( അമ്മു ക്യാൻ്റീൻ വിട്ടു പോകുമ്പോൾ
പ്രിൻസിപ്പൽ അങ്ങോട്ട് വരുന്നുണ്ടായിരുന്നു കുട്ടികൾ പറഞ്ഞു പ്രശ്നം അറിഞ്ഞു വരികയായിരുന്നു അദ്ദേഹം എന്നാൽ അർജ്ജുനെ കണ്ട് പ്രിൻസിപ്പൽ ഒന്ന് സ്റ്റക്ക് ആയി പെട്ടെന്ന് തന്നെ അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുകയും ചെയ്തു …. )
പ്രിൻസി : ഹേയ് അർജുൻ താൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ
അജു : ഹേയ് സാർ ഞാൻ നാട്ടിൽ വന്നപ്പോൾ ഒന്ന് ഇവിടം വരെ വന്നിട്ട് പോകാം എന്ന് കരുതി
പ്രിൻസി : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം സുഖമാണോ
അജു : യെസ് സാർ പിന്നെ ഞാൻ വന്നത് എന്തിനാണ് എന്ന് സാറിന് മനസിലായി കാണുമല്ലോ
പ്രിൻസി : യെസ് അർജുൻ നമുക്ക് ഓഫീസിൽ ഇരുന്നു സംസാരിക്കാം
അജു : ഓക്കെ സാർ
അല്ല സാർ എന്താ ക്യാൻ്റീനിൽ ഇവിടുന്ന് ആണോ കഴിക്കാറ്
പ്രിൻസി : ഓ ഞാൻ വന്ന കാര്യം തന്നെ കണ്ടപ്പോൾ മറന്നു ഇവിടെ എന്തോ പ്രശ്നം ഉണ്ട് എന്ന് സ്റ്റുഡൻ്റ്സ് വന്നു പറഞ്ഞു പുറത്ത് നിന്ന് വന്ന ഒരാളും ഇവിടുത്തെ സ്റ്റുഡൻ്റും തമ്മിൽ ആണ് പ്രശ്നം എന്ന് പറഞ്ഞു അത് നോക്കനാ ഞാൻ വന്നത്
അജു : ഈ ജോൺ ഇവിടുത്തെ സ്റ്റുഡൻ്റ് അല്ലേ അവൻ ആൾ എങ്ങനെയാ
പ്രിൻസി : അപ്പോ അർജുൻ ജോണും താനും ആണോ പ്രശ്നം ഉണ്ടായത്
അജു : അതെ
പ്രിൻസി : അതിന് അവനോടു പ്രശ്നം ഉണ്ടാക്കാൻ നിങ്ങള് തമ്മിൽ മുൻപ് എന്തെങ്കിലും വഴക്ക് ഉണ്ടായിട്ടുണ്ടോ
അജു : ഇല്ല ഞാൻ അവനെ കാണുന്നത് തന്നെ ഇപ്പോഴാ
പ്രിൻസി : പിന്നെ താൻ എന്തിനാ അവനോടു പ്രശ്നത്തിന് പോയത് അവൻ ആൾ ശരിയല്ല പിന്നെ പണക്കാരുടെ മക്കൾ ആയാൽ എന്തും ആവാം എന്നാണല്ലോ
അജു : അങ്ങനെയൊക്കെ ഉണ്ടോ പണക്കാർക്ക് എന്തും ആവാം എന്നാണോ
പ്രിൻസി : അങ്ങനെ അല്ല അർജുൻ ഇവിടെ കുറച്ച് പണ ചാക്കുകൾ ഉണ്ട് അവർക്ക് എതിരെ ഇത് വരെ ആരും അങ്ങനെ കംപ്ലൈൻ്റ് ഒന്നും കൊടുക്കാൻ തയാറായിട്ടില്ല കാരണം ജീവനിൽ പേടിച്ചിട്ട് ആണ് ഇവിടെ ഉള്ള ബാക്കി കുട്ടികൾ പൊതുവേ അവരുമായി അങ്ങനെ ഒരു പ്രശ്നത്തിന് പോകാറില്ല
അജു : അപ്പോ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെ ഇവിടെ
പ്രിൻസി : അങ്ങനെ അല്ല അർജുൻ അവർ കംപ്ലൈൻ്റ് തന്നാലും അതിന് എതിരെ മാനേജ് മെൻ്റ് ഒരു നടപടിയും സ്വീകരിക്കില്ല കാരണം ഈ കോളേജിൻ്റെ പലതും അവരുടെ വീട്ടുകാർ സ്പോൺസർ ചെയ്തതാണ് അത് കൊണ്ട് തന്നെ അവർക്കെതിരെ നടപടി എടുക്കാൻ മാനേജ് മെൻ്റ് പുറകോട്ട് ആണ്
അജു : ഓ അപ്പോ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്
പ്രിൻസി : അല്ല അർജുൻ എന്തിനാ ജോണുമായി വഴക്ക് ആയത് അത് പറഞ്ഞില്ല നമുക്ക് ഓഫീസിലേക്ക് ഇരിക്കാം അർജുൻ വാ
( പ്രിൻസി കാൻ്റീനിലേക്ക് വരുന്നത് കണ്ട അച്ചു അമ്മുവിനെ കൂട്ടി തിരിച്ച് കാൻ്റീനിലേക്കു തന്നെ വന്നിരുന്നു കാരണം പ്രിൻസിപ്പൽ അർജുനെ എന്തെങ്കിലും വഴക്ക് പറയും എന്ന് കരുതിയാണ് അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പ്രിൻസിയോട് പറഞ്ഞ് അർജുനെ പ്രശ്നത്തിൽ നിന്നും ഒഴിവാക്കാൻ ആയിരുന്നു അച്ചുവിൻ്റെ ശ്രമം.
എന്നാൽ ക്യാൻ്റീനിൽ വന്നപ്പോൾ അജുവും പ്രിൻസിയും ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ അച്ചുവിനും അമ്മുവിനും എന്തോ ഒരു പ്രത്യേകത തോന്നി കാരണം ആദ്യമായി കാണുന്ന ഒരാളോട് സംസാരിക്കുന്ന പോലെ അല്ല പ്രിൻസി അജുവിനോട് സംസാരിക്കുന്നത് അത് കണ്ടപ്പോൾ അച്ചുവും അമ്മുവും മറഞ്ഞു നിന്നു അവർ സംസാരിക്കുന്നത് കേൾക്കാൻ തുടങ്ങി അതുവരെ പറഞ്ഞത് മുഴുവനും അവർ രണ്ടു പേരും കേട്ടു എന്നാൽ പ്രിൻസി അജുവിനെ കൂട്ടി ഓഫീസിലേക്ക് പോയപ്പോൾ അവർക്ക് ബാക്കി കേൾക്കാൻ പറ്റിയില്ല പിന്നെ അവർ അവരുടെ പിറകെ പോകാനും നിന്നില്ല ക്ലാസ് തുടങ്ങാൻ ആയിരുന്നു അത് കൊണ്ട് അവർ രണ്ടു പേരും ക്ലാസ്സിലേക്ക് പോയി )
പ്രിൻസി : അർജുൻ ഇരിക്കൂ
അജു : താങ്ക്യൂ
പ്രിൻസി : ഓക്കേ അർജുൻ ഇനി പറയൂ എന്തിനാണ് നിങ്ങളും ജോണും തമ്മിൽ വഴക്ക് ഉണ്ടായത്
അജു : സാർ ഞാൻ ഒരു ചായ കുടിക്കാനായി ക്യാൻ്റീനിൽ പോയതാണ് അപ്പോ ഞാൻ കാണുന്നത് ഈ പറയുന്ന ജോൺ ഇവിടെ പഠിക്കുന്ന ഒരു കുട്ടിയുടെ ദേഹത്തേക്ക് ടൊമാറ്റോ സോസ് ഒഴിക്കാൻ നിൽക്കുന്നത് ആണ് പൊതുവേ ഞാൻ ആരോടും അങ്ങനെ പ്രശ്നത്തിന് പോകാറില്ല എന്നാൽ ഇതിൽ ഞാൻ ഇടപെടാൻ കാരണം ഉണ്ട്
അവൻ ഉപദ്രവിക്കാൻ നോക്കിയത് എനിക്ക് അറിയാവുന്ന ഒരു കുട്ടിയെ ആണ് പറഞ്ഞാൽ സാറിനും മനസ്സിലാവും അശ്വതി എന്നാ ആ കുട്ടിയുടെ പേര് ഇപ്പൊ സാറിന് മനസ്സിലായി കാണുമല്ലോ ഞാൻ വെറുതെ കയറി ഇടപ്പെട്ടത് അല്ല എന്ന്
പ്രിൻസി : സോറി അർജുൻ ഇതിന് ഇങ്ങനെ ഒരു മറുവശം കൂടിയുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു പിന്നെ അർജുൻ ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല ന്യായം അർജുൻ്റെ ഭാഗത്ത് തന്നെയാണ് പിന്നെ ഇത് ഒരു പ്രശ്നം ആക്കരുത് അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാം അർജ്ജുനോട്
അജു : ഹേയ് എന്താ സാർ ഇത് എൻ്റെ കാര്യം സാറിന് അറിയുന്നത് അല്ലേ സാർ എന്നോട് സോറി ഒന്നും പറയേണ്ട പിന്നെ ഞാൻ ഇത് ഒരു പ്രശ്നം ആക്കാൻ നിൽക്കുന്നുമില്ല പക്ഷേ അവനെ ഞാൻ ഒന്ന് കാണുന്നുണ്ട് അത് എൻ്റെ ഒരു വാശി ആണ് സാറേ എന്നാൽ ഞാൻ ഇറങ്ങട്ടെ ഞാൻ വന്നത് എന്തിനാണ് എന്ന് മറ്റാരും അറിയരുത് ഓക്കെ
പ്രിൻസി : ഓക്കെ അർജുൻ ഞാൻ ഈ കാര്യം ആരോടും പറയില്ല പ്രോമിസ്
അജു : എന്നാൽ ശരി സാർ ഞാൻ ഇറങ്ങട്ടെ
പ്രിൻസി : ഓക്കെ അർജുൻ പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കരുത്
അജു : ഞാൻ ശ്രമിക്കാം സാർ എന്നാ ശരി ഞാൻ നടക്കട്ടെ
