പക്ഷേ, പ്രതീക്ഷിച്ചതുപോലെ മാംസം പിളർക്കുന്ന വേദനയോ ആക്രമണമോ ഉണ്ടായില്ല. പകരം, മഞ്ഞുപോലെ തണുത്ത മൃദുവായ വിരലുകൾ അവളുടെ വലത്തെ കവിളിൽ പതുക്കെ സ്പർശിക്കുന്നതവളറിഞ്ഞു.
ഞെട്ടലോടെ ആമി കണ്ണുകൾ തുറന്നു.
തന്നേക്കാൾ ഒട്ടും പ്രായം തോന്നിക്കാത്ത ആ അമാനുഷിക സൗന്ദര്യം തന്റെ മുഖത്തോട് ചേർന്നുനിൽക്കുകയാണ്! ആ വലിയ നിഗൂഢമായ കണ്ണുകൾ ഇപ്പോൾ ആമിയുടെ കണ്ണുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നുണ്ടായിരുന്നു. ഒരു കൊലയാളിയുടെ ക്രൂരതയായിരുന്നില്ല,അപ്പോൾ ആ മുഖത്ത്.അത് വായിച്ചെടുക്കാനും അവൾക്കായില്ല…..
ആമിയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളികൾ തള്ളവിരൽ കൊണ്ട് പതുക്കെ തുടച്ചുമാറ്റിക്കൊണ്ട്, അലറുന്ന കാറ്റിനെപ്പോലും ശാന്തമാക്കുന്ന നേരിയ സ്വരത്തിൽ അവൾ മന്ത്രിച്ചു:
“ഭയക്കേണ്ട ആമി… നിന്റെ ജീവനെടുക്കാൻ വന്നവളല്ല ഞാൻ. നിന്നെ ഞാൻ ഒന്നും ചെയ്യില്ല…”
ആ വാക്കുകൾ കേട്ടതും ആമിയുടെ ശ്വാസം നേരെ വീണു. എങ്കിലും അവളുടെ ഉള്ള് അപ്പോഴും ശാന്തമായിരുന്നില്ല. തന്നെ ഉപദ്രവിക്കില്ലെങ്കിൽ പിന്നെ ഇവളാര്?
തനിക്ക് മാത്രം അവകാശപ്പെട്ട ഈ കാളകൂടം മോതിരത്തിന്റെ ഉടമസ്ഥയാണെന്ന് പറയാൻ മാത്രം ഇവൾക്ക് എന്താണ് അർഹത? ആമിയുടെ ഉള്ളിലെ ആയിരം ചോദ്യങ്ങൾ അവളുടെ മുഖത്ത് പ്രതിഫലിച്ചു.
ആമിയുടെ മനസ്സുവായിച്ചതുപോലെ ആ സ്ത്രീ ഒന്ന് പുഞ്ചിരിച്ചു. ശേഷം അവളിൽ നിന്നും
ഒരടി പിന്നിലേക്ക് മാറിനിന്നു. ആ സമയം ആകാശത്തെ നെടുകെ പിളർന്നുകൊണ്ട് അതിശക്തമായൊരു ഇടിമിന്നൽ ഉണ്ടായി. ആ മിന്നൽ വെളിച്ചത്തിൽ, അവളുടെ തിളങ്ങുന്ന വിളറിയ മുഖത്ത് ഒരു വലിയ ചരിത്രത്തിന്റെ ഗാംഭീര്യം മുഴുവൻ മിന്നിമറയുന്നത് ആമി കണ്ടു. ആ നിമിഷം, ആമിയുടെ കണ്ണുകളിലേക്ക് നേരെ നോക്കി, സിരകളിൽ തീപടർത്തുന്ന ഗാംഭീര്യത്തോടെ അവൾ പറഞ്ഞു തുടങ്ങി:
“ഇന്ദ്രനീലത്തിന്റെ മണ്ണിൽ, ഇപ്പോൾ ആ വലിയ കൊലയാളിപ്പടയോട് തനിച്ച് പൊരുതുന്നവനുണ്ടല്ലോ…നിങ്ങളുടെ ദേവ…,അവന്റെ അതേ ചോരയാണ് എന്റെ ഈ സിരകളിലും ഓടുന്നത്!”
ആമിയുടെ നെഞ്ചിടിപ്പ് നിലച്ചുപോയി. ദേവയുടെ ചോരയോ? ഇവളോ?
“അതെ…”
അവൾ ആമിയുടെ അമ്പരപ്പ് കണ്ട് ഉറക്കെ പ്രഖ്യാപിച്ചു.
“അപസരയുടെ മകൾ… നിന്റെ ദേവയുടെ ദേവയുടെയൊപ്പം ഈ ഭൂമിയിലേക്ക് പിറന്നുവീണ അവന്റെ സ്വന്തം ഇരട്ട സഹോദരി!”
പുറത്ത് വീണ്ടും ഭയാനകമായൊരു ഇടിമുഴങ്ങി. ആ ശബ്ദത്തെ കീറിമുറിച്ചുകൊണ്ട് അവൾ തന്റെ പേര് വെളിപ്പെടുത്തി:
“രുദ്ര!”
ആമിയുടെ തലച്ചോറിലേക്ക് ഒരു വലിയ മിന്നൽപ്പിണർ വന്ന് പതിച്ചതുപോലെ തോന്നി. അവളുടെ സിരകളിലെ രക്തം അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി! ദേവയ്ക്ക് ഒരു ഇരട്ട സഹോദരിയോ?
വരാൻ പോകുന്ന വലിയൊരു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയെഴുതാൻ പോന്ന ആ വലിയ വെളിപ്പെടുത്തലിന് മുന്നിൽ, സമനില തെറ്റിയവളെപ്പോലെ ആമി ശ്വാസമെടുക്കാൻ പോലും മറന്ന് തറഞ്ഞുനിന്നുപോയി!
തുടരും…..
വൈകിയതിൽ ക്ഷമ ചോദിക്കുന്നു… ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടന്നപ്പോൾ. എഴുതാൻ ഒന്നും സമയം കിട്ടാതെയായി. നിർത്തണം എന്ന് വിചാരിച്ചതാണ്. പക്ഷെ പിന്നീട് തോന്നി പറ്റുന്ന പോലെ എഴുതി പബ്ലിഷ് ചെയ്യാം എന്ന്. ഗ്യാപ്പ് കാരണം എഴുതുന്ന എന്റെ പോലെ വായിക്കുന്ന നിങ്ങളും കഥ മറന്നു തുടങ്ങി എന്നെനിക്കറിയാം….. അതുപോലെ ഈ കഥക്ക് കാത്തിരിക്കുന്നവർ ഉണ്ട് എന്നും എനിക്കറിയാം. വായിച്ചു കഴിഞ്ഞു ഇഷ്ട്ടപെട്ടാൽ കമന്റ് ഇടുക….

താങ്കളുടെ കഥ എങ്ങനെ മറക്കാനാണ് അതിന്റെ ഓരോ വരിയും നമുക്ക് ഹൃദിസ്ഥമാണ് അത്രയും മനോഹരമായിട്ടാണ് താങ്കൾ അതിനെ കൊണ്ടുപോയത് രചന പാടവം സർഗ്ഗവാസന ഇത് രണ്ടും താങ്കളിലുണ്ട് താങ്കൾക്ക് എത്ര ബിസി ആയാലും ഇത് താങ്കളിൽ നിന്ന് ഈ രണ്ടു ഗുണങ്ങൾ താങ്കളിൽ നിന്ന് എടുത്തുമാറ്റാൻ പറ്റുമോ എന്ന കാര്യം സംശയമാണ് 27 അധ്യായങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞു താങ്കൾക്ക് അത് കണ്ടിന്യൂ ചെയ്തേ മതിയാവുമെന്ന് അറിയാം കാരണം താങ്കളുടെ താങ്കളുടെ ഹൃദയത്തിൽ നുര പതയും പോലെ നമ്മൾ നുര പറയുന്നു ഒരു ഗ്ലാസ് വായന എടുത്തു വെച്ചിട്ട് ഈ നുര എപ്പോൾ തീരും എന്ന് നോക്കിയിട്ടുണ്ടോ അത് തീരത്തില്ല ഗ്ലാസ് ഒന്ന് അനക്കി കൊടുത്താൽ ആ നുര വീണ്ടും വരും വീണ്ടും അതിന് ചെറിയ അനക്കം വരും ആ സമയത്ത് വീണ്ടും നുര പൊങ്ങും ഇതല്ലേ താങ്കളുടെ മനസ്സ് അത് താങ്കൾക്ക് എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും അതാണ് പ്രശ്നം താങ്കൾ എത്ര സമയം എടുത്തു എന്നുള്ളതല്ല ഒരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ ചന്ദ്രമണത്തിൽ നമ്മൾക്ക് പലപ്പോഴും നിർത്താൻ പറ്റാത്ത രീതിയിൽ ഓട്ടം അല്ലെങ്കിൽ ജീവിതത്തിന്റെ വളരെ വേഗത്തിൽ മുന്നോട്ട് ചലിക്കുമ്പോൾ താൽക്കാലികമായെങ്കിലും പലതും നിർത്തി വയ്ക്കേണ്ടതായി വരും അറിയാം പക്ഷേ താങ്കളുടെ ഉള്ളിൽ കിടക്കുന്ന താങ്കളുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന ഇതുപോലുള്ള തായ് അനുഗ്രഹങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്നില്ല ഈ കഥ ഒരു ഇറോട്ടിക് കഥയാണ് എന്ന് പറഞ്ഞാൽ പോലും അതിന്റെ യഥാർത്ഥത്തിൽ ഉള്ള ഇറോട്ടിക് എക്സോട്ട് ഇല്ല എന്ന് തന്നെ പറയാം ഇതുപോലെ തന്നെ തുടങ്ങിവെച്ച മറ്റൊന്നാണല്ലോ താങ്കളുടെ ലവ് ബൈക്ക് അതും ആ ചങ്ക്രമണ പാതയിൽ ഒന്ന് pause ചെയ്തിരിക്കുകയാണ്. ഞാൻ വായിച്ചില്ല പക്ഷേ വായിക്കുന്നതിനു മുൻപ് തന്നെ താങ്കളുടെ നീതിയുടെ കാവൽക്കാരൻ വന്നു എന്ന് കണ്ടപ്പോൾ ഹൃദയം തുറന്ന് എഴുതണമെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ എഴുതിയത് നമ്മളുടെ മനസ്സിലുള്ള കാര്യങ്ങൾ നമ്മൾ എഴുതുന്നത് മറ്റുള്ളവരെ നമ്മളെ സ്ലാഹിക്കുമ്പോൾ നമുക്കിവിടെ മനസ്സിൽ ഒരു സന്തോഷം തോന്നും വായിക്കുന്ന പലരും ഒരു ലൈക്ക് ഇടാൻ പോലും ചെയ്യാതെ വായിച്ചു കഴിഞ്ഞ് ഒന്നും മിണ്ടാതെ പോകുന്ന എത്രയോ പേർ നമ്മുടെ മലയാളികൾ ആയ ആൾക്കാർ ഉണ്ട് അവരുടെ സ്വഭാവം അതാണ് സുഹൃത്തേ നല്ലതിന് നല്ലതൊന്നും അല്ലാത്തതിനെ കൊള്ളില്ല എന്നും പറയാനുള്ള തന്റേടം നമ്മുടെ മലയാളികളായ സുഹൃത്തുക്കൾക്കില്ല വേണമെങ്കിൽ രണ്ട് തെറി വേണമെങ്കിൽ എടുത്തു. എന്നാലും വേണ്ടിയില്ല ആ തെറി ഒരുതരം പ്രോത്സാഹനമാണ് താങ്കളെപ്പോലുള്ളവർക്ക് no matter what please continue to write whenever you feel it just put it in the paper find a little bit time put in the paper then all this actors come into your mind they deliver some important part of their life put it in the paper then consolidated and put it for us we will be the happiest of people not too many like this very rare