നിധിയുടെ കാവൽക്കാരൻ – 27 18അടിപൊളി  

കുറച്ചുനേരം മുൻപ് വരെ മനുഷ്യരെ കൊന്നുതിന്നാൻ ആർത്തിയോടെ വന്ന ആ ഭീമാകാരമായ രാക്ഷസരൂപം, ഇപ്പോൾ സച്ചിന്റെ കാൽക്കീഴിൽ ഒരു വിരൽത്തുമ്പുപോലും അനക്കാൻ കഴിയാതെ കിടക്കുകയാണ്.

മാന്ത്രികശക്തി നരിമാടന്റെ അസുരശക്തിയെ പൂർണ്ണമായും തളർത്തിയിരുന്നു.

ആഴത്തിലുള്ള മുറിവിൽ നിന്നും കറുത്ത ചോര പതഞ്ഞൊഴുകി. കനൽ പോലെ ജ്വലിച്ചിരുന്ന അതിന്റെ ചുവന്ന കണ്ണുകളിൽ ഇപ്പോൾ പകയല്ല, മറിച്ച് സ്വന്തം മരണം കൺമുന്നിൽ കാണുന്നതിന്റെ വലിയൊരു ഭയം മാത്രമായിരുന്നു നിഴലിച്ചിരുന്നത്.

ഒരു മൃഗത്തെപ്പോലെ ഇരമ്പുന്ന ശ്വാസത്തോടെ, വാൾത്തുമ്പ് നരിമാടന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് രൗദ്രഭാവത്തിൽ നിൽക്കുന്ന സച്ചിനെക്കണ്ട് ചുറ്റുമുള്ളവർ ശ്വാസമെടുക്കാൻ പോലും മറന്നുപോയിരുന്നു.

ഒരു വലിയ കൊടുങ്കാറ്റിനെ വെറുമൊരു വാൾമുനയിൽ അവൻ തളച്ചിട്ടിരിക്കുന്നു!

ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തേക്കാൾ, അവർക്ക് മുന്നിൽ നിൽക്കുന്ന സച്ചിന്റെ അമാനുഷിക പ്രവൃത്തികളോടുള്ള അമ്പരപ്പായിരുന്നു എല്ലാവരിലും.

ചോരയിറ്റുന്ന വാൾമുനയ്ക്ക് താഴെ പിടയുന്ന നരിമാടനെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ അപ്പോഴും മരണഭയം തളംകെട്ടി നിന്നിരുന്നു.

വെറുമൊരു മനുഷ്യനായ സച്ചിൻ കാണിച്ച അമാനുഷികത അവരിൽ വല്ലാത്തൊരു ഭീതി നിറച്ചു. പതിയെ ആ മരവിപ്പ് ഒച്ചപ്പാടുകൾക്ക് വഴിമാറി.

“ആരാടാ നിങ്ങൾ…?”

ഭയവും കോപവും കലർന്ന സ്വരങ്ങൾ സച്ചിനും രാഹുലിനും നേരെ ഉയർന്നു.

കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് മനസ്സിലാക്കിയ നിധി ആൾക്കൂട്ടത്തിന് നടുവിലേക്ക് ഓടിയെത്തി.

“ഉത്തരങ്ങൾ പറയാൻ സമയമില്ല… എല്ലാവരും എന്റെ കൂടെ വരൂ, നമുക്കിവിടുന്ന് രക്ഷപ്പെടണം!”

അവളുടെ ശബ്ദം ആ മുറ്റത്ത് മുഴങ്ങി.

പക്ഷേ, മരണഭയം അവരുടെ സിരകളിൽ അപ്പോഴേക്കും ഭ്രാന്തായി പടർന്നിരുന്നു.

“എങ്ങോട്ട് വരാൻ? ഇതിൽ കൂടുതൽ എന്ത് നരകത്തിലേക്കാ നീ ഞങ്ങളെ കൊണ്ടുപോകുന്നത്?”

എന്ന് ചോദിച്ച് പലരും അവൾക്ക് നേരെ തട്ടിക്കയറി. ജീവരക്ഷാർത്ഥം അവർ ഓരോരുത്തരായി പല വഴിക്കായി ചിതറിയോടാൻ തുടങ്ങി. ദയനീയമായി അവൾ അവരോട് യാചിച്ചു നോക്കി, പക്ഷേ കേൾക്കാൻ അവിടെ ആരും തയ്യാറായിരുന്നില്ല.

വാക്കുകൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, നിധിയുടെ വിരലിലെ മോതിരം വെട്ടിത്തിളങ്ങി. സച്ചിന്റെയും രാഹുലിന്റെയും കണ്ണുകളെ അവിശ്വസനീയമാംവിധം കബളിപ്പിച്ചുകൊണ്ട്, ഭൂമിയുടെ ആകർഷണത്തെ ഭേദിച്ച് നിധിയുടെ ശരീരം വായുവിലേക്ക് പതുക്കെ ഉയർന്നു!

അനങ്ങാനാവാതെ വായുവിൽ ഒഴുകി നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് അമാനുഷികമായൊരു പച്ച വെളിച്ചം ഇരച്ചുകയറി. ആ നിമിഷം

അവളുടെ ശരീരത്തിൽ നിന്നും പ്രകാശം വമിക്കുന്ന ഒരു പച്ചപ്പുക ചുരുളുകളായി പുറത്തേക്ക് വന്നു..

ഒരു ജീവനെപ്പോലെ അത് അവിടെ ചിതറിയോടുന്ന ഓരോ മനുഷ്യരിലേക്കും കാറ്റുപോലെ പാഞ്ഞുകയറി.

അടുത്ത നിമിഷം മുറ്റത്ത് വല്ലാത്തൊരു നിശ്ശബ്ദത പടർന്നു. ഓടിക്കൊണ്ടിരുന്ന മനുഷ്യരെല്ലാം പെട്ടെന്ന് നിലച്ച ഘടികാരം പോലെ അവിടെത്തന്നെ തറഞ്ഞുനിന്നു. അവരുടെ സ്വന്തം ചിന്തകളും ബോധവും പൂർണ്ണമായും മായ്ക്കപ്പെട്ടിരുന്നു.

നിധിയുടേതുപോലെ തിളങ്ങുന്ന പച്ച നിറമായിരുന്നു അപ്പോൾ അവരുടെയെല്ലാം കണ്ണുകൾക്ക്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ, നേരിയൊരു ചലനം പോലുമില്ലാതെ ജീവനില്ലാത്ത കൽപ്രതിമകളെപ്പോലെ അവർ ആ മുറ്റത്ത് നിശ്ചലരായി നിന്നു. ആ ജനതയുടെ മുഴുവൻ മനസ്സിന്റെയും നിയന്ത്രണം ആകാശത്ത് ഒഴുകിനിൽക്കുന്നവളുടെ വിരൽത്തുമ്പിലേക്ക് മാറിയിരിക്കുന്നു!

സച്ചിനും രാഹുലും ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ച നോക്കിനിന്നുപോയി.കാരണം പരിശീലനങ്ങൾക്കിടയിൽ പോലും നിധിയുടെ ഈ ശക്തികൾ അവർ കണ്ടിട്ടില്ലായിരുന്നു. മാനസ നേരിട്ട് പരിശീലിപ്പിച്ച നിധിയുടെ ശക്തിയും കഴിവും അവർക്ക് ഊഹിക്കാൻ കഴിയുന്നതിലും വലുതാണെന്നവർ മനസ്സിലാക്കി…

താഴെ നിൽക്കുന്ന ഈ മനുഷ്യരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുക; അത് ദേവ അവളെ ഏൽപ്പിച്ച വലിയൊരു ഉത്തരവാദിത്തമാണ്. ഒരുപക്ഷേ ഒരിക്കലും മടങ്ങിവരാത്തൊരു വലിയ യുദ്ധത്തിലേക്ക് നടന്നുപോയവന്റെ മുഖം ഓർമ്മവന്നതും, വികാരങ്ങളില്ലാതെ വായുവിൽ നിന്നിരുന്ന അവളുടെ പച്ചക്കണ്ണുകൾ നിറഞ്ഞുതുളുമ്പി.

1 Comment

Add a Comment
  1. താങ്കളുടെ കഥ എങ്ങനെ മറക്കാനാണ് അതിന്റെ ഓരോ വരിയും നമുക്ക് ഹൃദിസ്ഥമാണ് അത്രയും മനോഹരമായിട്ടാണ് താങ്കൾ അതിനെ കൊണ്ടുപോയത് രചന പാടവം സർഗ്ഗവാസന ഇത് രണ്ടും താങ്കളിലുണ്ട് താങ്കൾക്ക് എത്ര ബിസി ആയാലും ഇത് താങ്കളിൽ നിന്ന് ഈ രണ്ടു ഗുണങ്ങൾ താങ്കളിൽ നിന്ന് എടുത്തുമാറ്റാൻ പറ്റുമോ എന്ന കാര്യം സംശയമാണ് 27 അധ്യായങ്ങൾ അവസാനിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞു താങ്കൾക്ക് അത് കണ്ടിന്യൂ ചെയ്തേ മതിയാവുമെന്ന് അറിയാം കാരണം താങ്കളുടെ താങ്കളുടെ ഹൃദയത്തിൽ നുര പതയും പോലെ നമ്മൾ നുര പറയുന്നു ഒരു ഗ്ലാസ് വായന എടുത്തു വെച്ചിട്ട് ഈ നുര എപ്പോൾ തീരും എന്ന് നോക്കിയിട്ടുണ്ടോ അത് തീരത്തില്ല ഗ്ലാസ് ഒന്ന് അനക്കി കൊടുത്താൽ ആ നുര വീണ്ടും വരും വീണ്ടും അതിന് ചെറിയ അനക്കം വരും ആ സമയത്ത് വീണ്ടും നുര പൊങ്ങും ഇതല്ലേ താങ്കളുടെ മനസ്സ് അത് താങ്കൾക്ക് എങ്ങനെ ഇല്ലാതാക്കാൻ സാധിക്കും അതാണ് പ്രശ്നം താങ്കൾ എത്ര സമയം എടുത്തു എന്നുള്ളതല്ല ഒരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ ചന്ദ്രമണത്തിൽ നമ്മൾക്ക് പലപ്പോഴും നിർത്താൻ പറ്റാത്ത രീതിയിൽ ഓട്ടം അല്ലെങ്കിൽ ജീവിതത്തിന്റെ വളരെ വേഗത്തിൽ മുന്നോട്ട് ചലിക്കുമ്പോൾ താൽക്കാലികമായെങ്കിലും പലതും നിർത്തി വയ്ക്കേണ്ടതായി വരും അറിയാം പക്ഷേ താങ്കളുടെ ഉള്ളിൽ കിടക്കുന്ന താങ്കളുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന ഇതുപോലുള്ള തായ് അനുഗ്രഹങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്നില്ല ഈ കഥ ഒരു ഇറോട്ടിക് കഥയാണ് എന്ന് പറഞ്ഞാൽ പോലും അതിന്റെ യഥാർത്ഥത്തിൽ ഉള്ള ഇറോട്ടിക് എക്സോട്ട് ഇല്ല എന്ന് തന്നെ പറയാം ഇതുപോലെ തന്നെ തുടങ്ങിവെച്ച മറ്റൊന്നാണല്ലോ താങ്കളുടെ ലവ് ബൈക്ക് അതും ആ ചങ്ക്രമണ പാതയിൽ ഒന്ന് pause ചെയ്തിരിക്കുകയാണ്. ഞാൻ വായിച്ചില്ല പക്ഷേ വായിക്കുന്നതിനു മുൻപ് തന്നെ താങ്കളുടെ നീതിയുടെ കാവൽക്കാരൻ വന്നു എന്ന് കണ്ടപ്പോൾ ഹൃദയം തുറന്ന് എഴുതണമെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ എഴുതിയത് നമ്മളുടെ മനസ്സിലുള്ള കാര്യങ്ങൾ നമ്മൾ എഴുതുന്നത് മറ്റുള്ളവരെ നമ്മളെ സ്ലാഹിക്കുമ്പോൾ നമുക്കിവിടെ മനസ്സിൽ ഒരു സന്തോഷം തോന്നും വായിക്കുന്ന പലരും ഒരു ലൈക്ക് ഇടാൻ പോലും ചെയ്യാതെ വായിച്ചു കഴിഞ്ഞ് ഒന്നും മിണ്ടാതെ പോകുന്ന എത്രയോ പേർ നമ്മുടെ മലയാളികൾ ആയ ആൾക്കാർ ഉണ്ട് അവരുടെ സ്വഭാവം അതാണ് സുഹൃത്തേ നല്ലതിന് നല്ലതൊന്നും അല്ലാത്തതിനെ കൊള്ളില്ല എന്നും പറയാനുള്ള തന്റേടം നമ്മുടെ മലയാളികളായ സുഹൃത്തുക്കൾക്കില്ല വേണമെങ്കിൽ രണ്ട് തെറി വേണമെങ്കിൽ എടുത്തു. എന്നാലും വേണ്ടിയില്ല ആ തെറി ഒരുതരം പ്രോത്സാഹനമാണ് താങ്കളെപ്പോലുള്ളവർക്ക് no matter what please continue to write whenever you feel it just put it in the paper find a little bit time put in the paper then all this actors come into your mind they deliver some important part of their life put it in the paper then consolidated and put it for us we will be the happiest of people not too many like this very rare

Leave a Reply

Your email address will not be published. Required fields are marked *