ആവനാഴി അധ്യായം 1 : ഗാണ്ഡീവം 9

അവൾ മൈക്ക് പിടിച്ചു.

“നിങ്ങളെ അറസ്റ്റ് ചെയ്യുന്നു.”

സീനിയർ ചോദിച്ചു.

“എന്തിന്?”

“എന്റെ ചായ ആരോ മോഷ്ടിച്ചു.”

ലക്ഷ്മി തന്റെ സ്ഥിരം എക്സ്ട്രോവെർട്ട് സ്വഭാവം പുറത്തെടുത്തതും ഓഡിറ്റോറിയം മുഴുവൻ ചിരി.

അർജുന് കിട്ടിയത്

ഒരു റൊമാന്റിക് സിനിമാ കഥാപാത്രം.

അവൻ വിയർത്തു.

“ഇതാണ് അവസാനമെന്ന് തോന്നുന്നു.” അവൻ തന്നെ പറഞ്ഞു.

“ആ തുടങ്ങിക്കൊ,” സീനിയർ പറഞ്ഞു.

അർജുൻ മരവിച്ചുനിന്നു.

“നീ എന്ത് തേങ്ങയാടാ ഈ ചെയ്യുന്നേ?”, “ആരേലും ആ മരപാഴിനെ അവിടുന്ന് രക്ഷിച്ചോണ്ട് പോ” എന്നിങ്ങനെയുള്ള കമെന്റുകൾ വന്നു തുടങ്ങി.

ആ നിമിഷം ലക്ഷ്മി മുന്നോട്ട് വന്നു.

“ആഹാ എന്റെ ചായയും കട്ടിട്ടു നീ ഇവിടെ വന്നു നിൽക്കുവാണല്ലേ ബ്ലഡി റാസ്കൽ. വാടാ ഇവിടെ.”

ഇതും പറഞ്ഞു അവൾ അവന്റെ കോളേറെ പിടിച്ചു വലിച്ചു സ്റ്റേജിൽ നിന്നും കൊണ്ടുപോയി. ഓഡിറ്റോറിയം വീണ്ടും ചിരിയിൽ മുങ്ങി.

കയ്യും കാലും അനങ്ങാതെനിൽക്കുന്ന ഈ ദുരവസ്ഥയിൽ രംഗം ഒന്ന് തണുപ്പിച്ച് രക്ഷിക്കാൻ വന്ന ലക്ഷ്മിയെ കണ്ടപ്പോൾ അറിയാതെതന്നെ അർജുൻ ആദ്യമായി അവളെ നോക്കി ചിരിച്ചു.

ഒരു നിമിഷം മാത്രം.

പക്ഷേ അത് അവൾ ശ്രദ്ധിച്ചു.

“ഓഹ്, ഫസ്റ്റ് ബെഞ്ചുകാരൻ ജാഡക്കും ചിരിക്കാൻ അറിയാമല്ലോ,” അവൾ മനസ്സിൽ പറഞ്ഞു. “പോട്ടെ പഠിപ്പി” എന്ന് പറഞ്ഞുകൊണ്ട് കോളറെന്നു പിടിവിട്ടുകൊണ്ടവൾ തുള്ളി തുള്ളി പോയി.

അവളെ അവൻ അപ്പോളാണ് ശരിക്കും ശ്രദ്ധിക്കുന്നത്. കണ്ടാൽ അത്യാവിശം കൊള്ളാം എന്നവന് തോന്നി. ത്രില്ലോക സുന്ദരിയൊന്നും അല്ലെങ്കിലും അവളെ കണ്ടാൽ ആരും ഒന്നുകൂടി നോക്കി പോകും.

തീരെ മെലിയാത്ത എന്നാൽ നല്ല ഷേപ്പ് ഉള്ള ശരീരഘടനയും, ഓവൽ മുഖവും, അതിനു ചേരുന്ന കൂർത്ത മൂക്കും, നല്ല ബ്രൗൺ കണ്ണുകളും, അത്യാവിശം ഉള്ളുള്ള മുടിയും ഒക്കെ കൂടിച്ചേരുന്ന ഒരു കൊച്ചു സുന്ദരി.

അവൻ മനഃപൂർവം അവന്റെ കണ്ണുകൾ അവളുടെ പിൻഭാഗത്തുനിന്നും മാറ്റി.

വൈകിട്ട്.

പരിപാടികൾ കഴിഞ്ഞു.

മഴ തുടങ്ങുകയായിരുന്നു.

വിദ്യാർത്ഥികൾ കെട്ടിടങ്ങളുടെ വരാന്തയിലേക്ക് ഓടി.

അർജുൻ ബസ് കാത്ത് നിൽക്കുകയായിരുന്നു.

മഴ ശക്തമായി.

അപ്പോഴാണ് അടുത്ത് നിന്ന് ഒരു ശബ്ദം.

“മിസ്റ്റർ ക്ലാസ് റിപ്രസന്റേറ്റീവ്.”

അവൻ തിരിഞ്ഞു.

ലക്ഷ്മി.

“എന്താണ്?”

“ഒരു

ചോദ്യം.”

“പറയൂ.”

“നിങ്ങൾ എല്ലായ്പ്പോഴും ഇത്ര സീരിയസാണോ?”

“അല്ല.”

“അപ്പോൾ പ്രത്യേക ദിവസങ്ങളിൽ മാത്രം?”

“നിങ്ങൾ എപ്പോഴും ഇങ്ങനെ സംസാരിക്കാറുണ്ടോ?”

“അതെ.”

“ക്ഷീണമില്ലേ?”

“ഇല്ല.”

“ഓ.”

“ഓ?”

“ഓ.”

രണ്ട് സെക്കന്റ് നിശബ്ദത.

ലക്ഷ്മി ചിരിച്ചു.

“അർജുൻ, നിനക്ക് സംഭാഷണം തുടങ്ങുന്നതിലും അവസാനിപ്പിക്കുന്നതിലാണ് കഴിവ്. കീപ് ഇറ്റ് അപ്പ് മൈ ബോയ്.“

അവൻ ആദ്യമായി തുറന്നു ചിരിച്ചു.

“ബൈ.”

“ബൈ.”

ബസ് സ്റ്റോപ്പിലെ ചെറിയ കുടക്കീഴിൽ നിന്ന് രണ്ടുപേരും രണ്ട് വഴിക്കായി പിരിഞ്ഞു.

ലക്ഷ്മി കയറിയ ബസ് പൊടിപടലമുയർത്തി മുന്നോട്ട് നീങ്ങി.

അർജുൻ പിന്നെയും കുറച്ചുനേരം അവിടെ നിന്നു.

മഴ കുറഞ്ഞിരുന്നെങ്കിലും ആകാശം ഇപ്പോഴും ചാരനിറമായിരുന്നു.

അവൻ കയറിയ ബസ് നഗരത്തിന്റെ തിരക്കുകൾ പിന്നിലാക്കി പഴയ പ്രദേശങ്ങളിലേക്ക് കടന്നു.

പൊട്ടിപ്പൊളിഞ്ഞ മതിലുകൾ.

കാലം തേച്ചുമാച്ച പേര്ഫലകങ്ങൾ.

മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡുകൾ.

അവന്റെ സ്റ്റോപ്പിലെത്തിയപ്പോൾ ബസിൽ നിന്നും ഇറങ്ങി നടന്നു.

അഞ്ച് മിനിറ്റ് നടത്തത്തിനുശേഷം ഒരു പഴയ നായർ തറവാടിന്റെ മുൻപിലെത്തി.

ഒരുകാലത്ത് ആ വീടിന് നാട്ടിൽ പേരുണ്ടായിരുന്നിരിക്കണം.

അതിന്റെ ബാക്കിപത്രങ്ങൾ ഇപ്പോഴും കാണാം.

വലിയ പറമ്പ്.

തകർന്നുകിടക്കുന്ന കൽവിളക്ക്.

മഴയും വെയിലും കൊള്ളിച്ച് നിറംമങ്ങിയ തടി ജനലുകൾ.

ഒരുവശത്തേക്ക് ചെരിഞ്ഞുകിടക്കുന്ന പഴയ ഗേറ്റ്.

പക്ഷേ ആ ഗൗരവത്തിന്റെ മുകളിൽ ഇപ്പോൾ ദാരിദ്ര്യത്തിന്റെ പൊടി അടിഞ്ഞിരുന്നു.

വീട്ടുമുറ്റത്ത് പുല്ലുകൾ വളർന്നിരുന്നു.

പെയിന്റ് മുഴുവൻ ഇളകിപ്പോയിരുന്നു.

മഴ നനഞ്ഞ വരാന്തയിലെ ചുമരിൽ ഒരു പഴയ പേപ്പർ ഇപ്പോഴും ഒട്ടിക്കിടന്നു.

Updated: September 7, 2026 — 3:21 pm

Leave a Reply

Your email address will not be published. Required fields are marked *