അച്ചുവിൻ്റെ രാജകുമാരൻ – 7 23അടിപൊളി 

അച്ചുവിൻ്റെ രാജകുമാരൻ 7

Achuvinte Rajakumaran Part 7 | Author : Mikhael

[ Previous Part ] [ www.kambi.pw ]


 

ജോൺ : വഴിയുണ്ട് അനു നീ ആ ടൊമാറ്റോ സോസ് ഒന്നിങ്ങ് എടുത്തേ
അനു : ഇത് കൊണ്ട് എന്ത് ചെയ്യാനാ
ജോൺ : അതൊക്കെ ഉണ്ട്
അനു : ദാ പിടി
ജോൺ : നിങ്ങൾ നോക്കിക്കോ ഇനി എന്താ നടക്കാൻ പോണേ എന്ന്

( ജോൺ കയ്യിൽ കിട്ടിയ സോസും എടുത്ത് അച്ചുവിൻ്റെ നേരെ ചെന്ന് അവളുടെ പിറകിലേക്ക് സോസ് ഒഴിക്കാനായി കൈ ഓങ്ങിയതും പെട്ടെന്ന് ജോണിൻ്റെ കയ്യിൽ ഒരു പിടി വീണു അത് കണ്ട് ജോൺ മാത്രം അല്ല ജോണിൻ്റെ കൂട്ടു ക്കാർ പോലും ഞെട്ടി പോയി )

തുടർന്ന് വായിക്കുക….

അനു : ഡീ ദീപ്തി അത് അർജുൻ അല്ലേ ഏട്ടൻ്റെ ഫ്രണ്ട്
ദീപ്തി : അതെ ഡീ ഇവൻ എന്താ ഇവിടെ
അനു : ഡീ പ്രശ്നം ആകുമോ
ദീപ്തി : അവളുടെ കാര്യത്തിൽ ഇടപെടാൻ ഇവൻ ആരാ
എന്തായാലും ബാക്കി ജോൺ നോക്കിക്കോളും
അനു : എന്നാലും ഇവൻ ഇവിടുന്ന് വന്നു
ദീപ്തി : നീ കണ്ടതല്ലേ അവൻ്റെ കാർ ചിലപ്പോ അവളുടെ പുറകെ മണത്ത് വന്നതാവും
അനു : ഏട്ടനെ വിളിക്കണോ
ദീപ്തി : നീ ഒന്ന് മിണ്ടാതെ നിന്നെ അത് ജോണും കൂട്ടരും നോക്കിക്കോളും

അജു : എന്താണ് സുഹൃത്തേ ഇങ്ങനെ ആണോ പെൺകുട്ടികളോട് പെരുമാറുക
ജോൺ : ഞാൻ എങ്ങനെ പെരുമാറണം എന്ന് നീ എന്നെ പഠിപ്പിക്കേണ്ട കയ്യെടുക്കടാ
( പുറകിൽ നടക്കുന്ന വാക്കേറ്റം കേട്ട് തിരിഞ്ഞു നോക്കിയ അച്ചുവും അമ്മുവും കാണുന്നത് ജോണിൻ്റെ കയ്യിൽ നിന്ന് സോസ് ബോട്ടിൽ പിടിച്ച് വാങ്ങുന്ന അജുവിനെയാണ് )
അച്ചു : ഡീ ദേ സാറ്
അമ്മു : അർജ്ജുവേട്ടൻ എന്തിനാ ജോണിനോട് പ്രശ്നം ഉണ്ടാക്കുന്നത്
അച്ചു : എനിക്ക് എങ്ങിനെ അറിയാനാ എനിക്ക് എന്തോ ഒരു പേടി പോലെ
അമ്മു : അതിന് നീ എന്ത് ചെയ്തിട്ടാ ഈ പേടിക്കുന്നേ
അച്ചു : അല്ലെടി സാറിന് എന്തെങ്കിലും
അമ്മു : അവർ എന്താച്ചാ കാണിക്കട്ടെ നീ ഇങ്ങു വാ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം

ജോൺ : നിന്നോടല്ലെ കൈ എടുക്കാൻ പറഞ്ഞെ
അജു : ഓക്കെ ഞാൻ കൈ എടുക്കാം ഞാൻ ഒരു പ്രശ്നത്തിനും വന്നതല്ല പിന്നെ താൻ ഒരു കുട്ടിയോട് വേണ്ടാദീനം കാണിക്കുന്നത് കണ്ടപ്പോൾ ഇടപ്പെട്ട് പോയി
ജോൺ : അങ്ങനെ ഇടപ്പെടാൻ അവള് നിൻ്റെ കെട്ടിയവൾ ഒന്നും അല്ലല്ലോ
അജു : ഇത് വരെ അല്ല ഇനി ആയിക്കൂടാ എന്നും ഇല്ല
ജോൺ : അത് ആവുമ്പോൾ നോക്കിയാൽ പോരേ
അജു : അല്ല അങ്ങനെയെങ്ങാനും ആയാൽ അവൾ ചിലപ്പോൾ അന്നു ചോദിച്ചാലോ എന്തേ എന്നെ ഒരാള് ദ്രോഹിക്കുമ്പോൾ ഇടപ്പെട്ടില്ല എന്ന് ആ ചോദ്യം ഒഴിവാക്കാനാണ് ഇപ്പൊ ഞാൻ ഇടപ്പെട്ടത്
ജോൺ : അതിന് നീ ഇവിടുന്ന് ജീവനോടെ പോയാൽ അല്ലേ നിങ്ങളുടെ കല്ല്യാണം ഉണ്ടാവൂ അപ്പോ നീ പേടിക്കേണ്ട അതൊരിക്കലും ഉണ്ടാവില്ല കാരണം എൻ്റെ കോളേജിൽ വന്നു എന്നെ വെല്ലുവിളിച്ച നീ ഇവിടുന്ന് ജീവനോടെ പോകില്ല
അജു : അത്രക്കൊക്കെ വേണോ ഞാൻ ഇതുവരെ ഇത് ഒരു പ്രശ്നം ആക്കാൻ ഉദ്ദേശിച്ചിട്ടില്ല ഇനി അങ്ങനെ ആണെങ്കിൽ നമുക്കൊന്ന് നോക്കി കളയാം
( അവരുടെ സംസാരം അവിടെ കൂടിയിരുന്ന സ്റ്റുഡൻ്റ്സ് എല്ലാവരും കേൾക്കുന്നുണ്ടായിരുന്നു അവർ ഒരേ സമയം അജുവിനേയും അച്ചുവിനേയും മാറി മാറി നോക്കി ഇതെല്ലാം കേട്ട് അച്ചുവും അമ്മുവും ഒരേ പോലെ പേടിച്ച് നിൽക്കുകയാണ് അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നാൽ ജോൺ പ്രശ്നം ഒഴിവാക്കാൻ തയ്യാറല്ലായിരുന്നില്ല )

ജോൺ : ഡാ അരുണെ വരുണെ നമ്മുടെ പിള്ളാരെ വിളിക്കെടാ
അരുൺ : വരുണെ വാടാ
ശ്രുതി : ഡീ ദീപ്തി നീ ജോണിനെ ഒന്ന് പറഞ്ഞു മാറ്റാൻ നോക്ക് അല്ലെങ്കിൽ ഇത് വൻ പ്രശ്നം ആവും
സാന്ദ്ര : ഡീ നീ ഇപ്പൊ ഇടപെട്ടാൽ ചിലപ്പോൾ നിനക്ക് അവൻ്റെ മനസ്സിൽ ഒരു സ്ഥാനം പിടിക്കാൻ സാധിക്കും
ക്രിസ്റ്റീന : ഡീ സാന്ദ്ര പറഞ്ഞതിലും കാര്യമുണ്ട് നീ ഒന്ന് ട്രൈ ചെയ്തു നോക്ക് നീ പറഞ്ഞാൽ ജോൺ കേൾക്കും
അനു : ആലോചിക്കുമ്പോൾ ഇത് നല്ലൊരു ചാൻസ് ആണ് വിട്ടു കളയേണ്ട
ദീപ്തി : എടി പക്ഷേ അരുണും വരുണും പിള്ളേരെ വിളിക്കാൻ പോയിരിക്കുകയല്ലേ
അനു : അത് ഞങ്ങൾ നോക്കിക്കോളാം നീ അങ്ങോട്ട് ചെല്ല് എന്നിട്ട് അതിൽ ഒരു തീരുമാനം ആക്ക്
ശ്രുതി : അനു സാന്ദ്ര വാ നമുക്ക് അരുണി നെയും വരുണിനെയും തടയാം
അനു : ഡീ ആൾ ദി ബെസ്റ്റ്
ദീപ്തി : എന്നാല് ഒരു കൈ നോക്കാം നിങ്ങള് വേഗം അവരെ തടയ് ഇത് ഞാൻ നോക്കിക്കോളാം
സാന്ദ്ര : ഓക്കേ ഡീ

Leave a Reply

Your email address will not be published. Required fields are marked *