അച്ചുവിൻ്റെ രാജകുമാരൻ – 7 23അടിപൊളി 

ദീപ്തി : അനു നീ എന്തിനാ ഈ ബാറിലേക്ക് വന്നേ
അനു : പിന്നെ ഞാൻ എന്താ ചെയ്യേണ്ടേ
എൻ്റെ അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് വേറെ എങ്ങോട്ടും പോവാൻ തോന്നിയില്ല
ദീപ്തി : അനു ഞാൻ എത്ര തവണ ഫോൺ വിളിച്ചു എന്താ നീ എടുക്കാഞ്ഞെ
അനു : ദീപ്തി നിനക്ക് എൻ്റെ മാനസികാവസ്ഥ അറിയാഞ്ഞിട്ടാ ആ പീറ പെണ്ണ് എല്ലാവരുടെയും മുൻപിൽ വച്ച് എന്നെ തല്ലിയിട്ടും അവൾക്ക് എതിരെ ഒരു ചെറുവിരൽ പോലും നിങ്ങളാരും അനക്കിയില്ലല്ലോ അത് കണ്ടപ്പോൾ ആണ് എനിക്ക് ഏറ്റവും അധികം സങ്കടം ആയത് അതാ ഞാൻ ഒന്നും പറയാതെ പോന്നത്
ശ്രുതി : അനു നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ
സാന്ദ്ര : നിനക്ക് തോന്നുന്നുണ്ടോ ഞങ്ങൾ നിന്നെ ഒറ്റക്ക് ആക്കും എന്ന്
അനു : പിന്നെ ഇന്ന് എന്താ അവിടെ ഉണ്ടായത് അവള് ആ അശ്വതി എന്നെ തള്ളിയപ്പോൾ നിങ്ങള് എല്ലാവരും നോക്കി നിൽക്കുകയായിരുന്നില്ലെ
ക്രിസ്റ്റീന : എൻ്റെ അനു അത് നീ വിചാരിക്കും പോലെ ഞങ്ങൾ വേണം എന്ന് കരുതി നോക്കി നിന്നതല്ല
ഇന്ന് വരെ നമ്മുടെ കോളേജിൽ ആരെങ്കിലും നമുക്ക് എതിരെ ഒന്ന് മൂളാൻ പോലും ദൈര്യം കാണിച്ചിട്ടില്ല അങ്ങനെ ഉള്ളപ്പോൾ അവൾ നിന്നെ തല്ലിയത് നിന്നെക്കാൾ ഷോക്ക് ആയത് ഞങ്ങൾക്ക് ആണ്
ദീപ്തി : നിനക്ക് തോന്നുന്നുണ്ടോ നിന്നെ തല്ലിയ അവളെ നമ്മൾ വെറുതെ വിടും എന്ന് അപ്പോഴത്തെ അവസ്ഥയിൽ അവളുടെ പ്രതികരണം സത്യത്തിൽ എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു ഇന്നേ വരെ നമ്മളെ പേടിച്ച് നടന്നിരുന്ന അവളുടെ ഭാവ മാറ്റം നീയും കണ്ടതല്ലേ
സത്യം പറഞ്ഞാൽ അപ്പോ എന്ത് ചെയ്യണം എന്ന് പോലും അറിയാതെയായി അതിൻ്റെ ഇടയിൽ കൂടെ നിൻ്റെ ഈ തെറ്റി പോക്കും
അനു : ദീപ്തി നിനക്ക് അറിയില്ലേ നമ്മളെ വീട്ടിൽ പോലും ആരും ഇതുവരെ തല്ലിയിട്ടില്ല അങ്ങനെ ഉള്ളപ്പോൾ അവൾ എന്നെ തല്ലിയത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായ ഒന്നാണ്
ശ്രുതി : അനു അതിന് നീ ഇവിടെ വന്ന് മദ്ധ്യപിച്ചിട്ട് എന്താ കാര്യം
അവൾക്ക് ഉള്ള ശിക്ഷ അത് കൊടുത്തേ പറ്റൂ
ക്രിസ്റ്റീന : അതെ ദീപ്തി നമ്മൾ എന്തെങ്കിലും ഒന്ന് ചെയ്യണം ഇല്ലെങ്കിൽ കോളേജിൽ ഉള്ള ബാക്കി കുട്ടികൾക്കും നമ്മുടെ മേലെ ഉള്ള പേടി പോവും അത് ഉണ്ടായിക്കൂടാ
സാന്ദ്ര : നമ്മളോട് കളിച്ചാൽ എന്താണ് ഉണ്ടാവാൻ പോവുന്നത് എന്ന് എല്ലാവരെയും അറിയിക്കണം
അനു : അതെ ഇനി ഒരിക്കൽ കൂടി അവളുടെ കൈ ആരുടെയും നേരെ പൊങ്ങരുത് അതിന് എന്താ വേണ്ടത് എന്നുവച്ചാൽ അത് ചെയ്യാം എത്രയും പെട്ടന്ന് തന്നെ
ദീപ്തി : നമ്മൾ ആയിട്ട് ഇപ്പൊ ഒരു തീരുമാനം എടുക്കേണ്ട നമുക്ക് ആദ്യം ജോണിനെ ഒന്ന് കാണാം അവൻ എന്താ പറയുന്നത് എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി നോക്കാം
അനു : എന്നാൽ വാ ഇപ്പൊ തന്നെ അവനെ കാണാൻ പോവാം
ശ്രുതി : എന്നാ അരുണിനേയും വരുണിനേയും കൂടെ വിളിക്കാം
ദീപ്തി : ഒരു കാര്യം ചെയ്യാം നീ അവരെ വിളിച്ചു റെഡി ആയി നിൽക്കാൻ പറ നമ്മൾ പോകുന്ന പോക്കിൽ അവരെ പിക് ചെയ്തു നേരെ ജോണിൻ്റെ വീട്ടിലേക്ക് പോകാം
ബാക്കി നമുക്ക് അവരോട് കൂടി ചോദിച്ചിട്ട് എന്താ വേണ്ടത് എന്നുവച്ചാൽ ചെയ്യാം

( ബസ്സിറങ്ങി അച്ചുവും അമ്മുവും വീട്ടിലേക്ക് നടക്കുകയായിരുന്നു അത് വരെ ഒന്നും സംസാരിക്കാതെയാണ് രണ്ടു പേരും വന്നത് എന്നാൽ അച്ചുവിൻ്റെ അവസ്ഥ കണ്ടു അത് എങ്ങെനെ എങ്കിലും ഓക്കെ ആക്കണം എന്ന ചിന്ത ആയിരുന്നു അമ്മുവിന് അവള് അച്ചുവിനോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങി )

അമ്മു : അച്ചു ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ നീ
അച്ചു : എന്താ അമ്മു നീ ചോദിക്ക് എനിക്ക് അറിയുന്നത് ആണെങ്കിൽ പറയാം
അമ്മു : നിനക്ക് അറിയുന്ന കാര്യം തന്നെയാണ് നീ സത്യം പറയുമോ ഇല്ലെയോ അത് പറ
അച്ചു : ആ നീ ചോദിക്ക് ഞാൻ സത്യം പറയാം
അമ്മു : നീ ഇന്ന് എന്തിനാ ആ അനഘയെ തല്ലിയത് അവൾ അർജ്ജുവേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ നീ എന്തിനാ അങ്ങനെ പ്രതികരിച്ചത് നിൻ്റെ മുഖം ആകെ മാറി ചുവന്നു തുടുത്തു കണ്ണുകൾ രണ്ടും ചുവന്നു കണ്ണിൽ വെള്ളം വന്ന അവസ്ഥ ആയിരുന്നല്ലോ നിൻ്റെ
അത് എന്ത് കൊണ്ടാണ് എന്ന് എന്നോട് പറ
കള്ളം പറയാൻ നിൽക്കേണ്ട നീ സത്യം പറയാം എന്ന് പറഞ്ഞിട്ടുണ്ട്
അച്ചു : അമ്മൂസേ സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല അനഘ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എൻ്റെ ഉള്ളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ച പോലെയാണ് എനിക്ക് തോന്നിയത് കണ്ണിൽ ഇരുട്ട് കയറും പോലെ പിന്നെ എൻ്റെ മനസ്സ് എൻ്റെ കയ്യിൽ ആയിരുന്നില്ല അവള് സാറിനെ കൊല്ലും എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആവാത്ത വിധം ദേഷ്യം വന്നിരുന്നു ഞാൻ ചിന്തിക്കുന്നതിന് മുൻപ് തന്നെ എൻ്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു മനപ്പൂർവ്വം അല്ല ഞാൻ അവളെ തല്ലിയത് എന്നെ എൻ്റെ ഉള്ളിൽ ഇരുന്നു ആരോ നിയന്ത്രിക്കും പോലെ തോന്നി എനിക്ക്
അവളെ തല്ലി അവിടെ നിന്നും പോയപ്പോൾ ആണ് എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാൻ തുടങ്ങിയത് പിന്നെ ആ സമയത്ത് അനഘയോട് സോറി പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായി
അമ്മൂസേ എനിക്ക് എന്തോ പേടി തോന്നുന്നു എനിക്ക് എന്തെങ്കിലും പറ്റിയാൽ എൻ്റെ സച്ചുട്ടനെ നീ നോക്കിക്കോണെ
അമ്മു : ദേ പെണ്ണേ വെറുതെ അറം പറ്റുന്ന കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കേണ്ട കേട്ടോ നീ ടെൻഷൻ ആവാതെ നമുക്ക് എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം ഇതൊന്ന് കോമ്പ്രമൈസ് ആക്കാൻ ഇനി എന്തായാലും രണ്ടു ദിവസം കഴിഞ്ഞ് ക്ലാസ്സിൽ പോയാൽ മതി അപ്പോഴേക്കും എല്ലാം ഒന്ന് തണുക്കട്ടെ
അച്ചു : അല്ലെടി വീട്ടിൽ ചെല്ലുമ്പോൾ ശാരദ്ദേച്ചി ചോദിച്ചാൽ എന്താ പറയുക
അമ്മു : നീ അത് ഓർത്ത് പേടിക്കേണ്ട കോളേജിൽ സ്ട്രൈക്ക് ആണെന്ന് പറയാം നീ ആയിട്ട് സത്യം ഒന്നും വിളിച്ച് പറയാതിരുന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *