ആനന്ദം – 2 5അടിപൊളി  

മകൾ പാത്തുവിന്റെ ഫോട്ടോ അനന്ദിനെ കാണിച്ചു ഫോട്ടോ കണ്ട ശേഷം ആനന്ദ് മൊബൈൽ ആമിക്ക് കൈമാറി. ഫോട്ടോ കണ്ട ശേഷം ആമി മൊബൈൽ ആനസ്സിന് തിരിച്ചു കൊടുത്തു.അപ്പോൾ കുട്ടിയുടെ ചില വീഡിയോസ്,പാട്ടുകൾ,സംസാരം അവയെല്ലാം അവർക്ക് കാണിച്ചു കൊടുത്തു. അതെല്ലാം കണ്ട ശേഷം ആനന്ദ് പറഞ്ഞു you said right she is copy of your wife..

അനസ് ഒരു ദീർഘനിശ്വാസം എടുത്തു മുഖത്ത് ഒരു സങ്കടം നിഴലിച്ചു. അതു മനസ്സിലാക്കിയ ആമി ആനന്ദിനെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അപ്പൊ തന്നെ അനന്ദ് വിഷയം മാറ്റാനുള്ള ശ്രമം നടത്തി. ജോലിയെപ്പറ്റിയും സ്റ്റാഫുകളെ പറ്റി ഒക്കെ ചോദിക്കാൻ തുടങ്ങി. അങ്ങനെ ആ സങ്കട ഭാവത്തിൽ നിന്നും അനസ് മാറിമാറി വന്നു….

നിങ്ങടെ ഫ്ലാറ്റ് നല്ല ഭംഗിയുണ്ട് കാണാൻ അനസ പറഞ്ഞു well organisation well arrange.

അതിന്റെ ഫുൾ ക്രെഡിറ്റ് ആമിക്കാണ് അവളുടെ കലാവാസനയിലാണ് ഈ ഫ്ലാറ്റ് അവൾ അറേഞ്ച് ചെയ്തിരിക്കുന്നത് ആനന്ദ് പറഞ്ഞു.

അതു മനസ്സിലായി എവിടെ നോക്കിയാലും ഒരു കലാകാരിയുടെ ഒരു ടച്ച് കാണുന്നുണ്ട്. അതൊക്കെ കേട്ടുകൊണ്ട് ആമി ലഞ്ചിനുള്ള ഭക്ഷണങ്ങൾ ലിവിങ് റൂമിലുള്ള ഡൈനിങ് ടേബിളിലേക്ക് അറേഞ്ച് ചെയ്യുകയായിരുന്നു. അപ്പോൾ അനസും ആനന്തും ബാൽക്കണിൽ നിന്നുകൊണ്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആമി അവിടേക്ക് പോയി . അവരോട് പറഞ്ഞു ലഞ്ച് റെഡിയായി കഴിക്കാം സമയമായില്ലേ. അനസേ വാ കഴിക്കാം അനസിനുശേഷം വാഷ് റൂം കാണിച്ചുകൊടുത്തു. അവർ മൂന്നുപേരും കഴിക്കാനായി ഇരുന്നു ഇന്ന് നല്ലൊരു നോൺവെജ് ഊണാണോ ? ഒരുപാട് വെറൈറ്റി കറികൾ ഉണ്ട് ബൈ ദ വേ ആമി നല്ലൊരു ഷെഫ് ആണ് കേട്ടോ oh really അനസ് പറഞ്ഞു  ആമി ചിരിച്ചുകൊണ്ട് ഭക്ഷണം എല്ലാവർക്കും സേവ് ചെയ്തു കൊടുത്തു.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭക്ഷണത്തിന്റെ സ്വാധീനെ കുറിച്ച് അനസ് നല്ല രീതിയിൽ സംസാരിച്ചു. പിന്നെ പഴയ കാര്യങ്ങളെല്ലാം അവർ ഒന്ന് ഒന്നായി പറഞ്ഞു.അന്ന് നടന്ന തമാശകൾ പറഞ്ഞു ചിരിച്ചു. അനസിന്റെ സംസാരം കേൾക്കാൻ വളരെ ഭംഗിയാണ് എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടാണ് അവൻ സംസാരിക്കുന്നത് അതുകൊണ്ട് കേട്ടിരിക്കുന്ന ആർക്കും ഒരു ബോർ ഉണ്ടാവില്ല. ഭക്ഷണമൊക്കെ കഴിഞ്ഞു അനസും ആനന്ദും ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു ആമി കിച്ചണിൽ ആയിരുന്നു. ആനന്ദ് അനസിനോട് ചോദിച്ചു ഇപ്പോൾ നിന്റെ പാട്ട് പരിപാടിയൊന്നുമില്ലേ അനസ് പറഞ്ഞു അങ്ങനെ നിർത്തിയിട്ടൊന്നുമില്ല. എന്നാ നിന്റെ മാസ്റ്റർപീസ് ഒരു പാട്ടൊക്കെ പാട് കേട്ടിട്ട് ഒരുപാട് നാളായി ആനന്ദ് പോയി മൈക്ക് സെറ്റ് ചെയ്തു അനസ് ചിരിച്ചുകൊണ്ട് ഇപ്പോൾ തന്നെ വേണോ അല്ല ഇവിടെ മൈക്കും കാര്യങ്ങളൊക്കെ ഉണ്ടോ? അനസ് ചോദിച്ചു പിന്നെ ഇവിടെ എല്ലാ സെറ്റപ്പും ഉണ്ട് ആമി നല്ല പാട്ടുകാരിയല്ലേ

Oh really

പിന്നെ അവള് നന്നായി പാട്ടുപാടും മാത്രമല്ല അവൾ ക്ലാസിക് പഠിച്ചിട്ടുണ്ട് പഠിക്കുന്ന സമയത്ത് ഡിസ്റ്റിക്ക് ലൈവിലിൽ ക്ലാസിക് മ്യൂസിക്കിന് പ്രൈസ് കിട്ടിയിട്ടുണ്ട്.

Oh really  അനസ് ആശ്യര്യത്തോടെ കേട്ടു.

കരോക്കെ സെറ്റ് ചെയ്തു. നിന്റെ മാസ്റ്റർപീസ് പാട്ട് ഞാൻ സെറ്റ്

ചെയ്തിട്ടുണ്ട്. മൂവന്തി താഴ്വരയിൽ,….

ചേട്ടൻ ഇപ്പോളും ഒന്നും മറന്നിട്ടില്ലല്ലോ.. അനസ് പറഞ്ഞു.

എങ്ങനെ മറക്കും ഇതൊക്കെ നമ്മുടെ ഗ്രേറ്റ് ടൈമിൽ ഉള്ള കാര്യങ്ങളല്ലേ ആനന്ദ് പറഞ്ഞു..

കരോക്കെ റൺ ചെയ്തു തുടങ്ങി . അനസ് മൈക്ക് വാങ്ങി പാടാൻ തുടങ്ങി..

ആമി ഈ സംസാരങ്ങൾ എല്ലാം കിച്ചണിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു. പാട്ട് വന്നതും ആമി വേഗം പണികൾ തീർത്തു ലിവിങ് റൂമിലേക്ക് പോയി. ആനന്ദിനൊപ്പം ഇടുന്ന പാട്ട് ആസ്വദിക്കാൻ തുടങ്ങി.

പാട്ട് അവസാനിച്ചപ്പോൾ ആനന്തും ആമീയും ചേർന്ന് ക്ലാപ്പ് ചെയ്തു. വളരെ നല്ല പാട്ട് ആയിരുന്നു നന്നായി പാടി. താങ്ക്സ് അനസ് പറഞ്ഞു. എടാ മറ്റേ പാട്ട് പാട് അനസ് ആനന്ദിനെ നോക്കി.

Updated: July 13, 2026 — 9:57 pm

Leave a Reply

Your email address will not be published. Required fields are marked *