അന്തര – 1 Likeഅടിപൊളി  

ദൂരെയായി ഒരു വെളുത്ത പ്രകാശം തെളിഞ്ഞു. അവൻ ആ പ്രകാശം

ലക്ഷ്യം വെച്ചു നടന്നു. നടന്നടുക്കുമ്പോൾ പ്രകാശത്തിന്റെ തീക്ഷ്ണതയും വലുപ്പവും വർദ്ധിച്ചു. ആ പ്രകാശം അവനെ വലിച്ചെടുക്കുന്ന പോലെ തോന്നി. അവൻ തന്റെ കൈകളിലേക്ക് നോക്കി, കൈകൾ വലിഞ്ഞു നീളുന്നു, ആ പ്രകാശം അവന്റെ ശരീരത്തെ അതിലേക്ക് വലിച്ചെടുക്കുന്നു. അവന്റെ കണ്ണിൽ വെളുത്ത പ്രകാശം വന്നു, അതിന്റെ തീക്ഷ്ണത സഹിക്കാനാവാതെ അവൻ കണ്ണുകൾ മുറുക്കി അടച്ചു.

ചുറ്റും കുറെ ശബ്ദങ്ങൾ കേൾക്കാം. അവൻ അവന്റെ കണ്ണുകൾ മെല്ലെ തുറന്നു. അവൻ ഒരു നിമിഷത്തേക്ക് നിശ്ചലമായി, അത്ഭുതം കൊണ്ടു ചുറ്റും നോക്കി. കറുത്ത ലോകം പോലെ തന്നെ വെളുത്ത ഒരു ലോകം. ചുറ്റിനും വെളുത്ത പ്രകാശം മാത്രം. താൻ നിൽക്കുന്നിടത്തു നിലമുണ്ടോ എന്നുപോലും അറിയില്ല. പക്ഷെ ഇരുണ്ട ലോകം പോലെ അല്ല, അവനു ശരീരത്തിനു മാർദ്ദവമുള്ള ഒരു ചൂട് ലഭിക്കുന്നുണ്ട്. കരുതലുള്ള കരങ്ങളാൽ അവനെ ആരോ മാറോട് ചേർത്തു പിടിച്ചിരിക്കുന്ന പോലെ ഒരു അനുഭൂതി.

“ഞാൻ സ്വർഗ്ഗത്തിൽ എത്തിയോ?” അവൻ സ്വയം പറഞ്ഞു.

ചുറ്റിലും കുറെ ശബ്ദങ്ങൾ കേൾക്കാം. ആരൊക്കെയോ സംസാരിക്കുന്നു, ചിരിക്കുന്നു, കരയുന്നു… പക്ഷെ ആരെയും അവിടെയെങ്ങും കാണാനാകുന്നില്ല. ആ ശബ്ദങ്ങൾക്കിടയിൽ ഒരു ശബ്ദം അവന്റെ ശ്രദ്ധ പിടിച്ചെടുത്തു. പരിചയമുള്ള ഒരു സ്ത്രീ ശബ്ദം. ശബ്ദം കേട്ട ദിശ ലക്ഷ്യം വെച്ചവൻ നടന്നു. അങ്ങോട്ട് നടക്കുംതോറും ആ ശബ്ദം കൂടുതൽ തെളിഞ്ഞു വന്നു. ഒരു സ്ത്രീയുടെയും കുട്ടിയുടെയും ശബ്ദം. ആ കുട്ടി കുടുകുടാ ചിരിക്കുന്നുണ്ട്, ആ സ്ത്രീ ആ കുട്ടിയെ ലാളിക്കുന്നു.

“മോനേ ലൂക്കാ…”

ആ ശബ്ദം കേട്ടതും അവൻ ഒന്നു പതറി. അവൻ ഒരു നിമിഷം നിശ്ചലമായി.

എന്തോ ഒരു സങ്കടം തികട്ടി വന്നു. വിറക്കുന്ന ചുണ്ടുകളാൽ അവൻ പറഞ്ഞു…

“അമ്മാ…”

—

കഥ ഇഷ്ടപെട്ടന്നു വിചാരിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റിൽ അറിയിക്കുക അക്ഷരതെറ്റുണ്ടെങ്കിൽ ഷെമിക്കുക ആദ്യമയിയാണ് ഇമേജസ് ആഡ് ചെയ്യുന്നത് അതിന്റെതായ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഷെമിക്കുക

രണ്ടാംഭാഗവുമായി വീണ്ടും വരുന്നതായിരിക്കും

സ്നേഹത്തോടെ [ Rog ]

Updated: November 18, 2026 — 12:11 am

Leave a Reply

Your email address will not be published. Required fields are marked *