അന്തര – 1 Likeഅടിപൊളി  

“ദേവ് : വോയിസ് മെസ്സേജ്”

അവൻ ആ വോയിസ് പ്ലേ ചെയ്തു.

“നീ എന്താ വിചാരിച്ചേ? നീ ഇതൊക്കെ കണ്ടു എന്ന് വിചാരിച്ചു അവൾക്കു മാനസാന്തരം വരുമെന്നോ? എടാ അവൾ നിന്നെ ഇന്നേവരെ സ്നേഹിച്ചിട്ടില്ല. അവൾക്കാവശ്യം കാശായിരുന്നു, നീ ക്യാഷ് ആയും അല്ലാതെയും അവൾക്കു വാരി കോരി കൊടുത്തു. അവൾക്കു ഇനി നിന്റെ ആവശ്യമില്ല, പോയി ചാവ് മൈരേ.”

ഇത്രയൊക്കെ അവൻ പറയുമ്പോഴും ആ വോയിസ് മെസ്സേജിന്റെ ബാക്ഗ്രൗണ്ടിൽ അവളുടെ സീൽക്കാരങ്ങൾ കേൾക്കാമായിരുന്നു. ഇതിലും ഭേദം അവർക്ക് അവിടെ വെച്ചെന്നെ കൊല്ലുന്നതായിരുന്നു. അവന്റെ മനസ്സ് കല്ലിച്ചു, കരച്ചിൽ നിന്നു. കാരണം അപ്പോഴേക്കും അവന്റെ മനസ്സിൽ പുതിയ ഒരു ചിന്ത ഉടലെടുത്തിരുന്നു.

“പോയി ചാവ്

മൈരേ.” അത് അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അവൻ കട്ടിലിൽ ഇരുന്നു. തന്റെ ഓർമ്മവെച്ച കാലം മുതലുള്ള എല്ലാ കാര്യവും അവന്റെ മനസ്സിലൂടെ കടന്നു പോയി. സ്വന്തമായി എന്ന് പറയാൻ ആരുമില്ല. അപ്പ, അമ്മ, ആലിയ, കൂട്ടുകാർ… തനിക്കിപ്പോൾ ആരുമില്ല. താൻ തനിച്ചാണ്. തന്നെ വേണ്ടാത്ത ഈ ലോകത്തെ അവനും വേണ്ട. ഈ ലോകത്തോട് വിടപറയാൻ അവൻ തീരുമാനിച്ചു.

നേരം ഇരുട്ടിയിരുന്നു, മുറിയിലാകെ ഇരുട്ട്. പുറത്തെ നിലാവിന്റെ വെളിച്ചം മാത്രം . ജനലിലൂടെ, പുറത്തെ കാറ്റ് മുറിയിലടിച്ചു കയറി. അവൻ ജനലരികിൽ നിന്നു നിലാവിലേക്ക് കണ്ണു കൊണ്ടുപോയി.

“ഞാൻ ഈ ലോകത്തിൽ നിന്നും വിട പറയുന്നത് അവനും ഇഷ്ടമാണെന്ന് തോന്നുന്നു, അതാ ഇത്ര നന്നായി പ്രകാശിച്ചു നിൽക്കുന്നേ.” അവൻ മനസ്സിൽ പറഞ്ഞു മുഖത്തു ഒരു ചിരി വരുത്തി.

അവൻ ജനലിനടുത്തുള്ള ടേബിളിൽ പോയി ഇരുന്നു. ടേബിൾ ലാമ്പ് ഓൺ ആക്കി തന്റെ ഒരു പഴയ ലെതറിൽ പൊതിഞ്ഞ ഡയറി അതിനു മുകളിൽ എടുത്തു വെച്ചു. കാലപ്പഴക്കം കൊണ്ടു ലെതർ മുഷിഞ്ഞിരുന്നു. അപ്പ താൻ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വാങ്ങി തന്നതാ, പുതിയ ശീലങ്ങൾക്ക് തുടക്കം കുറിക്കട്ടെ എന്നും പറഞ്ഞു.

അന്നു മുതൽ അവൻ അതിൽ എഴുതി , എല്ലാമല്ല ചില മറക്കാനാവാത്ത ഓർമ്മകൾ, പിറന്നാൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, അപ്പയുടെയും അമ്മയുടെയും മരണം, ആലിയയെ കണ്ടുമുട്ടിയത്, ആലിയയോട് തോന്നിയ പ്രണയം, പ്രണയം തുറന്നു പറഞ്ഞത്, ആദ്യമായി കൈപിടിച്ചു നടന്നത്, ആദ്യ ചുംബനം അങ്ങനെ കുറെ എല്ലാം അവൻ അതിൽ രേഖപ്പെടുത്തിയിരുന്നു. പുസ്തകത്തിന്റെ ഓരോ താളും അവൻ മറിച്ചു വായിച്ചു. വായനയിലുപരി

ആ രംഗങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പോകുകയായിരുന്നു. അവന്റെ മുഖത്തെ ഭാവങ്ങൾ മാറി മറിയാൻ തുടങ്ങി. സന്തോഷവും സങ്കടവും അവന്റെ മുഖത്തു മാറി മാറി വന്നു കൊണ്ടിരുന്നു.

അവൻ അടുത്തിരുന്ന പേന സ്റ്റാൻഡിൽ നിന്നും ഒരു പേനയെടുത്തു ഡയറിയിൽ അവന്റെ അവസാനത്തെ കുറിപ്പെഴുതി. ഡയറി അടച്ചു വെച്ചവൻ ആത്മഹത്യക്കായി ഒരുങ്ങി പുറപ്പെട്ടു. അടുത്തുള്ള ഒരു പഴയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുക അതായിരുന്നു അവന്റെ ലക്ഷ്യം. ആ ലക്ഷ്യം അവൻ നിറവേറ്റുകയും ചെയ്തു.

—

മനസ്സിലെ സങ്കടങ്ങളെല്ലാം ഒതുക്കി അവൻ ഈ ലോകത്തോട് വിട പറഞ്ഞു. ചുറ്റും ഇരുട്ടും നിശബ്ദതയും. അവൻ ആ ഇരുട്ട് നിറഞ്ഞ ലോകത്തു സംതൃപ്തനായിരുന്നു. ജീവനോടെ ഇരുന്ന സമയത്തു ഈ ലോകത്തിനു നൽകാനാവാത്ത സമാധാനം ആ ഇരുട്ട് നിറഞ്ഞ ലോകത്തു അവനു ലഭിച്ചു. താൻ മരണത്തിനു കീഴടങ്ങിയിരിക്കുന്നു, ആ സത്യം അവൻ മനസ്സിലാക്കി. മരിച്ചു എന്നൊരു പേടി അവൻ അനുഭവിക്കാൻ കഴിഞ്ഞില്ല.

പക്ഷെ പിന്നെയും ഒരു ചിന്ത അവന്റെ മനസ്സിലേക്ക് കടന്നു വന്നു. “ഇനി ഈ ഇരുട്ടിൽ തന്നെ തുടരേണ്ടി വരുമോ?”

സമാധാനം ഉണ്ടെങ്കിലും ശൂന്യമായ ആ ഇരുട്ട് അവനെ അസ്വസ്ഥനാക്കാൻ തുടങ്ങി. അവൻ ചുറ്റും തിരിഞ്ഞു നോക്കി, എങ്ങും ഇരുട്ട്. അവൻ എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടേ ഇരുന്നു. കുറച്ചു നീങ്ങിയപ്പോൾ അവന്റെ ശരീരത്താകെ ഒരു ചൂട് അനുഭവപ്പെട്ടു. ആ ഇളം ചൂട് അവന്റെ അസ്വസ്ഥതയെ അകറ്റി. അമ്മയുടെ മാറിൽ ചേർന്നു കിടക്കുമ്പോൾ ഒരു കുഞ്ഞിന് കിട്ടുന്ന അതേ ചൂട്, അതേ അനുഭൂതി.

Updated: November 18, 2026 — 12:11 am

Leave a Reply

Your email address will not be published. Required fields are marked *