ആറാട്ട് കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ…..
ആമീ ആ കരോക്കെ ഒന്ന് സെറ്റ് ചെയ്തെ ആനന്ദ് ആമിയോട് പറഞ്ഞു അപ്പോൾ ആമി പോയി ടാബിൽ കരോക്കെയിൽ ആറാട്ട് കടവിങ്കൾ എന്ന പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു. കരോക്കെ റൺ ആയി അനസ് പാടി തുടങ്ങി…
അനസ്സിന്റെ പാട്ട് അത്രയ്ക്കും ഹൃദ്യമായിരുന്നു…..
ആ പാട്ട് കഴിഞ്ഞതിനുശേഷം അമിയും ആനന്തും ക്ലാപ്പ് ചെയ്തു….
താങ്ക്സ് ഡിയർസ്… അനസ് പറഞ്ഞു
അല്ല ഇവിടെ ഒരു നല്ല ടോപ് ക്ലാസ് സിംഗർ ഉണ്ടെന്ന് പറഞ്ഞിട്ട് പാട്ടൊന്നും പാടുന്നില്ലേ അനസ് ആമീയെ നോക്കി ചോദിച്ചു..
ആമി ചിരിച്ചു
പിന്നെ അവൾ പാട്ടു പാടും മാസ്റ്റർപീസ് പാടിക്കെ അനസ് ഒന്നു ഞെട്ടട്ടെ ആനന്ദ് വളരെ പ്രൗഡായി പറഞ്ഞു.
ഞാൻ അത്ര വലിയ പാട്ടുകാര്യം ഒന്നുമല്ല ചെറുതായി പാടും that it അല്ലാതെ… ആനന്ദട്ടൻ പറയുന്ന പോലെ വലിയ പാട്ടുകാരി ഒന്നും അല്ല. വളരെ എളിമയോടെ ആമി പറഞ്ഞു..
അതൊക്കെ ചുമ്മാ പറയുന്നതാണെന്ന് എനിക്കറിയാം ആമിയെ കണ്ടാലേ അറിയാം നല്ലൊരു പാട്ടുകാരിയാണ്ന്ന്. അനസ് പറഞ്ഞു..
ഇവളുടെ മാസ്റ്റർപീസ് പാട്ടാണ് വരമഞ്ഞളാടിയ രാവിന്റെ മാറിൽ…
ആമീ ആ പാട്ടു പാടു ആനന്ദ് പറഞ്ഞു.
അനസ് ടാബ് എടുത്തു പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു. കരൊക്കെ റൺ ചെയ്തു തുടങ്ങി ആമി പാടിത്തുടങ്ങി….
വളരെ ഹൃദ്യമായ വോയിസ് ആണ് ആമി യുടെ.
തികച്ചും ഒരു പ്രൊഫഷണൽ സിംഗർ പാടുന്ന രീതി തന്നെയാണ് ആമിയുടെ പാട്ടിന്. അനസ് കണ്ണടച്ച് ആ പാട്ട് ആസ്വദിച്ചു..
പലവട്ടം ആമി ഈ പാടുന്നത് കേട്ടത് ആണെങ്കിലും ആനന്ദും പാട്ട് ആസ്വദിച്ചു. പാട്ട് അവസാനിച്ചപ്പോൾ ആനന്ദും അനസും ചേർന്ന് ക്ലാപ്പ് ചെയ്തു.
മെലഡി ആണ് ഇവളുടെ മാസ്റ്റർപീസ് എന്നാലും എനിക്ക് വേറൊരു പാട്ട് വളരെ ഇഷ്ടമാണ് ആമി പാടുന്നത്
ആറാംതമ്പുരാനിലെ ആടി തൊടിയിൽ ഏതോ…
അതൊന്നു പാട് ആമി കേൾക്കട്ടെ..
അനസ് അപ്പോൾ തന്നെ ടാബ് എടുത്ത് പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു . കരാക്കെ റൺ ചെയ്തു തുടങ്ങി ആമി പാടി തുടങ്ങി….
അനസും ആനന്ദും ആ പാട്ട് നന്നായി ആസ്വദിച്ചു..
പാടിക്കഴിഞ്ഞപ്പോൾ ഇരുവരും ചേർന്ന് ക്ലാപ്പ് ചെയ്തു..
താങ്ക്സ് ആമി പറഞ്ഞു…
ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം ആമി
അങ്ങനെ പറഞ്ഞു കിച്ചണിലേക്ക് പോയി…
എങ്ങനെയുണ്ട് ആമിയുടെ പാട്ട് അനസ്സിനോട് ആനന്ദ് ചോദിച്ചു?
ഗംഭീരം ആയിട്ടുണ്ട് ഞാൻ പ്രതീക്ഷിച്ചതിലും മുകളിലാണ് ക്ലാസിക് പാട്ട് പഠിച്ചതിന് എല്ലാ ഗുണങ്ങളും ആ പാട്ടുകളെ കാണാനുണ്ട്. ഒരു പ്രൊഫഷണൽ സിംഗറിന്റെ എല്ലാ ടച്ചുമുണ്ട് പാട്ടിനു. ഇതിന്റെ മുമ്പിൽ എന്റെ പാട്ട് എന്ത് ? അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
മതി മതി… ആമി ചിരിച്ചുകൊണ്ട് കുടിക്കാനുള്ള ഡ്രിങ്ക്സുമായി വന്നു. എല്ലാവർക്കും ഡ്രിങ്ക്സ് സെർവ് ചെയ്തു.
കൊണ്ടുവന്ന ഡ്രിങ്ക്സ് കുടിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു . ഇത് സിംഗേഴ്സിനുള്ള സ്പെഷ്യലായി ഡ്രിങ്ക് ആണ് എന്താണ് ആമീന്റെ ഇൻഗ്രീഡിയൻസ് ചുക്കും മറ്റേതോ ഔഷധങ്ങൾ ഒക്കെ ഉണ്ടാക്കിയ വെള്ളമാണ് ഇതാണ് ഇവൾ കൂടുതലും കഴിക്കുന്നത് ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ആമി ഇത് ഫോളോ ചെയ്യുന്നത് നല്ലതാണ് കാരണം you should keep your voice always better.. അനസ് പറഞ്ഞു. ആമി ചിരിച്ചു
അല്ല സോളോസോങ് മാത്രം ഒള്ളോ? രണ്ടു സൂപ്പർ സിംഗേഴ്സ് ഇവിടെ ഉണ്ടായിട്ട് ഡ്യൂയറ്റ് സോങ്ങ് ഒന്നുമി
അല്ല സോളോസോങ് മാത്രം ഒള്ളോ? രണ്ടു സൂപ്പർ സിംഗേഴ്സ് ഇവിടെ ഉണ്ടായിട്ട് ഡ്യൂയറ്റ് സോങ്ങ് ഒന്നുമില്ല ഇല്ലേ? ആനന്ദ് ചോദിച്ചു….
നല്ലൊരു ഡ്യൂയറ്റ് സോങ് ഒന്ന് പാടിക്കേ..
ആ ഒരു പാട്ട് ഉണ്ട് മറന്നുപോയി സൂപ്പർ പാട്ടാണ് അരവിന്ദ് സ്വാമിയുടെ yes ശിശിരകാല മേഘ മിഥുന…..
ആ പാട്ട് പാടു….
ലിറിക്ക് അങ്ങോട്ട് സെറ്റ് അല്ല അനസ് പറഞ്ഞു
ശരിയാ ലിറിക്ക് ചിലപ്പോൾ വിട്ടു പോകും ആമി പറഞ്ഞു
അതിനല്ലേ കരോക്കെയിൽ ലിറിക്സ് ഉള്ളത് നോക്കി പാടിയൽ പോരെ just try ചെയ്..
