ബർത്ത്ഡേ ആയിട്ട് പാവത്തിനു പനി പിടിച്ചു. പാവം എന്തെങ്കിലും കഴിച്ചു കാണുവോ? എങ്ങാനും വീണുപോയാൽ അവൾ എന്തു ചെയ്യും? അവന്റെ മനസ്സിൽ ആധി കയറി, എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടി. അങ്ങോട്ട് ചെല്ലണ്ട പനി പകരും എന്ന് പറഞ്ഞെങ്കിലും അവൻ അതൊന്നും ഉൾക്കൊള്ളാൻ തയ്യാറായില്ല. അവൻ അവൾക്കുള്ള കഞ്ഞി തയ്യാറാക്കി, അവൾക്കു പുതയ്ക്കാൻ ഒരു കമ്പിളിയും കുറച്ചു മരുന്നും പുറത്തു നിന്ന് വാങ്ങി അവൻ അവളുടെ ഫ്ലാറ്റിലേക്ക് പോയി.
ബിൽഡിങ്ങിന്റെ 8-ാം നിലയിലാണ് അവളുടെ അപ്പാർട്ട്മെന്റ് വരുന്നത്. വണ്ടി പാർക്ക് ചെയ്തു അവൻ ലിഫ്റ്റിൽ കയറാൻ നോക്കിയതും മുന്നിൽ ഒരു ബോർഡ് കണ്ടു, “അണ്ടർ മെയിന്റനൻസ്”.
“ഓ തേങ്ങ.” പണി മുടക്കിയ ലിഫ്റ്റിനെ മനസ്സിൽ ചീത്തയും പറഞ്ഞുകൊണ്ടവൻ പടികൾ കയറാൻ തുടങ്ങി. ഒരു നില കഴിഞ്ഞു, രണ്ടു നില കഴിഞ്ഞു, പടികൾ എത്രയും കയറിയിട്ടും എട്ടാം നിലയിൽ എത്തുന്നില്ല. അങ്ങനെ 10 മിനിറ്റിന്റെ പടി കയറ്റത്തിനു ശേഷം അവൻ 8-ാം നിലയിൽ എത്തി. കാലുകൾ തളർന്നു വിറക്കാൻ തുടങ്ങി. ഇനി ഒരടി മുന്നോട്ടു നീങ്ങാൻ ആവുന്നില്ല. അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൻ
തളർന്നു സ്റ്റെപ്പിൽ തന്നെ ഇരുന്നു.
“ഒരു 5 മിനിറ്റ് റെസ്റ്റ്, എന്നിട്ട് പോകാം.” അവൻ മനസ്സിൽ പറഞ്ഞു.
കയ്യിലെ സാധനങ്ങളുടെ ഭാരവും പടി കയറ്റവും അവനെ വല്ലാതെ തളർത്തിയിരുന്നു. എന്നാലും ഇതെല്ലാം തന്റെ പ്രണയിനിക്കാണെന്ന് ഓർക്കുമ്പോൾ ആ തളർച്ച ഒക്കെ പമ്പ കടന്നു. അവനു അവളെ കാണാതെ ഇരിക്കാനാവുന്നില്ല. അവൻ പടികളുടെ കൈപ്പിടിയിൽ പിടിച്ചു എഴുന്നേറ്റു.
പതിയെ അവളുടെ ഡോർ ലക്ഷ്യം വെച്ചു നടന്നു. കാലുകൾ നിലത്തു ഉറക്കുന്നില്ല, കാലുകളുടെ ബലഹീനത നഷ്ടപ്പെട്ട പോലെ. അവൻ വലിഞ്ഞു വലിഞ്ഞു അവളുടെ ഡോറിനു മുന്നിലെത്തി. കോളിംഗ് ബെൽ അടിക്കാനായി അവൻ വിരൽ ചൂണ്ടി സ്വിച്ചിന് അടുത്ത് എത്തിയതും പെട്ടെന്ന് തന്നെ അവൻ നിന്നു. അവൻ ചെവി കൂർപ്പിച്ചു. അകത്തു നിന്നും സീൽക്കാര ശബ്ദങ്ങൾ കേൾക്കാം. അവൾ വാവിട്ടു ഒച്ചയിടുകയാണ്, വേദനയുടെ അല്ല, സുഖത്തിന്റെ.
അവന്റെ കൈ വിറക്കാൻ തുടങ്ങി. നെഞ്ച് പട പട ഇടിക്കുന്നു. മനസ്സിലാകെ പേടി നിറഞ്ഞു തുടങ്ങി. അവന്റെ നെറ്റിയിലൂടെ വിയർപ്പുതുള്ളി പൊടിഞ്ഞൊഴുകി.
“അപ്പോ മോൻ അല്ലായിരുന്നോ അത്?” പുറകിൽ നിന്നും ഒരു ശബ്ദം.
അവൻ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. അപ്പുറത്തെ ഫ്ലാറ്റിലെ ചേച്ചിയായിരുന്നു അത്.
“ഞാൻ വിചാരിച്ചു അത് മോൻ ആയിരിക്കും എന്ന്.” അവന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി. “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് കേൾക്കുന്നു. പിന്നെ ഇതൊക്കെ എങ്ങനെയാ നിങ്ങളോട് ശബ്ദം കുറച്ചു ചെയ്യാൻ പറയണേ എന്ന് വിചാരിച്ചാ, ഇവിടെ കൊച്ചു കുട്ടികൾ ഒക്കെ ഉള്ളതാ.”
അത്രയും പറഞ്ഞവർ അവന്റെ മുഖത്തു നോക്കി ഒരു പുച്ഛ ചിരിയും ചിരിച്ചു പോയി.
അവനൊന്നും മിണ്ടാനായില്ല, അവൻ ആകെ തകർന്നു പോയിരുന്നു. അവന്റെ മനസ്സിലൂടെ പല ചിന്തകൾ കടന്നു പോയി, എന്നാലും അത് അവൾ ആകല്ലേ എന്നൊരു പ്രാർത്ഥന അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.
അവൻ കോളിംഗ് ബെൽ അമർത്താൻ നിന്നില്ല, പതിയെ വാതിൽ തുറക്കാൻ നോക്കി. ലോക്ക് ആണ്. അവൻ പോക്കറ്റിൽ നിന്നും സ്പെയർ കീ എടുത്തു. അത് താക്കോൽ ദ്വാരത്തിലിട്ട് പതിയെ ശബ്ദമുണ്ടാക്കാതെ അത് തിരിച്ചു. ‘ടക്ക്’ വാതിലിന്റെ കുറ്റി തുറന്നിരിക്കുന്നു. അവൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു അകത്തു കയറി വാതിൽ അടച്ചു. ഇപ്പോൾ സുഖ സീൽക്കാരങ്ങൾ വലിയ ഒച്ചയിൽ കേൾക്കാം. പെണ്ണിന്റെ മാത്രമല്ല, ഒരു ആണിന്റെ മുരൾച്ചയും വലിയ ശബ്ദത്തിൽ കേൾക്കാം.
അവന്റെ മനസ്സിൽ ദേഷ്യവും സങ്കടവും ഇരച്ചു കയറി. കണ്ണുകൾ നിറയാൻ തുടങ്ങി. നെഞ്ചിനകത്തെന്തോ ഭാരം വെച്ചതുപോലെ അവന്റെ ശ്വാസഗതി വർദ്ധിച്ചു. അവൻ രണ്ടും കൽപ്പിച്ചു മാസ്റ്റർ ബെഡ്റൂമിന്റെ വാതിൽ ഒറ്റ തള്ളലിൽ തുറന്നു.
“ഓഹ് ഗയ്സ്, ദിസ് ഈസ് ദ ബെസ്റ്റ് ബർത്ത്ഡേ സർപ്രൈസ് ഗിഫ്റ്റ് എവർ.” കട്ടിലിൽ നഗ്നയായി മുട്ടു കുത്തിക്കൊണ്ടിരുന്നവൾ പറഞ്ഞു.
