീർത്തുള്ളി താഴേക്ക് അടർന്നുവീണു. ഇരുണ്ട ആകാശത്തുനിന്നും ഭൂമിയെ ലക്ഷ്യമാക്കി പതിച്ച ആദ്യത്തെ മഴത്തുള്ളിയുമായി വായുവിൽ വെച്ചുതന്നെ ആ ചുടു കണ്ണുനീർ ഒന്നായിക്കലർന്നിരിക്കുന്നു…
ദേവയോടുള്ള അവളുടെ പ്രണയവും ഭയവും കലർന്ന ആ തുള്ളി ഇന്ദ്രനീലത്തിലെ മണ്ണിൽ പതിച്ചതും, സർവ്വതിനെയും നടുക്കിക്കൊണ്ട് ആകാശത്ത് ഭയാനകമായൊരു ഇടിമുഴങ്ങി. പിന്നെ എല്ലാം കഴുകിക്കളയാൻ പോന്ന വലിയൊരു പേമാരി ആ മണ്ണിലേക്ക് ആർത്തലച്ചു പെയ്തിറങ്ങി! പെയ്യാനിരിക്കുന്ന രക്തമഴയുടെ തുടക്കമെന്നപോലെ…
അധ്യായം മൂന്ന്
കാലമോഹിനി
കമനീയരൂപം ഹൃദയാപഹാരി, അന്തർനിഗൂഢം പ്രളയാഗ്നിതുല്യം । ശാന്താ സ്വരൂപേണ ഭയാനകാ യാ, താം കാലമായാം പ്രണമാമി നിത്യം ॥
(അർത്ഥം: ആരെയും മയക്കുന്ന അതിമനോഹരമായ രൂപം, എന്നാൽ ഉള്ളിലൊളിപ്പിച്ചിരിക്കുന്നത് സർവ്വനാശത്തിന്റെ പ്രളയാഗ്നിയാണ്. കാഴ്ചയിൽ ശാന്തമെങ്കിലും അതിഭയാനകമായ ആ കാലമായാരൂപത്തെ ഞാൻ പ്രണമിക്കുന്നു.)
പുറത്ത് ആർത്തലച്ചു പെയ്യുന്ന പേമാരിയുടെ ശബ്ദം ആമിയുടെ മുറിക്കുള്ളിലെ ഭയാനകമായ നിശ്ശബ്ദതയെ കൂടുതൽ ഭീകരമാക്കി മാറ്റുകയായിരുന്നു.
അടച്ചിട്ട ജനൽച്ചില്ലുകളിലൂടെ മിന്നൽ വെളിച്ചം മുറിക്കുള്ളിലേക്ക് അടിച്ചുകയറുമ്പോഴെല്ലാം ആമിയുടെ ശ്വാസം നിലച്ചുപോയി.
തന്റെ വിരലിലെ കാളകൂടം മോതിരത്തിന്റെ ഉടമസ്ഥയാണെന്ന് അവകാശപ്പെട്ട് മുന്നിൽ നിൽക്കുന്ന ആ കറുത്ത വസ്ത്രധാരിണിയെ നോക്കി ശിലപോലെ തറഞ്ഞുനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.
പ്രപഞ്ചത്തിലെ സർവ്വ സൗന്ദര്യവും ആവാഹിച്ചെടുത്തതുപോലെയുള്ള ഒരു വല്ലാത്ത വശ്യതയായിരുന്നു ആ സ്ത്രീക്ക്.
വിളറിയതെങ്കിലും പൂർണ്ണതയുള്ള ആ മുഖത്ത് കോപത്തിന്റെയോ പകയുടെയോ യാതൊരു ഭാവവുമുണ്ടായിരുന്നില്ല.
ഇരുണ്ട വലിയ കണ്ണുകളോടെ, ചുണ്ടിലൊരു നേരിയ പുഞ്ചിരിയുമായി തികച്ചും ശാന്തയായാണ് അവൾ ആമിയെ നോക്കിനിന്നത്. ആമിയുടെ കഴുത്തുഞെരിക്കാനോ അവളെ ഉപദ്രവിക്കാനോ അവൾ
യാതൊരു ശ്രമവും നടത്തുന്നില്ല.
എങ്കിലും, ആ കാപട്യം നിറഞ്ഞ ശാന്തതയ്ക്ക് പിന്നിലൊളിച്ചിരിക്കുന്ന സർവ്വനാശത്തിന്റെ ആഴം ആമിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു.
ഇത്രയും കാലം താൻ കൊണ്ടുനടന്ന ആ ഇരുട്ടിന്റെ ശക്തികളെല്ലാം ഈ അപരിചിതയുടെ മുന്നിൽ വെറുമൊരു നിഴൽ മാത്രമാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു.
തനിക്ക് ചുറ്റും അദൃശ്യമായൊരു മരണച്ചുഴി തീർത്തുകൊണ്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുന്ന ആ കാലമോഹിനിയെ നോക്കി ആമിയുടെ ഉൾഭയം കൊടുമുടിയേറി. കാരണം ഒരുകാര്യം അവൾക്ക് അപ്പോഴേക്കും ഉറപ്പായിരുന്നു;
തന്നെയൊന്ന് നോവിക്കാൻ പോലും ഈ നിമിഷം അവൾ ശ്രമിക്കുന്നില്ലെങ്കിലും, അവൾക്കൊന്ന് തോന്നിയിരുന്നെങ്കിൽ… തൊടിയിൽ വിരിഞ്ഞുനിൽക്കുന്ന ഒരു പൂവ് ഞെട്ടറ്റെടുക്കുന്നതിനേക്കാൾ എത്രയോ നിസ്സാരമായി തന്റെ ജീവനെടുക്കാൻ അവൾക്ക് കഴിയും!
അത്രത്തോളം ഭയാനകമായ ഒരു അസുരശക്തിയുടെ മുന്നിലാണ് വെറുമൊരു മൺകട്ടയെപ്പോലെ താൻ നിൽക്കുന്നതെന്ന് ആമിക്ക് ബോധ്യമായി.
ഒരു പൂമ്പാറ്റയുടെ ചിറകറുക്കുന്ന ലാഘവത്തോടെ തന്നെ ഇല്ലാതാക്കാൻ പോന്നവളാണ് തൊട്ടുമുന്നിൽ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നത്! ആ വലിയ യാഥാർത്ഥ്യത്തിന് മുന്നിൽ ഭയന്ന് വിറച്ച ആമിയുടെ കണ്ണുകളിൽ ആദ്യമായി പരാജയത്തിന്റെ അന്ധകാരം മൂടാൻ തുടങ്ങി.
അപ്പോഴേക്കും ജനൽച്ചില്ലുകളെ തകർക്കാൻ പോന്ന ശക്തിയിൽ പുറത്ത് കാറ്റും മഴയും വീശിയടിക്കുന്നുണ്ടായിരുന്നു.
പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയുടെ ഇരമ്പലിനെ വകഞ്ഞുമാറ്റി, ആ കറുത്ത വസ്ത്രധാരിണി ആമിക്ക് നേരെ വീണ്ടും ഒരടി മുന്നോട്ട് വെച്ചു.
പുറകിലെ ഭിത്തിയിൽ ഒട്ടിച്ചേർന്ന് നിൽക്കുന്ന ആമിക്ക് ഇനി പോകാൻ ഒരിടവുമില്ലായിരുന്നു. തന്റെ മരണം തൊട്ടുമുന്നിൽ വന്നെത്തിയെന്ന് ഉറപ്പിച്ച അവൾ, വിറയ്ക്കുന്ന കാലുകളോടെ കണ്ണുകൾ ഇറുക്കിയടച്ചു. പ്രാണൻ ശരീരത്തിൽ നിന്നും വേർപെടുന്ന ആ ഭയാനകമായ നിമിഷത്തിനായി അവൾ കാത്തുനിന്നു.

താങ്കളുടെ കഥ എങ്ങനെ മറക്കാനാണ് അതിന്റെ ഓരോ വരിയും നമുക്ക് ഹൃദിസ്ഥമാണ് അത്രയും മനോഹരമായിട്ടാണ് താങ്കൾ അതിനെ കൊണ്ടുപോയത് രചന പാടവം സർഗ്ഗവാസന ഇത് രണ്ടും താങ്കളിലുണ്ട് താങ്കൾക്ക് എത്ര ബിസി ആയാലും ഇത് താങ്കളിൽ നിന്ന് ഈ രണ്ടു ഗുണങ്ങൾ താങ്കളിൽ നിന്ന് എടുത്തുമാറ്റാൻ പറ്റുമോ എന്ന കാര്യം സംശയമാണ് 27 അധ്യായങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞു താങ്കൾക്ക് അത് കണ്ടിന്യൂ ചെയ്തേ മതിയാവുമെന്ന് അറിയാം കാരണം താങ്കളുടെ താങ്കളുടെ ഹൃദയത്തിൽ നുര പതയും പോലെ നമ്മൾ നുര പറയുന്നു ഒരു ഗ്ലാസ് വായന എടുത്തു വെച്ചിട്ട് ഈ നുര എപ്പോൾ തീരും എന്ന് നോക്കിയിട്ടുണ്ടോ അത് തീരത്തില്ല ഗ്ലാസ് ഒന്ന് അനക്കി കൊടുത്താൽ ആ നുര വീണ്ടും വരും വീണ്ടും അതിന് ചെറിയ അനക്കം വരും ആ സമയത്ത് വീണ്ടും നുര പൊങ്ങും ഇതല്ലേ താങ്കളുടെ മനസ്സ് അത് താങ്കൾക്ക് എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും അതാണ് പ്രശ്നം താങ്കൾ എത്ര സമയം എടുത്തു എന്നുള്ളതല്ല ഒരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ ചന്ദ്രമണത്തിൽ നമ്മൾക്ക് പലപ്പോഴും നിർത്താൻ പറ്റാത്ത രീതിയിൽ ഓട്ടം അല്ലെങ്കിൽ ജീവിതത്തിന്റെ വളരെ വേഗത്തിൽ മുന്നോട്ട് ചലിക്കുമ്പോൾ താൽക്കാലികമായെങ്കിലും പലതും നിർത്തി വയ്ക്കേണ്ടതായി വരും അറിയാം പക്ഷേ താങ്കളുടെ ഉള്ളിൽ കിടക്കുന്ന താങ്കളുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന ഇതുപോലുള്ള തായ് അനുഗ്രഹങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്നില്ല ഈ കഥ ഒരു ഇറോട്ടിക് കഥയാണ് എന്ന് പറഞ്ഞാൽ പോലും അതിന്റെ യഥാർത്ഥത്തിൽ ഉള്ള ഇറോട്ടിക് എക്സോട്ട് ഇല്ല എന്ന് തന്നെ പറയാം ഇതുപോലെ തന്നെ തുടങ്ങിവെച്ച മറ്റൊന്നാണല്ലോ താങ്കളുടെ ലവ് ബൈക്ക് അതും ആ ചങ്ക്രമണ പാതയിൽ ഒന്ന് pause ചെയ്തിരിക്കുകയാണ്. ഞാൻ വായിച്ചില്ല പക്ഷേ വായിക്കുന്നതിനു മുൻപ് തന്നെ താങ്കളുടെ നീതിയുടെ കാവൽക്കാരൻ വന്നു എന്ന് കണ്ടപ്പോൾ ഹൃദയം തുറന്ന് എഴുതണമെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ എഴുതിയത് നമ്മളുടെ മനസ്സിലുള്ള കാര്യങ്ങൾ നമ്മൾ എഴുതുന്നത് മറ്റുള്ളവരെ നമ്മളെ സ്ലാഹിക്കുമ്പോൾ നമുക്കിവിടെ മനസ്സിൽ ഒരു സന്തോഷം തോന്നും വായിക്കുന്ന പലരും ഒരു ലൈക്ക് ഇടാൻ പോലും ചെയ്യാതെ വായിച്ചു കഴിഞ്ഞ് ഒന്നും മിണ്ടാതെ പോകുന്ന എത്രയോ പേർ നമ്മുടെ മലയാളികൾ ആയ ആൾക്കാർ ഉണ്ട് അവരുടെ സ്വഭാവം അതാണ് സുഹൃത്തേ നല്ലതിന് നല്ലതൊന്നും അല്ലാത്തതിനെ കൊള്ളില്ല എന്നും പറയാനുള്ള തന്റേടം നമ്മുടെ മലയാളികളായ സുഹൃത്തുക്കൾക്കില്ല വേണമെങ്കിൽ രണ്ട് തെറി വേണമെങ്കിൽ എടുത്തു. എന്നാലും വേണ്ടിയില്ല ആ തെറി ഒരുതരം പ്രോത്സാഹനമാണ് താങ്കളെപ്പോലുള്ളവർക്ക് no matter what please continue to write whenever you feel it just put it in the paper find a little bit time put in the paper then all this actors come into your mind they deliver some important part of their life put it in the paper then consolidated and put it for us we will be the happiest of people not too many like this very rare