( അജുവും അച്ചുവും അടുത്ത് സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ ദീപ്തിക്ക് ദേഷ്യം കയറിയിരുന്നു അവള് ജോണിനെ ഒന്ന് നോക്കി അതിന് അർത്ഥം മനസ്സിലാക്കിയ ജോൺ അജുവിൻ്റെ നേരെ പാഞ്ഞു കൂടെ അരുണും വരുണും ഉണ്ടായിരുന്നു…
ജോൺ അജുവിൻ്റെ നേരെ പാഞ്ഞു വരുന്നത് കണ്ട അജു വേഗം അച്ചുവിനേയും അമ്മുവിനെയും കുറച്ച് മാറ്റി നിർത്തി പാഞ്ഞ് എത്തിയ ജോൺ അജുവിനെ അടിക്കാൻ ആയി കൈ ഓങ്ങിയതും അച്ചുവും അമ്മുവും പേടിച്ച് കണ്ണടച്ചുപോയി എന്നാൽ പിന്നെ കേട്ടത് ജോണിൻ്റെ കരച്ചിൽ ആണ് അത് കേട്ട് കൺ തുറന്നപ്പോൾ അച്ചുവും അമ്മുവും കണ്ട കാഴ്ച്ച എന്താണെന്നാൽ തങ്ങൾക്ക് ചുറ്റും നിൽക്കുന്ന കുറച്ച് കറുപ്പ് വസ്ത്രദാരികളെയാണ് അവർ ആണ് ജോണിനെ എടുത്ത് എറിഞ്ഞത് പിന്നെ അവിടെ നടന്നത് ഒരു കൂട്ട തല്ല് തന്നെ ആയിരുന്നു എന്നാൽ അടി കൊണ്ടത് മുഴുവനും ജോണും കൂട്ടരും ആയിരുന്നു ഇതെല്ലാം കണ്ടു ദീപ്തിയും അനഘയും ബാക്കി ഉള്ളവരും പേടിച്ച് പോയിരുന്നു
അടി കൊണ്ട് കിടക്കുന്ന ജോണിന് അടുത്തേക്ക് വന്നുകൊണ്ട് അജു പറഞ്ഞു )
അജു : ഡാ ജോണെ നീ എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞിട്ട് എന്താടാ ഇങ്ങനെ കിടക്കുന്നത് വാ വന്നു കൊല്ല്
ജോൺ : നീ ജയിച്ചെന്ന് കരുതേണ്ട ആർക്ക് വേണ്ടിയാണോ നീ ഞങ്ങളെ തല്ലിയത് അവൾക്ക് ഇനി ഇവിടെ സമാധാനം ആയി പഠിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ നിനക്ക്
അജു : അവളുടെ നേരെ നിൻ്റെ ചെറുവിരൽ പോലും നീ അനക്കിയാൽ ദേ നോക്ക് ( അജു ഷർട്ട് ഒരൽപ്പം ഉയർത്തി അരയിലെ ഗൺ കാണിച്ച് കൊണ്ട് പറഞ്ഞു ) ഇത് ഞാൻ എടുത്ത് പ്രയോഗിക്കും പിന്നെ നിൻ്റെ തന്തക്ക് വായ്ക്കിനി ഇടാൻ പോലും നീ ബാക്കി ഉണ്ടാവില്ല നിങ്ങൾക്ക് ഇപ്പോഴും എന്നെ ശരിക്കും മനസ്സിലായിട്ടില്ല അതാ പിന്നെ ഇത് എൻ്റെ കുറച്ച് ഫ്രണ്ട്സ് ആണ് ഇത് പോലെ ഇനിയും കുറേ പേര് കൂടി ഉണ്ട് വേണ്ടി വന്നാൽ അവരേയും ഞാൻ ഇങ്ങു ഇറക്കും അത് ഓർത്താൽ നന്ന്
( അത് പറഞ്ഞു തീർത്ത അജുവിൻ്റെ മുഖത്തെ വന്യത കണ്ട് ജോണിൻ്റെ ഉള്ളിൽ പേടി കൂടിയിരുന്നു ജോണിൻ്റെ മാത്രം അല്ല അവൻ്റെ ഗ്യങ്ങിൻ്റെയും.
ജോണും കൂട്ടരും നോക്കി നിൽക്കെ ആ കറുത്ത വസ്ത്രധാരികൾ പജേറോയിലേക്കും ഫോർച്ചുണറിലേക്കും കയറിയിരുന്നു ആ രണ്ടു വണ്ടിയും അവിടെ നിന്നും പോയപ്പോൾ ആണ് അവർ അജുവിനെ ശ്രദ്ധിക്കുന്നത് )
ജോൺ : ദീപ്തി ഇവൻ സാധാരണക്കാരൻ അല്ല ഇവനോട് കളിക്കുമ്പോൾ സൂക്ഷിക്കണം നീ നിൻ്റെ ഏട്ടനോട് ചോദിച്ചു ഇവൻ്റെ ഡീറ്റെയിൽസ് എടുക്കാൻ നോക്ക്
ദീപ്തി : അത് ഞാൻ ഏറ്റു പക്ഷേ നേരിട്ട് ഇനി ഒരു യുദ്ധം വേണ്ട നമുക്ക് ഒന്ന് വൈറ്റ് ചെയ്യാം
അനു : നിങ്ങള് വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം
സാന്ദ്ര : ഡീ അവൻ ഇനിയും പോയിട്ടില്ല ല്ലോ ദേ നോക്ക്
അജു : അമ്മൂ നിങ്ങൾ എന്താ ഇങ്ങനെ നിൽക്കുന്നത് വാ വന്നു വണ്ടിയിൽ കയറ് ഞാൻ വീട്ടിലേക്ക് ആക്കി തരാം
( അമ്മു ഒന്ന് മടിച്ചെങ്കിലും അച്ചു നേരെ തിരിച്ചു ആയിരുന്നു അവള് വേഗം അജുവിൻ്റെ കാറിൽ കയറി അമ്മു കരുതിയത് അച്ചുവിന് ധൈര്യം വച്ചു എന്നാണ് എന്നാൽ പേടിച്ചിട്ടാണ് അവള് വേഗം കാറിൽ കയറിയത് എന്ന് അച്ചുവിൻ്റെ കൈ കാലുകളുടെ വിറ കണ്ടപ്പോൾ ആണ് അമ്മുവിന് കാര്യം മനസ്സിലായത്
അജു അവരേയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി പൊടി പാറിച്ചു പോകുന്ന ആ Mustang കാറിനെ നോക്കി ജോണും കൂട്ടരും അങ്ങനെ നിന്നു )
ജോൺ : ഞാൻ നിങ്ങളോട് മുൻപ് പറഞ്ഞത് ഓർമ്മ ഉണ്ടോ അവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ടെന്ന്
അനു : നീ ആരോ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു അത് ആരാണെന്ന് ഇത് വരെ പറഞ്ഞില്ലല്ലോ
ജോൺ : അത് അവർ ആണ് ഞങ്ങളെ ഇങ്ങനെ ആക്കിയ അവൻ്റെ ആളുകൾ
ദീപ്തി : അത് നിനക്ക് എങ്ങിനെ മനസിലായി
ജോൺ : അന്നു ഞാൻ അർജുനെ ഫോളോ ചെയ്തപ്പോൾ എൻ്റെ തൊട്ടു പുറകെ ഈ രണ്ടു വണ്ടികളും ഉണ്ടായിരുന്നു അപ്പോ ഞാൻ അത് കാര്യമാക്കിയില്ല എന്നാൽ അന്നു നമ്മൾ മാളിൽ പോയപ്പോൾ അവിടെയും ഈ കാറുകൾ ഉണ്ടായിരുന്നു അതാ ഞാൻ അന്നു പറഞ്ഞത് അവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന്
ക്രിസ്റ്റീന : നമുക്ക് ഇപ്പൊ എന്തായാലും ഹോസ്പിറ്റലിൽ പോകാം വാ
ശ്രുതി : സാന്ദ്ര നീ കാർ എടുത്ത് വാ
( സാന്ദ്ര കാർ എടുത്ത് വന്നു അവരെ കാറിൽ കയറ്റി കൂടാതെ ദീപ്തിയും അവളുടെ കാർ എടുത്തു വന്നു അങ്ങനെ അവർ എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി
ചന്ദ്രോത്ത് വക ഹോസ്പിറ്റലിൽ ആണ് അവർ പോയത് അത് കൊണ്ട് തന്നെ കേസ് ആക്കാൻ ഒന്നും അവർ നിന്നില്ല പക്ഷേ ദീപ്തിയുടെ അച്ഛനും ഏട്ടനും ചെറിയച്ചനും ഈ കാര്യങ്ങൾ അറിഞ്ഞു
ഡോക്ടറെ കണ്ട് മെഡിസിനും വാങ്ങി അവർ എല്ലാവരും വീട്ടിലേക്ക് മടങ്ങി ഇനി ഒരു തിരിച്ചടി അത് പ്ലാൻ ചെയ്തു മതി എന്ന തീരുമാനത്തോടെ.
ഇതിനിടയിൽ അജു അച്ചുവിനെയം അമ്മുവിനേയും വീട്ടിലേക്ക് എത്തിച്ച് അജുവിൻ്റെ ഫ്ലാറ്റിലേക്ക് മടങ്ങിയിരുന്നു
അവരുടെ യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല അത് കൊണ്ട് തന്നെ അജു കുറച്ച് അപ്പ്സെറ്റ് ആയിരുന്നു. രാത്രി ചന്ദ്രോത്ത് വീട്ടിൽ അജുവിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു )
