അലിയുന്ന പാതിവ്രത്യം 6
Aliyunna Pathivrithyam Part 6 | Author : Ekalavyan
[ Previous Part ] [ www.kambi.pw ]
കഥയെ കഥയായി കണ്ട് ആസ്വദിക്കാൻ പറ്റുന്നെങ്കിൽ ആസ്വദിക്കുക അല്ലെങ്കിൽ സ്കിപ് ചെയ്യുക..
ഈ ഭാഗത്തിലേക്കുള്ള സിൻക് വിട്ടു പോയിട്ടുണ്ടെങ്കിൽ, കഴിഞ്ഞ ഭാഗം /ഭാഗങ്ങൾ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു..
പുറത്തേക്കോടിയാലും ഇരുട്ടിൽ തനിക്ക് രക്ഷയുണ്ടോ എന്ന് പോലും ചിന്തിക്കാതെ, രക്ഷപെടാമെന്ന ഒറ്റ മനസ്സിൽ, അശ്വതി വാതിലിനടുത്തേക്ക് ഓടാൻ തുനിഞ്ഞതും ലോറെൻസ് അവളുടെ ബനിയനിൽ കയറിപ്പിടിച്ചു. അത് വലിഞ്ഞു കീറി. പക്ഷെ അവളെ കയ്യിൽ കിട്ടിയില്ല.
വളരെ ദേഷ്യത്തോടെ അവനും അവളുടെ പുറകിലോടി. എന്ത് സംഭവിച്ചാലും അവളെ പിടിക്കണമെന്ന ലക്ഷ്യത്തോടെ..!!
പുറത്തെത്തിയതും അശ്വതിയുടെ കണ്ണുകൾ മിഴിച്ചു നിന്നു.
വീട്ടു മുന്നിലേക്ക് ഒരു കാറിന്റെ ശക്തമായ വെളിച്ചം പ്രഹരിക്കുന്ന കാഴ്ച്ച.
ജീവൻ തിരിച്ചു കിട്ടിയ പ്രതീതിയോടെ അവൾ മുറ്റത്തേക്കിറങ്ങിയോടി.
“നിക്കെടി….”
ലോറെൻസ് അലറിക്കൊണ്ട് പുറകെയുണ്ടായിരുന്നു.
ഓടിയലച്ചു വന്നവൾ, വീട്ടിലേക്ക് കയറി വന്ന കാറിന്റെ മുന്നിലേക്ക് അലച്ചു വീണു. വളരെയധികം കിതപ്പ്.
പുറകെയോടി പെട്ടെന്ന് നിൽക്കേണ്ടി വന്ന ലോറെൻസിന് അതൊരു നടുക്കമായി മാറി.
“മൊതലാളി…!!!!”
വല്ലാത്ത ഭയത്തോടെ ലോറെൻസിന്റെ ചുണ്ടുകൾ മന്ത്രിച്ചു.
കാണുന്ന കാഴ്ച്ച വിശ്വസിക്കാനാവാതെ ഞെട്ടിയിരുന്നു മാധവൻ.!
കാറിന്റെ ബോണറ്റിന് പിടിച്ച് തൂങ്ങി നിൽക്കുന്ന അശ്വതിയെയും പുറകിലുള്ള ലോറെൻസിനെയും നോക്കിക്കൊണ്ട് അയാൾ കാറിൽ നിന്ന് പുറത്തേക്കിറങ്ങി.
കണ്ണുകൾ കോപഗ്നിയിൽ ജ്വലിച്ചിരുന്നു.
മാധവന്റെ ഇറക്കം, ലോറെൻസിനൊരു ഇടിമുഴക്കം പോലെ തോന്നിച്ചു. കാലുകൾ ചലിക്കാതെ മണ്ണിൽ ഉറച്ചു പോയ അവസ്ഥ..!
“മാധവേട്ടാ…”
വല്ലാത്തൊരു ആശ്വാസത്തോടെ, കരഞ്ഞു തളർന്ന ശരീരവുമായി അവൾ മാധവന്റെ നെഞ്ചിലേക്കമർന്നു ചേർന്ന് നിന്നു.
അയാളുടെ കൈ ചേർന്നത് അവളുടെ മുതുകിൽ ബനിയൻ കീറിയ ഭാഗത്തും. സത്യത്തിൽ അയാൾ സ്തംഭിച്ചു പോയി. ക്ഷീണിതായി മുഖമുയർത്തിയെ അശ്വതിയെ നോക്കുമ്പോൾ, കവിളത്തു വിരൽപ്പാടുകളും, മുറിഞ്ഞ ചുണ്ടും..!!
കോപം കൊണ്ട് മാധവന്റെ നരവുകൾ പൊട്ടാൻ ബാക്കിയില്ലാത്തത് പോലെ, അയാൾ അവളെയും ചേർത്ത് പിടിച് ലോറെൻസിന്റ മുന്നിലേക്ക് നടന്നു.
“അ.. അത് മുതലാളി..”
അവൻ വാക്കുകൾ തപ്പി തടഞ്ഞു കൊണ്ട് മുന്നിലേക്ക് വരുമ്പോൾ രണ്ടിലൊന്ന് ഉറപ്പിച്ച ഭാവത്തോടെ പുറകിൽ സൂക്ഷിച്ച കത്തിയെടുത്തു ഒറ്റ വീശ്..!
“ധപ്..!!”
മാധവന്റെ ബലമായ കൈപ്പിടിയിൽ അവന്റെ കൈത്തണ്ട കുരുങ്ങി. അശ്വതിയെ ചേർത്ത് പിടിച്ച കയ്യിളക്കി വലിച്ചു കൊണ്ട് അയാളുടെ കഠിനമായ പ്രഹരം..!
“പ് ഠപ്…!!”
കൃത്യം ലോറെൻസിന്റെ ചെവിത്തല മൂടിക്കൊണ്ട് കൈത്തലം പതിഞ്ഞതും. ചുരുണ്ടു കൂടിയവൻ തറയിലേക്ക് വീഴുകയായിയുന്നു.
കണ്ണടിച്ചു പോയെന്ന് തോന്നിയ ലോറെൻസിനു ചെവിയും കേൾക്കുന്നില്ല. താഴെ വീണു കിടന്ന് ഞെരങ്ങുകയാണ്.
അശ്വതിയെ നോക്കുമ്പോൾ, ആ കാഴ്ച്ച കണ്ട് ഒരു തരം പേടിയോടെ വിറച്ചു നിൽക്കുന്നു. കീറിപ്പോയ ബനിയൻ എങ്ങനെയൊക്കെയോ ചേർത്ത് പിടിച്ചു കൊണ്ട്.
വിടർന്നു ഭംഗിയുള്ള ആ കണ്ണുകളിൽ നിന്ന് ഇത്രയധികം വെള്ളം, മാധവനിത് രണ്ടാമത്തെ തവണയാണ് കാണുന്നത്. ഒന്നവളെ നേടാനായിരുന്നെങ്കിൽ രണ്ടാമത്തേത് രക്ഷപ്പെടുത്താൻ.
കവിളത്തെ പാട് കാണുമ്പോൾ അരിശം ഇരട്ടിക്കുകയാണ്.
“നിന്നെ വേദനിപ്പിക്കാനുള്ള അവകാശം പോലും ഇനി എനിക്കാണ്..!”
പറഞ്ഞ വാക്ക് ഓർമ്മവരുമ്പോൾ, മാധവനവൾക്ക് നേരെ വിരലുകൾ നീട്ടി. അശ്വതി അയാളുടെ കരവലയത്തിനുള്ളിൽ ഒതുങ്ങി നിന്നു. തലയിലൊരു മുത്തം കൊടുത്ത് ആശ്വസിപ്പിക്കുമ്പോഴാണ് അശ്വതി ശെരിക്കും യഥാർഥ്യത്തിലേക്ക് വന്നത് തന്നെ.
ഒരാനയുടെ സംരക്ഷണം തോന്നിയ നിമിഷം.
പാവം നന്നായി പേടിച്ചിരുന്നു.
“ചെല്ല്.. അകത്തേക്ക് ചെല്ല്…”
അയാളവളെ നീക്കി.
