അച്ചുവിൻ്റെ രാജകുമാരൻ – 7 23അടിപൊളി 

( കോളേജിലേക്ക് എത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുന്ന a ദീപ്തിയേയും അവളുടെ ഗ്യാങ്ങിനേയും അച്ചുവും അമ്മുവും കണ്ടിരുന്നു അവരെ കണ്ടപ്പോൾ തന്നെ അച്ചുവിന് ഉള്ളിൽ പേടി തുടങ്ങിയിരുന്നു എന്നാൽ അമ്മു ഉള്ള ധൈര്യം കൊണ്ട് അച്ചു അവളുടെ പേടി പുറത്ത് കാണിച്ചില്ല അമ്മു പറഞ്ഞ പോലെ നേരെ ചെന്ന് സോറി പറയാം എന്നു മനസ്സിലോർത്തു അവൾ അവരുടെ അടുത്തേക്ക് നടന്നു )

അച്ചു : ദീപ്തി ഇന്നലെ ഉണ്ടായ പ്രശ്നത്തിൽ എനിക്ക് ഒരു പങ്കും ഇല്ല
ദീപ്തി : അതിന് നിന്നോട് ആരാ ചോദിച്ചെ നിനക്ക് അതിൽ പങ്ക് ഉണ്ടോ എന്ന്
അച്ചു : ജോൺ എനിക്ക് നേരെ മോശം ആയി പെരുമാറാൻ ശ്രമിച്ചപ്പോൾ ആണ് അർജുൻ സാർ ജോണിനെ തല്ലിയത് എന്ന് ഞാൻ അറിഞ്ഞു അതുകൊണ്ട് നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടാവാൻ വഴി ഉണ്ട് അപ്പോ നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റേണ്ടത് എൻ്റെ കടമയാണ് ഇല്ലെങ്കിൽ ഞാൻ കാരണം ആണ് ഈ പ്രശനം ഉണ്ടായത് എന്ന് പറഞ്ഞു നിങ്ങൾ ചിലപ്പോൾ വീണ്ടും എന്നോട് വഴക്കിനു വരും
ദീപ്തി : അത് ഉറപ്പല്ലേ നിൻ്റെ അർജുൻ സാർ എൻ്റെ കൂട്ടുക്കാരെ ആൾക്കാരെ കൂട്ടി തല്ലിയല്ലെ അതിന് കാരണം ആയത് നീ തന്നെയാണ് അല്ല അറിയാത്തത് കൊണ്ട് ചോദിക്കുകയാ നിനക്ക് വല്ല പ്രശ്നവും വരുമ്പോൾ നിന്നെ സഹായിക്കാൻ അവൻ നിൻ്റെ ആരാ
അച്ചു : എനിക്ക് അറിയില്ല സാറിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്നാൽ എൻ്റെ അനിയന് ഒരു പ്രശ്നം വന്ന സമയത്ത് മുൻപരിചയം പോലും ഇല്ലാത്ത എൻ്റെ അനിയനെ സഹായിക്കാൻ വന്ന ആളാണ് അർജുൻ സാർ അദ്ദേഹം എനിക്ക് ദൈവത്തെ പോലെയാണ്
അനു : എന്നാ നീ ഒന്ന് ഓർത്തോ നിൻ്റെ ആ ദൈവത്തിനു അധികം ആയുസ് കാണില്ല അധികം വൈകാതെ തന്നെ അവനെ ഞങ്ങൾ തീർക്കും ….

( അത് പറഞ്ഞു കഴിഞ്ഞതും പിന്നെ ടപ്പേ… എന്നൊരു സൗണ്ട് കേട്ട് ആണ് എല്ലാവരും അനുവിനെ ശ്രദ്ധിക്കുന്നത് അർജുനെ തീർക്കും എന്ന് അനഘ പറഞ്ഞപ്പോൾ അച്ചുവിൻ്റെ ഉള്ളിൽ അതൊരു തീ ആയി പടർന്നു ഇത് വരെ തോന്നാത്ത ദേഷ്യവും വാശിയും അവളിൽ പടർന്നു കയറി അച്ചു തിരികെ പ്രതികരിക്കില്ല എന്ന് കരുതി നിൽക്കുകയായിരുന്ന അനഘ കവിളിൽ കിട്ടിയ അടിയുടെ ആഘാതത്തിൽ പുറകോട്ട് വീഴാൻ പോയി ആ അടിയുടെ സൗണ്ട് ആണ് എല്ലാവരും കേട്ടത്
കണ്ട് നിന്ന എല്ലാവർക്കും അതൊരു ഷോക്ക് ആയി മാറിയിരുന്നു കാരണം ഇത് വരെ അച്ചുവിനെ ഉപദ്രവിച്ച ദീപ്തിയുടെ ഗ്യാങ്ങിൻ്റെ നേരെ അവള് ഒന്ന് ചെറുവിരൽ പോലും അനക്കിയിരുന്നില്ല അങ്ങനെ ഉള്ള ഒരാള് ഇന്ന് ദീപ്തിയുടെ കസിൻ ആയ അനഘയെ തല്ലിയത് ആ പ്രവർത്തി കണ്ട് നിന്നവർ എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു എന്നാൽ അതിൽ കൂടുതൽ ഞെട്ടിയത് ദീപ്തിയും ഗ്യാങ്ങും ആണ് അത് പോലെ തന്നെ വണ്ടർ അടിച്ചു നിൽക്കുകയായിരുന്നു നമ്മുടെ അമ്മുവും കാരണം നാളിതു വരെയായി അച്ചുവിൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാള് ആയ അമ്മു പോലും പ്രതീക്ഷിക്കാത്ത ഒന്നാണ് അവിടെ നടന്നത് പ്രശ്നം പറഞ്ഞു തീർക്കാൻ വന്ന അച്ചു കരയുമോ എന്നൊരു പേടി മാത്രമേ അമ്മുവിന് ഉണ്ടായിരുന്നുള്ളൂ അങ്ങനെ പ്രതീക്ഷിച്ച് നിൽക്കുമ്പോൾ ആണ് ഇങ്ങനെ ഒരു ട്വിസ്റ്റ് നടക്കുന്നത്
മിക്ക കുട്ടികളും ഇത് കണ്ടെന്ന് മനസ്സിലാക്കിയതോടെ അമ്മു വേഗം അച്ചുവിനെ കൂട്ടി ക്ലാസ്സിലേക്ക് പോയി എന്നാൽ ഓർക്കാ പുറത്ത് കിട്ടിയ അടിയുടെ വേദനയും ബാക്കി കുട്ടികൾ കണ്ടതിൽ ഉള്ള നിരാശയും ഉള്ളിൽ ഒതുക്കി അനഘ വേഗം കോളേജിൽ നിന്ന് വണ്ടി എടുത്ത് പുറത്തേക്ക് പോയി ദീപ്തി ആ സംഭവത്തിൻ്റെ ഷോക്കിൽ ആയിരുന്നു അച്ചു ഒരിക്കലും ഇങ്ങനെ പ്രതികരിക്കും എന്ന് മനസ്സിൽ പോലും ആഗ്രഹിക്കാത്ത ഒരാൾ ആയിരുന്നു ദീപ്തി
കൂട്ടുക്കാർ തട്ടി വിളിച്ചപ്പോൾ ആണ് അവൾ റിയലിറ്റീയിലേക്ക് വന്നത് … )

സാന്ദ്ര : ഡീ ദീപ്തി അനു ദേ പോകുന്നു അവളെ ഒറ്റക്ക് വിടല്ലെ വാ
ശ്രുതി : ക്രിസ്റ്റി നീ കാർ എടുത്തു വാ ഇന്ന് ഇനി ക്ലാസിൽ കയറേണ്ട വേഗം ചെല്ല്
ക്രിസ്റ്റീന : ആഹ് ഡീ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ദാ വരുന്നു
സാന്ദ്ര : ദീപ്തി നീ അനുവിനെ ഒന്ന് വിളിച്ച് നോക്ക് അവളോട് നിൽക്കാൻ പറ നമ്മളും വരുന്നുണ്ടെന്ന് പറയ്
ദീപ്തി : ഞാൻ വിളിച്ച് നോക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *