ആവനാഴി അധ്യായം 1 : ഗാണ്ഡീവം 9

കാരണം അവൻ ഒരിക്കൽ സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല. പിന്നെ അവന്റെ ചളികളും ആൾകാർ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

മീര “ന്യൂസ് ചാനൽ”.

കാരണം അവൾക്ക് എല്ലാ വിവരങ്ങളും ആദ്യം കിട്ടും.

അർജുനെ ചിലർ ഇപ്പോഴും പഠിപ്പി എന്ന് വിളിക്കുമെങ്കിലും ഇപ്പൊ കൂടുതൽ പേരും അവനെ “ഗൂഗിൾ”, “ചിട്ടി റോബോ” എന്നൊക്കെ വിളിച്ചു തുടങ്ങിയിരുന്നു. കാരണം എന്ത് ചോദിച്ചാലും അവനു അറിയാം.

ലക്ഷ്മിക്ക് മാത്രം പേരുകൾ പത്ത് ഉണ്ടായിരുന്നു.

“ഡിസാസ്റ്റർ മാനേജ്മെന്റ്.”

“സ്റ്റുഡന്റ് യൂണിയൻ.”

“ലൗഡ്സ്പീക്കർ.”

“മന്ത്രികൊച്ഛമ്മ. “അങ്ങനെ അങ്ങനെ.

അതിനൊക്കെ ആവശ്യത്തിന് കാര്യങ്ങൾ നടന്നിട്ടുണ്ട്

എന്ന് കൂട്ടിക്കോ. രണ്ടു ദിവസം മുൻപ് ലഞ്ച് ബ്രേക്കിൽ ഒരു സംഭവം നടന്നിരുന്നു.

കാന്റീനിലെ പുതിയ ജ്യൂസ് മെഷീൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രിൻസിപ്പൽ വരെ വന്നിരുന്നു.

എല്ലാവരും വളരെ മാന്യമായി നിൽക്കുന്നു.

റിബൺ മുറിച്ചു.

കയ്യടി.

ആദ്യ ഗ്ലാസ് ജ്യൂസ് തയ്യാറാക്കാൻ തുടങ്ങി.

പക്ഷേ മെഷീൻ എന്തോ പ്രശ്നത്തിലായി.

ഒരു നിമിഷം കൊണ്ട് മാങ്ങ ജ്യൂസ് നേരെ മുന്നോട്ട് പാറി.

നേരെ പ്രിൻസിപ്പലിന്റെ കോട്ടിൽ.

മൂന്ന് സെക്കന്റ് നിശബ്ദത.

മുഴുവൻ കാന്റീനും നിശബ്ദമായി.

ആരെങ്കിലും ചിരിക്കുകയാണെങ്കിൽ അവരുടെ കോളേജ് ജീവിതം അവിടെ അവസാനിക്കുമായിരുന്നു.

അപ്പോഴാണ് പിന്നിൽ നിന്ന് ലക്ഷ്മിയുടെ ശബ്ദം:

“സാർ… മെഷീന് വികാരം കൂടിപ്പോയതാകാം.”

കാന്റീനിൽ ചിലർ പൊട്ടിച്ചിരിച്ചു.

പ്രിൻസിപ്പൽ പോലും ചിരി അടക്കാൻ ശ്രമിക്കുകയായിരുന്നു.

അവസാനം അദ്ദേഹവും ചിരിച്ചു.

പ്രതിസന്ധി മാറി.

ആ സംഭവത്തിനുശേഷം രണ്ട് ദിവസം അവൾ വല്യ പ്രശ്നത്തിനൊന്നും നിന്നില്ല. അപ്പോഴാണ് അടുത്ത അതിഥിയുടെ വരവ്, ക്ലാസ് ടെസ്റ്റ് അഥവാ ഇന്റെര്ണൽസ്.

കോളേജ് ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ രണ്ട് വാക്കുകൾ.

“ക്ലാസ് ടെസ്റ്റ്.”

രാവിലെ തന്നെ എല്ലാവരുടെയും മുഖത്ത് വേദന.

പക്ഷേ ലക്ഷ്മിക്ക് പ്രത്യേക സമാധാനം.

അത് കണ്ട അർജുൻ സംശയത്തോടെ ചോദിച്ചു:

“നിനക്ക് ടെൻഷൻ ഇല്ലേ?”

“ഇല്ല.”

“പഠിച്ചോ?”

“ഇല്ല.”

“പിന്നെ?”

“ബിറ്റ് വച്ചിട്ടുണ്ട് മിസ്റ്റർ ഗൂഗിൾ. അതാണ് സമാധാനത്തിന്റെ കാരണം.”

പരീക്ഷ ആരംഭിച്ചു.

അര മണിക്കൂർ കഴിഞ്ഞു.

എല്ലാവരും എഴുതുന്നു.

പിന്നിൽ ലക്ഷ്മി ചോദ്യപേപ്പറിലേക്ക് നോക്കുന്നു.

ചോദ്യപേപ്പറും അവളെ നോക്കുന്നു.

രണ്ടും പരസ്പരം മനസ്സിലാക്കാതെ.

അവസാനം അവൾ ഒരു പേപ്പറിൽ എഴുതി.

“രക്ഷിക്കൂ.”

അത് മുന്നിലേക്ക് കൈമാറി.

അഖിൽ വായിച്ചു.

പിന്നെ താഴെ എഴുതി.

“ദൈവത്തോട് നന്നായി പ്രാർത്ഥിക്കൂ.”

വീണ്ടും പിന്നിലേക്ക്.

രണ്ടു മിനിറ്റിനകം മറ്റൊരു കുറിപ്പ്.

“ദൈവവും പരീക്ഷ എഴുതുകയാണ്. കനിയണം “കൂടെ ഒരു ഒറ്റക്കണ്ണൻ ഇമോജിയും.

ആ കുറിപ്പ് കണ്ടപ്പോൾ അഖിൽ

ചിരിക്കാതിരിക്കാൻ വലിയ കഷ്ടപ്പെട്ടു. എന്നിട്ട് ആൻസർ പേപ്പർ പുറകിൽ കാണാത്തക്കവിധത്തിൽ സൈഡിലോട്ട് വച്ച് എഴുത്തു തുടർന്നു. ലച്ചു അവന്റെ പേപ്പർ നോക്കിയും.

ദിവസങ്ങൾ കടന്നു.

സെപ്റ്റംബർ അടുത്തു.

മഴ വീണ്ടും ക്യാമ്പസിനെ സ്വന്തമാക്കി.

ചിലപ്പോൾ പഠനത്തേക്കാൾ കൂടുതൽ സമയം വിദ്യാർത്ഥികൾ മഴ നോക്കാനാണ് ചെലവഴിച്ചത്.

അത്തരം ഒരു ദിവസത്തിലാണ് സംഭവം നടന്നത്.

മഴ കാരണം പകുതി ക്ലാസ് എത്തിയില്ല.

അധ്യാപകനും വന്നില്ല.

അതോടെ ക്ലാസ് ഒരു സ്വതന്ത്ര രാഷ്ട്രമായി.

പിന്നിൽ പാട്ട്.

മുന്നിൽ ചർച്ച.

ആരെങ്കിലും ചിപ്സ് കഴിക്കുന്നു.

ആരെങ്കിലും ഉറങ്ങുന്നു.

അപ്പോഴാണ് മീര പെട്ടെന്ന് പറഞ്ഞത്.

“ഒരു ഗെയിം കളിക്കാം.”

“എന്ത് ഗെയിം?”

” മുകളിലേക്ക് ഒരു പേപ്പർ എറിയാം, നമ്മൾ വട്ടത്തിൽ കൂടിയിരുന്നിട്ടു. എന്നിട്ട് എല്ലാവർക്കും അത് ഊതി അവരോരുടെ അടുത്തുനിന്നു മാറ്റാൻ ശ്രമിക്കാം.

പക്ഷെ അതാരുടെയേലും ദേഹത്ത് കൊണ്ടാൽ അയാൾ അയാളുടെ ഒരു സീക്രട്ട് പറയണം.”

“വേണ്ട.”

“വേണം.”

അഞ്ചു മിനിറ്റിനകം മുഴുവൻ ക്ലാസ് പങ്കെടുത്തു.

ചില സീക്രട്ടുകൾ വലിയതായിരുന്നു.

ചിലത് ചെറുത്.

Updated: September 7, 2026 — 3:21 pm

Leave a Reply

Your email address will not be published. Required fields are marked *