ലോറെൻസിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമമാണ്. പക്ഷെ മുന്നോട്ട് പോകാതെ അശ്വതി അവിടെ തഞ്ചി നിന്നു.
ലോറിൻസിന് ഒന്ന് നിക്കാൻ പോലുമാവുന്നില്ല. അവൻ ആടിക്കുഴങ്ങി വീണ്ടും വീണു.
“മാധവേട്ടാ.. വാ.. മതി..”
അവളല്പം വിക്കി കൊണ്ട് പറഞ്ഞു.
മാധവൻ അവളെയും കൂട്ടി വീട്ടിലേക്ക് കയറി. പ്രസാദിന്റെ മുറി പുറത്തു നിന്ന് ലോക്കാണെന്ന് മനസിലായി.
അയാളത് ചെന്ന് തുറക്കുമ്പോൾ പരിഭ്രാന്തിയോടെ, പ്രസാദും ചിന്നുമോളും പുറത്തേക്കിറങ്ങി വന്നു. അവളോടി ചെന്ന് അമ്മയെ കെട്ടിപിടിച് കരഞ്ഞു.
തന്റെ പെണ്ണിനെ രക്ഷപ്പെടുത്തിയ മാധവനെ കണ്ട ആശ്വാസത്തോടെ പ്രസാദ് പുറത്തേക്ക് നോക്കുമ്പോൾ, ഇറയത്തു താഴെയായി ചുരുണ്ടു കിടക്കുന്ന ലോറെൻസിനെയും കണ്ടു.
“ചെല്ലശ്വതി.. ചെന്ന് ഡ്രസ്സ് മാറ്…”
അയാളതും പറഞ്ഞ് വീണ്ടും ഇറയത്തേക്ക് നടന്നു. പ്രസാദ് പുറകെയും. പരസ്പരം നോക്കുകയാണ് ഇരുവരും. പക്ഷെ ഒന്നും മിണ്ടിയില്ല. മാധവന്റെ രക്തം തിളച്ചു മറിയുവാണെന്ന് പ്രസാദിന് മനസിലായി.
“ഉള്ളിലേക്ക് പോ..”
അയാൾ അവനോട് ഗൗരവത്തോടെ പറഞ്ഞു. അനുസരണയോടെ പ്രസാദ് അകത്തേക്ക് നടക്കാൻ തുടങ്ങി.
“വാതിലടച്ചേക്ക്..”
മാധവന്റെ പുറകിൽ വാതിൽ അടയുമ്പോൾ അയാൾ ലോറെൻസിനെ നോക്കുകയാണ്.
എന്റെ പെണ്ണിനെ..
അയാൾ ആത്മ രോക്ഷം മുഴക്കിക്കൊണ്ട് മുണ്ട് മാടിക്കെട്ടി, ലോറെൻസിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി.
“മുതലാളി…
ക്ഷമിക്ക്.. തെറ്റായി പോയി..എന്നെയൊന്നും ചെയ്യല്ലേ..!
ലോറെൻസ് പേടിയോടെ പുലമ്പുകയാണ്. കണ്ണുകൾ കറങ്ങി നോട്ടമുറക്കാത്ത അവസ്ഥ..!
അതി ശക്തിയോടെ അയാൾ അവനെ വലിച്ചെടുത്ത് കാറിന്റെ ടയറിനടുത്തേക്ക് നിരക്കി.
“അ…”
മുഖം വേദനയെടുത്തവൻ പുളയുന്നുണ്ടായിരുന്നു.
അരിശം മാറാതെ അയാൾ ഡിക്കിയിൽ നിന്നും കയറെടുത്തു കൊണ്ട് അവന്റെ കൈകാലുകൾ കൂട്ടികെട്ടി. ശേഷം ഡിക്കിയിലേക്കെടുത്തിട്ടു.
ഉള്ളിൽ നിന്നും, ജനൽ വഴി കർട്ടൻ മാറ്റി നോക്കുമ്പോൾ പ്രസാദ് ഇതൊക്ക കാണുന്നുണ്ട്. തൊണ്ടക്കുഴിയിലൂടെ ഉമിനീർ താണീറങ്ങിയ നിമിഷം.
മാധവേട്ടന്റെ കരുത്ത് അവിശ്വസനീയം..!!
പെട്ടെന്ന് തന്നെ കാർ റിവേഴ്‌സ് ഗിയറിൽ വളച്ച് ഗേറ്റും കടന്നു പോവുന്നത് നോക്കി നിന്നു. മുറിയിൽ നിന്ന് ബനിയൻ മാറിയിറങ്ങിയ അശ്വതി ആ ശബ്ദം കേൾക്കുന്നുണ്ട്.
വല്ലാത്ത അവശത തോന്നിയിട്ടും എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവളും ജനലരികിലേക്ക് വന്ന് നോക്കിയിരുന്നു. ഇതെങ്ങോട്ടാണ് പോയതെന്ന് ഒരു പിടിയുമില്ല..
ഈശ്വരാ…!!
പരസ്പരം നോക്കുന്ന പ്രസാദിന്റെയും അശ്വതിയുടെയും മുന്നിൽ നിമിഷങ്ങൾ തീചുള പോലെ വെന്തു.
“എങ്ങോട്ടാ പോയെ..?”
“അ.. അറിയില്ല…”
അവൾ വേഗം തന്നെ ഫോണെടുത്ത് മാധവനെ വിളിക്കാനായി ശ്രമിച്ചു.
പ്രസാദിന് എന്ത് ചെയ്യണമെന്ന് ഒരുപിടിയുമില്ല.
ആലോചിക്കുന്നത്, ഇപ്പോൾ നടന്ന സംഭവങ്ങളും ലോറെൻസ് പറഞ്ഞ വാക്കുകളുമാണ്.
“നമ്മൾ ഒരു തമ്മിൽ ഒരു ഡീലുണ്ടാക്കിയത് നിനക്കറിയാലോ.. അത് കൊണ്ട് ചുമ്മാ അവിടെ മാറി നിക്ക്.. ഞാനിവളെ ഒന്ന് അനുഭവിക്കട്ടെ..”
അപ്പോഴുണ്ടായ അശ്വതിയുടെ നോട്ടം..! അവൾക്കെന്തെങ്കിലും മനസിലായിട്ടുണ്ടാവുമോ എന്നറിയില്ല. സാഹചര്യങ്ങൾ വല്ലാതെ കടുത്തു വരുന്നത് പോലെ.
അതൂടെ മനസിലായിട്ടുണ്ടെങ്കിൽ താൻ ശരീരം ഹോമിക്കുന്നതാണ് നല്ലത്. പ്രസാദ് ചിന്തിച്ചു.
മാധവന്റെ ഫോണിലേക്ക് കുറേ തവണ റിംഗ് ചെയ്തിട്ടും അവൾക്ക് ഉത്തരം കിട്ടിയിരുന്നില്ല. വല്ലാത്ത വിഷമമായി.
“അച്ചൂ.. വാ ഉറങ്ങാം…”
പ്രസാദിന്റെ വിളിക്ക് ദേഷ്യം കാണിച്ചു കൊണ്ട് നോക്കുകയാണവൾ.
“നിങ്ങളുറങ്ങിക്കോ…!”
അവളല്പം കടുപ്പിച്ച് പറഞ്ഞു. അവന് വേറൊന്നും പറയാൻ കഴിഞ്ഞില്ല. ഏന്തി വലിഞ്ഞു റൂമിലേക്ക് പോകുമ്പോൾ അവന്റെ മനസ്സ് കഠിനമായി നീറി.
“അയാളെന്താ പന്തയത്തിന്റെ കാര്യം പറയുന്നത് കേട്ടത്..?”
റൂമിലേക്ക് കാലെടുത്ത് വെക്കുമ്പോൾ അശ്വതിയുടെ ചോദ്യം ഒരു മിന്നൽപിണരു പോലെ പ്രസാദിന്റെ കാതുകളിൽ വന്ന് പതിച്ചു.
