കുളി കഴിഞ്ഞ് തല ചീകിക്കൊണ്ടു മുറിയിലെ ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടു നിന്ന് .ഇവിടെ നിന്ന് നോക്കിയാൽ ദൂരെ അമ്പലവും വഴികളുമൊക്കെ കാണാം .നോക്കെത്താ ദൂരത്തോളം പച്ചപ്പട്ടണിഞ്ഞു കിടന്ന നെൽവയലുകൾ കൊയ്ത്തു കഴിഞ്ഞ് ഉണങ്ങി വരണ്ടു കിടക്കുന്നതും അതിനരികിലായി നിരനിരയായി നിൽക്കുന്ന കവുങ്ങിൻ തോട്ടവും അതിനുമപ്പുറത്ത് നിന്നും മലയുടെ പിന്നിൽ നിന്നും കുങ്കുമവർണമണിഞ്ഞ് കൊണ്ട് ഉയർന്നു വരുന്ന പ്രഭാതസൂര്യന്റെ വെയിലിനു തന്നെ നല്ല ചൂടുണ്ട് .വയലിന്റെ കരയിൽ കൂടി മൺപാത നീണ്ടു കിടക്കുന്നു .പണ്ടത്തെ നടവഴിയായിരുന്നു .ഇപ്പൊ അത് അമ്പലത്തിന്റെ മുന്നിലൂടെയുള്ള വഴിയിലേക്ക് ചേർത്തിരിക്കുന്നു .അതിലൂടെ ഒരാൾ സൈക്കിളും ചവുട്ടിക്കൊണ്ടു പോകുന്നത് കണ്ടു .താൻ പോകുന്നതിനു മുമ്പ് ഇവിടെ നിന്നാൽ കണ്ണ് കൊണ്ട് കാണാൻ പറ്റുന്ന ഭാഗം മുഴുവൻ മാങ്ങാട്ടെ വസ്തുക്കൾ ആയിരുന്നു .അച്ഛന്റെ ചികിത്സയ്ക്ക് ഇപ്പൊ എല്ലാം വിറ്റു കാണും .ദൂരെ നിന്നും ‘അമ്മ നടന്നു വരുന്നത് കണ്ടു അമ്പലത്തിൽ നിന്നുള്ള സംഗീതം അവ്യക്തമായി കേൾക്കാം .ഇളം കാറ്റ് പോലെ ഒഴുകി വരുന്ന അമ്മയെ കണ്ടവൻ ഇമ വെട്ടാതെ നോക്കി നിന്നു .ഇപ്പോഴും എന്തൊരു ഐശ്വര്യമാണ് അമ്മയെ കാണാൻ .’അമ്മ വീട്ടു മുറ്റത്തേക്ക് കേറി കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി അവൻ നിന്നു .ഏതു നിമിഷവും തന്റെ പുറകിൽ നിന്നും ‘അമ്മയുടെ കുട്ടാ ന്നുള്ള വിളി പ്രതീക്ഷിച്ചവൻ ദൂരേക്ക് നോക്കിക്കൊണ്ടു തന്നെ നിന്നു.
.ആഹാ കുളിച്ച് നല്ല സുന്ദര കുട്ടപ്പൻ ആയല്ലോടാ കുട്ടാ .അപ്പൊ അമ്മയോട് സ്നേഹമൊക്കെ ഉണ്ടല്ലേ ‘അമ്മ പറഞ്ഞാൽ അനുസരിക്കാനറിയാം ..
കുട്ടൻ തിരിഞ്ഞു
..അത് പിന്നെ ‘അമ്മ പറഞ്ഞാൽ അനുസരിക്കാതിരിക്കാനാവോ അമ്മേടെ കുട്ടനു ..
..ഊം ഊം വെറുതെ എന്നെ സോപ്പിടാനൊന്നും നിക്കണ്ടാട്ടൊ …ഇത്രേം വര്ഷം വല്ലടത്തും പോയിക്കിടന്നിട്ടു വന്നവനാ അമ്മയോട് സ്നേഹം കാണിക്കുന്നേ ..
..ഹിഹി..
കുട്ടൻ ഇളിഭ്യനായി ഒരു വളിച്ച ചിരി ചിരിച്ചു ..
..വേണ്ട വേണ്ട ചമ്മുകയൊന്നും വേണ്ട .. നിന്റെ നെറ്റി ഇങ്ങോട്ടു കാണിക്ക് ..
സുഭദ്ര വാഴയിലക്കീറിൽ പൊതിഞ്ഞ് പിടിച്ച പ്രസാദത്തിന്റെ സൈഡിൽ നിന്നും ചന്ദനം തോണ്ടിയെടുത്ത് കുട്ടന്റെ നെറ്റിയിൽ ഒരു പുഞ്ചിരിയോടെ തൊട്ടു .അവൻ ‘അമ്മയുടെ ഇളം ചുവപ്പു നിറമാർന്ന ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് നോക്കി .നെറ്റിയിലെ പൊട്ടിനു തൊട്ടു മുകളിൽ ചന്ദനം ചാർത്തിയിട്ടുണ്ട് അതിന്റെ പുറത്തായി കൽവിളക്കിലെ കരിയും തൊട്ടിട്ടുണ്ട് .രാവിലത്തെ ചൂടേറ്റു മുഖമാകെ വിയർപ്പു കണങ്ങൾ നിറഞ്ഞിരിക്കുന്നു .സീമന്ത രേഖയിലെ സിന്ദൂരം ചെറുതായി ഒലിച്ചിട്ടുണ്ട് .ഈ പ്രായത്തിലും ‘അമ്മയുടെ മുഖത്തെ ഐശ്വര്യത്തിനും കടഞ്ഞെടുത്ത ശരീരത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു അവനു തോന്നി .ഇത്രയും സുന്ദരിയായ അമ്മയെ തനിക്ക് സ്വന്തമായി കിട്ടിയതിൽ അവനു മനസ്സിൽ ലോകം വിജയിച്ച സന്തോഷം തോന്നി .വാഴയിലക്കീറിലെ പ്രസാദം പൊതിഞ്ഞ് പിടിച്ച് കൊണ്ട് സുഭദ്ര പറഞ്ഞു
..ആ സമയം ഒത്തിരി ആയില്ലേ അച്ഛനെ ഒന്ന് ദേഹം തുടച്ചിട്ട് ചന്ദനം തൊടീപ്പിക്കണം .എന്നിട്ടെന്തെങ്കിലുമൊക്കെ ഉണ്ടാക്കണം ..
..എന്തുണ്ടാക്കാനാ അമ്മെ ..
പിന്നെ വല്ലതും കഴിക്കേണ്ട ..ഇന്നലെ നിന്നെ വിളിക്കാൻ രാമനാഥൻ മാഷ് വരുന്നതിനു മുന്നേ തന്നെ കുറെ സാധനങ്ങൾ മേടിച്ച് തന്നിരുന്നു ..പുട്ടു പൊടി ഉണ്ട് പുട്ടു ഉണ്ടാക്കട്ടെ .റവയുണ്ട് കുട്ടന് ഉപ്പുമാവ് മതിയോ ഗോതമ്പ് പൊടിയുണ്ട് നീ മുംബയിലൊക്കെ ആയിരുന്നില്ലേ അപ്പൊ ചപ്പാത്തി കഴിക്കുമല്ലോ അല്ലെ ..
..എന്തിനാമ്മേ ഇതൊക്കെ അമ്മയെന്താ രാവിലെ കഴിക്കുന്നേ അത് മതിയായിരുന്നല്ലോ ..
..ഞാനോ ഞാൻ ചെലപ്പോ കഞ്ഞിയായിരിക്കും കുടിക്കുന്നെ .ഒറ്റയ്ക്കല്ലേ ഉള്ളൂ അത് കുടിയ്ക്കും അതീന്നു അച്ഛനും ഇച്ചിരി കൊടുക്കും അത്ര തന്നെ …അതുപോലൊക്കെ ന്റെ കുട്ടന് തരാൻ പറ്റുമോ ..
