തുണ്ട് കഥകള്‍ – ഒരിക്കൽ കൂടി
ആദ്യമേ പറയട്ടെ ഇതിൽ കമ്പി കുറവാണ് ആരും അതിന് പരാതി പറയരുത് ഒരു കഥ ആയിട്ട് വായിക്കുന്നവർക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു….. എന്ന് സ്നേഹത്തോടെ നിങ്ങളുടെ ചാർളി ബ്രോ…..
സ്വപ്നം പോലെ അവള് എന്നിലിന്നും ഉണ്ട് ചില നനുത്ത ഓർമ്മകൾ കണക്കെ പല വർണ്ണങ്ങളിൽ ഇടക്കൊക്കെ എന്നെ കുളിരണിയിച്ച് കടന്ന് പോകാറുണ്ട് എന്നിലൂടെ എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് എന്നിലെ ഞാനായി എനിക്കൊപ്പം ജീവിക്കാൻ കൊതിച്ചവൾ എന്നെ ഇത്രയധികം സ്നേഹിച്ച വേറാരും ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല…..
ഒടുവിൽ എല്ലാവരെയും കരയിച്ച് എന്നെ ഒരു മൂഖമായ താഴ്‌വരയിൽ തനിച്ചാക്കി സ്വപ്നങ്ങളും ആഗ്രഹങ്ങളും മുഴുവനായി ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യ മൃഗം പിച്ചി ചീന്തി അവളെ വലിച്ചെറിഞ്ഞ് മരണത്തിന് കൈമാറി കൊടുത്തപ്പോൾ നിസ്സഹായനായി ഒരു തൂവെള്ള തുണിയിൽ പൊതിഞ്ഞ അവളുടെ ശരീരത്തോട് ചേർന്ന് ഇരുന്ന് വാവിട്ട് പോട്ടിക്കരയുംപോ… പെണ്ണിനെ കാമം തീർക്കാൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മൃഗ തുല്യനായ മനുഷ്യരുടെ ഇടയിൽ ശെരിയായ സ്നേഹത്തിന് എന്ത് അർത്ഥം മാതാവിന് എന്തർത്ഥം…..
നിറമിഴികളൊടെ അവളെ ഓർത്തു ദിന രാത്രങ്ങൾ മുഴുക്കെ കരഞ്ഞിട്ടും ഇന്നും മതിവരാതെ ദിനവും ഒരിക്കലെങ്കിലും അവളുടെ ഓർമകൾ എന്നിലൂടെ സഞ്ചരിക്കാറുണ്ട് എന്നിലെ ഒരു മിഴി നീർത്തുള്ളിയായി അവ പൊഴിഞ്ഞിറങ്ങുപ്പോൾ അവളെന്ന എന്നിലെ മധുകണത്തെ എന്നിൽ നിന്നും അടർത്തി മാറ്റിയത് എന്തിനാണ് ഈശ്വരൻ എന്ന് എനിക്കിന്നും അറിയില്ല…. എന്റെ ആര്യ…. എനിക്കൊരു ഓർമ മാത്രം ആയ ദിനങ്ങൾ…..
ചിലപ്പോ ദൈവത്തിനു പോലും ഞങ്ങളുടെ സന്തോഷം കണ്ട് സ്നേഹം കണ്ട് അസൂയ ഉണ്ടായതിനാലാവുമോ…. അവളെ പിച്ചി ചീന്തിയ ജോർജ് എന്ന മനുഷ്യ മൃഗത്തെ കൊല്ലണം എന്ന് കരുതിയതല്ല പക്ഷേ ഒരു നേരത്തെ ദേഷ്യത്തിന് അന്നത്തെ ഒരു 22 കാരന് ഉള്ളില് ഉയർന്ന് പൊങ്ങിയ ദേഷ്യത്തിന് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്…..
അവളുടെ ഓർമ്മകൾ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്…. ഓരോ നിമിഷവും….
“ഹലോ ആദിത്യൻ” ഉറങ്ങുവാണോ….. എന്ന ശബ്ദം ചെവിയിലേക്ക് വന്ന് കയറിയതിനോടിപ്പം കമ്പിയിൽ ലാത്തി കൊണ്ടുള്ള തട്ടും കൂടി കേട്ടപ്പോ ആണ് ചിന്തയിൽ നിന്നും ഉണർന്ന് എഴുന്നേറ്റത്…..
അപ്പോഴും എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ, തുള്ളികൾ കണക്കെ പൊഴിയുന്നുണ്ടായിരുന്നു….. നിന്റെ ശിക്ഷ കഴിഞ്ഞു…. ഇന്ന് ഉച്ചകഴിഞ്ഞ് പോകാം അതൊന്ന് പറയാൻ വന്നത് ആണ്….. എന്നും പറഞ്ഞ് തിരിഞ്ഞ് നടക്കുന്ന ജയിൽ സൂപ്രണ്ടിന്റെ ബൂട്ടിന്റെ ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് പോയി….
വീണ്ടും സിമന്റുകൊണ്ട് തീർത്ത കട്ടിലുപോലുള്ള തറയിൽ തല ചായ്ച്ച് വീണ്ടും കിടന്നു എന്റെ ആര്യയുടെ ഓർമകളിലൂടെ…… ഒരിക്കൽ കൂടി മതിവരാതെ അവളെയും ഓർത്ത്….. അന്ന് എത്ര സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു….. എന്റെ മുറപ്പെണ്ണ് അറിവ് വെച്ച് കാലം മുതൽ ഞങ്ങൾ പ്രണയിക്കുക ആയിരുന്നു…. വീട്ടുകാരും കുടുംബക്കാരും ചേർന്ന് ഒരു മോതിരം മാറൽ ചടങ്ങിലൂടെ എനിക്ക് അവളെ സ്വന്തമാക്കി തരുമ്പോൾ ഞാൻ ഒരു എൻജിനീയറിംഗ് വിദ്യാർത്ഥി…..
ആര്യ അവളന്ന് ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു….. ഞങ്ങൾ ഒരു ജീവിതം സ്വപ്നം കണ്ട് പ്രണയിച്ച് ജീവിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളുടെ ഇടയിൽ വഴക്കുകൾ ഉണ്ടായിട്ടില്ല….. സാമ്പത്തികമായി മുന്നോട്ട് നില്ക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല….
ഒരിക്കൽ പോലും ഒരു പരോളിനോ എന്തിന് ഈ ശിക്ഷയിൽ നിന്ന് പോലും എന്നെ ഒഴിവാക്കാൻ ഞങ്ങളുടെ കുടുമ്പക്കാർക്ക് നിസാരമായി തന്നെ കഴിയുമായിരുന്നു…. എനിക്ക് വേണ്ടത് കുറച്ച് സ്വസ്ഥമായ ഒരു അന്തരീക്ഷം ആയത് കൊണ്ട് ഞാൻ തന്നെയാണ് സ്വയം കുറ്റം സമ്മതിച്ചത്….. അന്ന് ജോർജിനെ കണ്ടപ്പോ…. അവന്റെ ഒരു വാക്കാണ് അവനാണ് എന്റെ ആര്യയെ കൊന്നതെന്ന് ഞാൻ മനസ്സിലാക്കിയത്…..
