മോഹൻ : ഡാ ദീപു നിൻ്റെ ആ ഫ്രണ്ടിനു ഇവരുടെ കോളേജിൽ എന്താ ഡാ കാര്യം
ദീപു : എനിക്ക് എങ്ങിനെ അറിയാനാ ഞാൻ അവൻ്റെ പേഴ്സണൽ കാര്യങ്ങളിൽ അങ്ങനെ ഇടപെടാറില്ല അവൻ ഇങ്ങോട്ടും അങ്ങനെ തന്നെയാണ്
റാം : മോനേ ദീപു നീയും കേട്ടതല്ലെ ഇന്ന് ഇവരുടെ കോളേജിൽ നടന്നത് നിൻ്റെ ഫ്രണ്ടും അവൻ്റെ കുറച്ച് ബോഡിഗാർഡ്സും ചേർന്ന് ആ ജോണിനെയും ബാകിയുള്ളവരേയും ചെയ്തത് നീയും കേട്ടതല്ലേ
ബോഡിഗാർഡ്സും ആയി നടക്കാൻ അവൻ ആരാ
മോഹൻ : എന്തായാലും നീ അവനോടു ഒന്നു പറഞ്ഞേക്ക് ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ചോദിക്കുന്നത് എൻ്റെ ആളുകൾ ആവും അത് അവൻ താങ്ങില്ല പിന്നെ എൻ്റെ കുട്ടികളെ കോളേജിൽ വച്ച് അപമാനപ്പെടുത്താൻ നോക്കിയാൽ പിന്നെ നീ അവനെ ജീവനോടെ കാണില്ല
ദീപ്തി : അച്ഛാ അങ്ങനെ ഒന്നും ഇപ്പൊ തൽക്കാലം ചിന്തിക്കേണ്ട അവന് ഉള്ള പണി ഞങ്ങൾ തന്നെ കൊടുക്കുന്നുണ്ട്
ദീപു : ഡീ നീ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തിന് പോവല്ലേ
ലക്ഷ്മി : ദീപു അവളെ തടയേണ്ട അവള് അവൾക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ
അനിത : മോനേ ദീപു ഇവരുടെ കൂട്ടുക്കാർ എല്ലാവരും നമുക്ക് വേണ്ടപ്പെട്ട ആൾക്കാരുടെ മക്കൾ ആണ് അപ്പോ അവർക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ മുന്നിൽ നിൽക്കേണ്ട
മോഹൻ : മോനേ നീ എന്തായാലും അവനെ ഒന്ന് വാൺ ചെയ്തു വിട്ടേക്ക് ഇനി ഇതുപോലെ ഉണ്ടായാൽ നിൻ്റെ ഫ്രണ്ട് ആണെന്ന പരിഗണന അവന് ഉണ്ടാവില്ല അതോർത്തോ
റാം : ഞങ്ങൾ ഈ പറഞ്ഞതൊന്നും അവനോട് പറയേണ്ട നീ അവനോട് ഇനി ഇങ്ങനെ ഉണ്ടാവരുത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് മാത്രം പറഞ്ഞാൽ മതി
മോഹൻ : തൽക്കാലം നിങ്ങള് പോയി കിടന്നോ ചെല്ല്
( ചന്ദ്രോത്ത് എല്ലാവരും കിടക്കാൻ തയ്യാറെടുത്തു എന്നാൽ ഈ സമയം കിടന്നിട്ടും ഉറക്കം വരാതെ നിൽക്കുകയായിരുന്നു അമ്മുവും അച്ചുവും ഒന്നും അറിയാതെ സച്ചു ഇറങ്ങിയിരുന്നു )
അമ്മു : ഡീ അച്ചു നീ ഉറങ്ങിയോ
അച്ചു : ഇല്ലെടി ഉറക്കം വരുന്നില്ല
അമ്മു : എനിക്കും ഉറക്കം വരുന്നില്ല
അച്ചു : എങ്ങിനെ വരാന നിൻ്റെ അർജ്ജുവേട്ടൻ അങ്ങനെ അല്ലേ ചെയ്തത്
നാളെ ഇനി ക്ലാസ്സിൽ ചെന്നാൽ അവളുമാരുടെ വക എന്തെങ്കിലും പണി ഉറപ്പാ
അമ്മു : നീ ഇങ്ങനെ പേടിക്കല്ലെ
നീ അവരെ ഒന്നും ചെയ്തിട്ടില്ലല്ലോ
പിന്നെ എന്താ
അച്ചു : ഡീ ഒന്നമാതെ ഈ പീരിയഡ് സമയത്ത് നല്ല ദേഷ്യം വരുന്നതാ അതിൻ്റെ ഇടക്ക് നീ ഇങ്ങനെ പറയാൻ നിൽക്കല്ലെ
അമ്മു : എടി നിനക്ക് വേണ്ടി അല്ലേ ആ പാവം അവരോട് വഴക്ക് ഉണ്ടാക്കിയത് നിന്നെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ അല്ലേ അർജ്ജുവേട്ടൻ കയറി ഇടപ്പെട്ടത്
അച്ചു : അതൊക്കെ ശരിയാ എനിക്ക് സാറിനോട് ഒരു ദേഷ്യവും ഇല്ല എന്നാൽ നീ എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ ഇനി അവളുമാർ വെറുതെ നിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ഒന്നാമത് അവർക്കെന്നെ കണ്ണെടുത്താൽ കണ്ടൂട നിനക്കും അറിയുന്നതല്ലെ
അമ്മു : നീ ഇപ്പൊ ഉറങ്ങാൻ നോക്ക് നമുക്ക് നാളെ അവരെ കണ്ട് സോറി പറയാം അങ്ങനെ ആ പ്രശ്നം തീരുകയാണെങ്കിൽ തീരട്ടെ
അച്ചു : എടി എനിക്കാ ദീപ്‌തിയെ കാണുന്നത് തന്നെ പേടിയാ അവളും ആ അനഘയും പിന്നെ അവരുടെ ആ ഗ്യാങ്ങും ചേർന്നാൽ എന്താ ഉണ്ടാവുക എന്ന് കോളേജിലെ എല്ലാവർക്കും അറിയുന്നതല്ലെ
അമ്മു : നീ ഇപ്പൊ ഒന്ന് സമാധനപ്പെട് നമ്മുക്ക് പ്രിൻസിയെ കണ്ട് സംസാരിക്കാം അധേഹം പറഞാൽ അവർ കേൾക്കും
അച്ചു : എടി എന്നാലും എനിക്ക് എന്തോ പേടി ഇനി അവർ സാറിനെ എന്തെങ്കിലും
അമ്മു : ഓ അപ്പോ അവൾക്ക് അതാണ് പേടി അവളുടെ ചെക്കന് എന്തെങ്കിലും പറ്റുമോ എന്നാണ് പെണ്ണിൻ്റെ പേടി
അച്ചു : ദേ പെണ്ണേ അടി കിട്ടും കേട്ടോ
അമ്മു : ഇഷ്ടമാണെങ്കിൽ അത് തുറന്നു സമ്മതിച്ചാൽ എന്താ നിനക്ക്
അച്ചു : എൻ്റെ പൊന്നു മോളെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളത് അല്ല എന്ന് പിന്നെ എനിക്ക് ഇപ്പൊ പ്രധാനം എൻ്റെ പഠനം ആണ് ഈ പ്രശ്നം കാരണം അത് നിൽക്കാതെ ഇരുന്നാൽ മതി
അമ്മു : നീ എന്താ പെണ്ണേ ഇങ്ങനെ വെറും പഠനം എന്ന ചിന്തമാത്രമെ ഉള്ളോ
അച്ചു : അമ്മു നിനക്ക് അറിയുന്നത് അല്ലേ വേറെ ഒരാളുടെ സ്പോൺസർഷിപ്പിൽ ആണ് ഞാൻ പഠിക്കുന്നത് എന്ന്
അമ്മു : ആ അറിയാം അതും ഇതും തമ്മിൽ എന്താ ബന്ധം
അച്ചു : എടി ഞാൻ നന്നായി പഠിക്കുന്നത് കൊണ്ടല്ലേ ആ വ്യക്തി എൻ്റെ പഠന ചിലവ് എടുക്കുന്നത് അങ്ങനെ ഉള്ളപ്പോൾ എൻ്റെ പഠിപ്പ് നിന്നാൽ അത് ആ വ്യക്തിയോട് ഞാൻ ചെയ്യുന്ന തെറ്റ് അല്ലേ എന്നേയും എൻ്റെ പഠിപ്പിനെയും വിശ്വാസം ഉള്ളത് കൊണ്ടല്ലേ എന്നെ സ്പോൺസർ ചെയ്തത് അങ്ങനെ ഉള്ളപ്പോൾ അവരുടെ പ്രതീക്ഷ ഞാൻ തെറ്റിക്കുന്നത് ശരിയല്ലല്ലോ
അമ്മു : അതിന് നിൻ്റെ പഠിപ്പിന് ഇപ്പൊ എന്താ കുഴപ്പം നീ നന്നായി തന്നെ പഠിക്കുന്നുണ്ടല്ലോ പിന്നെ എന്താ
അച്ചു : അതല്ലെടി ഇന്നത്തെ സംഭവം മനസ്സിൽ നിന്നും പോകുന്നില്ല എനിക്ക് എന്തോ നല്ല പേടി ഉണ്ട്
അമ്മു : നീ പേടിക്കാതെ ഞാൻ ഇല്ലെ കൂടെ നമുക്ക് അവരെ കണ്ട് പറയാം നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല നിന്നോട് ദേഷ്യം ഒന്നും തോന്നരുത് എന്ന്
അച്ചു : അവർ പ്രശ്നം ഉണ്ടാക്കുമോ
അമ്മു : ഉണ്ടാക്കാൻ വഴി ഇല്ല കാരണം നമ്മൾ മാപ്പ് ചോദിക്കുന്നുണ്ടല്ലോ അപ്പോ ചിലപ്പോൾ ഒന്നും ചെയ്യില്ലായിരിക്കും
അച്ചു : മ്മ് ഡീ നാളെ ക്ലാസ് കഴിഞ്ഞു വരുമ്പോൾ പാട് വാങ്ങാൻ ഒന്ന് ഓർമിപ്പിക്കണെ
അമ്മു : മ്മ്മ് ഓർമിപ്പിക്കാം
അച്ചു : എന്നാ ഉറങ്ങാൻ നോക്കിക്കോ ഇല്ലെങ്കിൽ നീക്കാൻ വൈകും
അമ്മു : മ്മ്മ് നീയും ഉറങ്ങാൻ നോക്കിക്കോ ഇനി ടെൻഷൻ ഒന്നും വേണ്ട
അച്ചു : മ്മ്
