( ദീപ്തി അനുവിനെ കുറേ വിളിച്ചു എന്നാൽ അനു ഫോൺ എടുത്തില്ല കാരണം ദീപ്തി അച്ചുവിൻ്റെ നേരെ പ്രതികരിക്കാതിരുന്നത് അനുവിന് നല്ല സങ്കടം ഉണ്ടാക്കുന്ന ഒന്നായിരുന്നു കൂടാതെ ഇത് വരെ ഷൈൻ ചെയ്തു നടന്ന തൻ്റെ കോളേജിൽ വച്ച് സ്റ്റുടൻസിൻ്റെ മുന്നിൽ നിന്ന് അച്ചുവിൻ്റെ അടി ഏറ്റു വാങ്ങിയത് അനുവിന് വളരെ അധികം സങ്കടം ഉണ്ടാക്കുന്ന ഒന്നായിരുന്നു കൂടാതെ ദീപ്തി ഒന്നും ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അനുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് അവള് കാർ എടുത്തു പുറത്തേക്ക് പോയത്
ദീപ്തി കുറേ വിളിച്ചിട്ടും അനു ഫോൺ എടുത്തില്ല അവസാനം ശ്രുതി വിളിച്ചപ്പോൾ അനു ഫോൺ എടുത്തു…. )
ശ്രുതി : അനു നീ എവിടെയാ എങ്ങോട്ടാ നീ ഈ പോകുന്നെ
അനു : ഞാൻ എങ്ങോട്ടു പോയാലും നിങ്ങൾക്ക് എന്താ നിൻ്റെയൊക്കെ മുന്നിൽ വച്ച് അല്ലേ ആ പീറ പെണ്ണ് എന്നെ തല്ലിയത് നീയൊക്കെ അപ്പോ എവിടെ നോക്കി നിൽക്കുകയായിരുന്നു
ശ്രുതി : അനു നീ കാർ ഒന്ന് സൈഡ് ആക്കു നമുക്ക് സംസാരിക്കാം നീ ഇപ്പൊ എവിടെ ആണെന്ന് പറ നിന്നെ തല്ലിയ അവളുടെ കൈ ഇന്ന് നമ്മൾ എടുത്തിരിക്കും നീ ഇപ്പൊ എവിടെയാ പറ ഞങ്ങൾ ദാ വരുന്നു
അനു : ഞാൻ ഞങ്ങളുടെ ബാറിൽ ഉണ്ട്
എനിക്ക് ഇനി കോളേജിൽ തല ഉയർത്തി നടക്കാൻ പറ്റില്ല
ദീപ്തി : അനു നിന്നെ തല്ലിയ അവളെ ഞാൻ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ
പെട്ടെന്ന് അവള് അങ്ങനെ പ്രതികരിച്ചപ്പോൾ ഞാൻ സ്റ്റക്ക് ആയി പോയി
നീ പറ എന്താ വേണ്ടത് അവളെ തീർക്കണോ
അതോ ശ്രുതി പറഞ്ഞപോലെ നിന്നെ തല്ലിയ അവളുടെ ആ കൈ അതിങ്ങു എടുക്കണോ നീ പറ
അനു : നിങ്ങൾ നേരെ ബാറിലേക്ക് വാ ബാക്കി ഇവിടെ വന്നിട്ട് തീരുമാനിക്കാം എന്നാ ശരി നീ വച്ചോ ബാക്കി നേരിട്ട്
ദീപ്തി : ശരി ഡീ ഞങ്ങൾ ദാ വരുന്നു ബാക്കി വന്നിട്ട് തീരുമാനിക്കാം ഓക്കെ ബൈ
ക്രിസ്റ്റി : അവൾ എന്താ പറയുന്നേ അവള് ഓക്കെ ആണോ
ദീപ്തി : അവൾക്ക് നല്ല സങ്കടം ഉണ്ട് അത് മാറ്റാൻ വേണ്ടി അവള് എന്ത് പറഞ്ഞാലും നമുക്ക് അത് നടത്തി കൊടുക്കണം
സാന്ദ്ര : അവൾ പറയട്ടെ എന്താ വേണ്ടത് എന്ന് ക്രിസ്റ്റി നീ വേഗം വണ്ടി വിടാൻ നോക്ക്
( അങ്ങനെ അവർ നാലുപേരും ചന്ദ്രോത്ത് ബാറിലേക്ക് ( CT Bar ) വണ്ടി എടുത്തു പോകുന്ന സമയത്ത് അച്ചുവിന് എന്ത് പണി കൊടുക്കാം എന്ന ചർച്ചയിൽ ആയിരുന്നു അതേ സമയം കോളേജിൽ )
അമ്മു : ഡീ അച്ചു ഒന്ന് നിന്നെ നീ എന്ത് പണിയാ ഈ കാണിച്ചേ അവർ എന്തെങ്കിലും ചെയ്യുമോ അവരെ പേടിയാണ് എന്നൊക്കെ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ നീ ഇപ്പൊ എന്താ ഈ കാണിച്ചെ നിനക്ക് എന്താ പറ്റിയത് ഇപ്പൊ പേടിയൊക്കെ പോയോ
അച്ചു : അമ്മൂസെ എനിക്ക് എനിക്ക് അറിയില്ല എന്താ പറ്റിയെ എന്ന് ആ അനഘ സാറിനെ കൊല്ലും എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് എൻ്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല
അമ്മു : അച്ചു നിനക്ക് അവരെ കുറിച്ച് അറിയുന്നത് അല്ലേ ഇനി അവർ എന്താ ചെയ്യുക എന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല
അച്ചു : അമ്മു നമുക്ക് ഇന്ന് ക്ലാസിൽ കയറേണ്ട എനിക്ക് എന്തോ പേടി ആവുന്നു
നീ എൻ്റെ കൂടെ ഉണ്ടാവില്ലേ
അമ്മു : ഡീ നീ പേടിക്കാതെ നീ വാ നമുക്ക് വീട്ടിൽ പോകാം
പിന്നെ നമുക്ക് ആ ദീപ്തിയെ ഒന്ന് വിളിച്ച് സംസാരിച്ചു നോക്കാം വേണമെങ്കിൽ ആ അനഘയുടെ കാല് പിടിച്ചിട്ട് ആണെങ്കിലും ഇതൊന്ന് സോൾവ് ആക്കാൻ നോക്കാം
അച്ചു : അമ്മു എനിക്ക് വയ്യ ശരീരം കുഴയുന്ന പോലെ തോന്നുകയാ
അമ്മു : നീ ഒന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട
നമുക്ക് വീട്ടിൽ പോകാൻ നോക്കാം നീ വാ പ്രിൻസിയെ കണ്ട് ലീവ് പറയാം പിന്നെ മാമിനെ കണ്ട് അസൈൻമെൻ്റ് കൊടുത്തിട്ട് വീട്ടിൽ പോവാം
( അങ്ങനെ അവർ പ്രിൻസിയെ കണ്ട് ലീവ് പറഞ്ഞു അവരുടെ മാമിനെ കണ്ട് അസൈൻമെൻ്റും കൊടുത്ത് വീട്ടിലേക്കുള്ള ബസ്സ് കയറി ബസ്സിൽ ഇരിക്കുമ്പോൾ അച്ചുവിൻ്റെ മനസ്സ് അവളുടെ കയ്യിൽ അല്ലായിരുന്നു അത് വരെ ഇല്ലാത്ത ഒരു പേടി അവളെ കീഴ്പ്പെടുത്തിയിരുന്നു അവൾക്ക് അറിയില്ല എന്തിനാണ് അനഘയെ തല്ലിയത് എന്ന് അത് വരെ സോറി പറഞ്ഞു തിരികെ പോവണം എന്ന ചിന്തയിൽ ആയിരുന്നു അച്ചു എന്നാൽ അർജുനെ കൊല്ലും എന്ന് പറഞ്ഞപ്പോൾ അച്ചുവിന് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല അതാണ് ഉണ്ടായത് എന്നാൽ എന്തിനാണ് അങ്ങനെ ദേഷ്യം കയറിയത് എന്ന് അച്ചുവിന് പോലും അറിയില്ലായിരുന്നു അവളുടെ ആകെ ഉള്ള ആശ്വാസം അമ്മു കൂടെ ഉള്ളത് ആയിരുന്നു…
അച്ചുവും അമ്മുവും ക്ലാസ്സിൽ കയറാതെ വീട്ടിൽ പോയി എന്ന് കോളേജിൽ ഉള്ള ദീപ്തിയുടെ മറ്റ് ചില കൂട്ടുക്കാർ ദീപ്തിയെ വിളിച്ച് പറഞ്ഞിരുന്നു
അച്ചുവും അമ്മുവും വീട്ടിലേക്ക് പോകുന്ന സമയം കൊണ്ട് തന്നെ ദീപ്തിയും ഫ്രണ്ട്സും CT ബാറിൽ എത്തിയിരുന്നു ദീപ്‌തിയെ കണ്ട ബാറിലെ ജീവനക്കാർ അവളെയും കൂട്ടുക്കാരെയും അവിടെ ഉള്ള വിഐപി റൂമിലേക്ക് കൊണ്ട് പോയി അവിടെ അനഘ ഉണ്ടായിരുന്നു ദീപ്തി സ്റ്റാഫിനെ പറഞ്ഞു വിട്ടു അകത്തേക്ക് ഇപ്പൊ ആര് വന്നാലും വിടരുത് എന്നും പറഞ്ഞു ശരി മേഡം എന്ന് പറഞ്ഞു കൊണ്ട് സ്റ്റാഫ് അവിടെ നിന്ന് പോയി )
