ആനന്ദ് ശ്രീബാല – 1 22അടിപൊളി  

അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഒരുവശത്ത് അത്യാധുനിക കാർഡിയോ മെഷീനുകൾ, മറു വശത്ത് യോഗയ്ക്കും ഏറോബിക്സിനുമുള്ള പ്രത്യേക ഹാൾ. ഭിത്തിയിലെ വലിയ കണ്ണാടികൾക്ക് മുന്നിൽ പല തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ.

അപ്പോഴാണ് ഓഫീസിൽ നിന്ന് പുഞ്ചിരിയോടെ ഒരാൾ അവർക്കടുത്തേക്ക് നടന്നുവന്നത്. നല്ല ഉയരവും ഉറച്ച ശരീരപ്രകൃതിയുമുള്ള, കാണാൻ ഏറെ ആകർഷകത്വമുള്ള ഒരു സ്ത്രീ.

ശ്രീബാലയേക്കാൾ അഞ്ചാറു വയസ്സ് പ്രായം കൂടുതൽ തോന്നിക്കും. എന്നാൽ ഊർജ്ജസ്വലതയിൽ ഒരു ഇരുപതുകാരിയുടെ പ്രസരിപ്പ്!

“ഹലോ! വെൽക്കം

ടു ഫിറ്റ് ലൈഫ്. ഞാൻ സൂസൻ, ഈ ജിമ്മിന്റെ ഓണറാണ്, കൂടെ ഇവിടുത്തെ ഫിറ്റ്നസ് ട്രെയിനറും,” ആത്മവിശ്വാസം തുളുമ്പുന്ന ശബ്ദത്തിൽ അവർ സ്വയം പരിചയപ്പെടുത്തി.

“ഹലോ മാഡം, ഞാൻ ആനന്ദ്. ഇത് എന്റെ വൈഫ് ശ്രീബാല. സ്കൂൾ ടീച്ചറാണ്. പുള്ളിക്കാരിക്ക് ജിമ്മിൽ ജോയിൻ ചെയ്യണം എന്ന് പറഞ്ഞതുകൊണ്ട് വന്നതാണ്,” ആനന്ദ് അവരെ പരിചയപ്പെടുത്തി.

സൂസൻ ശ്രീബാലയെ മുകളിൽ നിന്ന് താഴേക്ക് സ്നേഹത്തോടെ ഒന്നുകൂടി നോക്കി. ശ്രീബാല പതുക്കെ ആനന്ദിന്റെ പുറകിലേക്ക് ഒതുങ്ങാൻ ശ്രമിച്ചു.

“അയ്യോ, ടീച്ചറേ… എന്തിനാ ഇങ്ങനെ ഒളിക്കുന്നത്? ഇങ്ങോട്ട് മുന്നോട്ട് വാടോ,” സൂസൻ ശ്രീബാലയുടെ കൈകളിൽ പിടിച്ച് അടുപ്പത്തോടെ ചേർത്തുനിർത്തി. “എന്താ ഉദ്ദേശം? ശരീരമൊക്കെ ഒന്ന് ഫിറ്റ് ആക്കണമെന്നുണ്ടോ?”

“അത് പിന്നെ… സൂസൻ മാഡം,” ശ്രീബാല പതുക്കെ പറഞ്ഞു, “രണ്ടാമത്തെ കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോൾ നന്നായി തടിച്ചു. വയറൊക്കെ വന്നു. പണ്ടത്തെപ്പോലെ ഒന്നുമല്ല.

എനിക്ക് ഒത്തിരി തടിയുണ്ടല്ലേ? ഈ തടിയൊക്കെ കുറച്ച് പഴയപോലെ ആകാൻ ഒത്തിരി പാടാണോ?”

ശ്രീബാലയുടെ ചോദ്യം കേട്ട് സൂസൻ പൊട്ടിച്ചിരിച്ചു.

“അയ്യോ ബാലേ, താൻ എന്താ ഈ പറയുന്നത്? ഇതൊരു വലിയ തടിയാണോ! രണ്ടു കുട്ടികളുടെ അമ്മയല്ലേ താൻ, ഈ ഒരു ചേഞ്ച് വളരെ നാച്ചുറലാണ്.

ഇവിടെ വരുന്ന ഭൂരിഭാഗം സ്ത്രീകളുടെയും പ്രശ്നം ഇതാണ്. തടിയൊക്കെ പെട്ടെന്ന് കുറക്കാൻ നമ്മൾ ഒന്നു മനസ്സുവെച്ചാൽ മാത്രം മതി,” സൂസൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

തുടർന്ന് സൂസൻ ആനന്ദിന് നേരെ തിരിഞ്ഞു. “ആനന്ദ്, താൻ തീരെ പേടിക്കണ്ട. ശ്രീബാലയെ എന്റെ കയ്യിൽ ധൈര്യമായി ഏല്പിച്ചോ. ഇവിടെ സ്പെഷ്യൽ ലേഡീസ് ടൈമിംഗും, പേഴ്സണൽ ഡയറ്റ് പ്ലാനും ഒക്കെയുണ്ട്.

മൂന്ന് മാസം… കൃത്യമായി പറഞ്ഞാൽ മൂന്ന് മാസം കൊണ്ട് ശ്രീബാലയെ പഴയ സൗന്ദര്യത്തിലേക്കും ഫിറ്റ്നസിലേക്കും ഞാൻ തിരികെ കൊണ്ടുവരും. ഇത് എന്റെ ഗ്യാരണ്ടിയാണ്!”

സൂസന്റെ ആ വാക്കുകൾ ആനന്ദിനും ശ്രീബാലയ്ക്കും വലിയ ആശ്വാസമാണ് നൽകിയത്.

“കേട്ടല്ലോ ബാലേ, സൂസൻ മാഡം ഗ്യാരണ്ടി തന്നിട്ടുണ്ട്. ഇനി നിന്റെ മടിയൊക്കെ മാറ്റി നാളെ മുതൽ ഡ്രസ്സൊക്കെ മാറി ഇങ്ങോട്ട് പോന്നോളൂ,” ആനന്ദ് ശ്രീബാലയെ നോക്കി പുഞ്ചിരിച്ചു.

“മാഡം എന്ന് വിളിക്കണ്ടട്ടോ, സൂസൻ ചേച്ചി എന്ന് വിളിച്ചാൽ മതി. നമ്മൾ ഇവിടുത്തെ ടീച്ചറും സ്റ്റുഡന്റും മാത്രമല്ല, നല്ല കൂട്ടുകാരായിരിക്കും,” സൂസൻ ശ്രീബാലയുടെ കവിളിൽ പതുക്കെ തട്ടി.

സൂസന്റെ ഊഷ്മളമായ പെരുമാറ്റവും ഉറച്ച വാക്കുകളും കേട്ടതോടെ ശ്രീബാലയുടെ മനസ്സിലുണ്ടായിരുന്ന ഭയവും അപകർഷതാബോധവും മഞ്ഞുപോലെ ഉരുകിപ്പോയി. ഒരു പുതിയ ആത്മവിശ്വാസത്തോടെ അവൾ സൂസനെ നോക്കി പുഞ്ചിരിച്ചു.

“പിന്നെ ബാലേ, ഒരു കാര്യം പ്രത്യേകം ഓർക്കണം കേട്ടോ,” യാത്രപറയാൻ നേരത്ത് സൂസൻ ശ്രീബാലയുടെ ചുമലിൽ തട്ടി ചിരിയോടെ പറഞ്ഞു. “ജിമ്മിൽ വരുമ്പോൾ ഇതുപോലെ സാരിയോ ചുരിദാർ ഒന്നുമോ ഇട്ട് വരാൻ പറ്റില്ല.

വെയർഹൗസ് പോലെ കിടക്കുന്ന ട്രാക്ക് പാന്റും നല്ല കംഫർട്ടബിളായ ഒരു ടീഷർട്ടും വേണം. എന്നാലേ ഫ്രീയായി എക്സർസൈസ് ചെയ്യാൻ പറ്റു. കേട്ടല്ലോ?”

“അയ്യോ… ടീഷർട്ടും ട്രാക്ക് പാന്റുമോ?” ശ്രീബാല ഒന്ന് ഞെട്ടി. “ഞാൻ ഇതുവരെ അങ്ങനെയൊന്നും ഇട്ടിട്ടില്ല സൂസൻ ചേച്ചി. നാട്ടുകാർ ആരെങ്കിലും കണ്ടാൽ…”

Leave a Reply

Your email address will not be published. Required fields are marked *