“എന്ത്?”
“അച്ഛൻ വീട്ടിൽ വന്ന രാത്രികളിൽ…”
“ഞാൻ ഉറങ്ങുന്നതായി നടിക്കും.”
“അപ്പോൾ അദ്ദേഹം വാതിൽ തുറന്ന് നോക്കും.”
“പുതപ്പ് ശരിയാക്കും.”
“ചിലപ്പോൾ തലയിൽ കൈവെക്കും.”
“പിന്നെ ഒന്നും പറയാതെ പോകും.”
അവളുടെ ശബ്ദം വിറച്ചു.
“രാവിലെ എഴുന്നേൽക്കുമ്പോൾ വീണ്ടും പഴയതുപോലെ.”
“ദൂരം.”
“എപ്പോഴും ദൂരം.”
അജു കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
പിന്നെ ചോദിച്ചു.
“അതുകൊണ്ടാണോ നീ വീട്ടിൽ പോകാത്തത്? “
“അതുമൊരു കാരണം.”
“ബാക്കി?”
ലച്ചു അവനെ നോക്കി.
“നിന്റെ കഥ
കേൾക്കണം.”
“എന്റെ കഥ?”
“അതെ.”
“ഇന്ന് ഉച്ചക്ക് അമ്മയെപ്പറ്റിയും ചേച്ചിയെപ്പറ്റിയും പറയുമ്പോൾ നീ പകുതിയിൽ നിർത്തി. ഇപ്പോൾ മുഴുവൻ പറയണം.”
അജു കസേരയിൽ പിന്നിലേക്ക് ചാരി.
ഒരു വലിയ നിശ്വാസം വിട്ടു.
“ശരി.”
“പക്ഷെ കേട്ടിട്ട് ചിരിക്കരുത്.”
“ഞാൻ ചിരിക്കില്ല.”
“ഉറപ്പോ?”
“ഉറപ്പ്.”
“എന്റെ അച്ഛൻ ആദ്യം ബിസിനസുകാരൻ ആയിരുന്നില്ല.”
“പിന്നെ?”
” ഒരു കളരിപ്പയറ്റ് ഗുരു.”
ലച്ചു അത്ഭുതത്തോടെ നോക്കി.
“സീരിയസായിട്ടാ?”
“അതെ.”
“കണ്ടുകാണില്ല. ഈ തറവാടിന്റെ പിന്നിലുണ്ടല്ലോ ഒരു വലിയ കളരി. അത് അച്ഛന്റേതായിരുന്നു.”
“ഒരുകാലത്ത് നല്ല പ്രശസ്തിയുമുണ്ടായിരുന്നു.”
അവന്റെ കണ്ണുകളിൽ ഓർമ്മ തെളിഞ്ഞു.
“ചെറുപ്പത്തിൽ ഞാൻ അവിടെ ചുറ്റിനടക്കുമായിരുന്നു. നാലാം വയസ്സുമുതൽ ഞാനും കളരി അഭ്യസിച്ചു തുടങ്ങിയതാണ്. “
“രാവിലെ അഞ്ചുമണിക്ക് തന്നെ കുട്ടികൾ പരിശീലനത്തിന് വരും.”
“അച്ഛനു എത്ര ശിഷ്യന്മാരുണ്ടായിരുന്നെന്ന് എനിക്ക് ധാരണയില്ല.”
“പിന്നെ എന്തുപറ്റി?”
“അതാണല്ലോ കഥ.”
അവൻ മെല്ലെ പറഞ്ഞു.
“അച്ഛന് ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു.”
“അവരാണ് ബിസിനസ് തുടങ്ങാൻ പറഞ്ഞത്.”
“ഭാവിയുണ്ടെന്നൊക്കെ പറഞ്ഞു.”
“കളരി നടത്തി കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം കിട്ടുമെന്നാണ് പറഞ്ഞത്.”
“അച്ഛൻ വിശ്വസിച്ചു.”
“കാരണം അവർ സുഹൃത്തുക്കളായിരുന്നു.”
“ബിസിനസ് തുടങ്ങി.”
“ആദ്യം എല്ലാം നന്നായി.”
“പിന്നെ നഷ്ടം.”
“വീണ്ടും നഷ്ടം.”
“കടം എടുക്കാൻ തുടങ്ങി.”
“ബാങ്കിൽ നിന്നും.”
“പുറത്തുനിന്നും.”
“സ്വകാര്യ പലിശക്കാർ മുതൽ.”
ലച്ചു ശ്വാസം അടക്കിക്കേട്ടിരുന്നു.
“അച്ഛന് കാര്യങ്ങൾ കൈവിട്ട് പോകുന്നത് മനസ്സിലാകുമ്പോഴേക്കും വൈകിയിരുന്നു.”
“അപ്പോഴേക്കും സുഹൃത്തുക്കൾ?”
അജു കയ്പോടെ ചിരിച്ചു.
“അവരാണ് ആദ്യം പോയത്.”
“പണം പോയി.”
“ബിസിനസ് പോയി.”
“സുഹൃത്തുക്കളും പോയി.”
“ബാക്കിയായി കടങ്ങൾ.”
മുറിയിൽ നിശ്ശബ്ദത പടർന്നു.
“അവസാനം…”
അജു വാക്ക് നിർത്തി.
ലച്ചു തലകുനിച്ചു.
അവൾക്ക് ബാക്കി മനസ്സിലായിരുന്നു.
“അതെ.”
“ഒരു രാത്രി അച്ഛൻ പോയി.”
“തിരികെ വന്നില്ല.”
കുറച്ചുനേരം ആരും സംസാരിച്ചില്ല.
പുറത്ത് ഒരു പട്ടി കുരച്ചു.
വീണ്ടും നിശ്ശബ്ദത.
അജു പതുക്കെ തുടർന്നു.
“അച്ഛനും അമ്മയും പ്രേമിച്ച് വിവാഹം ചെയ്തവർ ആയതുകൊണ്ട് അമ്മയുടെ വീട്ടുകാർ ഞങ്ങളെ സ്വീകരിച്ചിരുന്നില്ല.”
“അച്ഛൻ മരിച്ചപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല.”
“പക്ഷേ അമ്മ തോറ്റില്ല.”
അവന്റെ ശബ്ദത്തിൽ അഭിമാനം നിറഞ്ഞു.
“അമ്മ നേരെ സ്വന്തം വീട്ടിലേക്ക് പോയി.”
“അവകാശത്തിനായി വഴക്കിട്ടു.”
“കോടതിയിൽ പോയി.”
“ഭൂമികൾ കിട്ടി.”
“പിന്നെ അതെല്ലാം വിറ്റു.”
“അച്ഛന്റെ പേരിലുണ്ടായിരുന്ന ബാക്കി സ്ഥലങ്ങളും വിറ്റു.”
“എന്തിനെന്നറിയാമോ?”
“കടം വീട്ടാൻ.”
ലച്ചു ശ്വാസംവിട്ടു.
“അതുകൊണ്ടാണ് സ്വകാര്യ കടങ്ങൾ തീർന്നത്.”
“ഇപ്പോൾ ഒന്നും തന്നെയില്ലേ?”
“ഉണ്ട്.”
“ഈ പഴയ തറവാട്.”
“അതുമാത്രം.”
അവൻ ചിരിച്ചു.
“സത്യത്തിൽ അത് നമ്മുടെ കഴിവിനേക്കാൾ വലിയ വീടാണ്.”
“ഇത്ര വലിയ വീട് നോക്കാൻ പോലും പറ്റുന്നില്ല.”
“എന്നാലും വിട്ടുകൊടുക്കാൻ മനസ്സില്ല.”
“പിന്നെ കളരി?”
ലച്ചുവിന് ഓർമ്മ വന്നു.
“കളരി ഇപ്പോഴും ഉണ്ട്.”
“ശശി ചേട്ടനാണ് നടത്തുന്നത്.”
“അച്ഛന്റെ അടുത്ത ശിഷ്യനായിരുന്നു. “
“ഇന്നും നമ്മളെ സ്വന്തം കുടുംബംപോലെ നോക്കും.”
“അവിടെനിന്ന് കുറച്ച് വരുമാനം കിട്ടും.”
“പക്ഷേ അതുകൊണ്ട് ഒന്നും നടക്കില്ല.”
